Search
  • Follow NativePlanet
Share
» »ജംഗിൾ ബുക്കിന്‍റെ കാടു മുതൽ വേട്ടയിടം വരെ...

ജംഗിൾ ബുക്കിന്‍റെ കാടു മുതൽ വേട്ടയിടം വരെ...

ഈ വിന്‍റർ സീസണിൽ നമ്മുടെ നാട്ടിൽ സന്ദർശിക്കുവാൻ പറ്റിയ വന്യജീവി സങ്കേതങ്ങൾ പരിചയപ്പെടാം.

ലോകത്തിലെ തന്നെ സമ്പന്നമായ ജൈവവൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യ. പച്ചപ്പും പുൽമേടുകളും കാടും കാട്ടാറും ഒക്കെ ചേര്‍ന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ കൊണ്ടു നടക്കുന്ന ഒരിടം. ഈ ജൈവവൈവിധ്യത്തെ ഇന്നും കാത്തു സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഇവിടുത്തെ വന്യജീവി സങ്കേതങ്ങളാണ്. ഏകദേശം ഇരുന്നൂറിലധികം വരുന്ന വന്ജീവി സങ്കേതങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കണ്ടും കേട്ടും ചരിത്രവുമൊക്കെയായി ഒരുപാട് പറയുവാനുണ്ട് ഓരോ ഇടങ്ങൾക്കും. ഇതാ ഈ വിന്‍റർ സീസണിൽ നമ്മുടെ നാട്ടിൽ സന്ദർശിക്കുവാൻ പറ്റിയ വന്യജീവി സങ്കേതങ്ങൾ പരിചയപ്പെടാം.

ജിം കോർബറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡ്

ജിം കോർബറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡ്

ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനം. ബംഗാൾ കടുവകളുടെ പേരിൽ പ്രശസ്തമായിരിക്കുന്ന ഇവിടം ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളം, ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം തുടങ്ങിയ പ്രത്യേകതകളും ഇതിനുണ്ട്. മുന്നൂറിലധികം കാട്ടാനകളും ഇരുന്നൂറോളം കടുവകളും ചുറ്റിയടിക്കുന്ന ഇവിടെ അപൂർവ്വ ഇനങ്ങളിലുള്ള ധാരാളം പക്ഷികളും മൃഗങ്ങളുമുണ്ട്. കൂടാതെ ശാസ്ത്ര ലോകത്തിന് ഇനിയും പിടികൊടുത്തിട്ടില്ലാത്ത ഒരുപാട് അപൂർവ്വ സസ്യങ്ങളും ഇവിടെയുണ്ട് എന്ന് കരുതപ്പെടുന്നു.

PC: netlancer2006

കേവൽദേവ് ദേശീയോദ്യാനം

കേവൽദേവ് ദേശീയോദ്യാനം

ദേശീയോദ്യാനം എന്നതിലുപരിയായി ഒരു പക്ഷി സങ്കേതമെന്ന വിശേഷണമായിരിക്കും രാജസ്ഥാനിലെ കേവല്‍ദേവ് ദേശീയോദ്യാനത്തിനു കൂടുതൽ ചേരുക. ആദ്യ കാലത്ത് ഭരത്പൂർ പക്ഷി സങ്കേതം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തണുപ്പു കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് പക്ഷികളാണ് ഇവിടുത്തെ ആകർഷണം. ലോകത്തിലെ ഏറ്റവും മികച്ച പക്ഷി സങ്കേതം എന്നും ഇവിടം അറിയപ്പെടുന്നു. അങ്ങനെ ഇതിനെ വിശേഷിപ്പിച്ചത് ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സംഘടനയായ വേൾഡ് പൈഡ് ഫണ്ട് ഫോർ നേട്ടർ എന്ന സംഘടനയുടെ തുടക്കക്കാരനായ പീറ്റർ സ്കോട്ടാണ്.
9 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഇവിടെ 366 ഇനം പക്ഷികൾ, 367 തരത്തിലുള്ള പൂക്കളുള്ള ചെടികൾ, 50 തരം മീനുകൾ, 13 ഇനത്തിലുള്ള പാമ്പുകൾ, പല്ലികൾ, ഉരഗ ജീവികൾ, തുടങ്ങിയവയുണ്ട്.

PC:Nikhilchandra81

രൺഥംഭോർ ദേശീയോദ്യാനം

രൺഥംഭോർ ദേശീയോദ്യാനം

ലോക പ്രശസ്തമായ കടുവാ സങ്കേതങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനം. 392 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇത് വന്യജീവി ഫോട്ടോഗ്രാഫർമാർക്കും ചരിത്ര പ്രേമികൾക്കും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ്. . ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്ന സ്ഥാനത്താണ് ഇന്നത്തെ ദേശീയോദ്യാനമുള്ളത്. ബംഗാൾ കടുവകളുടെ കേന്ദ്രം കൂടിയാണിത്.
നവംബർ മുതൽ മേയ് വരെയുള്ള സമയങ്ങളിലാണ് ഇവിടെ കടുവകളെ കാണുവാൻ ഏറ്റവും യോജിച്ച സമയം. കടുവകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കടുവാ സങ്കേതം കൂടിയാണിത്.

