» »ഓണക്കാല യാത്രയ്ക്ക് ഇന്ത്യയിലെ 25 സ്ഥലങ്ങള്‍

ഓണക്കാല യാത്രയ്ക്ക് ഇന്ത്യയിലെ 25 സ്ഥലങ്ങള്‍

Written By:

സെപ്തംബര്‍ മാസം കടന്ന് വരുന്നതോടെ മലയാളികള്‍ക്ക് ഓണക്കാലം കൂടിയാണ്. ഈ ഓണക്കാലം അവധിക്കാലം കൂടിയാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന അവധിക്കാലത്ത് കു‌ടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സമയമാണ്.

സെപ്തംബര്‍ മാസം ആകുന്നതോടെ ഇന്ത്യയിലെ പലസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പറ്റുന്ന സമയം ആകുകയാണ്. മഴക്കാലം മനോഹരമാ‌ക്കിയ സുന്ദരമായ പ്രകൃതി ദൃശ്യങ്ങളാണ് സെപ്തംബര്‍ യാത്രയില്‍ സഞ്ചാരികള്‍ കൂടുതലായും ‌പ്രതീക്ഷിക്കുന്നത്. പച്ചപിടിച്ച മൊട്ടക്കുന്നുകളും സുന്ദരമാ‌യ വെള്ളച്ചാട്ടങ്ങളും അപൂര്‍വമായ പൂക്കളുമൊക്കെ സെപ്തംബര്‍ യാത്രയിലെ കാഴ്ചകളാണ്.

കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

ഈ ഓണക്കാലത്ത് നിങ്ങ‌ള്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ പോകാന്‍ പറ്റിയ 25 സ്ഥലങ്ങള്‍ പരിചയപ്പെടാം

25. പോണ്ടിച്ചേരി (ബീച്ചുകള്‍)

25. പോണ്ടിച്ചേരി (ബീച്ചുകള്‍)

നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. വിശ‌ദമായി വായിക്കാം
Photo Courtesy: Praveen

24. ധര്‍മ്മശാല (ഹില്‍സ്റ്റേഷന്‍)

24. ധര്‍മ്മശാല (ഹില്‍സ്റ്റേഷന്‍)

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ധര്‍മശാല. തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Incredible India

23. മണാലി (പ്രകൃതി ഭംഗി)

23. മണാലി (പ്രകൃതി ഭംഗി)

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: David Bacon

22. ഷിംല (ഹില്‍സ്റ്റേഷന്‍)

22. ഷിംല (ഹില്‍സ്റ്റേഷന്‍)

മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Bharat Justa

21. ഉദയ്പൂര്‍ (കൃത്രിമ തടാകങ്ങള്‍)

21. ഉദയ്പൂര്‍ (കൃത്രിമ തടാകങ്ങള്‍)

ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം. വിശദമായി വായിക്കാം

Photo Courtesy: Daniel Wabyick

20. ജോധ്പൂര്‍ (താര്‍ മരുഭൂമി)

20. ജോധ്പൂര്‍ (താര്‍ മരുഭൂമി)

മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു. താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍ താറിലേക്കുള്ള വാതിലെന്നും ജോധ്പൂരിനെ പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: Hector Garcia

19. പുഷ്കര്‍ (പ്രാചീന നഗരം)

19. പുഷ്കര്‍ (പ്രാചീന നഗരം)

ഈ ചെറിയ നഗരത്തില്‍ നാനൂറ് ക്ഷേത്രങ്ങളും അന്‍പത്തിരണ്ടു സ്നാന ഘട്ടങ്ങളും ഉണ്ട്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രമുള്ള ബ്രഹ്മാ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുഷ്കറിലേത്. വിശദമായി വായിക്കാം

Photo Courtesy: A Vahanvaty

18. ജയ്പൂര്‍ (കൊട്ടാരങ്ങള്‍)

18. ജയ്പൂര്‍ (കൊട്ടാരങ്ങള്‍)

ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. വിശദമായി വായിക്കാം

Photo Courtesy: Arian Zwegers

17. സപുതാര (ഹില്‍സ്റ്റേഷന്‍)

17. സപുതാര (ഹില്‍സ്റ്റേഷന്‍)

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: nevil zaveri

16. ആഗ്ര (താ‌ജ്മഹ‌ല്‍)

16. ആഗ്ര (താ‌ജ്മഹ‌ല്‍)

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: Tiberio Frascari

15. വാരണാസി (പ്രാചീ‌ന നഗരം)

15. വാരണാസി (പ്രാചീ‌ന നഗരം)

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: ePi.Longo

14. അമൃത്സര്‍ (സുവര്‍ണ ക്ഷേത്രം)

14. അമൃത്സര്‍ (സുവര്‍ണ ക്ഷേത്രം)

അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. ഈ തടാകത്തിന്റെ മധ്യത്തിലാണ് സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: jasleen_kaur

13. കോവളം (ബീച്ചുകള്‍)

13. കോവളം (ബീച്ചുകള്‍)

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. വിശദമായി വാ‌യിക്കാം

Photo Courtesy: deepgoswami

12. ‌ഖണ്ടാള (സാഹസിക വിനോദം)

12. ‌ഖണ്ടാള (സാഹസിക വിനോദം)

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ഖണ്ടാല. പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഈ ഗിരി ശൃംഗങ്ങള്‍ സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: Alosh Bennett

11. കാലിംപോംഗ് (പ്രകൃ‌തിഭംഗി)

11. കാലിംപോംഗ് (പ്രകൃ‌തിഭംഗി)

ചക്രവാളം തൊട്ട്‌ നില്‍ക്കുന്ന മഞ്ഞ്‌ മലകളാണ്‌ പശ്ചിമ ബംഗാളിന്റെ വടക്ക്‌ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ മലോയര പ്രദേശത്തിന്റെ സൗന്ദര്യം. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാലിമ്പോങിലെ ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: shankar s.

