Search
  • Follow NativePlanet
Share
» »നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന തമിഴ് ഗ്രാമങ്ങളും പട്ടണങ്ങളും

നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന തമിഴ് ഗ്രാമങ്ങളും പട്ടണങ്ങളും

By Maneesh

ദ്രാവിഡ സംസ്‌കാരം, അതാണ് തമിഴ്‌നാടിന്റെ പ്രത്യേകത. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടിനെ വേറിട്ട് നിര്‍ത്തുന്നതും ദ്രാവിഡ സംകാരത്തിലൂന്നിയ ഈ തമിഴ് ദേശീയതയാണ്. തമിഴ്‌നാട്ടില്‍ എത്തുന്ന സഞ്ചാരികളില്‍ തീര്‍ത്ഥാടകരെന്നോ വിനോദസഞ്ചാരികളെന്നോ വ്യത്യാസമില്ലാ. ദ്രാവിഡ വാസ്തുവിദ്യാ വൈദഗ്ദ്യം പ്രകടമാകുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ് തമിഴ്‌നാട്ടിലെ ആകര്‍ഷണങ്ങളില്‍ പ്രധാനം. ഇതുകണ്ട് വിസ്മയപ്പെടുന്നവരില്‍ ദൈവവിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വകഭേദമില്ല.

ബംഗാള്‍ ഉള്‍ക്കടല്‍ അതിരിടുന്ന തമിഴ്‌നാട്ടില്‍ ബീച്ചുകള്‍ തേടി അധികം അലയേണ്ടതില്ല. ചെന്നൈ, തൂത്തുക്കുടി പോലുള്ള വന്‍നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നത് കടല്‍തീരത്താണ്. ഊട്ടി, കൊടൈക്കനാല്‍ പോലുള്ള്അ ജനപ്രിയ ഹില്‍സ്റ്റേഷനുകളാണ് തമിഴ്‌നാടിനെ മനോഹരിയാക്കുന്ന മറ്റൊന്ന്.

തമിഴ്‌നാടിന്റെ വേറിട്ട സംസ്‌കാരം സ്ത്രീകളെ ആദരിക്കാന്‍ പഠിപ്പിക്കുന്നതാണ്. അതിനാല്‍ വനിതാ യാത്രികര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ പറ്റുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിലെ പ്രശസ്തമായ 65 വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ചെന്നൈ

ചെന്നൈ

മുമ്പ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ തമിഴ് നാടിന്റെ തലസ്ഥാനമാണ്. കോറമാണ്‍ഡല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന മെട്രോപോളിറ്റനും, കോസ്മോപൊളിറ്റനുമായ നഗരമാണ്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നഗരം എന്നതിനൊപ്പം ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നും ചെന്നൈ അറിയപ്പെടുന്നു. വിശദമായ വായനയ്ക്ക്

Photo courtesy: SwiftRakesh

കോയമ്പത്തൂർ

കോയമ്പത്തൂർ

തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍. വളര്‍ന്നുവരുന്ന ഈ നഗരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്. രാജ്യത്തെ പ്രധാനപ്പെട്ട വ്യാവസായ കേന്ദ്രമായ കോയമ്പത്തൂര്‍ അറിയപ്പെടുന്നത് തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Ragunathan

മധുര

മധുര

തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര്‌ ഉണ്ടായതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. ശിവന്റെ പ്രിയപ്പെട്ട നഗരമായാണ് മധുരയെ കണക്കാക്കുന്നത്. വടക്ക് വശത്ത് സിരുമലൈ കുന്നുകളും തെക്ക് വശത്ത് നാഗമലൈ കുന്നുകളും മധുരയ്ക്ക് അതിര്‍ത്തികളാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Bernard Gagnon

നാമക്കൽ

നാമക്കൽ

പെരുമകള്‍ ഒരുപാടുള്ള തമിഴ്നാട്ടിലെ ചെറുനഗരമാണ് നാമക്കല്‍. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന ചരിത്രം ഉറങ്ങുന്ന നഗരം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തെക്കേ ഇന്ത്യയിലെ കോഴി വളര്‍ത്തലിന് പേരു കേട്ട നഗരം. ഇങ്ങനെ ഈ നഗരത്തിന്‍റെ പെരുമകള്‍ നീളുകയാണ്. തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഉള്ളതും ഈ ജില്ലാ ആസ്ഥാനത്തിലാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Ilasun

അംബാസമുദ്രം

അംബാസമുദ്രം

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് അംബാസമുദ്രം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന താമരഭരണി നദിയുടെ നാടാണ് ഈ കൊച്ചുഗ്രാമം. താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും അംബാസമുദ്രം അറിയപ്പെടുന്നു. വിശദമായ വായനയ്ക്ക്