PC:Koshy Koshy

ബന്ദിപ്പൂർ ദേശീയോദ്യാനം, കർണ്ണാടക

ബന്ദിപ്പൂർ ദേശീയോദ്യാനം, കർണ്ണാടക

കാഴ്ചകൾ കൊണ്ടും വന്യജീവി സമ്പത്തുകൊണ്ടും ഏറെ പ്രസിദ്ധമായ ഇടമാണ് കർണ്ണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം. ഒരു വശത്ത് വരണ്ട ഭൂമിയും മറു വശത്ത് തിങ്ങി നിറഞ്ഞ പച്ചപ്പുമായി ഏതു സീസണിലും സഞ്ചാരികൾക്ക് ധൈര്യമായി ചെന്നുകയറുവാൻ പറ്റിയ ഇടമാണ് ബന്ദിപ്പൂർ. കബനി നദിയുടെ സാന്നിധ്യം വനത്തിന് ഒരു ആശ്രയമാകുന്നതാണ് ഇവിടെ വന്യജീവി സമ്പത്ത് വർധിക്കുന്നതിനുള്ള കാരണം. പ്രകൃതിയുടെ ഇവിടുത്തെ മനോഹാരിത മാത്രം മതി ഇവിടെ എത്തുന്ന ഏതൊരാൾക്കും ഒരു ഫോട്ടോഗ്രാഫറാകുവാൻ.
PC: vaidyanathan
https://en.wikipedia.org/wiki/Bandipur_National_Park#/media/File:Kingfisher,_Kabini.jpg

ബാന്ധവ്ഗഡ് ദേശീയോദ്യാനം

ബാന്ധവ്ഗഡ് ദേശീയോദ്യാനം

ഇന്ത്യയിൽ കടുവകളെ കൺമുന്നിൽ കാണുവാൻ ഏറ്റവും സാധ്യതയുള്ള വന്യജീവി സങ്കേതങ്ങളിലൊന്നാണ് മധ്യ പ്രദേശിലെ ബാന്ധവ്ഗഡ് ദേശീയോദ്യാനം. വിന്‍റർ യാത്രകളിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്ന ഇവിടെ ദിവസങ്ങളോളം കണ്ടു നടക്കുവാനുള്ള കാഴ്ചകളുണ്ട്. ഹിന്ദു ദൈവമായ ശ്രീരാമൻ സഹോദരൻ ലക്ഷ്മണന് ലങ്കയെ നിരീക്ഷിക്കാനായി കൊടുത്ത പർവ്വത പ്രദേശങ്ങൾ ആണ് പിൽക്കാലത്ത് ബാന്ധവ് ഗഡ് എന്നറിയപ്പെടുന്നത് എന്നൊരു ഐതിഹ്യവും ഇതിനുണ്ട്. ഇത് കൂടാതെ ഒരു കാലത്ത് രാജാക്കന്മാരുടെയ വേട്ടയിടവും കൂടിയായിരുന്നു ഇത്. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ദേശീയോദ്യാനം കൂടിയാണിത്.

 കൻഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

കൻഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

തണുപ്പു കാല യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരിടമാണ് മധ്യ പ്രദേശിലെ കൻഹാ ദേശീയോദ്യാനം. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രമായ ഇത് ഇന്ത്യയുടെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ജൂലെ 1 മുതൽ ഒക്ടോബർ 15 വരെ ഇവിടെ പ്രവേശനം അനുവദിക്കാറില്ല. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായതും ഖന്നാ ദേശീയോദ്യാനമാണ്.

PC:Vrinda Menon

സിംലിപാൽ ദേശീയോദ്യാനം

സിംലിപാൽ ദേശീയോദ്യാനം

ഒഡീഷയിലെ സിംലിപാല്‍ വന്യജീവി സങ്കേതമാണ് വിന്‍റർ യാത്രകളിൽ പോകുവാൻ സാധിക്കുന്ന മറ്റൊരിടം. പഞ്ഞിമരത്തിന്റെ പേരിൽ അറിയപ്പെടുന്ന ദേശീയോദ്യാനം കൂടിയാണിത്. 1956 ലാണ് ഇവിടം കടുവ സംരക്ഷണ കേന്ദ്രമായി മാറുന്നത്. പിന്നീട് 1973 ല്‍ പ്രൊജക്ട് ടൈഗറിന്റെ ബാഗമായി സിംലിപാല്‍ മാറുകയായിരുന്നു. ഫോറസ്റ്റ് ക്യാംപിങ്ങിനു പേരുകേട്ട ഇടം കൂടിയാണിത്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നു മുതല്‍ ജൂണ്‍ 15 വരെയാണ് സിംലിപാല്‍ ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറക്കുന്നത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഇവിടേക്കുള്ള സന്ദര്‍ശന സമയം

PC:Byomakesh07

ഭദ്ര വന്യജീവി സങ്കേതം

ഭദ്ര വന്യജീവി സങ്കേതം

കർണ്ണാടകയിലെ ചിക്കമംഗളുരു, ഷിമോഗ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഭദ്ര വന്യജീവി സങ്കേതം പ്രകൃതി സ്നേഹികളുടെ പ്രിയ കേന്ദ്രമായാണ് അറിയപ്പെടുന്നത്. അപൂർവ്വങ്ങളായ ഒട്ടേറെ സസ്യങ്ങളും ജന്തുക്കളും അതിവസിക്കുന്ന ഇവിടം ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. 492.46 കിലോമീറ്റർ സ്ക്വയർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ 120 വ്യത്യസ്ത തരത്തിലുള്ള വൃക്ഷങ്ങളുണ്ട്. ജംഗിൾ സഫാരിയാണ്. കൂടാതെ ട്രക്കിങ്ങ്, ഐലൻഡ് ക്യാംപിങ്, പക്ഷി നിരീക്ഷണം, റോക്ക് ക്ലൈംബിങ് തുടങ്ങിയവ ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ കാര്യങ്ങളാണ്.

തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

വിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംവിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

PC:Subharnab Majumdar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X