» »ജനനവും മരണവും മോക്ഷവും അടയാളപ്പെടുത്തുന്ന മൂന്നു നിഗൂഢ ക്ഷേത്രങ്ങള്‍

ജനനവും മരണവും മോക്ഷവും അടയാളപ്പെടുത്തുന്ന മൂന്നു നിഗൂഢ ക്ഷേത്രങ്ങള്‍

Written By: Elizabath Joseph

ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ പരമശിവന്‍ സംഹാരത്തിന്റെ മൂര്‍ത്തിയായാണ് അറിയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ നാഥനായി വിശ്വാസികള്‍ കരുതുന്ന ശിവനെ ആരാധിക്കാനായി ഒട്ടേറെ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയില്‍ മിക്കവയും ആചാരങ്ങള്‍ കൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടും വ്യത്യസ്തമായി നില്‍ക്കുന്നവയും ആണ്. ഒട്ടേറെ അത്ഭുതങ്ങള്‍ കണ്ടുവരുന്ന ഈ ക്ഷേത്രങ്ങള്‍ ഒരു മനുഷ്യന്റെ ജനനം മരണം മോക്ഷം എന്നീ മൂന്ന് അവസ്ഥകളെയും സ്വാധീനിക്കുന്നുണ്ട്. അത്തരത്തില്‍ ജനനത്തിനും മരണത്തിനും മോക്ഷത്തിനുമായി നിലകൊള്ളുന്ന മൂന്ന് തമിഴ് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

 ശിവക്ഷേത്രങ്ങളിലെ നിഗൂഢതകള്‍

ശിവക്ഷേത്രങ്ങളിലെ നിഗൂഢതകള്‍

എല്ലാ ക്ഷേത്രങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കിലും പ്രത്യേകമായൊരു ശക്തിയാല്‍ ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. പ്രപഞ്ച ശക്തിയെ സ്വാധീനിക്കാനായി ബന്ധിതമായിരിക്കുന്ന ഈ ക്ഷേത്രങ്ങളില്‍ മിക്കവയും ദക്ഷിണ ഭാരതത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാ ജീവിത രഹസ്യങ്ങള്‍ക്കായി സ്ഥാപിതമായിരിക്കുന്ന തമിഴ്‌നാട്ടിലെ മൂന്ന് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. ഈ ലിസ്റ്റിലെ ആദ്യ ക്ഷേത്രമാണ് ഭൂലോകനാഥര്‍ ക്ഷേത്രം

PC: Autharite

എവിടെയാണിത്

എവിടെയാണിത്

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ പന്റുട്ടി എന്ന നഗരത്തിനു സമീപം ഉള്ള നെല്ലിക്കുപ്പം എന്ന സ്ഥലത്താണ് ഭൂലോകനാഥര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോള രാജവംശത്തിലെ രാജേന്ദ്ര ചോള ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വളരെ കുറഞ്ഞ കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഈ സൂചിപ്പിച്ച മറ്റു രണ്ടു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഒരു ത്രികോണത്തിന്റെ മൂന്ന് അരികുകള്‍ എന്ന പോലെയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.

രഹസ്യങ്ങള്‍ നിറഞ്ഞ ഭൂലോകനാഥ ക്ഷേത്രം

രഹസ്യങ്ങള്‍ നിറഞ്ഞ ഭൂലോകനാഥ ക്ഷേത്രം

ജീവതവും മരണവും തമ്മിലുള്ള ഒരു പാലമായാണ് ഭൂലോകനാഥര്‍ ക്ഷേത്രം വര്‍ത്തിക്കുന്നത് എന്നാണ് വിശ്വാസികള്‍ കരുതുന്നത്. ജനനം, മരണം, മോക്ഷം എന്നീ മൂന്ന് അവസ്ഥകളെ സൂചിപ്പിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ത്രികോണത്തിന്റെ ആകൃതിയിലാണുള്ളത്.

PC: Ssriram mt

ഭൂമി പ്രശ്‌നങ്ങള്‍

ഭൂമി പ്രശ്‌നങ്ങള്‍

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല ഭൂലോകനാഥര്‍ ക്ഷേത്രത്തില്‍ എത്തിയാല്‍ പരിഹരിക്കപ്പെടുന്നത്. ഭൂമി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ മതി എന്നു വിശ്വസിക്കുന്ന ധാരാളം ആളുകളെ ഇവിടെ കാണാന്‍ സാധിക്കും.