Photo courtesy: Sukumaran sundar
വെല്ലൂർ

വെല്ലൂർ

തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലൂര്‍. തമിഴ്‌നാട്ടിലെ കോട്ടകളുടെ നഗരം എന്നൊരു ഇരട്ടപ്പേരും വെല്ലൂരിനുണ്ട്. ദ്രാവിഡസംസ്‌കാരത്തിന്റെ പെരുമയുറങ്ങുന്ന സ്ഥലം കൂടിയാണ് വെല്ലൂര്‍. സമ്പന്നമായ ചരിത്രവും സംസ്‌കാരവും വെല്ലൂരിന് കൂട്ടായുണ്ട്. വിശദമായ വായനയ്ക്ക്
Photo courtesy: Dsudhakar555

തഞ്ചാവൂര്‍

തഞ്ചാവൂര്‍

കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ്‌ തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന്‌ വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്‌. ചോള രാജാക്കന്‍മാരുടെ കാലത്താണ്‌ തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്‌. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി തഞ്ചാവൂര്‍. വിശദമായ വായനയ്ക്ക്
Photo courtesy: Parthiban B

ദിണ്ടുക്കല്‍

ദിണ്ടുക്കല്‍

തമിഴ്നാട് സംസ്ഥാനത്തിലെ ഈ പട്ടണം ഇന്ത്യയുടെ വാണിജ്യഭൂപടത്തില്‍ ഇടം നേടുന്നത് പ്രധാനമായും മേല്‍ത്തരം തുണിത്തരങ്ങളുടെയും തുകലുത്പന്നങ്ങളുടെയും സുരക്ഷിതമായ പൂട്ടുകളുടെയും നാട് എന്ന പ്രത്യേകതകള്‍ കൊണ്ടാണ്. ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഇവിടത്തെ ബിരിയാണി ഈ പട്ടണത്തിന് ബിരിയാണി സിറ്റി എന്ന മേലവിലാസവും നേടിക്കൊടുത്തിട്ടുണ്ട്. പളനിമലയ്ക്കും സിരുമലകുന്നുകള്‍ ക്കുമിടയില്‍ പച്ചക്കറികൃഷിക്ക് വളക്കൂറുള്ള ഭൂപ്രദേശം കൂടിയാണിത്. വിശദമായ വായനയ്ക്ക്
Photo courtesy: Wuselig

ധര്‍മ്മപുരി

ധര്‍മ്മപുരി

തമിഴ്നാട് സംസ്ഥാനത്താണ് ധര്‍മ്മപുരി സ്ഥിതി ചെയ്യുന്നത്. കര്‍‌ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം പ്രകൃതിയുടെ മനോഹാരിതയാലും, അടുത്തുള്ള മറ്റ് സ്ഥലങ്ങളാലും ഏറെ അറിയപ്പെടുന്നതാണ്. ഇവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏറെ പേരുകേട്ടവയാണ്. ബാംഗ്ലൂരിനും, ചെന്നൈക്കും ഇടയിലായതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകള്‍ സ്ഥിരമായി ധര്‍മ്മപുരി സന്ദര്‍ശിക്കാനെത്താറുണ്ട്. വിശദമായ വായനയ്ക്ക്

Photo courtesy: संतोष दहिवळ
ഹൊസൂർ

ഹൊസൂർ

ബംഗലൂരുവില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ നഗരമാണ്‌ ഹൊസൂര്‍. പ്രകൃതി സൗന്ദര്യവും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും തിരക്കേറിയ ഈ വ്യവസായ നഗരത്തിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മനോഹരമായ കാലാവസ്ഥ ഹൊസൂറിന്‌ ലിറ്റില്‍ ഇംഗ്ലണ്ട് എന്ന വിശേഷണവും നേടിക്കൊടുത്തിട്ടുണ്ട്‌. വാഹന നിര്‍മ്മാണ വ്യവസായകേന്ദ്രം എന്ന നിലയിലും ഹൊസൂര്‍ പ്രശസ്‌തമാണ്‌. പുതിയ ജനവാസകേന്ദ്രം എന്നാണ്‌ ഹൊസൂര്‍ എന്ന കന്നട വാക്കിനര്‍ത്ഥം. വിശദമായ വായനയ്ക്ക്

Photo courtesy: Adithya R
തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ട്രിച്ചി അല്ലെങ്കില്‍ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ പ്രധാന വ്യവസായ നഗരങ്ങളില്‍ ഒന്നാണ്. ജില്ലാ ആസ്ഥാനം കൂടിയായ ഇവിടം തമിഴ്നാട്ടിലെ നാലാമത്തെ വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൂടിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. പൈതൃകത്തിനൊപ്പം ആധുനികതയും ഇഴചേരുന്ന കാഴ്ചകളാണ് നഗരം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിശദമായ വായനയ്ക്ക്
Photo courtesy: Ilasun

