Search
  • Follow NativePlanet
Share
» »ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

ഓരോ സഞ്ചാരികൾക്കും ഓരോ ഇഷ്ടങ്ങളാണ്. ചിലർ ചരിത്രം തേടി പോകുമ്പോൾ മറ്റു ചിലർക്ക് വേണ്ടത് റോഡുകളാണ്. അറിയാത്ത വഴികളും കാണാത്ത നാടും തേടി പോകുന്ന യാത്രകൾ. ഇതിലൊന്നും പെടാതെ ബീച്ചുകൾ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. സൂര്യോദയത്തിൽ തുടങ്ങി സൂര്യാസ്തമയം വരെ കടലിന്റെ കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നവർ. കുറച്ചു കൂടി നോക്കിയാൽ വേറെയും കുറേ സഞ്ചാരികളെ കാണാം. ആരും പോയിട്ടില്ലാത്ത നാടുകളെക്കുറിച്ച് തപ്പിയെടുത്ത് പോയി വരുന്നവർ, സാഹസികമായ സ്ഥലങ്ങൾ കീഴക്കാനിറങ്ങുന്നവർ, മലകളിലേക്ക് യാത്ര ചെയ്യുന്നവർ, എത്ര യാത്ര ചെയ്താലും ഇടുക്കിയിലെ തണുപ്പിൽ മാത്രം വന്നു നിൽക്കുന്നവർ...അങ്ങനെ വ്യത്യസ്തമായി യാത്രയെ സ്നേഹിക്കുന്ന ആളുകൾ...ഇതിലൊന്നും കൂടാതെ ട്രക്കിങ്ങിനു മാത്രമായി ജീവിതം സമർപ്പിച്ചിരിക്കുന്നവരും ഉണ്ട്. തലയുയർത്തി നിൽത്തുന്ന കാടിന്റെ വഴികളിലൂടെ, കാടിനെ കാണുവാന്‌ പോകുന്ന സാഹസികർ. ട്രക്കിങ്ങ് എന്നത് ഇവർക്ക് രക്തത്തിൽ അലിഞ്ഞിരിക്കുന്ന കാര്യമാണ്. ചിമ്മിനിയും പേപ്പാറയും അഗസ്ത്യാർകൂടവും ശെന്തുരുണിയും ഒക്കെയാണ് കേരളത്തിലെ ട്രക്കിങ്ങ് സ്പോട്ടുകളെന്ന് കരുതിയെങ്കിൽ തെറ്റി! അതിസാഹസികർക്കു മാത്രം പോകുവാൻ കഴിയുന്ന ഒരുഗ്രൻ ഇടം നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മിക മികച്ച ട്രക്കിങ്ങ് സ്പോട്ടിന്റെ വിശേഷങ്ങളിലേക്ക്!!!!

വെള്ളരിമല

വെള്ളരിമല

കേരളത്തിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് ഇടങ്ങളിലൊന്നാണ് വെള്ളരിമല. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് യോജിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടം എന്ന് ഇതിനെ വിശേഷിപ്പിക്കാം. കയറിച്ചെല്ലുവാൻ പ്രയാസം കുറച്ചധികമുണ്ടെങ്കിലും വെള്ളരിമല ഒന്നൊന്നര സംഭവമാണ്.

PC:keralatourism.org

എവിടെയാണിത്

എവിടെയാണിത്

കൃത്യമായി പറയുകയാണെങ്കിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലും വനാട് ജിലല്യിലെ മേപ്പാടി പഞ്ചായത്തിലും പിന്നെ മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലുമായാണ് വെള്ളരിമല പരന്നു കിടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2339 മീറ്റർ വരെ ഇവിടുത്തെ ചില ഭാഗങ്ങൾക്കു ഉയരമുണ്ട്.

