Search
  • Follow NativePlanet
Share
» »തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

By Maneesh
തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂര്‍വഘട്ടം അതാണ് തമിഴ്‌നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഉണ്ട്. ഇവയില്‍ ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രശസ്തമായ ഹില്‍സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ ആണ്. എന്നാല്‍ പൂര്‍വഘട്ട മലനിരകളും ഹില്‍സ്റ്റേഷനുകളുടെ കാര്യത്തില്‍ അത്ര പിന്നിലല്ല.

ഏര്‍ക്കാടാണ് പൂര്‍വഘട്ടമലനിരകളിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷന്‍. തമിഴ്‌നാട്ടിലെ മറ്റൊരു പ്രശസ്ത ഹില്‍സ്റ്റേഷന്‍ ആയ കൊല്ലി ഹില്‍സ് സ്ഥിതി ചെയ്യുന്നതും പൂര്‍വഘട്ടത്തില്‍ ആണ്.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം.

1. കുന്നൂര്‍

തമിഴ്‌നാട്ടില്‍ ഊട്ടിക്കടുത്തുള്ള ഒരു ഹില്‍സ്റ്റേഷന്‍ ആണ് കുന്നൂര്‍. സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞിന്റെ മൂട് പടമണിഞ്ഞ ഈ ചെറുടൗണിനെ നിങ്ങള്‍ കാണുമ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങും. മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കൂന്നൂര്‍. ഊട്ടി ആസ്ഥാനമാക്കിയ നീലഗിരി ജില്ലയുടെ കളക്ടാറാണ് ഇവിടുത്തെ ഭരണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. നീലഗിരി മൗണ്ടേന്‍ ട്രെയിന്‍ കുന്നൂര്‍ വഴിയാണ് കടന്ന് പോകുന്നത്. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: Amol.Gaitonde

2. കൊടൈക്കനാല്‍

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: Parthan

3. കൊല്ലി ഹില്‍സ്

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ് കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ് കൊല്ലി മല സ്ഥിതി ചെയ്യുന്നത്. പൂര്‍വഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: Karthickbala

4. ഊട്ടി

തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. കൂടുതല്‍ വായിക്കാം

Photo: Irshadpp

5. വാല്‍പ്പാറൈ

തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് വാല്‍പ്പാറൈ. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. 170 വര്‍ഷങ്ങള്‍ക്കപ്പുറമാണ് വാല്‍പ്പാറൈയില്‍ ആദ്യമായി മനുഷ്യവാസം ആരംഭിച്ചത്. വനത്തോട് ചേര്‍ന്ന് ഇവിടെ കാപ്പി, തേയില പ്ലാന്റേഷനുകളുണ്ട്. ഇടതൂര്‍ന്ന വനത്തില്‍ വെള്ളച്ചാട്ടങ്ങളും, അരുവികളും ഏറെയുണ്ട്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്റുകളും. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: Velu Sundareswaran

6. യേലഗിരി

ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റു ഹില്‍സ്‌റ്റേഷനുകള്‍ പോലെ അത്ര വികസിതമല്ല യേലഗിരി. എന്നിരുന്നാലും സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാരാഗ്‌ളൈഡിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയ്ക്ക് വലിയ പ്രചാരം നല്‍കി വരുന്നു. ശാന്തമായ അന്തരീക്ഷവും ഗ്രാമീണ സൗന്ദര്യവും യേലഗിരിയില്‍ എത്തുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. കൂടുതല്‍ വായിക്കാം

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: L.vivian.richard

7. ഏര്‍ക്കാട്
പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട്. ബാംഗ്ലൂരില്‍ നിന്ന് 4 മണിക്കൂര്‍ കൊണ്ട് ഏര്‍ക്കാട് എത്തിച്ചേരാം. തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മലമുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച. കൂടുതല്‍ വായിക്കാം.

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

Photo: Mithun Kundu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X