» »2019 വരെ താജ്മഹലില്‍ പോകരുതെന്നു പറയുന്നതിനു പിന്നിലെ കാരണമെന്ത്

2019 വരെ താജ്മഹലില്‍ പോകരുതെന്നു പറയുന്നതിനു പിന്നിലെ കാരണമെന്ത്

Written By: Elizabath

താജ്മഹല്‍ സന്ദര്‍ശിക്കുന്നവരെ വിലക്കിക്കൊണ്ട് ഈ വര്‍ഷ വേണ്ട, അടുത്തവര്‍ഷം കാണാം താജ്മഹല്‍ എന്നു പറയുന്ന മെസേജുകള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോഡോര്‍ ട്രാവല്‍ ഗൈഡ് എന്ന അന്താരാഷ്ട്ര ട്രാവല്‍ ഏജന്‍സി 2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. അതിലാണ് ഈ വര്‍ഷം സന്ദര്‍ശന യോഗ്യമല്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ നമ്മുടെ താജ്മഹലും ഉള്‍പ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് താജ്മഹല്‍

എന്തുകൊണ്ട് താജ്മഹല്‍

അറ്റുകുറ്റപ്പണികളും സുരക്ഷാഭീഷണികളും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഫോഡോര്‍ ട്രാവല്‍ ഗൈഡിന്റെ 2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ. ഇതില്‍ അറ്റുകുറ്റപ്പണികള്‍ നടക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റിലാണ് താജ്മഹല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

PC:Ramesh NG

എന്താണിവിടെ?

എന്താണിവിടെ?

താജ്മഹലിന്റെ നിര്‍മ്മാണത്തിനു ശേഷം ആദ്യമായി ഈ മനോഹര നിര്‍മ്മിതി സമ്പൂര്‍ണ്ണ ശുചീകരണത്തിനു വിധേയമാവുകയാണ്. അതിനാലാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം 2018 അല്ലെന്ന് ഇവര്‍ പറയുന്നത്.

PC: Paul Asman and Jill Lenoble

മഞ്ഞനിറം കുറയ്ക്കാന്‍

മഞ്ഞനിറം കുറയ്ക്കാന്‍

പരിസ്ഥിതി മലിനീകരണവും വായു മലീനീകരണവും മൂലം താജ്മഹലിന്റെ പുറംപാളികളില്‍ മഞ്ഞനിറം വര്‍ധിച്ചു വരികയായിരുന്നു. ഇത് ശരിയാക്കാനാണ് ശൂചീകരണം നടത്തുന്നത്.

PC:Ramesh NG

താജ്മഹലിനു മഡ് തെറാപ്പി

താജ്മഹലിനു മഡ് തെറാപ്പി

താജ്മഹലിന്റെ പുറംഭിത്തികളില്‍ വര്‍ധിച്ചു വരുന്ന നിറവ്യത്യാസം മാറ്റാന്‍ മണ്ണുകൊണ്ടുള്ള പ്രത്യേക ശുചീകരണമാണ് നടത്തുന്നത്. മഡ് തെറാപ്പി എന്നാണിത് അറിയപ്പെടുന്നത്.

PC :wikipedia

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് താജ്മഹലിന്റെ ശുചീകരണെം നട്കകുന്നത്

PC :Vaibhavdixit

എന്നു മുതല്‍

എന്നു മുതല്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അറിയിപ്പനുസരിച്ച് ആ ജനുവരി ആദ്യമായിരുന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചോടു കൂടി മാത്രമേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ശുചീകരണം മിക്കവാറും 2019 വരെ നീളാനും സാധ്യതയുണ്ട്.

PC: wikipedia

പ്രണയത്തിന്റ പ്രതീകം

പ്രണയത്തിന്റ പ്രതീകം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്ന താജ്മഹലിന്റെ വിശേഷണങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് അനശ്വര പ്രണയത്തിന്റെ പ്രതീകം എന്നത്. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയതമയായ മുംതാസിനു വേണ്ടി പണിത കൊട്ടാരമാണിത്. ഡെല്‍ഹിയില്‍ ആഗ്രയില്‍ യമുനാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹലിന് പ്രത്യേകതകള്‍ ഇനിയും ധാരാളമുണ്ട്.