കരൂർ

കരൂർ

തമിഴ്നാട് സംസ്ഥാനത്ത്, അമരാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കരൂര്‍. ഈറോഡില്‍ നിന്ന് തെക്ക് കിഴക്ക് 60 കിലോമീറ്ററും , ട്രിച്ചിയില്‍ നിന്ന് പടിഞ്ഞാറോട്ട് 70 കിലോമീറ്ററും, സേലത്തിന് തെക്കോട്ട് 100 കിലോമീറ്ററും, മധുരയില്‍ നിന്ന് കിഴക്ക് മാറി 141 കിലോമീറ്ററും അകലെയായാണ് കരൂര്‍ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരില്‍ നിന്ന് 131 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. വിശദമായ വായനയ്ക്ക്

Photo courtesy: Rsrikanth05

സേലം

സേലം

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് സേലം. തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള സേലം മാംഗോ സിറ്റി എന്ന പേരിലും അറിയപ്പെടുന്നു. സേലം മുനിസിപ്പാലിറ്റി സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ നഗരമാണ്. മുമ്പ് ചേരം പ്രദേശത്തിന്‍റെ ഭാഗമായതിനാലാണ് ഈ നഗരം സേലം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. വിശദമായ വായനയ്ക്ക്
Photo courtesy: Arulmuru182002

കാരക്കുടി

കാരക്കുടി

തമിഴ്നാട് സംസ്ഥാനത്തിലെ ശിവഗംഗ ജില്ലയിലാണ് കാരക്കുടി എന്ന മുനിസിപ്പല്‍ പട്ടണ സ്ഥിതിചെയ്യുന്നത്. 75 ഓളം ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെട്ടിനാട് പ്രവിശ്യയുടെ ഭാഗമായ ഈ പട്ടണം, ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണമെന്ന നിലയിലും പ്രസിദ്ധമാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Joelsuganth

കാഞ്ചീപുരം

കാഞ്ചീപുരം

തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. വിശദമായ വായനയ്ക്ക്

Photo courtesy: Shriram Swaminathan

ശ്രീ പെരുമ്പത്തൂർ

ശ്രീ പെരുമ്പത്തൂർ

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു വ്യവസായ നഗരമാണ്‌ ശ്രീ പെരുമ്പത്തൂര്‍. വളരെ വേഗത്തില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമായി കൂടി ഇവിടം മാറി കൊണ്ടിരിക്കുകയാണ്‌. ശ്രീ പെരുമ്പത്തൂരിന്റെ പഴയ പേര്‌ ബൂധാപുരി എന്നായിരുന്നു. ശ്രീ പെരുമ്പത്തൂരില്‍ വച്ച്‌ മരിക്കുന്നവര്‍ക്ക്‌ സ്വര്‍ഗത്തിന്റെ വാതില്‍ അവര്‍ക്കായി തുറക്കുന്നത്‌ കാണാം എന്നാണ്‌ വിശ്വാസം. വിശദമായ വായനയ്ക്ക്
Photo courtesy: Planemad

ഈറോഡ്

ഈറോഡ്

ദക്ഷിണേന്ത്യയുടെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ ഈറോഡ്‌. തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയുടെ തലസ്ഥാനം കൂടിയായ ഈ നഗരം കാവേരി, ഭവാനി നദികളുടെ തീരത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചെന്നൈയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരവും വാണിജ്യ നഗരമായ കോയമ്പത്തൂരില്‍ നിന്നും കിഴക്കായി 100 കിലോമീറ്റര്‍ ദൂരവുമാണ്‌ ഈറോഡിലേയ്‌ക്കുള്ളത്‌. വിശദമായ വായനയ്ക്ക്
Photo courtesy: Rsrikanth05

ഏലഗിരി

ഏലഗിരി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏലഗിരി. ഇലഗിരി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. വാരാന്ത്യങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക്‌ പറ്റിയ ഉല്ലാസകേന്ദ്രമാണ്‌ ഏലഗിരി. വിശദമായ വായനയ്ക്ക്

Photo courtesy: mckaysavage

കുട്രാലം

കുട്രാലം

സ്പാ ഓഫ് സൗത്ത് എന്ന ഓമനപ്പേരിലാണ് കുട്രാലം അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ കുട്രാലം സ്ഥിതിചെയ്യുന്നത്. നിരവധി ഹെല്‍ത്ത് റിസോര്‍ട്ടുകളും ക്ലിനിക്കുകളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 167 മീറ്റര്‍ ഉയരത്തിലാണ് കുട്രാലത്തിന്റെ കിടപ്പ്.മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുടെ നാടാണിത്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഈ വെള്ളച്ചാട്ടങ്ങള്‍ തന്നെ. വിശദമായ വായനയ്ക്ക്
Photo courtesy: PREVRAVANTH at en.wikipedia

