Search
  • Follow NativePlanet
Share
» »ഗോവയിൽ കാണേണ്ട അഞ്ചിടങ്ങൾ

ഗോവയിൽ കാണേണ്ട അഞ്ചിടങ്ങൾ

ഗോവയിലേക്ക് ആദ്യമായി എത്തുന്നവരെ സംബന്ധിച്ചെടുത്തോളം ഓരോ കോണിലും അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമായിരിക്കും ഇത്. ഇത്രയും കുറഞ്ഞ സ്ഥലത്തിൽ കണ്ടു തീർക്കാവുന്നതിലുമധികം ഇടങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്ന ഇവിടെ ഏതു തരത്തിലുമുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുവാൻ പോന്ന ഇടമാണ്. 50 ൽ അധികം ബീച്ചുകളും ചരിത്ര സ്ഥാനങ്ങളും ഒക്കെയായി കിടക്കുന്ന ഇവിടെ എത്തിയാൽ വിട്ടുപോകാതെ കാണേണ്ട അ‍ഞ്ചിടങ്ങൾ പരിചയപ്പെടാം

 പനാജി

പനാജി

മാണ്ഡോവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പനാജിയാണ് ഗോവയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടവും. ചരിത്രത്തിൽ ഗോവയുടെ പങ്കിനെ അടയാളപ്പെടുത്തുന്ന ഇവിടം കാഴ്ചകൾ കൊണ്ട് സ‍്ചാരികലുടെ മനസ്സിനെ കീഴടക്കുന്ന സ്ഥലം കൂടിയാണ്. പോർച്ചുഗീസുകാരുടെ അടയാളങ്ങൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടെ കോട്ടകളും ഗോവയിലെ എണ്ണപ്പെട്ട ബീച്ചുകളും കാണാം.

ഓൾഡ് ഗോവ, റെയിസ്‍ മാഗോസ് ഫോർട്ട്,അഗുവാഡാ കോട്ട, ഗോവ ആർക്കിയോളജിക്കൽ മ്യൂസിയം, ഡോണ പൗല ബീച്ച്, മിരാമർ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ സ്റ്റേറ്റ് മ്യൂസിയം,ജമാ മസ്ജിദ്, ശാന്താ ദുര്‍ഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍.

വാസ്കോഡ ഗാമ

വാസ്കോഡ ഗാമ

ഇന്ന് ഗോവയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ് ഗോവ. 1543 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ നഗരം അവരുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാവികനായിരുന്ന വാസ്കോഡ ഗാമയോടുള്ള ആദരസൂചകമായി പേരു നല്കിയിരിക്കുന്ന ഇവിടം ഗോവയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഗോവയുടെ ചരിത്രവും സംസ്കാരവും ഉറങ്ങുന്ന നാടുകൂടിയാണിത്.

ബോഗ്മാലോ ബീച്ച്, വെൽസാവോ ബീച്ച്, പൈലറ്റ് പോയന്റ്, ജാപ്പനീസ് ഗാർഡൻ, സുവാരി നദി. നേവൽ ഏവിയേഷൻ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ

 കലൻഗുട്ടെ

കലൻഗുട്ടെ

ബീച്ചുകൾ ഹരമായിട്ടുള്ളവർക്ക അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടമാണ് വടക്കൻ ഗോവയുടെ ഭാഗമാ കാലൻഗുട്ടെ. ഒരു കാലത്ത് ധാരാളം ഹിപ്പികൾ എത്തിച്ചേർന്നിരുന്ന ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

കലൻഗുട്ടെ ബീച്ച്, ബാഗാ ബീച്ച്, അഗൗഡ കോട്ട, സെന്റ് അലക്സ് ദേവാലയം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

മാപൂസ

മാപൂസ

ഗോവയിൽ ബീച്ചുകളോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് മാപൂസ. ബീച്ചുകളുടെ സൗന്ദര്യം പെട്ടന്ന് ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടം തിരഞ്ഞെടുക്കാം.

കലാച്ച ബീച്ച്, അർപോറ, അൽഡോണ, ചപോര കോട്ട, ശ്രീകലിക ക്ഷേത്രം, മാപൂസ ഫ്രൈഡേ ബസാർ, ബസലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ

മർഗോവ

മർഗോവ

ഗോവയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലവും അവിടുത്തെ രണ്ടാമത്തെ വലിയ നഗരവുമാണ് മഡ്ഗാവോൺ എന്നറിയപ്പെട്ടിപുന്ന മർഗോവ. പോർച്ചുഗീസുകാരുടെ കാലത്തായിരുന്നു ഈ സ്ഥലത്തിന് മഡ്ഗാവോൺ എന്ന പേരുണ്ടായിരുന്നത്. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട റിലീജയസ് സ്ഥലങ്ങളിലൊന്നാണിത്. കാനോപി ഗോവ, കോൾവാ ബീച്ച്, മോണ്ടെ ഹിൽ, ടൗൺ സ്ക്വയർ, വെൽസാവോ ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ

വിചിത്രകഥകളുമായി ഭൂമിക്കടയിലെ ശിവന്റെ ഗുഹ

Read more about: goa beaches ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more