» »ശ‌‌ത്രു സംഹാര പൂജയ്ക്ക് പേരുകേട്ട ക്ഷേത്രം

ശ‌‌ത്രു സംഹാര പൂജയ്ക്ക് പേരുകേട്ട ക്ഷേത്രം

Posted By: അനുപമ രാജീവ്

ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന പൂജകളില്‍ ഒന്നാണ് ശത്രു സംഹാര പൂജ. നമ്മുടെ ഉള്ളിലെ ശത്രുവിനെ സംഹരിക്കാനുള്ള പൂജയാണ് ശത്രു സംഹാര പൂജയെന്ന് പലരും വ്യാഖ്യാനം നടത്തുന്നുണ്ടെങ്കിലും. ശത്രുവിന് പണികൊടുക്കാനു‌ള്ള പൂജയായാണ് സാധരണ ജനങ്ങള്‍ ഇതിനെ കരുതുന്നത്.

തമിഴ് നാട്ടിലെ തിരുച്ചെണ്ടൂര്‍ മുരുക ക്ഷേത്രം ‌ശത്രു‌‌സംഹാര പൂജയ്ക്ക് പേരുകേട്ട ക്ഷേത്രമാണ്. മു‌രുകനെ ശത്രു സംഹാരകനായാണ് വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗ്രഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നി‌വയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങള്‍ , ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിവയ്ക്കൊക്കെ ശത്രു സംഹാര പൂജ നടത്തുന്നുണ്ട്.

മന്ത്രിമാരുടെ ക്ഷേത്രം

തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത, കര്‍ണാടകയിലെ മന്ത്രിമര്‍ തുടങ്ങിയ പ്രമുഖര്‍ ഈ ക്ഷേത്രത്തില്‍ ‌ എത്തി ശത്രു സംഹാര പൂജ നടത്താറുണ്ട്.

ശത്രു സംഹാര മൂര്‍ത്തി ക്ഷേ‌ത്രം

തിരുച്ചെണ്ടൂര്‍ മുരുക‌ന്‍ ക്ഷേത്ര സമുച്ഛയത്തില്‍ പടിഞ്ഞാറ് ഭാഗത്തായി ‌സ്ഥിതി ചെയ്യുന്ന ശത്രു സംഹാര മൂര്‍ത്തി ക്ഷേത്രത്തിലാണ് ശത്രു സംഹാര പൂജ നടത്തപ്പെടുന്നത്.

തിരുച്ചെണ്ടൂരിന് സമീപത്തെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം

മുരുകന്റെ ആറുപടൈ വീടുകള്‍ പരിചയപ്പെടാം

വൈത്തീശ്വരന്‍ കോയിലും നാഡീജ്യോതിഷവും

വിവാഹ തടസ്സം നീക്കാന്‍ ചില ക്ഷേത്രങ്ങള്‍

തിരുച്ചെണ്ടൂരിലെ മുരുകന്‍ ക്ഷേത്രത്തെക്കുറിച്ച് വിശ‌ദമായി സ്ലൈഡുകളിലൂടെ വായിക്കാം

ആറുപടൈ വീടുകളില്‍ ഒന്ന്

ആറുപടൈ വീടുകളില്‍ ഒന്ന്

മുരുകന്റെ പ്രശസ്തമായ ആറു പടൈ വീടുകളില്‍ ഒന്നാണ് തിരുച്ചെണ്ടൂരിലെ മുരുകന്‍ ക്ഷേത്രം. ബംഗാള്‍ ഉള്‍ ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുരുകന്റെ ആറു പടൈ വീടുകള്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ കടല്‍ത്തീ‌രത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്.

Photo Courtesy: Ssriram mt

സുനാമി തൊടാതെ

സുനാമി തൊടാതെ

2004ല്‍ സുനാമിയില്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ വന്‍ ‌ നാശ നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഈ ക്ഷേത്രത്തിന് ഒന്നും സംഭവിച്ചിട്ടില്ല.
Photo Courtesy: Sarvagyana guru

ഭക്തരുടെ തിരക്ക്

ഭക്തരുടെ തിരക്ക്

തമിഴ്നാട്ടി‌‌‌ലെ തിരക്കുള്ള ക്ഷേ‌ത്രങ്ങളില്‍ ഒന്നാണ് തിരുച്ചെണ്ടൂരിലെ ഈ ക്ഷേത്രം. ഇന്ത്യയിലെ സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം
Photo Courtesy: Ssriram mt

ഗോപു‌രം

ഗോപു‌രം

കടല്‍ത്തീരത്ത് ഉയര്‍ന്ന് നി‌ല്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ ഗോപുരം നിങ്ങ‌ളെ ആശ്ചര്യപ്പെടുത്തും. ദ്രാവിഡ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം.
Photo Courtesy: Sa.balamurugan

ശ്രീ കോവില്‍

ശ്രീ കോവില്‍

ഭൂമിക്കടിയിലാണ് ഈ ക്ഷേത്ര‌ത്തിന്റെ ശ്രീകോവിലും ‌പ്രധാന പ്രതിഷ്ഠയും സ്ഥിതി ചെയ്യുന്നത്
Photo Courtesy: Aravind Sivaraj

 എവിടെയാണ് ക്ഷേത്രം

എവിടെയാണ് ക്ഷേത്രം

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ മന്നാര്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ തീര്‍ത്ഥാടക കേന്ദ്രം സ്ഥിതിചെയ്യുന്നത്. അടിസ്ഥാനപരമായി തിരുചെണ്ടൂര്‍ ഒരു ക്ഷേത്രനഗരം തന്നെയാണ്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഇവിടത്തെ നിരവധി ക്ഷേത്രങ്ങള്‍ അതിന് സാക്ഷിയാണ്.
Photo Courtesy: Sahulhame1439

ഐതീഹ്യങ്ങളില്‍

ഐതീഹ്യങ്ങളില്‍

അസുരശക്തിയായ സുരപത്മനെ ശ്രീമുരുകന്‍ നിഗ്രഹിച്ചത് തിരുചെണ്ടൂരില്‍ വെച്ചായിരുന്നു എന്നാണ് ഐതിഹ്യം.
Photo Courtesy: Aravind Sivaraj

കപടപുരം

കപടപുരം

കപടപുരം എന്നായിരുന്നു ഇതിന്റെ പ്രാചീനനാമം. പിന്നീടത് തിരുചെന്‍ചെണ്ടിലൂര്‍ എന്നായി. കാലക്രമേണ പേര് ലോപിച്ച് ഇന്നത്തെ തിരുചെണ്ടൂരായി. പഴയ സാമ്രാജ്യ ശക്തികളായ ചേരരും പാണ്ഡ്യരുമടക്കം അനവധി രാജവംശങ്ങള്‍ ഈ പ്രദേശത്തെ വരുതിയിലാക്കിയിട്ടുണ്ട്.
Photo Courtesy: Sa.balamurugan

ചരിത്രത്തില്‍

ചരിത്രത്തില്‍

1649 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും തൂത്തുക്കുടി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഡച്ച് സൈന്യം ഈ പട്ടണത്തെ ആക്രമിച്ചു. എന്നാല്‍ മധുരയിലെ നായക് വംശജരുമായി ചേര്‍ന്ന് പറങ്കികള്‍ ഡച്ച്പടയെ തുരത്തി.
Photo Courtesy: Aravind Sivaraj

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരു‌നെല്‍വേലിയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നും തിരുച്ചെണ്ടൂരില്‍ എത്തിച്ചേരാം

Photo Courtesy: RajaRajan_Tamilian

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...