നാഗര്‍കോവില്‍

നാഗര്‍കോവില്‍

നാഗര്‍കോവില്‍ കന്യാകുമാരിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമാണ്. ഇന്ത്യന്‍ ഉപദ്വീപിന്റെ അഗ്രഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യാവന്‍കരയുടെ തെക്ക് ഭാഗത്ത് ഏറ്റവും ദൂരെയുള്ളതാണ്.പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഈ സ്ഥലം വശ്യസുന്ദരമായ സ്വഭാവിക കാഴ്ചകള്‍ നിറഞ്ഞതാണ്. കോണ്‍ക്രീറ്റ് തുരുത്തുകളില്‍ നിന്ന് ആശ്വാസം തേടിവരുന്നവര്‍ക്ക് ഈ സ്ഥലം നല്കുന്ന മനസുഖം ചെറുതല്ല. വിശദമായ വായനയ്ക്ക്

Photo courtesy: Planemad

ഹൊഗെനക്കല്‍

ഹൊഗെനക്കല്‍

കാവേരി നദിയുടെ തീരത്തുള്ള ഒരു ചെറിയഗ്രാമമാണ് ഹൊഗനക്കല്‍. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം എന്നാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Anaamik

കോവ്ലോങ് ബീച്ച്

കോവ്ലോങ് ബീച്ച്

തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധനഗ്രാമമായ കോവ്ലോങ് ബീച്ച് സ്നേഹികള്‍ക്ക് ഉജ്വലമായൊരു വിരുന്നാണ്. ചെന്നൈയോട് അടുത്ത് കിടക്കുന്ന കോവ്ലോങ് വാരാവസാനം ചെലവഴിക്കാനുള്ള മികച്ച സ്ഥലമാകുന്നതിന് പല കാരണങ്ങളുണ്ട്. റിസോര്‍ട്ടാക്കി മാറ്റിയ ഇവിടത്തെ പഴയ ഡച്ച് കോട്ട നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ടാജ് ഫിഷര്‍മാന്‍സ് കോവ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടുക തന്നെ ചെയ്യും. വിശദമായ വായനയ്ക്ക്

Photo courtesy: Kmanoj

പുലിക്കാട്ട്‌

പുലിക്കാട്ട്‌

കോറമാണ്ടല്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു കടലോരപട്ടണമാണ്‌ പുലിക്കാട്ട്‌. തമിഴ്‌നാട്ടിലെ ചെറിയ പട്ടണങ്ങളില്‍ ഒന്നാണെങ്കിലും പുലിക്കാട്ട്‌ ഒരു പെയിന്റിംഗ്‌ പോലെ മനോഹരമാണ്‌. വിശദമായ വായനയ്ക്ക്
Photo courtesy: Manvendra Bhangui

തരങ്കമ്പാടി

തരങ്കമ്പാടി

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ട്രാന്‍ക്യുബാര്‍ എന്ന മനോഹരതീരം ഇന്നറിയപ്പെടുന്നത് തരങ്കമ്പാടി എന്ന പേരിലാണ്. "പാടുന്ന തിരമാലകളുടെ തീരം" എന്നാണ് തരങ്കമ്പാടി എന്ന വാക്കിനര്‍ത്ഥം. 1620 മുതല്‍ 1845 വരെ ഡെന്മാര്‍ക്കിന്റെ കോളനി ആയിരുന്നു ഈ പ്രദേശം. ഇന്നും ട്രാന്‍ ക്യുബാര്‍ എന്ന് തന്നെയാണ് ഡാനിഷ് രേഖകളില്‍ ഇതറിയപ്പെടുന്നത്. വിശദമായ വായനയ്ക്ക്
Photo courtesy: Sethu Subramaniyan

തൂത്തുക്കുടി

തൂത്തുക്കുടി

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലും തൂത്തുക്കുടി അറിയപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും പേരുകേട്ട സ്ഥലമാണിത്. വിശദമായ വായനയ്ക്ക്
Photo courtesy: Pearljose

മഹാബലിപുരം

മഹാബലിപുരം

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. വിശദമായ വായനയ്ക്ക്

Photo courtesy:L.vivian.richard
നാഗപട്ടണം

നാഗപട്ടണം

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയുടെ ആസ്ഥാനമാണ് നാഗപട്ടണം നഗരം. ഇന്ത്യന്‍ ഉപദ്വീപിന്‍റെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂര്‍ ജില്ലയില്‍ നിന്നാണ് നാഗപട്ടണം രൂപീകരിച്ചത്. ചെന്നൈയില്‍ നിന്ന് 270 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം. വിശദമായ വായനയ്ക്ക്

Photo courtesy: Sukumaran sundar

കന്യാകുമാരി

കന്യാകുമാരി

കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്‌. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പാണ് കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് ഈ അത്ഭുതഭൂമി. വിശദമായ വായനയ്ക്ക്
Photo courtesy: Supgiri

തിരുവണ്ണാമല

തിരുവണ്ണാമല

സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട തിരുവണ്ണാമലയെ ആധുനിക കാലത്തെ ഉട്ടോപ്യ എന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തീര്‍ത്ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ്‌. ജില്ലാ ഹെഡ്ക്വോര്‍ട്ടേഴ്സും ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വിശദമായ വായനയ്ക്ക്
Photo courtesy:Keyan20

