Search
  • Follow NativePlanet
Share
» »719 ദിവസങ്ങള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം

719 ദിവസങ്ങള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് ബൈലക്കുപ്പെ സുവര്‍ണ്ണ ക്ഷേത്രം

719 ദിവസത്തെ ദീര്‍ഘമായ അടച്ചിടലിനു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് കൂര്‍ഗ് കുശാല്‍നഗറിലെ ബൈലക്കുപ്പെ നംഡ്രോലിംഗ് മൊണാസ്ട്രി എന്ന സുവര്‍ണ്ണ ക്ഷേത്രം.

2020 മാര്‍ച്ച് 15 ന് ആയിരുന്നു കൊവിഡിനെ തുടര്‍ന്ന് സുവര്‍ണ്ണ ക്ഷേത്രം അടച്ചിട്ടത്. ടിബറ്റന്‍ പുതുവര്‍ഷ ദിനമായ 2022 മാര്‍ച്ച് മൂന്നിനാണ് പിന്നീട് ക്ഷേത്രം തുറന്നു നല്കുന്നത്.

Golden Temple in Bylakuppe

കൊടകു ടൂറിസത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ദലൈലാമയുടെ ഭവനമായ ധർമ്മശാല കഴിഞ്ഞാൽ, ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ സെറ്റിൽമെന്റാണ് ബൈലക്കുപ്പെയിലുള്ളത്. നിലവില്‍ ഇവിടുത്തെ സെറ്റില്‍മെന്‍റില്‍ 43,000 ല്‍ അധികം ടിബറ്റുകാര്‍ വസിക്കുന്നു. കൂട്ടമായി ആളുകള്‍ വസിക്കുന്ന ഇവി‌ടെ കൊവിഡ് വ്യാപിക്കുവാനുള്ള സാധ്യത പരിഗണിച്ചാണ് സുവര്‍ണ്ണ ക്ഷേത്രവും ഇവിടുത്തെ മറ്റു സന്യാസമഠങ്ങളും അടച്ചത്.

നിലവില്‍ രാവിലെ 9.00 മുതല്‍ വൈകി‌ട്ട് 6.00 വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്കുള്ള സമയം. പ്രവേശനം സൗജന്യമാണ്.
കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ കയറി സുള്യ- മടിക്കേരി വഴി ബൈലക്കുപ്പയിലെത്താം. പാണത്തൂരില്‍ നിന്നും 111 കിലോമീറ്ററാണ് ദൂരം.

കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X