Search
  • Follow NativePlanet
Share
» »കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...

കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...

ആറു കിലോമീറ്റര്‍ നീളുന്ന ആ നടത്തത്തിനൊടുവില്‍ എത്തിച്ചേരുന്നിടമാണ് പശ്ചിമഘട്ട കുന്നുകളിലെ തേന്‍പാറയെന്ന സ്വര്‍ഗ്ഗം...

കഴിഞ്ഞ നീണ്ട എട്ടുവര്‍ഷങ്ങളായി സഞ്ചാരികളുടെ കാല്പ്പാടുകള പതിയാത്ത ഒരു കാടും അവി‌ടുത്തെ മലകളും.... നിശബ്ദമായ കാട്ടിലൂ‌ടെ, കാടകങ്ങളിലൂടെ... കുറ്റിച്ചെടികളും കാട്ടുചെടികളും വകഞ്ഞുമഞ്ഞി, ആര്‍ത്തലച്ചു പാല്‍പോലെ പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ കണ്ട് കുറേ നടക്കണം.. ആറു കിലോമീറ്റര്‍ നീളുന്ന ആ നടത്തത്തിനൊടുവില്‍ എത്തിച്ചേരുന്നിടമാണ് പശ്ചിമഘട്ട കുന്നുകളിലെ തേന്‍പാറയെന്ന സ്വര്‍ഗ്ഗം...

കാട്ടിലേക്ക് കയറാം

കാട്ടിലേക്ക് കയറാം

തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം കണ്ട് താന്നിമുത്തശ്ശി മരവും കണ്ട് മുന്നോട്ട് പോയി നേരെ കാട്ടിലേക്ക് കയറിയാല്‍ തേന്‍പാറയിലേക്കുള്ള വഴിയായി... കാടിനുള്ളില്‍ വഴിയെന്നത് തെറ്റിദ്ധരിക്കപ്പെട്ട ആശയം മാത്രമണെങ്കിലും നമ്മുടെ യാത്രയുടെ തുടക്കം ഇവിടെ നിന്നുമാണ്. കാടിനുള്ളിലൂടെ കല്ലിലും മുള്ളിലും ചവിട്ടി തെന്നിവീഴാതെ വന്യത നിറഞ്ഞ കാഴ്ചകള്‍ കണ്ടു തന്നെ യാത്ര ആരംഭിക്കാം.2897 അടിയാണ് തേന്‍പാറയുടെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം...

 110 ഏക്കറും വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടവും

110 ഏക്കറും വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടവും

ചെങ്കുത്തയായ കയറ്റം കയറി ഒന്നര കിലോമീറ്ററോളം നടക്കണം അടുത്ത സ്ഥലത്തെത്തുവാന്‍. എത്തിച്ചേരുന്ന സ്ഥലത്തിന്റെ പേര് 110. ഒരു കാലത്തെ ഏറ്റവും വിവാദമായ ജീരക്പാറ വനംകയ്യേറ്റം നട്ന് പ്രദേശമാണിത്. ഇവിടുത്തെ 110 ഏക്കര്‍ സ്ഥലം കയ്യേറി നടത്തിയ കൃഷിയെല്ലാം വനംവകുപ്പ് ഒഴിപ്പിച്ചത് 2000 ല്‍ ആയിരുന്നു. അതിനുശേഷം ഇവിടം വീണ്ടും കനത്ത കാടായി മാറിക്കഴിഞ്ഞു. ഇവിടുത്തെ കുളം ഇന്ന് ആനക്കൂട്ടങ്ങള്‍ വെള്ളംകുടിക്കുവാനെത്തുന്ന ഇടമാണ്.

പാറക്കെട്ടിനു നടുവിലെ വെള്ളച്ചാ‌ട്ടം

പാറക്കെട്ടിനു നടുവിലെ വെള്ളച്ചാ‌ട്ടം

യാത്ര പിന്നെയും തു‌ടരുകയാണ്. കയറ്റവും പാറകളും മാറി ഇപ്പോഴിവിടുത്തെ ഭൂപ്രക‍തി പുല്ലായിട്ടുണ്ട്. പോകെപ്പോകെ അതുമാണി കാടുമാത്രമാണ് എവിടെ തിരിഞ്ഞാലും കാണുവാനുള്ളത്. താഴ്വാരം കടന്ന് കാ‌ട്ടിനുള്ളിലൂടെ പോകുമ്പോള്‍ എത്തിച്ചേരുന്നത് പാറക്കെട്ടിനു നടുവിലെ വെള്ളച്ചാ‌ട്ടത്തിലേക്കാണ്. ദൂരെ നിന്നു തന്നെ ഇതിന്റെ ഹുങ്കാര സ്വരം കേള്‍ക്കാം. രണ്ടുവശത്തും നീണ്ടു കിടക്കുന്ന പാറകള്‍ക്കു നടുവിലായി താഴ്ന്നു കിടക്കുന്നിടത്തുകൂടി വെള്ളമൊഴുകി വരുന്ന കാഴ്ച കണ്ടാല്‍ തോണിയു‌ടെ അകംഭാഗമാണെന്നേ പറയൂ. അങ്ങനെയാണ് ഇവിടം തോണിക്കയം എന്നറിയപ്പെട്ടു തുടങ്ങിയത്.