തിരുപ്പൂർ

തിരുപ്പൂർ

വസ്‌ത്രനിര്‍മാണ ശാലകളുടെ കേന്ദ്രമായ തിരുപ്പൂരിനെ കുറിച്ച്‌ കേള്‍ക്കാത്തവര്‍ ആരും ദക്ഷിണേന്ത്യയില്‍ ഉണ്ടാകില്ല. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നും 47 കിലോ മീറ്റര്‍ ദൂരമാണ്‌ തിരുപ്പൂരിലേക്കുള്ളത്‌. തിരൂപ്പൂരില്‍ നിര്‍മ്മിക്കുന്ന വസ്‌ത്രങ്ങള്‍ രാജ്യത്തുടനീളമുള്ള വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്‌. വിശദമായ വായനയ്ക്ക്

Photo courtesy: Rsrikanth05

മയിലാടുതുറ

മയിലാടുതുറ

പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് തോന്നിപ്പിയ്ക്കാനുള്ള കഴിവുണ്ട് തമിഴ്‌നാട്ടിലെ മയിലാടുതുറൈയ്ക്ക്. മയിലും നൃത്തവും നഗരവും പേരില്‍ സൂക്ഷിച്ചിരിക്കുന്ന മയിലാടുതുറ ഭക്തിയുടെയും ചരിത്രത്തിന്റെ കേന്ദ്രമാണ്. വിശദമായ വായനയ്ക്ക്
Photo courtesy: Wiki Tamilselvan

തിരുകരുകാവൂര്‍

തിരുകരുകാവൂര്‍

തമിഴ്നാട് സംസ്ഥാനത്തിലെ, തഞ്ചാവൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തിരുകരുകാവൂര്‍ . വളരെ ശാന്തസുന്ദരമായ ഈ ഗ്രാമം തഞ്ചാവൂര്‍ ടൌണില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്, കുംഭാകം ടൌണില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയും. തിരുകരുകാവൂരിലെയും സമീപപ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വിശദമായ വായനയ്ക്ക്

Photo courtesy: Yesmk Photography

തിരുവേങ്കാട്

തിരുവേങ്കാട്

ദക്ഷിണേന്ത്യയിലെ ഒമ്പത് നവഗ്രഹ അമ്പലങ്ങളില്‍ ഒന്നാണ് തിരുവേങ്കാട് ക്ഷേത്രം. നാഗപട്ടണം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിര്‍കാളി പൂംപുഹാര്‍ റോഡില്‍ നിന്ന് പത്ത് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്ന വെളുത്ത ആന ഇവിടെ ധ്യാനമിരുന്നതില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. വിശദമായ വായനയ്ക്ക്

Photo courtesy: Vignesh95
ശ്രീരംഗം

ശ്രീരംഗം

തെന്നിന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ് ശ്രീരംഗം. തിരുച്ചിറപ്പള്ളിയോട് ചേര്‍ന്നാണ്‌ ശ്രീരംഗം സ്ഥിതിചെയ്യുന്നത്. പുരാണകാലത്ത് വെള്ളിത്തിരുമുത്തു ഗ്രാമം എന്നായിരുന്നു ശ്രീരംഗത്തിന്റെ പേര്. തമിഴില്‍ തിരുവാരംഗം എന്നും ഇവിടെ അറിയപ്പെടുന്നു. വിശദമായ വായനയ്ക്ക്

Photo courtesy: BishkekRocks

ശ്രീവില്ലിപുത്തൂര്‍

ശ്രീവില്ലിപുത്തൂര്‍

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരം എന്നാണ് ശ്രീവില്ലിപുത്തൂര്‍ അറിയപ്പെടുന്നത്. വിരുദ്ധിനഗര്‍ ജില്ലയിലാണ് ഈ പ്രശസ്തമായ ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. നിരവധി കാര്യങ്ങള്‍ കൊണ്ട പ്രശസ്തമാണ് ശ്രീവില്ലിപുത്തൂര്‍. പുരാതനമായ ഈ നഗരത്തിന് നിരവധി കാലത്തെ ചരിത്രം പറയാനുണ്ട്. രാജ്യത്താകമാനം പ്രശസ്തമാണ് ശ്രീവില്ലുപുത്തൂരും ഇവിടത്തെ ക്ഷേത്രങ്ങളും. വിശദമായ വായനയ്ക്ക്
Photo courtesy: Logicwiki

തിരുവട്ടാർ

തിരുവട്ടാർ

കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ പഞ്ചായത്ത് ടൗണാണ് തിരുവട്ടാര്‍. വിഷ്ണുഭക്തരെ സംബന്ധിച്ച് വിശേഷപ്പെട്ടതാണ് ഈ സ്ഥലം. ഹൈന്ദവ വിശ്വാസപ്രകാരമുള്ള 108 ദിവ്യ ദേശങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് ഇവിടുത്തെ തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം. വിശദമായ വായനയ്ക്ക്