PC: Ssriram mt

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവും ഒരുമിച്ച് വാഴുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് കൈവരുന്ന ദീര്‍ഘസുമംഗലി വരമാണ്. വൈധവ്യത്തെ അകറ്റി നിര്‍ത്താനായി ധാരാളം സ്ത്രീകള്‍ ഇവിടെ എത്തി പ്രാര്‍ഥിക്കാറുണ്ട്.

PC: Rashkesh

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

ഭൂലോകനാഥര്‍ ക്ഷേത്രത്തിനു സമീപം ഒട്ടനവധി സ്ഥലങ്ങള്‍ കാണുവാനുണ്ട്. ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലങ്ങള്‍.

PC: rajaraman sundaram

സ്ഥലങ്ങള്‍

സ്ഥലങ്ങള്‍

സില്‍വര്‍ ബീച്ച്, സെന്റ് ഡേവിഡ് ഫോര്‍ട്ട്, പാടലേശ്വര ക്ഷേത്രം, ചിദംബരം നടരാജ ക്ഷേത്രം, കണ്ടല്‍ക്കാടുകള്‍, തിരുവതികൈ, വീരനേശ്വര്‍ ക്ഷേത്രം, തിരുച്ചോപുരം ക്ഷേത്രം തുടങ്ങിയവയാണ് ഭൂലോകനാഥര്‍ ക്ഷേത്രത്തിനു സമീപമുള്ള പ്രശസ്ത സ്ഥലങ്ങള്‍

PC: Shankaran Murugan

സില്‍വര്‍ ബീച്ച്

സില്‍വര്‍ ബീച്ച്

കട്‌ലൂരില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സില്‍വര്‍ ബീച്ച് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ഇതിനു തൊട്ടടുത്തായാണ് സെന്റ് ഡേവിഡ് ഫോര്‍ട്ട്, ഓള്‍ഡ് ബ്രിട്ടീഷ് ബംഗ്ലാവ്, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്.

PC: Karthik

 സെന്റ് ഡേവിഡ് ഫോര്‍ട്ട്

സെന്റ് ഡേവിഡ് ഫോര്‍ട്ട്

ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിച്ച സെന്റ് ഡേവിഡ് ഫോര്‍ട്ട് ചെന്നൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സില്‍വര്‍ ബീച്ചിനു സമീപം സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇപ്പോല്‍ ഏറെക്കുറെ നശിച്ച അവസ്ഥയിലാണ് ഉള്ളത്. ഗഡിലം നദിയുടെ തീരത്തായാണ് ഈ കോട്ടയുള്ളത്. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഡച്ചുകാര്‍ ജിന്‍ജിയിലെ നായക് ഭരണാധിപന്‍മാരുടെ കയ്യില്‍ നിന്നും ഈ സ്ഥലം വിലക്കു വാങ്ങി ഇവിടെ കോട്ട നിര്‍മ്മിച്ചത്. എന്നാല്‍ ഇന്ന് ഈ കോട്ട ഏറെക്കുറെ നാശമായ നിലയിലാണ്.

പാടലീശ്വരം ക്ഷേത്രം

പാടലീശ്വരം ക്ഷേത്രം

പല്ലവ രാജാക്കന്‍മാരുടെ കാലത്ത് നിര്‍മ്മിച്ച പാടലീശ്വരം ക്ഷേത്രം കട്‌ലൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരിക്കല്‍ ശിവനെ ആരാധിക്കുന്നത് കാശിയില്‍ 16 തവണയും തിരുവണ്ണാമലൈയില്‍ എട്ടു തവണയും ചിദംബരത്ത് മൂന്ന് തവണയും ആരാധിക്കുന്നതിന് തുല്യമാണത്രെ. തമിഴ്‌നാട്ടിലെ പൗരാണിക ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: Nsmohan

കല്‍ക്കരി ഖനനം

കല്‍ക്കരി ഖനനം

തമിഴ്‌നാട്ടിലെ കല്‍ക്കരി ഖനന കേന്ദ്രങ്ങളില്‍ പ്രശസ്തമായതാണ് കട്‌ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന നെയ്‌വേലി. ഇവിടെ അടുത്തുള്ള രണ്ട് തെര്‍മല്‍ പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനായാണ് ഇനിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വളങ്ങളും മറ്റു ചില സാധനങ്ങളും ഇതില്‍ നിന്നും പുനര്‍നിര്‍മ്മിക്കുന്നുമുണ്ട്.

