» »വിവാഹിതരാവാന്‍ ഇന്ത്യയിലെ പത്തു സുന്ദരസ്ഥലങ്ങള്‍

വിവാഹിതരാവാന്‍ ഇന്ത്യയിലെ പത്തു സുന്ദരസ്ഥലങ്ങള്‍

Posted By: Elizabath Joseph

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന് പറയാറുണ്ട്.അതിലത്ര കാര്യമില്ലങ്കിലും ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവിടെവെച്ച് വിവാഹം നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.

രാജകീയമായി വിവാഹിതരാവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഒന്നു പരീക്ഷിക്കാം!!!

1. ജോധ്പൂര്‍

1. ജോധ്പൂര്‍

കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന് കവിത രചിക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ജോദ്പൂര്‍.
സൂര്യനഗരം, നീല നഗരം എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്ന ജോധ്പൂര്‍ ഒരു യോദ്ധാവിന്റെ പ്രൗഡിയുള്ള നഗരമാണ്.
pc: en.wikipedia.org

2. ജയ്പൂര്‍

2. ജയ്പൂര്‍

ഇളംറോസ് നിറത്തില്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്ന നഗരമാണ് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍. വാസ്തുശാസ്ത്ര വിധിപ്രകാരം നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ നഗരമാണിത്.
pc: Sunnya343

3. ഉദയ്പൂര്‍

3. ഉദയ്പൂര്‍

തടാകങ്ങളില്‍ സൗന്ദര്യം ഒളിപ്പിച്ച നഗരമാണ് ഉദയ്പൂര്‍. വെണ്ണക്കല്‍ സൗധങ്ങളും കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ ഈ നഗരത്തിനെ ആരും അറിയാതെ ഒന്നു പ്രണയിച്ചുപോകും.
pc: Henrik Bennetsen

4. കേരളം

4. കേരളം

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കേരളമാണ്.
ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ നാട്.
pc: P.K.Niyogi

5. ഗോവ

5. ഗോവ

ബീച്ച് ടൂറിസത്തിനു പേരുകേട്ട ഗോവ സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്. എന്തും ആഘോഷിപ്പെടുന്ന ഇവിടം സഞ്ചാരികളുടെ സ്ഥിരം ഡെസ്റ്റിനേഷന്‍ കൂടിയാണ്.
pc: Anurag Jain

6. ഹൈദരാബാദ്

6. ഹൈദരാബാദ്

പേരില്‍ പ്രണയം നിറയുന്ന നഗരമാണ് ഹൈദരാബാദ്. പൈകൃകങ്ങളുടെ ശേഷിപ്പെന്നും ഈ നഗരത്തെ വിശഷിപ്പിക്കാം.
pc: Bernard Gagnon

7. ദില്ലി

7. ദില്ലി

പഴമയും പുതുമയും സമ്മേളിക്കുന്ന രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമാണ് ദില്ലി. എന്നും പുതുമകള്‍ ഒളിപ്പിക്കുന്ന ദില്ലിയിലെ കാഴ്ചകള്‍ കണ്ടുതീരില്ല.
pc: RunningToddler

8. ആഗ്ര

8. ആഗ്ര

യമുനാതീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരനഗരമാണ് ആഗ്ര. പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹല്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
pc: mahesh3847

9. ആന്‍ഡമാന്‍ നിക്കോബാര്‍

9. ആന്‍ഡമാന്‍ നിക്കോബാര്‍

കടലിനു നടുവില്‍ മുത്തുകള്‍ വിതറിയതുപോലെ മനോഹരിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിലും മികച്ച ഒരു ഓപ്ഷന്‍ വേറേയില്ല.
pc: .Harvinder Chandigarh

10. ഗുജറാത്ത്

10. ഗുജറാത്ത്

വിവിധ സംസ്‌കാരങ്ങളുടെ ഈറ്റില്ലമായ ഗുജറാത്ത് ഇന്ത്യയില്‍ ഏറ്റവുമധികം കടല്‍ത്തീരമുള്ള സംസ്ഥാനമാണ്.
pc: Bracknell

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...