Search
  • Follow NativePlanet
Share
» »പാതാളത്തോളം താഴ്ചയുള്ള 'ഡേയ്ഞ്ചറസ്' പാതാൾപാനി വെള്ളച്ചാട്ടം

പാതാളത്തോളം താഴ്ചയുള്ള 'ഡേയ്ഞ്ചറസ്' പാതാൾപാനി വെള്ളച്ചാട്ടം

By Elizabath Joseph

പാറയുടെ മുകൾതട്ടിൽ നിന്നും കണ്ണുകൾക്കു പോലും എത്താൻ സാധിക്കാത്തത്ര താഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. കാഴ്ചയിൽ പിന്നെയും പിന്നെയും അവിടെ പിടിച്ചു നിർത്തുമെങ്കിലും അടുത്തെത്തിയാൽ കൊടും ഭീകരനാണിവൻ. പാതാൾപാനി വെള്ളച്ചാട്ടം എന്ന പാതാളത്തോളം താഴ്ചയുള്ള വെള്ളച്ചാട്ടം സ‍ഞ്ചാരികൾക്ക് കൗതുകവും അതിശയവും ഒക്കെ പകരുന്ന ഒന്നാണെങ്കിലും നാട്ടുകാർക്ക് ഇത് മരണത്തിലേക്കു നേരിട്ടു പോകാൻ സാധിക്കുന്ന ഒരു കയം തന്നെയാണ്. മധ്യപ്രദേശിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകൾ സമ്മാനിക്കുന്ന, അതേസമയം മരണഭയം ഉളവാക്കുന്ന പാതാൾപാനി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ...

എവിടെയാണിത്?

എവിടെയാണിത്?

മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ മോ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. അംബേദ്കർ നഗറിനടുത്താണ് പാതാൾപാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇൻഡോറിൽ നിന്നും 32.6 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മോയിൽ നിന്നും ഇവിടേക്ക് 11.4 കിലോമീറ്റർ ദൂരമുണ്ട്. ഇൻഡോറിൽ നിന്നും വരുമ്പോൾ ഒരു മണിക്കൂറോളം സമയം സഞ്ചരിക്കണം ഇവിടെ എത്താൻ.

പാതാൾപാനി എന്നാൽ

പാതാൾപാനി എന്നാൽ

മഴക്കാലങ്ങളിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ അപകടകാരിയാണ് ഈ വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെ പാതാൾപാനി എന്ന പേര് ഇതിന് ഏറെ അനുയോജ്യമാണ്. ഈ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട നാടോടി കഥകളനുസരിച്ച് മുകളിൽ നിന്നും പതിക്കുന്ന വെള്ളം താഴെ പാതാളത്തോളം ആഴമുള്ള ഒരു കുഴിയിലേക്കാണത്രെ പോകുന്നത്. പുരാണങ്ങളനസരിച്ച് പാതാൾ അഥവാ പാതാളം എന്നാൽ ഭൂമിക്കടിയിലുള്ള ലോകം എന്നും പാനി എന്നാൽ ജലം എന്നുമാണ് അർഥം.

300 അടി ഉയരത്തിൽ നിന്നും

300 അടി ഉയരത്തിൽ നിന്നും

മുന്നൂറ് മീറ്ററോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന പാതാൾപാനി വെള്ളച്ചാട്ടം ഏറെ മനോഹരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളുടെ പനോരമിക് കാഴ്ചയും ഭംഗിയുള്ളതാണ്. വെള്ളച്ചാട്ടച്ചിന്റെ ഭംഗി ഒരു വശത്ത് നിറഞ്ഞു നില്‌ക്കുമ്പോൾ ഇവിടെ കൂടുതലും ഭയപ്പെടേണ്ടത് ഇതിന്റെ ഭീകരതയെ തന്നെയാണ്. മഴക്കാലങ്ങളിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന ഇതിന്റെ സമീപത്തെത്തുന്നവർക്ക് മുന്നറിയിപ്പില്ലാതെ വരുന്ന വെള്ളപ്പാച്ചിലിൽ നഷ്ടമാവുന്നത് സ്വന്തം ജീവൻ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടം അകലെ നിന്നും കാണുന്നതായിരിക്കും നല്ലത്. മഴ പെയ്തു കഴിഞ്ഞാൽ സമീപത്തെ നദികളിൽ നിന്നും മറ്റുമായി പെട്ടന്ന് വെള്ളം ഒഴുകിയെത്തുമ്പോൾ വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുന്നവർക്ക് രക്ഷപെടാൻ സാധിക്കണമെന്നില്ല.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

എത്ര അപകടകാരിയാണെന്നു പറഞ്ഞാലും ഇവിടം സന്ദർശിക്കേണ്ട സമയം മഴക്കാലം തന്നെയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയത്താണ് പാതാൾപാനി വെള്ളച്ചാട്ടം അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലുണ്ടാവുക. അകലെ കാഴ്ചയ്ക്കും ഫോട്ടോഗ്രഫിക്കു വേണ്ടിയും ഈ സമയം തന്നെയാണ് മികച്ചത്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാതാൾപാനി റെയിൽവേ സ്റ്റേഷൻ ഇവിടെ ഉണ്ടെങ്കിലും നാരോ ഗേജായതിനാൽ അത്രയധികം ഉപകാരമില്ലാത്ത ഒരു വഴിയാണ്. അതുകൊണ്ടു ട്രെയിൻ വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നവർക്ക് സൗകര്യം ഇൻഡോർ റെയിൽ വേ സ്റ്റേഷനിലിറങ്ങുന്നതാണ്.