Photo courtesy: Vaikunda Raja
കുംഭകോണം

കുംഭകോണം

സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. കംഭകോണത്തിന്റെ വടക്കുഭാഗത്തുകൂടി കാവേരിയും തെക്കുഭാഗത്തുകൂടി അര്‍സലര്‍ നദിയുമാണ് ഒഴുകുന്നത്. വിശദമായ വായനയ്ക്ക്

Photo courtesy: Adam63

നാഗൂർ

നാഗൂർ

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഒരു നഗരമാണ് നാഗൂര്‍. നാഗപട്ടിണത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയും, കരായിക്കലില്‍ നിന്ന് 16 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് നാഗൂരിന്‍റെ സ്ഥാനം. വിശദമായ വായനയ്ക്ക്
Photo courtesy: Omer123hussain

തിരുനെല്ലാർ

തിരുനെല്ലാർ

പോണ്ടിച്ചേരിയിലെ കാരക്കലില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തിരുനെല്ലാര്‍. ശനിഗൃഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഗ്രാമമാണിത്. കാരക്കലില്‍ നിന്ന് ബസ് മാര്‍ഗമോ ടാക്സി വഴിയോ തിരുനെല്ലാറിലെത്താം. തൃച്ചിയില്‍ നിന്ന് തിരുവരാര്‍, കാരക്കല്‍ വഴി ഇവിടെയെത്താം. ശനി ദേവന്റെ ആരാധനാ സ്ഥലമായ ശനീശ്വര്‍ ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ കേന്ദ്രം. ദര്‍ ബരാന്യേശ്വര ദേവന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. വിശദമായ വായനയ്ക്ക്

Photo courtesy: Jonas Buchholz (Jbuchholz)

തിങ്കളൂർ

തിങ്കളൂർ

തമിഴ്നാട്ടിലെ ചെറുതും, മനോഹരവുമായ ഒരു ഗ്രാമമാണ് തിങ്കളൂര്‍. തഞ്ചാവൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് തിങ്കളൂരിന്‍റെ സ്ഥാനം. ചെന്നൈ, കോയമ്പത്തൂര്‍, കുംഭകോണം,മധുര തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. കൈലാസനാഥര്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യത്താല്‍ ഇവിടം ഏറെ പ്രശസ്തമാണ്. ചന്ദ്രദേവന് സമര്‍പ്പിക്കപ്പെട്ട ഒരു ശ്രീകോവില്‍ ഈ ക്ഷേത്രത്തിലുണ്ട്. വിശദമായ വായനയ്ക്ക്

Photo courtesy:Rsmn

ശുചീന്ദ്രം

ശുചീന്ദ്രം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് മനോഹരമായ ശുചീന്ദ്രം. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ശുചീന്ദ്രം. തനുമലയന്‍ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. പഴയകാലത്ത് തിരുവിതാം കൂര്‍ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ശുചീന്ദ്രം. വിശദമായ വായനയ്ക്ക്
Photo courtesy: Vaikunda Raja

കാഞ്ചനൂര്‍

കാഞ്ചനൂര്‍

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് കാഞ്ചനൂര്‍ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. കാവേരിനദിയുടെ വടക്കേക്കരയിലായി കുംഭകോണത്തു നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് കാഞ്ചനൂരിന്റെ കിടപ്പ്. അഗ്നീശ്വരര്‍ സ്വാമി ക്ഷേത്രമാണ് കാഞ്ചനൂരിലെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. ശിവനും ശുക്രനുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദേവന്മാര്‍. വിശദമായ വായനയ്ക്ക്

Photo courtesy: Prabhu Krishnamurthy

വേളാങ്കണ്ണി

വേളാങ്കണ്ണി

നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ വേളാങ്കണ്ണി. തമിഴ്‌നാടിന്റെ കോറമാണ്ഡല്‍ തീരത്ത്‌ നാഗപട്ടിണം ജില്ലയിലാണ്‌ വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്‌. ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ എന്ന്‌ അറിയപ്പെടുന്ന വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ഇവിടെയുണ്ട്‌. ചെന്നൈയ്‌ക്ക്‌ തെക്ക്‌ 325 കിലോമീറ്റര്‍ അകലെയാണ്‌ വേളാങ്കണ്ണി. ചെന്നൈയില്‍ നിന്ന്‌ വളരെ എളുപ്പം ഇവിടെ എത്താന്‍ കഴിയും. വിശദമായ വായനയ്ക്ക്
Photo courtesy: Sajanjs

