Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സൂരജ്കുണ്ഡ് മേളയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സൂരജ്കുണ്ഡ് മേളയെക്കുറിച്ച് അറിയേണ്ടതെല്ലാം

എങ്ങും മുഴങ്ങി കേൾക്കുന്ന സംഗീതം, അതിനകമ്പടിയായെത്തുന്ന നൃത്തങ്ങൾ, കലയും ചരിത്രവും സംസ്കാരവും പാരമ്പര്യവും ഒരുമിച്ച് ഒരു വേദി പങ്കിടുന്ന ഇടം... ഇത് സൂരജ്കുണ്ഡ് മേള... ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രാഫ്ട് മേളകളിലൊന്ന്... കഴിഞ്ഞ 33 വർഷമായി ലക്ഷക്കണക്കിന് ആളുകൾ ലോകത്തിൻ‌റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശിക്കുവാനെത്തുന്ന സൂരജ്കുണ്ഡ് മേള വീണ്ടും എത്തിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കാഴ്ചകളും മറക്കാത്ത ആഘോഷങ്ങളും ഒക്കെയായി കുറേയേറെ ദിവസങ്ങൾ മറ്റൊരു ലോകത്തെത്തിക്കുന്ന സൂരജ്കുണ്ഡ് മേളയെക്കുറിച്ച് അറിയേണ്ടതെല്ലാം...

സൂരജ്കുണ്ഡ് മേള

സൂരജ്കുണ്ഡ് മേള

മേളങ്ങളുടെ മേളമായ തൃശൂർ പൂരം നമുക്ക് എങ്ങനെയാണോ അതുപോലെയാണ് ഹരിയാനക്കാർക്കും ഡെൽഹിക്കാര്‍ക്കും പിന്നെ കലാകാരന്മാർക്കും സൂരജ്കുണ്ഡ് മേള. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല, സാർജ് രാജ്യങ്ങളിൽ നിന്നുകൂടി കലാകാരന്മാരും കരകൗശല വിദഗ്ദരും എത്തിച്ചേരുന്ന ഈ മേള ഏഷ്യയിലെ ഏറ്റവും വലിയ കരകൗശല മേളകൂടിയാണ്.

PC:Ranbirsingh

സൂരജ്കുണ്ഡ് ചരിത്രം

സൂരജ്കുണ്ഡ് ചരിത്രം

പത്താം നൂറ്റാണ്ടിലുണ്ടായിരുന്ന ഒരു റിസർവോയർ എന്ന നിലയിലാണ് സൂരജ്കുണ്ഡിനെ ആദ്യ കാലങ്ങളിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരുന്നത്. സൂരജ്കുണ്ഡ് എന്ന വാക്കിനർഥം സൂര്യന്റെ കുളം എന്നാണ്, അർധവൃത്താകൃതിയിൽ ആരവല്ലി മലനിരകളുടെ താഴ്വാരത്തിൽ നിർമ്മിച്ച ഇത് ഒരു കൃത്രിമ കുളം കൂടിയാണ്, ഈ കൃത്രിമ ജലാശയം പത്താം നൂറ്റാണ്ടിൽ തോമർ രാജവംശത്തിലെ സൂരജ് പാൽ നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. സൂര്യനെ ആരാധിച്ചിരുന്നവരായിരുന്നു തോമർ വിഭാഗക്കാർ. ഈ കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സൂര്യനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും കാണാം. മഴവെള്ളം സംഭവിച്ച് വേനൽക്കാലങ്ങളിൽ ഡെൽഹിയുടെ ദാഹം തീർക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത് 99 ഏക്കറിലായി പരന്നു കിടക്കുന്ന ഇത് മുൻപ് ഒരു വലിയ കാടിന്റെ ഭാഗമായിരുന്നു.

