Search
  • Follow NativePlanet
Share
» »ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

By Elizabath Joseph

റോഡ് ട്രിപ്പ് തന്നെ ഒരു രസമാണ്. അപ്പോൾ അത്ഭുതപ്പെടുത്തുന്ന ഈ റോഡുകളിലൂടെയുള്ള യാത്ര എങ്ങനെയായിരിക്കും... യാത്രാ രീതിയും പോകുന്ന സ്ഥലവും ഒക്കെ നോക്കുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുക റോഡുകളിലൂടെയുള്ള യാത്ര തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എങ്ങോട്ടു പോകണം എന്ന കാര്യത്തിൽ ഇനിയും ഒരു തീരുമാനമായിട്ടില്ല!!എല്ലാവരും പോയി വരുന്ന വഴികളിലൂടെയുള്ള യാത്രകൾക്ക് പുതുമ ഒട്ടും അവകാശപ്പെടാനില്ല. എന്നാൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത വഴികൾ അനവധിയുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ. ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട കുറച്ച് വ്യത്യസ്ത റൂട്ടുകൾ പരിചയപ്പെടാം...

ഗുവാഹട്ടിയിൽ നിന്നും സിറോയിലേക്ക്

ഗുവാഹട്ടിയിൽ നിന്നും സിറോയിലേക്ക്

ആസാമിലെ ഗുവാഹട്ടിയിൽ നിന്നും അരുണാചൽ പ്രദേശിലെ സിറോയിലേക്കുള്ള യാത്ര ഒത്തിരി വ്യത്യസ്തതകൾ നിറഞ്ഞ ഒന്നാണ്. സമാധാന പ്രിയരുടെ പട്ടണമായ സിറോ അപതാനി വംശജരുടെ നാടും മുളങ്കാടുകൾക്കും പൈൻമരങ്ങൾക്കും പ്രസിദ്ധവുമായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലങ്ങളിൽ ചൂട് അധികമാകുമ്പോൾ കെട്ടും കിടക്കയുമെടുത്ത് പോകാൻ സീറോയിലും മികച്ചൊരു സ്ഥലമില്ല.

സിറോ യാത്ര കുറച്ചുകൂടി അടിപൊളിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര സെപ്റ്റംബറിലേക്ക് മാറ്റാം. ലോക പ്രസിദ്ധമായ സീറോ മ്യൂസിക് ഫെസ്റ്റിവൽ ആ സമയത്താണ് ഇവിടെ നടക്കുക.

ഗുവാഹട്ടിയിൽ നിന്നും ദേശീയപാത 27 വഴിയും 15 വഴിയും ഇവിടേക്ക് എത്താം. മഴക്കാലങ്ങളിലാണ് ഈ റോഡിന്റെ ഭംഗി പൂർണ്ണമായും ആസ്വദിക്കുവാൻ സാധിക്കുക.

തിരുവനന്തപുരത്തു നിന്നും വിശാഖപട്ടണത്തേക്ക്!

തിരുവനന്തപുരത്തു നിന്നും വിശാഖപട്ടണത്തേക്ക്!

കുറച്ചധികം ദിവസങ്ങൾ കയ്യിലുണ്ടെങ്കിൽ നടത്താൻ പറ്റിയ ഒരു യാത്രയാണ് തിരുവനന്തപുരത്തു നിന്നും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയ്ക്കുള്ളത്.

1558 കിലോമീറ്റർ നീളമുള്ള ഈ യാത്രയ്ക്ക് ചെറിയ തയ്യാറെടുപ്പുകൾ ഒന്നും പോരാ.. 25 മണിക്കൂർ സമയമെടുക്കുന്ന യാത്ര തമിഴ്നാടിന്റെയും ആന്ധ്രയുടെയും തീരപ്രദേശങ്ങൾ വഴിയാണ് കടന്നു പോകുന്നത്. തിരുപ്പതി, മഹാബലിപുരം, കുംഭകോണം മധുരൈ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ കൂടി ഈ യാത്രയുടെ ഭാഗമാക്കി മാറ്റാൻ സാധിക്കും.