ചിദംബരം

ചിദംബരം

ചിദംബരമെന്ന ക്ഷേത്രനഗരത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് വ്യാവസായികപ്രാധാന്യമുള്ള ഈ നഗരം സ്ഥിതിചെയ്യുന്നത്. തനി ദ്രാവിഡ സംസ്‌കാരത്തിന്റെ സ്മരണകള്‍ നിറയുന്ന ചിദംബരം കാഴ്ചകളുടെ കലവറയാണ്. വിശദമായ വായനയ്ക്ക്
Photo courtesy: BishkekRocks

തിരുമണഞ്ചേരി

തിരുമണഞ്ചേരി

തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്‌ തിരുമണഞ്ചേരിയിലെ ക്ഷേത്രം. ജീവിത പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന ക്ഷേത്രമെന്ന രീതിയില്‍ പ്രശസ്‌തമാണീ ക്ഷേത്രം. വിശദമായ വായനയ്ക്ക്

Photo courtesy: Senthil-kumar

സീര്‍കാഴി

സീര്‍കാഴി

നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ്‌ ഇത്. വിശദമായ വായനയ്ക്ക്

Photo courtesy: Krishna Kumar

രാമേശ്വരം

രാമേശ്വരം

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. രാമേശ്വരത്ത്‌ നിന്ന്‌ 1,403 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപ്‌. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ്‌ രാമേശ്വരം. ഇവിടേക്കുള്ള തീര്‍ത്ഥാടനം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച്‌ ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്‌. വിശദമായ വായനയ്ക്ക്
Photo courtesy: K.kulkarni97

തിരുവാരൂർ

തിരുവാരൂർ

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ തിരുവാരൂര്‍. നേരത്തെ നാഗപട്ടണം ജില്ലയുടെ ഭാഗമായിരുന്നു തിരുവാരൂര്‍. ചോള രാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നു ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന തിരുവാരൂര്‍. വിശദമായ വായനയ്ക്ക്

Photo courtesy: Kasiarunachalam at en.wikipedia
ആലങ്കുടി

ആലങ്കുടി

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ആലങ്കുടി. മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്. സമീപത്തുള്ള പ്രധാന പട്ടണവും കുംഭകോണം തന്നെ. നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണുള്ളത്. വ്യാഴഗ്രഹത്തിന് അഥവാ ബൃഹസ്പതി ഗുരുവിനാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. വിശദമായ വായനയ്ക്ക്

Photo courtesy: Rsmn
ദാരാസുരം

ദാരാസുരം

ഐരാവതേശ്വര ക്ഷേത്രത്താല്‍ പ്രശസ്‌തമായ നഗരമാണ്‌ ദാരാസുരം. തഞ്ചാവൂരിലെ കുഭംകോണത്തിന്‌ അടുത്തായുള്ള ഈ നഗരത്തില്‍ അപൂര്‍വ സുന്ദരങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. ദാരാസുരത്തു നിന്നും 380 കിലോ മീറ്റര്‍ ദൂരമാണ്‌ ചെന്നൈയ്‌ക്കുള്ളത്‌. ദാരാസുരത്തിന്റെ യഥാര്‍ത്ഥ നാമം രാജരാജപുരം എന്നാണ്‌. 2001 ലെ കണക്കുകളനുസരിച്ച്‌ ദാരാസുരത്തെ ജനസംഖ്യ 15000 ആണ്‌. വിശദമായ വായനയ്ക്ക്

Photo courtesy: Thiagupillai

തിരുവാണൈക്കാവല്‍

തിരുവാണൈക്കാവല്‍

തമിഴ്നാട്ടിലെ സമാധാനവും, ഐശ്വര്യവും നിറഞ്ഞ ഒരു ടൗണാണ് തിരുവാണൈക്കാവല്‍‍. തിരുവനൈക്കോവില്‍ എന്നും ഇവിടം അറിയപ്പെടുന്നു. ശ്രീരംഗം ദ്വീപിനോട് വളരെ അടുത്തുള്ള ഈ ടൗണ്‍ കാവേരി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീരംഗം ദ്വീപിലെ ഒരു ടൗണാണ്. ഇവിടമൊരു ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്. വിശദമായ വായനയ്ക്ക്

Photo courtesy: Laks316

കൊടൈക്കനാല്‍

കൊടൈക്കനാല്‍

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. വിശദമായ വായനയ്ക്ക്
Photo courtesy: Challiyan at ml.wikipedia

ഏര്‍ക്കാട്

ഏര്‍ക്കാട്

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. വിശദമായ വായനയ്ക്ക്
Photo courtesy: Jai Kumara Yesappa

കൊല്ലി മലൈ

കൊല്ലി മലൈ

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. വിശദമായ വായനയ്ക്ക്

Photo courtesy: Karthickbala
കോട്ടഗിരി

കോട്ടഗിരി

നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ്‌ കോട്ടഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു. കൂനൂര്‍,ഊട്ടി എന്നിവയോടൊപ്പം തന്നെ യാത്രികരുടെ പട്ടികയില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. ക്രിസ്ത്യന്‍ മിഷനറിയുടെ മകനായ റാല്‍ഫ് തോമസ്‌ ഹോച്കിന്‍ ഗ്രിഫിത്ത് ഈ മനോഹര പ്രദേശത്തിന്റെ നിശബ്ദതയില്‍ നിന്നാണ് വേദങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത്. വിശദമായ വായനയ്ക്ക്

