» »ടണല്‍ 33- വിഷാദനായ ആത്മാവ് ജീവിക്കുന്നയിടം

ടണല്‍ 33- വിഷാദനായ ആത്മാവ് ജീവിക്കുന്നയിടം

Written By: Elizabath

പ്രേതകഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ചിലത് കേള്‍ക്കുമ്പോഴേ ചിരിച്ച് തള്ളാമെങ്കിലും മറ്റ് ചിലത് അങ്ങനെയല്ല. വിശ്വസിക്കാന്‍ നൂറു കാരണങ്ങള്‍ മുന്നോട്ടിടുന്ന പ്രേതകഥകള്‍ നമുക്ക് ചുറ്റും അരങ്ങേറാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഷിംല-കല്‍ക്ക റെയില്‍ പാതയിലെ ഏറ്റവും നീളം കൂടിയ തുരങ്കങ്ങളിലൊന്നായ ടണല്‍ 33ന്റേതും. വിഷാദനായ ആത്മാവ് ചുറ്റിത്തിരിയുന്നുണ്ടെന്ന് വിശ്വസിക്കുന്ന ടണല്‍ 33 ന്റെ അമ്പരപ്പിക്കുന്ന കഥ.

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

ഷിംല-മലകളുടെ റാണി

ഷിംല-മലകളുടെ റാണി

മലകളുടെ റാണി എന്നറിയപ്പെടുന്ന ഷിംലയ്ക്ക് പിന്നില്‍ പേടിപ്പിക്കുന്ന കഥകള്‍ കാണും എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉത്തരം അതേ എന്നാണ്. ഏറ്റവും സുന്ദരമായ സ്ഥലത്തിനും പറയാനുള്ളത് വിഷാദനായ ഒരാത്മാവിന്റെ കഥയാണ്.

ടണല്‍ 33- നീളം കൂടിയ ടണലുകളിലൊന്ന്

ടണല്‍ 33- നീളം കൂടിയ ടണലുകളിലൊന്ന്

ഹിമാചലിലെ കല്‍ക്ക-ഷിംല റെയില്‍ വേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലാണ് ടണല്‍ 33.
1143.61 മീറ്റര്‍ നീളമുള്ള ഈ തുരങ്കം25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

പ്രാദേശിക കഥകളിലെ താരം

പ്രാദേശിക കഥകളിലെ താരം

പ്രാദേശികമായ ധാരാളം വിശ്വാസങ്ങളും കഥകളും ഈ ടണലിനെ ചുറ്റിപ്പറ്റിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വിഷാദനായ ആത്മാവ് ചുറ്റിത്തിരിയുന്ന കഥ.
ആളുകള്‍ ഈ കഥ വിശ്വസിക്കുന്നുണ്ടെന്ന് മാത്രമല്ല പലരും അങ്ങനെയൊരാളെ കണ്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിഷാദനായ ആത്മാവ്

വിഷാദനായ ആത്മാവ്

വിഷാദനായ ആത്മാവ് ആണല്ലോ ടണല്‍ 33 ലെ താരം. ബ്രിട്ടീഷ് റെയില്‍വേ എന്‍ജിനീയറായ കേണല്‍ ബാരോങ് ആണ് ഈ കഥയിലെ നായകന്‍
കല്‍ക്ക-ഷിംല റെയില്‍ വേയിലെ മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂടെ റെയില്‍പാത നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം

അന്നിട്ടോ?

അന്നിട്ടോ?

ടണല്‍ 33 നിര്‍മ്മാണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.യ നലയുടെ ഇരുവശത്തുനിന്നും തുരന്ന് പൊതുവായ കേന്ദ്രത്തില്‍ കൂട്ടിമുട്ടുന്ന രീതിയില്‍ നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനായി തന്റെ തൊഴിലാളികളെ രണ്ടായി വിഭജിച്ച് ഇരുവശത്തുനിന്നും ഒരേസമയം പണി ആരംഭിച്ചു. തന്റെ കണക്കുകൂട്ടലുകളമനുസരിച്ച് രണ്ടു ടണലും താമസിയാതെ യോജിച്ച് ഒറ്റ ടണലായി മാറുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളിലെ പിഴവുകള്‍ കൊണ്ട് മധ്യഭാഗത്ത അവ യോജിച്ചില്ല.

പിന്നീട്

പിന്നീട്

പിന്നീട് ഇത് കേണലിന്റെ തെറ്റായി കണക്കാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് പിഴ വിധിച്ചു. അതിന് ശേഷം ഒരു വിഷാദരോഗിയായി മാറിയ അദ്ദേഹം ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെയും കൂട്ടി നടക്കാനിറങ്ങി. പെട്ടന്നുണ്ടായ തോന്നലില്‍ അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചു. മരണശേഷം കേണലിന്റെ ആത്മാവ് അവിടെ നിന്നും പോയിട്ടില്ല എന്നാണ് വിശ്വാസം.

ശേഷം

ശേഷം

കേണലിന്റെ അപ്രതീക്ഷിതമായ മരണത്തിനുശേഷം ചീഫ് എന്‍ജിനീയറായ എച്ച്.എസ്. ഹെര്‍ലിങ്സ്റ്റണിനു പുതിയ ടണല്‍ നിര്‍മ്മിക്കാന്‍ ചുമതല കിട്ടി. എന്നാല്‍ അദ്ദേഹത്തിനും ഇതേ പ്രശ്‌നം വരികയും പിന്നീട് പ്രാദേശിക സന്യാസിയാ ബാബു ബാല്‍ക്കുവിന്റെ സഹായത്തോടെ അദ്ദേഹം ഇത് നിര്‍മ്മിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പിന്നാട് കേണലിനോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ പേര് ടണലിന് നല്കുകയും ചെയ്തു.

കേണലിന്റെ ആത്മാവ്

കേണലിന്റെ ആത്മാവ്

സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും കേണലിന്റെ ആത്മാവ് ഇവിടെ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.

ഇരുട്ടില്‍

ഇരുട്ടില്‍

ടണലിന്റെ ഇരുട്ടിലും നിശബ്ദതയിലും എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്നാണ് ഇവിടുള്ളവര്‍ കരുതുന്നത്. 140 വര്‍ഷം പഴക്കമുള്ള ടണലിന്റെ ചുരവുകളില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്ന ശബ്ദവും കുറച്ച് സ്റ്റെപ്പുകള്‍ നടന്നാല്‍ പെട്ടന്ന് ഇരുട്ടുപടരുന്നതൊമൊക്ക ഇവിടെ ആളുകളെ ഭയചകിതരാക്കുന്നു.

പ്രേതത്തെ കാണാന്‍

പ്രേതത്തെ കാണാന്‍

സഞ്ചാരികളുടെ സാഹസിക സ്ഥലമായ ഇവിടം പ്രേതത്തെ കാണാനായി വരുന്നവരുടെ സങ്കേതമാണ്. ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം നശിക്കാനായെങ്കിലും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.

Read more about: himachal pradesh, shimla
Please Wait while comments are loading...