PC:Nilesh.shintre

കണ്ണൂരില്‍ നിന്നും ഗോവയിലേക്ക്

കണ്ണൂരില്‍ നിന്നും ഗോവയിലേക്ക്

തെയ്യത്തിന്റെയും തിറകളുടെയും നാടായ കണ്ണൂരിൽ നിന്നും ബീച്ചുകളുടയും പബ്ബുകളുടെയും നാടായ ഗോവയിലേക്ക് ഒരു യാത്ര പോയാലോ. കണ്ണൂർ-കാസർകോഡ്-മംഗലാപുരം-ഉഡുപ്പി-ബൈന്ദൂർ-കർവാർ-വഴി കടലിന്റെയും കാടുകളുടെയും സൗന്ദര്യം ആസ്വദിച്ച് എത്താൻ കഴിയുന്ന ഈ യാത്ര ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവങ്ങളിലൊന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 474 കിലോമീറ്റർ ദൂരം 12 മണിക്കൂറുകൊണ്ട് സഞ്ചരിക്കേണ്ടി വരുന്ന ഈ റൂട്ട് വ്യത്യസ്തങ്ങളായ ഒട്ടേറെ കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നായിരിക്കും. ബീച്ചുകളും രാത്രി ജീവിതങ്ങളും വ്യത്യസ്ത രുചികളും ഒക്കെ പരീക്ഷിക്കുവാൻ പറ്റിയ ഒരു യാത്ര കൂടിയാക്കി ഇതിനെ മാറ്റാം...

PC:Purshi

ഗ്വാളിയാറിൽ നിന്നും ഓർച്ചയിലേക്ക്

ഗ്വാളിയാറിൽ നിന്നും ഓർച്ചയിലേക്ക്

അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത റൂട്ടുകളിൽ ഒന്നാണ് മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നും ഓർച്ചയിലേക്കുള്ളത് സംസ്കാരവും പൈതൃകങ്ങളും കാഴ്ചകളും മാറിമറിഞ്ഞ് പോകുന്ന യാത്രകളിലെ കാഴ്ചകളിൽ ഏറെ വ്യത്യസ്ത പുലർത്തുന്ന ഒരു ലക്ഷ്യസ്ഥാനം കൂടിയായിരിക്കും ഇത്.

ബേത്വാ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഓർച്ച അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ഒരു നഗരമാണ്. പഴമയുടെ ശേഷിപ്പുകൾ ഇന്നും മാറാതെ നിൽക്കുന്ന ഇവിടം പഴമയോട് പുതുമയെ ചേർത്തു വെച്ചിരിക്കുന്ന ഇടംകൂടിയാണ്.

PC:ShivaRajvanshi

കാസർകോഡു നിന്നും വയനാട്ടിലേക്ക്

കാസർകോഡു നിന്നും വയനാട്ടിലേക്ക്

കാസർകോഡു നിന്നും ഒരു രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ പോയിവരുവാൻ സാധിക്കുന്ന സ്ഥലമാണ് വയനാട്. കണ്ണൂരിൽ വന്ന് കൂത്തുപറമ്പ്-പെരിയ വഴി മാനന്തവാടിയിലേക്ക് 207 കിലോമീറ്റർ ദൂരമാണുള്ളത്. സൂചിപ്പാറ മീൻമുട്ടി വെള്ളച്ചാട്ടം, നീലിമല,കുറുവ ദ്വീപ്, ബാണാസുര അണക്കെട്ട്, പൂക്കോട തടാകം, ഫാൻറം റോക്ക്, കാരാപ്പുഴ, കാന്തൻപാറ വെള്ളച്ചാട്ടം തുടങ്ങിയവ സന്ദർശിക്കാം.

PC:Vinamra Agrawal

ഉദയ്പൂരിൽ നിന്നും കുംഭാൽഗഡിലേക്ക്

ഉദയ്പൂരിൽ നിന്നും കുംഭാൽഗഡിലേക്ക്

ഉദയ്പൂരിൽ നിന്നും ഒറ്റദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന യാത്രകളിലൊന്നാണ് കുംഭാൽഗഡിലേക്കുള്ളത്. യാത്രയിലുടനീളം അത്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരിക്കും ഇവിടെയുള്ളത്. മരുഭൂമിയുടെ കാഴ്ചകൾക്കൊപ്പം തന്നെ പച്ചപ്പിന്റെ വകഭേദങ്ങളും കാണാൻ സാധിക്കുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണിത്. പുൽമേടുകളിലൂടെ ചെറിയ ഉറവകൾ പൊട്ടിയൊഴുകുന്ന കാഴ്ച കാണുമ്പോൾ ഇത് മരുഭൂമിയുടെ നാടായ രാജസ്ഥാൻ തന്നെയാണോ എന്ന് ആരും ഒന്നു ചിന്തിച്ചുപോകും. ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന കുംഭാൽഗഡ് ചരിത്രപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. കോട്ട മാത്രമല്ല ഈ യാത്രയിൽ കാണേണ്ട ഇടം. കുംഭാൽഗഡ് വന്യജീവി സങ്കേതവും ബഡാൽ മഹലും ബാവോലിയും ഒക്കെ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.