Photo courtesy: Abhishek Ommen Jacob
ഊട്ടി

ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. വിശദമായ വായനയ്ക്ക്

Photo courtesy: Irvin calicut
കുന്നൂർ

കുന്നൂർ

പ്രകൃതിഭംഗിയാര്‍ന്ന ഒരു ഹില്‍സ്റ്റേഷനാണ് കുന്നൂർ. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍കാണാം. ലോകപ്രസിദ്ധമായ ഊട്ടക്കമണ്ട് ഹില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥലം നിങ്ങള്‍ക്ക് വിസ്മയത്തോട് കൂടിയേ കാണാനാവൂ. വിശദമായ വായനയ്ക്ക്

Photo courtesy: Kumaravel Thangaraj from Chennai, India

വാല്‍പ്പാറൈ

വാല്‍പ്പാറൈ

ദുര്‍ബല മനസുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥലമല്ല വാല്‍പ്പാറൈ ഹില്‍സ്റ്റേഷന്‍. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. വിശദമായ വായനയ്ക്ക്

Photo courtesy: Mcasankar
കൃഷ്ണഗിരി

കൃഷ്ണഗിരി

തമിഴ്നാട്ടിലെ മുപ്പതാമത്തെ ജില്ലയായ കൃഷ്ണഗിരിക്ക് ആ പേര് ലഭിച്ചത് അവിടെ വ്യാപകമായി കാണപ്പെടുന്ന കറുത്ത ഗ്രാനൈറ്റ് കുന്നുകളില്‍ നിന്നാണ്. 5143 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ഏറെ കാഴ്ചകളുമായാണ് കൃഷ്ണഗിരി നിലകൊള്ളുന്നത്. വിശദമായ വായനയ്ക്ക്

Photo courtesy: Rsrikanth05
പൂമ്പുഹാർ

പൂമ്പുഹാർ

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ഒരു പട്ടണമാണ്‌ പൂമ്പുഹാര്‍. പുഹാര്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. പുരാതനകാലത്ത്‌ കാവേരി പുഹം പട്ടിനം എന്ന്‌ അറിയപ്പെട്ടിരുന്ന തിരക്കേറിയ ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നു. വിശദമായ വായനയ്ക്ക്
Photo courtesy:K7.india (மு.கேசவன்)

വേടാന്തങ്കല്‍

വേടാന്തങ്കല്‍

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടാന്തങ്കല്‍ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. വേടന്തങ്കല്‍ പക്ഷിസങ്കേതത്തിന് പേരുകേട്ട സ്ഥലമാണ് ഇത്. വേടന്തങ്കല്‍ ലേക്ക് പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി ഇതിന്റെ പേര്. വിശദമായ വായനയ്ക്ക്

Photo courtesy: Marzookk
മുതുമല

മുതുമല

ഇടതുര്‍ന്ന നീലഗിരി വനങ്ങള്‍ക്കുള്ളിലായി പ്രകൃതിയുടെ സ്വന്തം വിസ്മയക്കൂടെന്ന പോലെ മുതുമല നില കൊള്ളുന്നു. കേരളം,തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനം കൂടിയാണിത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ നിറക്കാഴ്ച്ചയെന്നോണം മുതുമല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. വിശദമായ വായനയ്ക്ക്

Photo courtesy: L.vivian.richard

പൊള്ളാച്ചി

പൊള്ളാച്ചി

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. സൗത്ത് കോയമ്പത്തൂരിലുള്ള ഈ സ്ഥലം ജില്ലയിലെ രണ്ടാമത്തെ വലിയ ടൗണാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ ലഭിക്കുന്നതിനൊപ്പം മനോഹരമായ പ്രകൃതിസൗന്ദര്യവും ഇവിടം സ്വന്തമാക്കുന്നു. പൊള്ളാച്ചിയിലെ പ്രകൃതി സൗന്ദര്യം ചലച്ചിത്ര പ്രവര്‍ത്തകരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. ഇതിനകം ആയിരത്തി അഞ്ഞൂറോളം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വിശദമായ വായനയ്ക്ക്

Photo courtesy: Valliravindran
പളനി

പളനി

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലുള്ള അതിമനോഹരമായ ഹില്‍ സ്റ്റേഷനാണ്‌ പളനി. രാജ്യത്തെ ഏറെ പഴക്കം ചെന്ന മലനിരകളുടെ ഭാഗം കൂടിയാണ്‌ പഴനി. പഴം,നീ എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ പഴനി എന്ന പേരുണ്ടായത്‌. വിശദമായ വായനയ്ക്ക്

Photo courtesy: Ranjithsiji

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X