PC:Anupamg

34-ാമത് മേള

34-ാമത് മേള

1987 ൽ ആംരഭിച്ച ഈ മേള 2020 ല്‍ എത്തി നിൽക്കുമ്പോൾ തുടർച്ചയായ 33-ാം വർഷമാണ് നടക്കുന്നത്. ഹരിയാന ടൂറിസം കോർപ്പറേഷൻ, ടൂറിസം , കൾച്ചർ, ടെക്സ്റ്റയിൽസ്, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങൾ, ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം, ഹരിയാന ഗവൺമെന്റ്, തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൂരജ്കുണ്ഡ് മേള 2020 നടത്തുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട കരകൈശല വിദഗ്ദരോടും നെയ്ത്തുകാരോടും ഒപ്പം ചേർന്ന് ഇത്തരം കുടിൽവ്യവസായങ്ങളും നെയ്ത്തിനെയും കരകൗശല കഴിവുകളെയും വികസിപ്പിക്കുവാനും അവർക്കൊരു വേദി നല്കുവാനുമാണ് ഈ മേള കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുവാനുമുള്ള ഒരു വേദിയും കൂടിയാണിത്.

PC:Ranbirsingh

സൂരജ്കുണ്ഡ് മേള 2020- തിയ്യതിയും സമയവും ടിക്കറ്റും

സൂരജ്കുണ്ഡ് മേള 2020- തിയ്യതിയും സമയവും ടിക്കറ്റും

2020 ഫെബ്രുവരി 02ന് ആരംഭിക്കുന്ന സൂരജ്കുണ്ഡ് മേള ഫെബ്രുവരി 16 വരെ നീണ്ടു നിൽക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

50 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായാണ് ഇതിന്റെ ടിക്കറ്റ് റേറ്റുള്ളത്. സാധാരണ ദിവസങ്ങളിൽ 120 രൂപയും ആഴ്ചാവസാനങ്ങളിൽ 180 രൂപയും ഒരാളിൽ നിന്നും ടിക്കറ്റ് നിരക്കായി ഈടാക്കും.

ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, മുൻസൈനികർ, യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ തുടങ്ങിയവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം റിബേറ്റ് അനുവദിച്ചിട്ടുണ്ട്. പ്രവർത്തി ദിവസങ്ങളിൽ ഐഡി കാർഡ് കാണിച്ചാൽ സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് ഉണ്ടായിരിക്കും.

PC:Ranbirsingh

സൂരജ്കുണ്ഡ് മേള 2020 തീം സംസ്ഥാനം

സൂരജ്കുണ്ഡ് മേള 2020 തീം സംസ്ഥാനം

സൂരജ്കുണ്ഡ് മേളയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഓരോ വർഷവും ഒരു സംസ്ഥാനത്തെ മേളയുടെ തീം സ്റ്റേറ്റായി തിരഞ്ഞെടുക്കും എന്നതാണ്. അതാത് വർഷം തിരഞ്ഞെടുക്കപ്പെടുന്ന ആ സംസ്ഥാനത്തിന് തങ്ങളുടെ കലയും സംസ്കാരവും പാരമ്പര്യവും രുചികളും അങ്ങനെ എന്താണോ മറ്റുള്ളവരുടെ മുന്നിൽ ഉയർത്തിപ്പിടിക്കണ്ടത്, അതിനെ എടുത്തുകാണിക്കുവാൻ സാധിക്കും എന്നതാണ്. സൂരജ്കുണ്ഡ് മേള 2020 ലെ തീം സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഹിമാചൽ പ്രദേശാണ്. 2019 ൽ മഹാരാഷ്ട്രയായിരുന്നു തീം സ്റ്റേറ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

