Search
  • Follow NativePlanet
Share
» »ബാഗ്ലൂരിൽ ചെയ്യാവുന്ന സാഹസിക വിനോദങ്ങള്‍

ബാഗ്ലൂരിൽ ചെയ്യാവുന്ന സാഹസിക വിനോദങ്ങള്‍

By Shanoob M

ബാഗ്ലൂരിൽ ആസ്വാദ്യകരമായ യാത്രാനുഭവമാണോ നിങ്ങളാഗ്രഹിക്കുന്നത്. സാഹസികവും രസകരവുമായ ഒരു യാത്രയാഗ്രഹിക്കുന്ന സഞ്ചാരിയാണ് നിങ്ങളെങ്കിൽ ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതാണ്. മഴക്കാലത്തിന്റെ വരവോടെ ബാഗ്ളൂര്‍ ഇപ്പോൾ സുന്ദരമാണ്. അതിനാല്‍ തന്നെ രാജ്യമെമ്പാടും നിന്ന് ഒരുപാടു സഞ്ചാരികളെ ഈ നഗരം ആകർഷിക്കുകയാണ്. പുഴകളാലും, കുന്നുകളാലും, സമതലങ്ങളാലും, പുൽമൈതാനങ്ങളാലും, കാടുകളാലും, പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഈ ഇടത്തെ യാത്രികർ കണ്ടെത്താതെ പോകരുത്. പ്രത്യേകിച്ച് ഈ നാടിന്‍റെ ഭംഗി അതിന്റെ പാരമ്യത്തില്‍ നിൽക്കുമ്പോൾ. ബാഗ്ലൂർ പരിസരങ്ങളില്‍ കുറച്ചു സാഹസികമായ ആസ്വദാനത്തിൽ ഇടപെടുന്നതിൽ മറ്റെന്ത് മറിച്ച് ചിന്തിക്കാനാണ്.

ബാഗ്ലൂർ യാത്രയില്‍ ഒഴിച്ചു കൂടാനാവാത്ത ചിലത് പരിചയപ്പെടാം...

റോക്ക് ക്ലൈമ്പിങ്

റോക്ക് ക്ലൈമ്പിങ്

സാഹസിക യാത്രികർ യാത്രയില്‍ ഒരിക്കലും നഷ്ടപെടുത്താനാഗ്രഹിക്കാത്തവയാണ് പാറകയറ്റം. ഒരുപാട് കുന്നുകൾക്കും മലനിരകൾക്കും സമീപത്താണ് ബാഗ്ലൂർ എന്നത് കൊണ്ട് തന്നെ ഈ വിനോദത്തിനിവിടെ ആസ്വാദകർ നിരവധിയാണ്. സാവൻദുർഗ ഹിൽ, ചിത്രദുർഗ, ഹംബി റോക്ക്സ്, ബദാമി ഹിൽ എന്നിടങ്ങളിലാണ് ഈ വിനോദം പ്രധാനമായുമുള്ളത്. ബാഗ്ലൂരിൽ നിന്നും അധികദൂരം യാത്ര ചെയ്യാനാഗ്രഹിക്കുന്നില്ലെങ്കിൽ സവൻദുർഗ, ചിത്രദുർഗ എന്നീയിടങ്ങളാണ് ഏറ്റവും മികച്ചത് . പാറക്കൂട്ടങ്ങൾക്കിടയിൽ കാണുന്ന പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ ഇവയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.

PC:James Ho

ട്രക്കിങ്

ട്രക്കിങ്

ഏവരാലും ഇഷ്ടപെടുന്ന സാഹസിക ഉദ്യമമാണ് മലകയറ്റവും. അത് കൊണ്ട് തന്നെ ഇവരുടെ ലിസ്റ്റിൽ എല്ലാ പ്രധാനപെട്ട മലനിരകളും കാണാനുമാകും.മഴക്കാലത്ത് ഇവിടം പച്ചപ്പിനാൽ നിറയുന്നതിനാൽ തന്നെ സ്വർഗത്തിലേക്കുള്ള നടവഴിയായാണ് ഈ സ്ഥലങ്ങൾ അറിയപെടുന്നത് തന്നെ.

നിങ്ങൾക്ക് ഇത്തരത്തിലുള്ള വിചിത്രമായ വഴികള്‍ താണ്ടണമെന്നില്ലെ. മലകയറ്റത്തിനായി ബാംഗ്ലൂരില്‍ പ്രധാന ആകർഷണങ്ങൾ രാമനഗര, മാക്കാലിദുർഗ, അന്താർഗഞ്ച്, നന്ദി ഹിൽ, ബി ആർ ബേട്ട, സ്കണ്ടഗിരി എന്നിവയാണ്. അവിടങ്ങളില്‍ സുന്ദരമായ കാടുകളും, പക്ഷികളെയും കാണാനുമാകും.