ഇരുവഞ്ഞിപ്പുഴയുടെ തുടക്കം കാണാൻ

ഇരുവഞ്ഞിപ്പുഴയുടെ തുടക്കം കാണാൻ

കോഴിക്കോടിനെ അടയാളപ്പെടുത്തിയ ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവം തേടി പോകുന്നതാണ് വെള്ളരിമല ട്രക്കിങ്ങ്. ജീവിതത്തിൽ വേറെഏതൊക്കെ ഇടങ്ങളിൽ പോയി എന്നു പറഞ്ഞാലും ഇവിടുത്തെ കാഴ്ചകളും അനുഭവങ്ങളും മറ്റൊരിടത്തും കിട്ടില്ല.

PC:Zuhairali

കുറഞ്ഞത് മൂന്നു ദിവസം

കുറഞ്ഞത് മൂന്നു ദിവസം

സംഭവം ഇത്ര പൊളിയാണെങ്കിൽ ഒന്നു പോയേക്കാം ഒന്നു വിചാരിച്ചാൽ നടക്കില്ല. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും കയ്യിലുണ്ടെങ്കിൽ മാത്രം യാത്രയ്ക്കിറങ്ങിയാൽ മതി. കാട്ടിലൂടെ മാത്രം രണ്ടു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒക്കെ എടുത്ത് കാട്ടിലൂടെയുള്ള ഈ യാത്ര കേരളത്തിൽ നടത്താവുന്ന കിടിലോത്കിടിലം യാത്രകളിൽ ഒന്നാണ്.

 ട്രക്കിങ്ങ് തുടങ്ങാം

ട്രക്കിങ്ങ് തുടങ്ങാം

കോഴിക്കോട് നിന്നും 50 കിലോമീറ്റർ അകലെയുള്ള മുത്തപ്പൻപുഴ, ആനയ്ക്കാംപൊയിൽ എന്നീ സ്ഥലങ്ങളിലാണ് ആദ്യം എത്തേണ്ടത്. നമ്മുടെ വെള്ളരിമല യാത്രയുടെ ബേസ് ക്യാംപാണ് ഇവിടം. ഇവിടെ നിന്നുമാണ് യാത്ര തുടങ്ങുന്നത്.

PC:Vinayalambadi

വെള്ളരിമലയും വാവുൽമലയും

വെള്ളരിമലയും വാവുൽമലയും

രണ്ട് ദിവസം വേണ്ടി വരും ഏറ്റവും കുറഞ്ഞത് ഈ യാത്രയ്ക്ക്. ആദ്യം പോകേണ്ടത് വെള്ളരിമലയിലേക്കാണ്. സൗകര്യമനുസരിച്ച മറ്റു ലക്ഷ്യങ്ങളാകാമെങ്കിലും കൂടുതലും ആളുകൾ ആദ്യം പോവുക വെള്ളരിമലയിലേക്കാണ്. കാട്ടിലൂടെ മാത്രമാണ് യാത്രയെന്നതിനാൽ കുടിക്കുവാനുള്ള വെള്ളംപോലും കയ്യിൽ കരുതേണ്ടി വരും. ഇടയ്ക്ക് വെള്ളം തീർന്നു പോയാൽ യാത്ര തുടരുന്നത് ആലോചിക്കേണ്ട. തിരിച്ചിറക്കം മാത്രമേ വഴിയുള്ളൂ. വെള്ളരിമലയിൽ നിന്നും വാവുൽ മലയിലേക്കാണ് പോവേണ്ടത്.