10. തര്‍ക്കാര്‍ളി (ബീച്ച്)

10. തര്‍ക്കാര്‍ളി (ബീച്ച്)

സിന്ധുദുര്‍ഗിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കലി ബീച്ച്. ചെറിയൊരു ഗ്രാമമാണ് തര്‍ക്കലി, വളരെ റൊമാന്റിക് ആയ തീരമെന്ന വിശേഷണമാണ് ഇതിന് ഏറ്റവും ചേരുക. വിശദമായി വായിക്കാം

Photo Courtesy: cell105

09. കുന്നൂര്‍ (ഹില്‍സ്റ്റേഷന്‍)

09. കുന്നൂര്‍ (ഹില്‍സ്റ്റേഷന്‍)

ഹില്‍ സ്റ്റേഷനെന്ന നിലയില്‍ കുന്നൂരിലെ കാലവസ്ഥയും സുഖകരമായതാണ്. ശൈത്യകാലത്ത് കഠിനമായി തണുപ്പ് അനുഭവപ്പെടുമെങ്കിലും, വേനല്‍ക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ്. മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികള്‍ വരാറില്ല. വിശദമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

08. ലാചെന്‍ (താഴ്വര)

08. ലാചെന്‍ (താഴ്വര)

സിക്കിമിലെ ഗാങ്ടോക്കില്‍ നിന്ന് 129 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 2750 മീറ്ററിന്റെ ഉത്തുംഗതയിലാണ് ലാചെന്‍ പട്ടണം സ്ഥിതിചെയ്യുന്നത്. ഗുരുടോങ് കര്‍ തടാകവും ചോപ്ട താഴ്വരയും ഈ പ്രദേശത്തിന് അലങ്കാരമായ് വിലയിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Quinn Comendant

07. പാഹല്‍ഗാം (പ്രകൃതി ഭംഗി)

07. പാഹല്‍ഗാം (പ്രകൃതി ഭംഗി)

ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Ankur P

06. ലഡാക്ക് (പ്രകൃതി ഭംഗി)

06. ലഡാക്ക് (പ്രകൃതി ഭംഗി)

മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. വിശദമാ‌യി വായിക്കാം.

Photo Courtesy: McKay Savage

05. ആന്‍ഡമാന്‍ (ബീച്ചുകള്‍)

05. ആന്‍ഡമാന്‍ (ബീച്ചുകള്‍)

ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy

04. കൂര്‍ഗ് (പ്രകൃതി ഭംഗി)

04. കൂര്‍ഗ് (പ്രകൃതി ഭംഗി)

നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Kalidas Pavithran

03. ദൂ‌ത്‌സാഗര്‍ (വെ‌ള്ള‌ച്ചാട്ടം)

03. ദൂ‌ത്‌സാഗര്‍ (വെ‌ള്ള‌ച്ചാട്ടം)

മഴക്കാലം കഴിഞ്ഞ് നില്‍ക്കുന്ന സെപ്തംബര്‍ മാസമാണ് ഗോവയ്ക്ക് ‌സമീപത്തുള്ള ദൂത്‌സാഗര്‍ വെള്ള‌ച്ചാട്ടം കാണാ‌ന്‍ പോകാന്‍ പറ്റിയ സമയം. വിശദമായി വായിക്കാം

Photo Courtesy: bhansali_hardik

02. ശ്രീനഗര്‍ (തടാകങ്ങള്‍)

02. ശ്രീനഗര്‍ (തടാകങ്ങള്‍)

ദാല്‍ തടാകം, നാഗിന്‍ തടാകം, അന്‍ഞ്ചാര്‍ തടാകം, മാനസ്ബാല്‍ തടാകം തുടങ്ങിയവയാണ്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശ്രീ നഗറിലെ പ്രധാന തടാകങ്ങള്‍. വി‌ശദമായി വായിക്കാം

Photo Courtesy: Fulvio Spada

01. മുംബൈ (ബീച്ചുകള്‍)

01. മുംബൈ (ബീച്ചുകള്‍)

ജൂഹു, ചൗപട്ടി, ഗൊരായ് എന്നിവയാണ് മുംബൈയിലെ പ്രധാന കടല്‍ത്തീരങ്ങള്‍. അധികം തിരക്കില്ലാതെ കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലം ഗൊരായ് ആണ്. വിശദമായി വായിക്കാം

Photo Courtesy: Rajarshi MITRA

Please Wait while comments are loading...