സ്നോർക്കെല്ലിംഗ്

സ്നോർക്കെല്ലിംഗ്

സ്നോർക്കെല്ലിംഗ് എന്നറിയപെടുന്ന കടലിനടിയിലെ മാസക് ഉപയോഗിച്ച് ഉള്ള നീന്തലും പ്രധാന വിനോദമാണ്. വെള്ളത്തിനടിയിലെ കാഴ്ച കാണാനാഗ്രഹിക്കുന്നവർക്ക് ഇതിനേക്കാള്‍ മികച്ച വിനോദം വേറെയില്ല. ബാഗ്ലൂരിലെ പ്രധാന ആകർഷണമല്ല ഇതെങ്കിലും പരിസരങ്ങളിലെ പുഴകളിലും, കായലിലും ഇതിനുള്ള സംവിധാനം ഉള്ളതിനാൽ യാത്രികർക്ക് ഇത് ആസ്വദിക്കാനാകും. ഇതുവരെ ഈ അനുഭവം ലഭിച്ചിട്ടില്ലാത്തവർ നിർബന്ധമായും പരീക്ഷിക്കാൻ കൂടെ തയ്യാറാകേണ്ട വിനോദമാണ് സ്നോർക്കെല്ലിംഗ്. ബനാർഗട്ട നാഷണല്‍ പാർക്കിലും, ബാമീശ്വരി നേച്ചർ ക്യാമ്പിലുമാണ് ഇതിനുളള സൗകര്യം നിലവിലുളളത്.

PC:Asep.saefulloh

കനോയിംഗ്, കയാക്കിംഗ്

കനോയിംഗ്, കയാക്കിംഗ്

സുന്ദരമായ പ്രകൃതി ആസ്വദിച്ച് പുഴയിലൂടെയുള്ള തുഴച്ചിൽ യാത്രികരെ ഒരുപാടു സ്വാധീനിക്കും. കയാക്കുമായ് ശാന്തമായ് ഒഴുകുന്ന അരുവിയിൽ നൽകുന്ന അനുഭവം വ്യത്യാസ്ഥമായിരിക്കും. ശരാവതി പുഴ, ദണ്ടേലി, ബീമേശ്വരി, ഭരപോലെ, കബിനി, ചിക്ക്മംഗലൂർ എന്നിവിടങ്ങളിലാണ് നിലവില്‍ ഈ വിനോദം ആസ്വദിക്കാൻ സൌകര്യം ഉളളത്.

PC:cjuneau

പാരാഗ്ലൈഡിംഗ്

പാരാഗ്ലൈഡിംഗ്

കർണാടകയിൽ പുതിയതായി തുടങ്ങിയതാണ് പാരാഗ്ലൈഡിംഗ്. ബാഗ്ലൂരിൽ എല്ലായിടത്തും ഈ സാഹസിക വിനോദം കാണാനായെന്നും വരില്ല. എന്നാലും ബാഗ്ലൂരിൽ നിന്ന് അധികം മാറാതെ ഇത് ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക്, പറക്കലിന്റെ അനുഭൂതി അറിയാൻ 60 കിലോമീററര്‍ സഞ്ചരിച്ച് നന്ദി ഹിൽസിൽ പോയാൽ മാതിയാകും. അപ്പോള്‍ എന്ത് കൊണ്ട് ഏറ്റവും അടുത്ത ദിവസം തന്നെ പാരാഗ്ലൈഡറായികൂടാ, ബാഗ്ലൂർ മറ്റൊരു കോണിലൂടെ ആസ്വദിച്ചുകൂടാ?? നന്ദി ഹിൽസിനൊപ്പം കൂർഗിലും നിങ്ങള്‍ക്ക് ക്ക് പാരാഗ്ലൈഡിംഗ് ആസ്വദിക്കാനാകും.

PC:Rafa Tecchio

കേവിംഗ്

കേവിംഗ്

എന്ത് കൊണ്ട് ഇത്തവണ ഗുഹാവാസമോ, അല്ലെങ്കിൽ ഗുഹാ യാത്രയോ നടത്തികൂടാ? ഒരുപാട് ഗുഹകൾ ഇവിടെ ഉളളതിനാൽ ഇപ്പോള്‍ കേവിംഗും ബാഗ്ലൂരിലെ പ്രധാന ആകർഷണമാണ്. ആന്തറേജ് കേവ്, ബേലം കേവ് എന്നിവിടങ്ങളില്‍ ഈ ആസ്വാദ്യകരമായ യാത്ര അനിഭവിക്കാം. കർണാടകയും മറ്റു ഇടങ്ങളും നമുക്ക് ഈ ഗുഹകളിലൂടെ ആസ്വദിക്കണ്ടേ??

PC:Dave Bunnell

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more