വാവുൽ മല

വാവുൽ മല

വെള്ളരിമലയിലെ ഏറ്റവും ഉയരം ഗൂടിയ ഭാഗമാണ് വാവുൽമല. യാത്രയ്ക്കിടയിൽ ആനകളടക്കമുള്ള വന്യമൃഗങ്ങളെ കാണാം. അവ മുൻപേ തെളിച്ചു വെച്ച വഴിയിലൂടെയാണ് യാത്ര മുന്നോട്ട് പോകുന്നത്. വാവുൽമലയിലെ കാഴ്ചകളും വ്യത്യസ്മായ ഒരനുഭവമാണ്. കാട്ടിനുള്ളിലെ വഴികളിലൂടെയുള്ള നടത്തവും വന്യമൃഗങ്ങളുടെ കാഴ്ചയും കാട്ടരുവികളും ഇല്ലിക്കാടുകളും ഒക്കെ ഈ വഴിയിൽ കാണാം. ട്രക്ക് ചെയ്ത് ക്ഷീണിച്ചാൽ ടെന്‍റടിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ആരോഗ്യമുണ്ടെങ്കിൽ മാത്രം

ആരോഗ്യമുണ്ടെങ്കിൽ മാത്രം

നല്ല ആരോഗ്യവും കായിക ക്ഷമതയും ഉള്ളയാളുകൾക്കു മാത്രം പറ്റിയ ഒരു യാത്രയാണ് വെള്ളരിമല-വാവുൽമല ട്രക്കിങ്ങ്, മണിക്കൂറുകൾ നിർത്താതെയുള്ള നടത്തവും കാടിനുള്ളിലെ താമസവും ഒക്കെ ആരോഗ്യത്തെ എങ്ങനെ വേണമെങ്കിലും ബാധിക്കാം. അതുകൊണ്ടുതന്നെ കൃത്യമായി വ്യായാമങ്ങൾ ഒക്കെ നടത്തി ശരീരത്തെ ഫിറ്റ് ആക്കിയതിനു ശേഷം മാത്രം യാത്രയ്ക്കിറങ്ങുക.

വഴി അല്പം പാടാണ്

വഴി അല്പം പാടാണ്

കനത്ത വനത്തിനുള്ളിലൂടെയാണ് യാത്ര മുന്നേറുക. ആ യാത്രയിലെ ആദ്യ വിശ്രമ സ്ഥലം ഓവുചാൽ എന്നറിയപ്പെടുനന് ഇടമാണ്. ഒരു ചെറിയ വെള്ളച്ചാട്ടവും അടുത്തുള്ള കുറച്ച് പാറകളുമാണ് ഇവിടെയുള്ളത്. ചെങ്കുത്തും അപകടം നിറ‍ഞ്ഞതുമായ വഴികളിലുടെ മുന്നോട്ട് പോകുമ്പോളണ് ഈ ട്രക്കിങ്ങിന്റെ യഥാർഥ ഹരം അറിയുവാൻ സാധിക്കുക. കേതൻ പാറയും ദാമോദരൻ പാറയും മസ്തകപ്പാറയും ഒക്കെ ഇടയിലെ കാഴ്ചകൾ മാത്രം.

ചെമ്പ്ര പീക്കിന്‍റെ കാഴ്ചകൾ, ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ, പാറക്കെട്ടുകൾ, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഗൈഡ് നിർബന്ധം

ഗൈഡ് നിർബന്ധം

രാവും പകലും തിരിച്ചറിയാനാവാത്ത കാടിനുള്ളിലെ യാത്രയയാതിനാൽ ഗൈഡിനെ കൂട്ടുന്നത് വളരെ നല്ലതായിരിക്കും. കാടിനെ കൈവെള്ള പോലെ സുപരിചിതമായിരിക്കുന്ന ഒരുപാട് ആളുകൾ ഇവിടെയുണ്ട്. മാത്രമല്ല, യാത്രയ്ക്ക് മുൻപ് വനംവകുപ്പിൽ നിന്നും മുൻകൂട്ടി അനുമതി മേടിക്കുവാനും ശ്രദ്ധിക്കുക.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോഴിക്കോട് നിന്നും 50 കിലോമീറ്റർ അകലെയാണ് മുത്തപ്പൻപുഴ സ്ഥിതി ചെയ്യുന്നത്.

സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍

കരുതലോടെ കാനനയാത്രകള്‍

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

Read more about: trekking adventure kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more