റോഡ് മാർഗ്ഗം തിരഞ്ഞെടുക്കുമ്പോളും അടുത്തുള്ള പ്രധാന പട്ടണം ഇന്‍ഡോർ തന്നെയാണ്. ഇവിടെ നിന്നും ആകർഷകമായ നിരക്കിൽ പാതാള്‍പാനിയിലേക്ക് ടാക്സി സർവ്വീസുകളും ബസുകളും ലഭിക്കും.

പാതാൾ പാനിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഇൻഡോർ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.

സമീപത്തെ ആകർഷണങ്ങൾ

സമീപത്തെ ആകർഷണങ്ങൾ

പാതാൾപാനി വെള്ളച്ചാട്ടം സന്ദർശിച്ചു കഴിഞ്ഞാൽ സമീപത്ത് കാണാനും അറിയുവാനും കുറച്ചധികം സ്ഥലങ്ങളുണ്ട്. കൈത്തറി വസ്ത്രങ്ങൾക്കും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട മഹേശ്വർ, ചരിത്രകാരമാരുടെയും പുരാവസ്തു സ്നേഹികളുടെും പ്രിയ കേന്ദ്രമായ ബാഗ് ഗുഹകൾ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മാണ്ഡു, ഉജ്ജയിൻ,ഓംകാരേശ്വർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവിടെ നിന്നും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന ഇടങ്ങളാണ്.

PC:Shrikrishna gokhale

ബാഗ് ഗുഹകൾ

ബാഗ് ഗുഹകൾ

നിറങ്ങൾ‌ കഥ പറയുന്ന ചുവരുകളുള്ള ബാഗ് ഗുഹകൾ പാതാൾപാനിയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ സ്ഥലമാണ്. ധാർ നഗരത്തിൽ നിന്നും 97 കിലോമീറ്റർ അകലെയും ഇൻഡോറിൽ നിന്നും 150 കിലോമീറ്റര്‍ അകലെയും പാതാൾപാനി വെള്ളച്ചാട്ടത്തിൽ നിന്നും 165 കിലോമീറ്റർ അകലെയുമാണ് ബാഗ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഒൻപത് ഗുഹകൾ കൂടിയ ഈ ഗുഹാ സമുച്ചയം ബുദ്ധ സന്യാസിമാരുടെ മഠമായാണ് കരുതുന്നത്. വിന്ധ്യ പര്‍വ്വത നിരകളുടെ തെക്ക് വശത്തുള്ള ചരിവിലാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

ബാഗ് ഗുഹകളുടെ നിര്‍മ്മാണ രീതിയും ഇവിടുത്തെ ചുവര്‍ചിത്രങ്ങളും അജന്ത ഗുഹകളോട് സാമ്യം ഉള്ളതാണ് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ഗുഹയുടെ ഉല്പത്തിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും നര്‍മ്മദ നദിയുടെ കൈവഴിയായ ബാഗനി നദി തടത്തില്‍ താമസിച്ചിരുന്ന കലാകാരന്‍മാര്‍ കല്ലില്‍ വെട്ടിയുണ്ടാക്കിയതാണ് ഈ ഗുഹകള്‍ എന്നാണ് വിശ്വാസം. കാഴ്ചയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുഹകളോടാണ് ഇതിന് സാമ്യം. ഗുപ്തകാലഘട്ടത്തിലെ ഭാഗിനി, ബുദ്ധ ജീവിതശൈലികളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

ബാഗ് ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകതയായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നത് ഇവിടുത്തെ ചുവര്‍ചിത്രങ്ങളാണ്.അജന്ത ഗുഹകളിലെ ചുവര്‍ ചിത്രങ്ങളുമായി ഏറെ സാമ്യം ഉള്ള ഇവിടുത്തെ ചിത്രങ്ങള്‍ ഗുഹയുടെ സീലിങ്ങിലാണ് കാണപ്പെടുന്നത്. മൂന്നാമത്തെയും നാലാമത്തെയും ഗുഹകളിലാണ് ഏറ്റവും അധികം ചിത്രങ്ങള്‍ ഉള്ളത്. നാലാമത്തെ ഗുഹയിലേക്ക് കയറുന്നതിനു സമീപത്തായാണ് ഈവിടുത്തെ ഏറ്റവും മനോഹരമായ ചുവര്‍ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

മഹേശ്വർ

മഹേശ്വർ

കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൊണ്ട് ഇവിടെ എത്തുന്നവരെ അതിശയിപ്പിക്കുന്ന ഇടമാണ് മഹേശ്വർ. ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ കൈത്തറി വസ്ത്രങ്ങൾ. കൂടാതെ പേരു സൂചിപ്പിക്കുന്നതുപോലെ മഹേശ്വരന്റെ അഥവാ ശിവൻറെ ക്ഷേത്രങ്ങളും ഇവിടെ ധാരാളമുണ്ട്. ഇന്‍ഡോറില്‍ നിന്നും കേവലം 3 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മാഹേശ്വര്‍. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും ബസ് മാര്‍ഗമാണ് മാഹേശ്വറിലെത്താന്‍ ഏറ്റവും അനുയോജ്യം. തണുപ്പുകാലത്താണ് മാഹേശ്വര്‍ സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്

PC:Lukas Vacovsky

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more