» »ലോകത്തിലെ ഏറ്റവും വലിയ താമസസ്ഥലം ഇതാ ഇവിടെ!!

ലോകത്തിലെ ഏറ്റവും വലിയ താമസസ്ഥലം ഇതാ ഇവിടെ!!

Written By:

അഞ്ച് നദികളുടെ സംഗമസ്ഥാനമാണ് പഞ്ചാബ്. ഗ്രീക്കുകാരും അഫാഗാനികളും ഇറാനികളും മധ്യഏഷ്യക്കാരും ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ആളുകള്‍ ഒരുകാലത്ത് ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ചിരുന്ന പ്രവേശന കവാടം കൂടിയായിരുന്നു പഞ്ചാബ്. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണുള്ള പഞ്ചാബ് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ്. സഞ്ചാരികളുടെ ഇടയില്‍ വിനോദങ്ങളുടെയും ഉത്സവങ്ങളുടെയും ഭക്ഷണങ്ങളുടെയും നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ഒട്ടേറെ ഭരണകര്‍ത്താക്കള്‍ കടന്നുപോയിട്ടുള്ള പഞ്ചാബിന്റെ ചരിത്രത്തില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പ്രശസ്തമായ പല കൊട്ടാരങ്ങളും കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മോട്ടി ബാഗ് കൊട്ടാരം.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസസ്ഥലമായി അറിയപ്പെടുന്ന മോട്ടി ബാഗ് കൊട്ടാരത്തിന്റെ വിശേഷങ്ങള്‍...

എവിടെയാണിത്?

എവിടെയാണിത്?

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന പാട്യാലയിലാണ് മോട്ടി ബാഗ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പത്ത് കവാടങ്ങളുള്ള കോട്ടമതിലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പാട്യാല ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ജന്മദേശം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാട്യാലയില്‍ നിന്നും 4.5 കിലോമീറ്റര്‍ അകലെയാണ് മോട്ടി ബാഗ് പാലസ് സ്ഥിതി ചെയ്യുന്നത്.

 ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസസ്ഥലം

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസസ്ഥലം

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള താമസ്സഥലം എന്ന പേരിലാണ് പാട്യാലയിലെ മോട്ടി ബാഗ് പാലസ് അറിയപ്പെടുന്നത്.
15 ഊണു മുറികളും വലിയ ഒരു കൃത്രിമ തടാകവും അതില്‍ ഒരു തൂക്കുപാലവും ഒക്കെയുള്ള ഈ കൊട്ടാരം രണ്ടു ഭാഗങ്ങളായാണ് പണികഴിപ്പിച്ചത്. 1840 കളിലാണ് കൊട്ടാരത്തിന്റെ
ആദ്യഭാഗം നിര്‍മ്മിക്കുന്നത്. പാട്യാല മഹാരാജാവാണ് ഇതിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. പിന്നീട് മഹാരാജാ ഭൂപീന്ദര്‍ സിംഗിന്റെ കാലത്ത് 1920 കളിലാണ് ഇത് കൂടുതല്‍ ഭാഗങ്ങള്‍ ചേര്‍ത്ത് പുതുക്കി നിര്‍മ്മിക്കുന്നത്.
മുഴുവനായും നോക്കുമ്പോള്‍ ആയിരത്തിലധികം മുറികളുള്ള ഈ കൊട്ടാരം 400 ഏക്കറിലധികം സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്.കൊട്ടാരത്തിനു ചുറ്റുമായി വലിയ മുഗള്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കൊട്ടാരവും കാണുവാന്‍ സാധിക്കും.

PC:Markande

സ്വാതന്ത്ര്യത്തിനു ശേഷം

സ്വാതന്ത്ര്യത്തിനു ശേഷം

1940 കളുടെ അവസാനം വരെ പാട്യാല രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി ഇവിടം പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നാട്ടുരാജ്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്. ഏറ്റെടുത്തതിനു ശേഷം പല നവീകരണങ്ങളും കൊട്ടാരത്തില്‍ നടത്തി. മഹാരാജ യാദവീന്ദ്ര സിംഗിന്റെ ഇവിടം സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ആവശ്യത്തെത്തുടര്‍ന്ന് അതിനായി വിട്ടു നല്കി. ഇപ്പോള്‍ ഇവിടം നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍സായി പ്രവര്‍ത്തിക്കുകയാണ്.

PC:wikipedia

പാട്യാല പൈതൃക ഉത്സവം

പാട്യാല പൈതൃക ഉത്സവം

പാട്യാലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഇവിടുത്തെ പാട്യാല പൈതൃക ഉത്സവം.
പാട്യാല ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ഉത്സവം. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കാറുള്ള ഈ പൈതൃകമേള സമീപത്തും വിദൂരത്തുമുള്ള കലാ സംഗീത പ്രേമികള്‍ക്ക് അവഗണിയ്ക്കാനാവാത്ത പ്രലോഭനമാണ്. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരകൌശലമേളയാണ് ആളുകളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നത്. മോട്ടി ബാഗ് പാലസിന്റെ ഒരു ഭാഗത്തായാണ് ഇത് നടക്കുക.

PC: Official Site

പാട്യാല സന്ദര്‍ശിക്കാന്‍ പറ്റിയസമയം

പാട്യാല സന്ദര്‍ശിക്കാന്‍ പറ്റിയസമയം

ഗ്രീഷ്മവും വര്‍ഷവും ശിശിരവും പ്രധാന ഋതുക്കളാവുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് പാട്യാലയില്‍ അനുഭവപ്പെടാറുള്ളത്. ഒക്ടോബറിനും മാര്‍ച്ചിനുമിടയിലെ സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തണുത്ത ഇളംകാറ്റും പ്രസന്നമായ കാലാവസ്ഥയുമായിരിക്കും പട്ടണത്തില്‍ അനുഭവപ്പെടുക. എന്നാല്‍ ചൂടുകാലങ്ങളില്‍ കനത്ത ചൂടും തണുപ്പു കാലങ്ങളില്‍ കനത്ത ശൈത്യവും അനുഭവപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് ഇവിടം സന്ദര്‍ശിക്കുന്നതിനു മുന്നേ ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാ കാര്യങ്ങളിലും എടുക്കുവാന്‍ ശ്രദ്ധിക്കുക.

PC:IP Singh

Read more about: punjab palace

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...