PC: Justinvijesh

ചിദംബരം നടരാജ ക്ഷേത്രം

ചിദംബരം നടരാജ ക്ഷേത്രം

ശിവലിംഗ പ്രതിഷ്ഠ ഇല്ലാത്ത അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചിദംബരം നടരാജ ക്ഷേത്രം.
ആകാശത്തിന്റെ പ്രതിനിധാനമായ ശിവനെ ഇവിടെ പൂജിക്കുന്നത് ശൂന്യനായിട്ടാണ്. ചിദംബര രഹസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്.

നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.

PC: Serge Duchemin

പിച്ചാവരം കണ്ടല്‍ക്കാടുകള്‍

പിച്ചാവരം കണ്ടല്‍ക്കാടുകള്‍

ദക്ഷിണ സുന്ദര്‍ബെന്‍ എന്നറിയപ്പെടുന്ന പിച്ചാവരം കണ്ടല്‍ക്കാടുകള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍ക്കാടുകളായാണ് അറിയപ്പെടുന്നത്. ആയിരത്തിയൊരുന്നൂറ് ഏക്കറിലായി സംരക്ഷിക്കപ്പെടുന്ന പിച്ചാവരം ദേശാടന പക്ഷികളുടെ ഒരിടത്താവളം കൂടിയാണ്. ചിദംബരത്തു നിന്നും 14 കിലോമീറ്റര്‍ മാത്രമേ ഇവിടേക്കു ദൂരമുള്ളൂ.

പിച്ചാവരത്തെ കണ്ടല്‍ക്കാടുകള്‍ കാണാന്‍ ബോട്ടുയാത്രയാണ് ഏറ്റവും നല്ലത്. പിച്ചാവരത്ത് എത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ച് തമിഴ്‌നാട് ടൂറിസം വകുപ്പ് ഇവിടെ ബോട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഈ ബോട്ടിലേറി കണ്ടല്‍ക്കാഴ്ചകള്‍ കാണാം. മോട്ടോര്‍ ബോട്ടുകളും തുഴയുന്ന ബോട്ടുകളും ഇവിടെ വാടകയ്ക്ക് ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ബോട്ട് സവാരിക്കുള്ള സമയം.

PC: Shankaran Murugan

തിരുവതികൈ വീരടനേശ്വര ക്ഷേത്രം

തിരുവതികൈ വീരടനേശ്വര ക്ഷേത്രം

കട്‌ലൂരിലെ പന്റുട്ടിയില്‍ സ്ഥിതി ചെയ്യുന്ന തിരുവതികൈ വീരടനേശ്വര ക്ഷേത്രം ആണ് ഇവിടുത്തെ പ്രധാനപ്പെട്ട മൂന്നാമത്തെ ക്ഷേത്രം. പന്റുട്ടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ്‌ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ എട്ട് പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്. ഇതിനു തൊട്ടടുത്തായി ഒരു സിദ്ധിവിനായക ക്ഷേത്രവും കാണുവാന്‍ സാധിക്കും. വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ശമനം ഉണ്ടാകുമെന്നാണ് വിശ്വാസം.

PC: Logic riches

എങ്ങനെ പോകാം

എങ്ങനെ പോകാം

ചെന്നൈയില്‍ നിന്നും പോണ്ടിച്ചേരി വഴി കട്‌ലൂരിലേക്ക് 176 കിലോമീറ്ററാണ് ദൂരം. ചൈന്നൈയില്‍ നിന്നും മേല്‍മറവത്തൂര്‍ വഴി 185 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെ എത്താന്‍ സാധിക്കും.
കാഞ്ചിപുരത്തു നിന്നും 219 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. രാമേശ്വരം എക്‌സ്പ്രസ്, ട്രിച്ചി എക്‌സ്പ്രസ്, ഉഴലന്‍ എക്‌സ്പ്രസ് തുടങ്ങിയവ ഈ വഴിയാണ് കടന്നുപോകുന്നത്.

PC:Moshikiran

Read more about: temples shiva temples tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...