PC:Antrix3

22 വര്‍ഷങ്ങള്‍

22 വര്‍ഷങ്ങള്‍

നീണ്ട 22 വര്‍ഷങ്ങള്‍ എടുത്തുവത്രെ താജ്മഹല്‍ ഇന്നു കാണുന്ന രീതിയില്‍ പണിതുയര്‍ത്താന്‍.

PC: RAJKUMAR 1220

4 വ്യത്യസ്ത വാസ്തുവിദ്യകള്‍

4 വ്യത്യസ്ത വാസ്തുവിദ്യകള്‍

തികച്ചും വ്യത്യസ്തമായ നാലു വാസ്തു ശൈലികളാണ് താജ്മഹലിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍-ഇസ്ലാമിക് വാസ്തുവിദ്യകള്‍ കൂടാതെ പേര്‍ഷ്യന്‍, തുര്‍ക്കി വാസ്തുവിദ്യകളും സമന്വയിച്ചതാണ് താജ്മഹല്‍.

PC:Biswarup Ganguly

365 വര്‍ഷം പഴക്കമുള്ള സൗധം

365 വര്‍ഷം പഴക്കമുള്ള സൗധം

365 വര്‍ഷം പഴക്കമുള്ള വെണ്ണക്കല്‍ സൗധമാണ് ഇന്നു നമ്മള്‍ കാണുന്ന താജ്മഹല്‍. എന്നാല്‍ അതീവ സുരക്ഷയോടെയും കരുതലോടെയും സംരക്ഷിച്ചിരിക്കുന്നതിനാല്‍ ഇത്രയും പഴക്കം ഇതിന് പറയില്ല.

PC:Guptaele

താജ്മഹലോ ശിവക്ഷേത്രമോ

താജ്മഹലോ ശിവക്ഷേത്രമോ

എന്നാല്‍ സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ ഒരിക്കല്‍ മഹാശിവക്ഷേത്രമായിരുന്നുവത്രെ. താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയ ഒന്നാണെന്നുമാണ് പറയപ്പെടുന്നത്.

PC: Saurabh.p123

 അഷ്ടഭുജങ്ങള്‍

അഷ്ടഭുജങ്ങള്‍

താജ്മഹലിന്റെ പ്രതേയകതകളിലൊന്നാണ് മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അഷ്ടഭുജങ്ങള്‍ . എന്നാല്‍ ക്ഷേത്രമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദവും ഇതുതന്നെയാണ്. ഹിന്ദു വിശ്വാസമനുസരിച്ചുള്ളതാണ് അഷ്ടദിക്കുകളെന്നുമാണത്.

PC: Kiranmidigeshi

ഹിന്ദുക്ഷേത്രത്തിന്റെ മാതൃക

ഹിന്ദുക്ഷേത്രത്തിന്റെ മാതൃക

പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണത്രെ.

PC :wikipedia

 പ്രവേശനമില്ലാത്ത സ്ഥലം

പ്രവേശനമില്ലാത്ത സ്ഥലം

ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. താജ്മഹലിന്റെ അകത്തേ അറയുടെ താഴെയാണ് ഇരു ശവകുടീരങ്ങളും സ്ഥിതിചെയ്യുന്നത്. ഇതില്‍ കാര്യമായ അലങ്കാരപ്പണികള്‍ ഒന്നും ഇല്ല. ശവകുടീരങ്ങള്‍ അലങ്കരിക്കുന്നത് ഇസ്ലാമികമല്ലാത്തതാണ് ഇതിന് കാരണം.

PC: Donelson

താജ് മഹോത്സവം

താജ് മഹോത്സവം

താജ് മഹലിന് സമീപത്തെ ശില്‍പഗ്രാമിലാണ് എല്ലാവര്‍ഷവും ഫെബ്രുവരി 18 മുതല്‍ 27 വരെ താജ്മഹോത്സവം ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരം, മുഗള്‍ ശൈലി എന്നിവ പ്രകടമാകുന്ന കാലാപ്രകടനങ്ങളും കരകൗശല പ്രദര്‍ശനവും ഈ സമയത്തുണ്ടാകും. ആനകളും ഒട്ടകങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന എഴുന്നെള്ളത്തും ഈ മഹോത്സവത്തിന് അരങ്ങേറും. മൈസൂര്‍ ദസറയെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളാണ് ഇവിടെ ഉണ്ടാകാറുള്ളത്.

PC: Dennis Jarvis

Read more about: taj mahal agra delhi monuments

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...