നടത്തം തുടരാം

നടത്തം തുടരാം

നടത്തം വീണ്ടും തു‌ടരുകയാണ്. ഓരോ ചുവട് വയ്ക്കുമ്പോളും യാത്ര മെല്ലെ മെല്ലെ കട്ടിയായിക്കൊണ്ടിരിക്കുകയാണ്. കുളിരുന്ന വെള്ളവുമായൊഴുകുന്ന കുഞ്ഞ് അരുവികള്‍ ധാരാളമുണ്ട് വഴിയിലെമ്പാടും.. ഇചുവരെ നടന്ന ദൂരം കണക്കു കൂട്ടുകയാണെങ്കില്‍ അഞ്ച് കിലോമീറ്ററോളം ആയിട്ടുണ്ടാവും. ഇനി അവസാനത്തെ പാറയാണ് കയറുവാനുള്ളത്. കാടു തീരുന്നിടത്തു നിന്നും മുകളിലേക്കുളള പാറ.. നമ്മുടെ തേന്‍പാറ തന്നെ.

 ഉരുണ്ടു നില്‍ക്കുന്ന തേന്‍പാറ

ഉരുണ്ടു നില്‍ക്കുന്ന തേന്‍പാറ

ഇനി പാറകയറ്റമാണ്. തേന്‍പാറയുടെ ഉയരങ്ങളിലേക്ക്....വെയിലാണ് കാലാവസ്ഥയെങ്കിലും അതറിയാത്ത വിധത്തില്‍ തണുപ്പിച്ചു നിര്‍ത്തുന്ന പാറ... ഓടിച്ചെല്ലാമെന്നു കരുതേണ്ട... പാറയുടെ അങ്ങേയറ്റത്ത് ആഴമകാണാത്ത കൊക്കയാണ് കാത്തിരിക്കുന്നത്. തേന്‍പാറയുടെ കാഴ്ചകള്‍ ഇവിടെ തീരുകയാണ്. തേനെടുക്കുവാനായി കാട്ടിനുള്ളില്‍ കയറിയിരുന്ന ആദിവാസികള്‍ ഈ പാറയിലായിരുന്നു തമ്പടിച്ചിരുന്നത്. അങ്ങനെയാണ് ഇവിടം തേന്‍പാറയെന്ന് അറിയപ്പെട്ടത് എന്നാണ് കരുതുന്നത്

കാഴ്ചകള്‍ ഗംഭീരം

കാഴ്ചകള്‍ ഗംഭീരം


തേന്‍പാറയ്ക്കു മുകളില്‍ കയറിനിന്നാല്‍ ഗംഭീരമായ നിരവധി കാഴ്ചകള്‍ കാണാനുണ്ട്. പശ്ചിമഘട്ട കാഴ്ചകള്‍ നിരവധിയുണ്ട് ഇവിടെ. മേപ്പാടിയും കള്ളാടിയും പിന്നെ താമരശ്ശേരി ചുരവുമെല്ലാം ഇവി‌ടെ നിന്നാല്‍ കാണാം,

തിരിച്ചിറങ്ങാം

തിരിച്ചിറങ്ങാം


കയറ്റം കയറി വന്നതിനാല്‍ ഇനി താഴേക്കുള്ളതെല്ലാം ഇറക്കമാണ്. അല്പം സാഹസികം തന്നെയാണ് ഈ ഇറക്കം. പാറകളില്‍ പിടിച്ചും വള്ളികളില്‍ തൂങ്ങിയുമെല്ലാം താഴേക്ക് ഇറങ്ങാം. വെള്ളച്ചാട്ടങ്ങളും അരുവികളിമെല്ലാം വഴിയില്‍ കാണാം. യാത്രയുടെ ആകെ ദൂരമെന്നത് 12 കിലോമീറ്ററാണ്.

തേന്‍പാറയിലേക്ക് പോകാം

തേന്‍പാറയിലേക്ക് പോകാം

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് തേന്‍പാറയിലേക്ക് പോകുവാന്‍ അനുമതിയുള്ളത്. അഞ്ചുപേരടങ്ങുന്നതാണ് ഒരു സംഘം. 2355 രൂപ ഈ അഞ്ച് പേര്‍ക്ക് ചാര്‍ജായി നല്കണം. അധികമായി മൂന്നു പോരെ അനുവദിക്കും. ഓരോരുത്തർക്കും 365 രൂപ വീതം നൽകണം. www.thusharagiriecotourism.com എന്ന വെബ്സൈറ്റ് വഴിയോ 8547602818 എന്ന ഫോണ്‍ നമ്പര്‍ വഴിയോ യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യാം.

യാത്രകളിലെ സൗജന്യ താമസം..ഈ പത്തിടങ്ങള്‍ നോക്കിവെച്ചോ... ബജറ്റില്‍ യാത്രയൊതുക്കാംയാത്രകളിലെ സൗജന്യ താമസം..ഈ പത്തിടങ്ങള്‍ നോക്കിവെച്ചോ... ബജറ്റില്‍ യാത്രയൊതുക്കാം

2022 ലെ യാത്രാ ട്രെന്‍ഡുകള്‍... സ്വകാര്യ യാത്രകള്‍ മുതല്‍ ഒരിക്കല്‍ മാത്രം പോകുവാന്‍ കഴിയുന്ന വഴികള്‍ വരെ2022 ലെ യാത്രാ ട്രെന്‍ഡുകള്‍... സ്വകാര്യ യാത്രകള്‍ മുതല്‍ ഒരിക്കല്‍ മാത്രം പോകുവാന്‍ കഴിയുന്ന വഴികള്‍ വരെ

Read more about: trekking adventure kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X