Search
  • Follow NativePlanet
Share
» »കുട്ടികളുമായി യാത്ര ചെയ്യാം..ധൈര്യമായി!!

കുട്ടികളുമായി യാത്ര ചെയ്യാം..ധൈര്യമായി!!

നമ്മുടെ രാജ്യത്ത് കുട്ടികളുമൊത്ത് സുരക്ഷിതമായി സഞ്ചരിക്കുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം

യാത്ര ചെയ്യുവാൻ എത്ര ആഗ്രഹമുണ്ടെങ്കിലും കയ്യിൽ ഒരു കുഞ്ഞുണ്ടെങ്കിൽ പിന്നെ എല്ലാം ഒരുവിധത്തിലായിരിക്കും. കുഞ്ഞിനുകൂടി യോജിച്ച സ്ഥലവും കാലാവസ്ഥയും ഒക്കെ നോക്കി ഇറങ്ങുക എന്നത് അല്പം ശ്രമകരം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മിക്കപ്പോളും കുട്ടികളുമായുള്ള യാത്രകൾ അധികം പ്രോത്സാഹിപ്പിക്കപ്പെടാത്തതും.എന്നാൽ തങ്ങളുടെ സാഹസികമാ യാത്രകളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നവരും കുറവല്ല. കാശിമീര്‍ വരെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ടുപോയി യാത്രയുടെ ലെവൽ തന്നെ മാറ്റിമറിച്ച ആളുകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. നമ്മുടെ രാജ്യത്ത് കുട്ടികളുമൊത്ത് സുരക്ഷിതമായി സഞ്ചരിക്കുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

കേരളം

കേരളം

എന്തു പറഞ്ഞാലും കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുവാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം നമ്മുടെ കേരളം തന്നെയാണ്. കാലാവസ്ഥയുടെയും കാഴ്തകളുടെയും ഒക്കെ കാര്യത്തിൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇവിടം.
കുറഞ്ഞ യാത്രാ ചിലവും താമസസൗകര്യവും മുതൽ അധികം ചൂടും തണുപ്പും ഇല്ലാത്തതുമായ കാലാവ്സഥ വരെ ഇവിടം കുട്ടികൾക്കുകൂടി യോജിച്ച ഇടമാക്കുന്നു.

രാജസ്ഥാൻ

രാജസ്ഥാൻ

കടുത്ത ചൂടും പൊടിയും ഒക്കെ കാരണം മുതിൽന്നവർ പോലും ഒന്നാലോചിച്ചിട്ട് മാത്രം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കുട്ടികളെ കൊണ്ടുപോയാൽ എങ്ങനെയിരിക്കും. ?യഥാർഥത്തിൽ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പറ്റിയ മനോഹരമായ ഇടങ്ങളിലൊന്നാണ് രാജസ്ഥാൻ എന്നു നിസംശയം പറയാം. കോട്ടകളും കൊട്ടാരങ്ങളും തടാകത്തിലൂടെയുള്ള യാത്രകളും കുട്ടികൾക്ക് കൗതുകം പകരുന്നതായിരിക്കും.

PC:A.Savin

 പോണ്ടിച്ചേരി

പോണ്ടിച്ചേരി

കാലാവസ്ഥയുടയെും സ്ഥലത്തിന്റെയും പ്രശ്നങ്ങളൊന്നുമില്ലാതെ ഏറ്റവും നന്നായി പോയിവരാൻ കഴിയുന്ന ഇടമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് ഭരണത്തിൻരെ സ്മരണകളുമായി കിടക്കുന്ന കെട്ടിടങ്ങളും വിശ്വശാന്തിക്കായി പണികഴിപ്പിച്ച ഓറോവില്ലയും ബീച്ചുകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ

വയനാട്

വയനാട്

കേരളത്തിൻരെ മനോഹരമായ ഭൂപ്രകതികളിലൂടെയുള്ള യാത്ര കുട്ടികളുമൊത്ത് പ്ലാൻ ചെയ്യുന്നവർക്കു പറ്റിയ ഇടമാണ് വയനാട്. വെള്ളച്ചാട്ടങ്ങളും അണക്കെട്ടിന്റെ കാഴ്ചകളും ഗ്രാമങ്ങളും ഒക്കെ ഇവിടം സമയം ചിലവിടുവാൻ പറ്റിയ ഇടങ്ങൾ തന്നെയാണ്.

തേക്കടി

തേക്കടി

കൊച്ചു കുട്ടികളുമായി ഒന്നും പേടിക്കാതെ വരുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് തേക്കടി. കാടിന്റെ കാഴ്ചകളിലൂടെ മുന്നോട്ട് പോയി ബോട്ടിങ്ങ് നടത്തുവാനും അവിടെ തന്നെ സമയം ചിലവഴിക്കുവാനുമുള്ള ധാരാളം മാർഗ്ഗങ്ങൾ ഇവിടെയുണ്ട്.

PC:Pratheesh mishra

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കണ്ണൂർ, കാസർകോഡ് ജില്ലകളിലുള്ളവർക്ക് വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ കോട്ട. കോട്ടയുടെ കാഴ്ചകൾക്കു പുറമേ കടലും ബീച്ചും ഇവിടുത്തെ ആകർഷണങ്ങളാണ്.

വർക്കല ബീച്ച്

വർക്കല ബീച്ച്

വലിയ ചിലവുകളൊന്നു ംഇല്ലാതെ മനോഹരമായി ഒരു ദിവസം ആസ്വദിക്കുവാൻ തയ്യാറുള്ളവർക്ക് പറ്റിയതാണ് വർക്കല. തിരുവനന്തപുരം നിവാസികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഇവിടം ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഇടമാണ്.

PC:Vinayaraj

ഷില്ലോങ്

ഷില്ലോങ്

വടക്കു കിഴക്കൻ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കുട്ടികളുമൊത്ത് സഞ്ചരിക്കുവാൻ യോഗ്യമല്ലെങ്കിലും ചില സ്ഥലങ്ങള്‍ വളരെ സുരക്ഷിതമാണ്. അത്തരത്തിലൊരിടമാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്. ഈസ്റ്റിന്റെ സ്കോട്ലാൻഡ് എന്നറിയപ്പെടുന്ന ഇവിടം സുരക്ഷയുടെയും കാഴ്ചകളുടെയും കാര്യത്തിൽ 100 ശതമാനം ഉറപ്പുള്ള ഇടമാണ്.

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X