PC:Ranbirsingh

എന്തൊക്കെ മേടിക്കാം

എന്തൊക്കെ മേടിക്കാം

പട്ടുസാരികൾ മുതൽ കരകൗശല വസ്തുക്കൾ വരെയുള്ള വ്യത്യസ്തമായ ഇനങ്ങൾ ഇവിടെ നിന്നും വാങ്ങിക്കാം. തുണിത്തരങ്ങൾ, പെയിന്റിഗുകൾ, തടിയിലും കല്ലിലും നിർമ്മിച്ച വസ്തുക്കൾ, മൺപാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, അലങ്കാര വസ്തുക്കൾ, പ്രകൃതി ദത്തമായ സൗന്ദര്യ വർദ്ധര വസ്തുക്കൾ, വാരണാസിയിലെ ബനാറസി സാരി, സൗത്ത് ഇന്ത്യയിലെ കൊത്തുപണികൾ, ബീഹാറിലെ മധുബാനി പെയിന്‍റിംഗുകൾ,പാവകൾ, വടക്കു കിഴക്കൻ ഇന്ത്യയിലെ ടിബറ്റൻ ബെല്ലുകളും വസ്ത്രങ്ങളും ഡെൽഹിയിലെ ടെറാകോട്ട ഇനങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിന്നും ഷോപ്പിങ് ബാഗിൽ ഉൾപ്പെടുത്തുവാൻ പറ്റിയ കാര്യങ്ങള്‍.

PC:Koshy Koshy

ചെയ്യുവാൻ പറ്റിയ കാര്യങ്ങൾ

ചെയ്യുവാൻ പറ്റിയ കാര്യങ്ങൾ

ഇവിടെ മേള കണ്ടു നടക്കുന്ന കൂടെ ചെയ്യുവാൻ പറ്റിയ കാര്യങ്ങൾ കുറച്ചുണ്ട്. അപൂർവ്വങ്ങളായ കരകൗശല വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ഷോപ്പിങ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രുചികളുടെ പരീക്ഷണം, നാടൻ ഭക്ഷണങ്ങൾ രുചിക്കല്‍, സാംസ്കാരിക പരിപാടികൾ, ഹെസികോപ്ടർ റൈഡ്,അമ്യൂസ്മെന്റ് സോൺ തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ.

PC:services.cordavida.com

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എയർ റൂട്ട്

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് സൂരജ്തുണ്ഡിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. ഇവിടെ നിന്നും 35 മിനിട്ട് ദൂരമാണ് സൂരജ്കുണ്ഡിലേക്കുള്ളത്. പാലാം എയർപോര്‍ട്ടിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് സൂരജ് കുണ്ഡ‍ിലേക്ക്.

റെയിൽറൂട്ട്

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ ജംങ്ഷൻ ഡെൽഹിയാണ്. ഡെൽഹിയിൽ നിന്നും ഫരീദാബാദിലേക്കും ഗുഡ്‌ഗാവിലേക്കും ട്രെയിൻ സർവ്വീസുകൾ ലഭ്യമാണ്. ഇവിടെ എത്തിയാൽ എളുപ്പത്തിൽ ഒരു ടാക്സി വിളിച്ചോ ക്യാബ് വിളിച്ചോ മേള നടക്കുന്ന ഇടത്ത് എത്തിച്ചേരാം.

ബസ്റൂട്ട്

ഡെല്‍ഹിയിൽ നിന്നും ഫരീദാബാദിൽ നിന്നും ഗുഡ്‌ഗാവിൽ നിന്നും സൂരജ് കുണ്ഡിലേക്ക് ബസുകൾ ലഭ്യമാണ്. മേള നടക്കുന്ന സമയത്ത് പ്രത്യേക ബസ് സർവ്വീസുകൾ ഉണ്ടാകും. ഡെല്‍ഹി, ഫരീദാബാദ്, ഗുഡ്‌ഗാവ് തുടങ്ങിയ ഇടങ്ങളുമായി സൂരജ്കുണ്ഡിൽ നിന്നും മികച്ച റോഡുകളാണുള്ളത്.

ഡെൽഹിയിൽ നിന്നും ലഡ‍ാക്കിലേക്ക് ഒരു യാത്ര

ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X