Search
  • Follow NativePlanet
Share
» » മഴക്കാലത്ത് മഴ പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര പോയാലോ?

മഴക്കാലത്ത് മഴ പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര പോയാലോ?

മഴക്കാലം മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാറില്ല. മഴ പെയ്യുമ്പോൾ പുതച്ചുമൂടി വീട്ടിൽ കിടക്കുന്നതിന്, അല്പം കട്ടൻ ചായയുമായി മഴ ആസ്വദിച്ച് ഉമ്മറത്തിരിക്കുന്നത്, ബൈക്കിൽ ഒരു മഴയാത്ര നടത്തുന്നത് എന്ന് തുടങ്ങി ഓർമകളിൽ ഉറങ്ങിക്കിടക്കുന്ന പ്രണയത്തെ വരെ ഉണർത്താൻ കഴിവുള്ള മഴക്കാലം അല്പം യാത്രകൾ കൂടെ നടത്തുകയാണെങ്കിൽ കൂടുതൽ സുന്ദരമാകും. ഇന്നിവിടെ അത്തരത്തിൽ മഴക്കാലത്ത് സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ആലപ്പുഴ

ആലപ്പുഴ

കേരളത്തിലെ മഴക്കാലം പോലെ സുന്ദരമായൊരു കാഴ്ച നിങ്ങൾക്ക് വേറെ എവിടെയും കാണാൻ സാധിക്കില്ല. മലയാളികളായ നമ്മെ സംബന്ധിച്ചെടുത്തോളം കേരളത്തിൽ ഏത് സ്ഥലത്താണെങ്കിലും മഴയുടെ സൗന്ദര്യം നമുക്കറിയാം. അതിനെ കുറിച്ച് നമ്മോട് ആരും പറയേണ്ടതുമില്ല. ആലപ്പുഴയാകട്ടെ, ഇനി മറ്റേത് ജില്ലയുമാകട്ടെ, മഴക്കാലത്ത് കണ്ട് ആസ്വദിക്കാൻ പറ്റിയതാണ് നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളും. ഒപ്പം കുമരകം, കോവളം എന്നീ സ്ഥലങ്ങളും സന്ദർശിക്കാവുന്നതാണ്.

PC:ReflectedSerendipity

ലഡാക്ക്

ലഡാക്ക്

ജൂലായ് മാസത്തിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് എന്തുകൊണ്ടും ലഡാക്ക്. കാശ്മീരിൽ ഹിമാലയത്തിൽ മഴമേഘങ്ങൾക്ക് താഴെയായി ഒരു യാത്ര ഏതൊരാൾക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഒരു അനുഭവായിത്തീരും. തീർച്ച. ലാടാക്കിൽ നിങ്ങൾക്ക് ചെയ്യാനായി ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്. ബൈക്കിംഗ്, ട്രെക്കിങ്ങ് പോലുള്ള സാഹസികത നിറഞ്ഞ കാര്യങ്ങൾ മുതൽ തുഴയലും ഷോപ്പിങ്ങും യാക്ക് സവാരിയും വരെ എത്തിനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ലഡാക്കിൽ നിന്നും അനുഭവിക്കാൻ പറ്റും.

PC:Nhi Dang

ലഹോൾ സ്പിതി

ലഹോൾ സ്പിതി

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ പെട്ട ലഹോൾ സ്പിതി തീർച്ചയായും ജൂലായ് മാസം സന്ദർശിക്കാൻ പറ്റിയ ഒരു ലൊക്കേഷൻ ആണ്. മിക്ക സമയത്തും മഴ, അല്ലെങ്കിൽ മഴയിൽ മൂടിക്കെട്ടി കിടക്കുന്ന ഒരു അന്തരീക്ഷമായിരിക്കും ജൂലായ് മാസത്തിൽ ഇവിടെയുള്ള എല്ലാ ഭാഗങ്ങളിലും. കുന്നുകൾ, നദികൾ, തടാകങ്ങൾ, മനോഹരമായ ഗ്രാമങ്ങളും അവിടത്തെ നിഷ്കളങ്കരായ ആളുകളും എല്ലാം തന്നെ ഈ സ്ഥലത്തെ പ്രധാന ആകർഷകങ്ങളാണ്.