PC:Kandukuru Nagarjun

ന്യൂ ഡെൽഹിയിൽ നിന്നും കച്ചിലേക്ക്

ന്യൂ ഡെൽഹിയിൽ നിന്നും കച്ചിലേക്ക്

ഇന്ത്യയുടെ ഏതു ഭാഗങ്ങളിലേക്ക് പോകുന്നവർക്കും മികച്ച ഒരു യാത്രാ ഹബ്ബാണ് ന്യൂ ഡെൽഹി. ന്യൂഡെൽഹിയിൽ നിന്നും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പോകാൻ പറ്റിയ മികച്ച ഒരിടമാണ് ഗുജറാത്തിലെ റാൻ ഓഫ് കച്ച്. നീംറാന-അജ്മീർ-പാലി-മൗണ്ട് അബു-ഭൂജ് വഴി എത്തുന്ന റാൻ ഓഫ് കച്ച് വെളുത്ത മരുഭൂമി എന്നാണ് അറിയപ്പെടുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് റൺ ഓഫ് കച്ച് എന്ന ഉപ്പ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഭുജിൽ നിന്ന് എളുപ്പത്തിൽ കച്ചിലേക്ക് എത്തിച്ചേരാൻ കഴിയും. ഭുജിൽ നിന്ന് 86 കിലോമീറ്റർ അകലെയുള്ള ദോർദോ(Dhordo) റൺ ഓഫ് കച്ചിന്റെ പ്രവേശന കവാടമായി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായാണ് കച്ച് അറിയപ്പെടുന്നത്. ഏകദേശം പതിനായിരം സ്‌ക്വയര്‍ കിലോമീറ്ററില്‍ അധികമായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലത്തെ ഉപ്പിന്റെ മരുഭൂമി എന്ന് വിളിക്കാം.

PC:anurag agnihotri

മുംബൈയിൽ നിന്നും ലോണാർ തടാകത്തിലേക്ക്

മുംബൈയിൽ നിന്നും ലോണാർ തടാകത്തിലേക്ക്

മുംബൈയിൽ നിന്നും 483 കീലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ലോണാർ തടാകം ഏറെ പ്രസിദ്ധമായ ഒരിടമാണ്. ആകാശത്ത് നിന്ന് പതിക്കുന്ന ഉല്‍ക്കകളെ‌ക്കുറിച്ച് കേട്ടിട്ടില്ലേ. അ‌ത്തരത്തില്‍ ഒരു ഉല്‍ക്ക മഹാരാഷ്ട്രയിലും പതിച്ചു. അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയും കാലം കഴിഞ്ഞപ്പോള്‍ ആ ഗര്‍ത്തം ഒരു തടാകമായി മാറുകയും ചെയ്‌തു. മഹാരാഷ്ട്രയിലെ ലോണാറില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തി‌ലേക്ക് നമുക്ക് യാത്ര ചെയ്താലോ? മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയിലെ ഒരു കൊച്ചുപട്ടണമാണ് ലോണാര്‍. മുംബൈയില്‍ നിന്നും 483 കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും 148 കിലോമീറ്ററും സഞ്ചരിച്ചാല്‍ വിദര്‍ഭ പ്രദേശത്തുള്ള ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിലെത്താം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1850 അടി ഉയരത്തിലാണ് ലോണാര്‍ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീതകാലത്ത് ഒരു കൂറ്റന്‍ ഉല്‍ക്ക വന്നുപതിച്ചതേത്തുടര്‍ന്നുണ്ടായ ഗര്‍ത്തമാണ് ഇവിടുത്തെ ആകർഷണം. കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോണാര്‍ തടാകം അറിയപ്പെടുന്നത്.

ദേശീയപാത 22 വഴിയുള്ള യാത്രയാണ് ലോണാറിലേക്ക് സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. വഴിയുടെ ഇരുവശങ്ങളിലുമുള്ള കാഴ്ചകളും എത്തിച്ചേരുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും ഇവിടേക്കുള്ള യാത്രയെ മുംബൈയിലെ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കി മാറ്റുന്നു.

PC:Akash Sharma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more