PC:Koshy Koshy

ഷിമോഗ

ഷിമോഗ

പ്രകൃതി ഏറെ കണ്ടനുഗ്രഹിച്ച സ്ഥലങ്ങളിൽ ഒന്നാണ് ഷിമോഗ. പശ്ചിമ ഘട്ടത്തിൽ സകല സൗന്ദര്യങ്ങളോട് കൂടിയും നില കൊള്ളുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കർണാടകയിൽ ആണ്. ജൂലായ് മാസത്തിൽ ഏതൊരാൾക്കും സന്ദർശിക്കാൻ പറ്റിയ അതിമനോഹരങ്ങളായ സ്ഥലങ്ങളുടെ പട്ടികയിൽ ഈ സ്ഥലത്തിനും ഒഴിച്ചുകൂടാനാകാത്ത ഒരു സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പച്ചപ്പിൽ പുതച്ചു നിൽക്കുന്ന ദൃശ്യഭംഗിയും വെള്ളച്ചാട്ടവുമെല്ലാം കാരണം ഒരിക്കലെങ്കിലും നമ്മൾ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ഈ സ്ഥലത്തെ.

PC:Harsha K R

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിനെ കുറിച്ച് മലയാളികളോട് പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഊട്ടി, മൈസൂർ, കൊടൈക്കനാൽ എന്നൊരു ചെല്ല് വരെ ഹണിമൂൺ ആഘോഷിക്കുന്ന മലയാളി യുവ ദമ്പതിമാർക്കിടയിലുണ്ട്. ഇതിൽ കൊടൈക്കനാൽ ഒരിക്കലെങ്കിലും സന്ദർശിക്കാത്ത മലയാളികൾ വിരളമായിരിക്കും. മലനിരകളും തണുപ്പും കാലാവസ്ഥയും എല്ലാം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. ഈ മൺസൂൺ സമയത്ത് സന്ദർശിക്കാൻ പറ്റിയ നല്ലൊരു സ്ഥലത്തെ കൂടിയാണ് കൊടൈക്കനാൽ എന്ന് ഓർമ്മപ്പെടുത്തട്ടെ.

PC:shyam sundar

ഷില്ലോങ്

ഷില്ലോങ്

മലയാളിയെ സംബന്ധിച്ചെടുത്തോളം ദൂരക്കൂടുതൽ കൊണ്ട് പലപ്പോഴും എത്തിപ്പെടാൻ സാധിക്കാത്ത എന്നാൽ നമ്മിൽ പലരും ജീവിതത്തിൽ ഒരിക്ക ലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഷിലോങ്ങ്. മേഘാലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് നിങ്ങൾ എത്തിപ്പെട്ടാൽ, അതിനി മഴക്കാലം ആവട്ടെ, ഏത് കാലം ആവട്ടെ നവ്യമായ ഒരു യാത്രാനുഭൂതി നിങ്ങൾക്ക് ലഭിക്കും. മഴക്കാലം ആണെങ്കിൽ ഒന്നുകൂടെ സുന്ദരമായ അനുഭവമാക്കാൻ പറ്റും ഈ യാത്ര.

PC:Masrur Ashraf

ലോണാവാല

ലോണാവാല

മുംബൈ പുണെ നിവാസികളെ സംബന്ധിച്ചെടുത്തോളം ഒഴിവു ദിവസങ്ങളും വീക്കെൻഡുകളും ആഘോഷിക്കാൻ എത്തുന്ന ലോണാവാല ഹിൽ സ്റ്റേഷൻ മഴക്കാലത്ത് സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ്. എല്ലാ കാലത്തും തെളിഞ്ഞ അന്തരീക്ഷത്തിൽ തന്നെ നില കൊള്ളുന്ന ഈ സ്ഥലം മൺസൂൺ കാലത്ത് പച്ചയിൽ നിറഞ്ഞുകൊണ്ട് കൂടുതൽ സുന്ദരമാകും. ഇവിടെ ഇതോടൊപ്പം രാജ്മാച്ചി, ലോഹഗഡ്, വൈസാപൂർ കോട്ട എന്നിവയും സന്ദർശിക്കാവുന്നതാണ്.

PC:Arjun Singh Kulkarni

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more