അന്താരാഷ്ട്ര സഞ്ചാരികൾക്കായുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് ഇന്ത്യ. ഇതോടൊപ്പം അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കുവാനും തീരുമാനമുണ്ട്. വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കുണ്ടായിരുന്ന ഏഴ് ദിവസത്തെ ക്വാറന്‍റൈന്‍ ഒഴിവാക്കി 14 ദിവസത്തെ സ്വയം നിരീക്ഷണമാക്കുകയും തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍ വരും.

തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ നിരീക്ഷിക്കേണ്ടത് ആവശ്യമാണ് എന്നു നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടും പൂർണ്ണമായും വാക്സിനേഷൻ ചെയ്ത സർട്ടിഫിക്കറ്റുകളും ഷെഡ്യൂളുകളും നിര്‍ദ്ദിഷ്ട വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സുവിധ വെബ് പോർട്ടലിൽ ലഭ്യമായ ഒരു സെൽഫ് ഡിക്ലറേഷൻ ഫോം, യാത്രക്കാർ 14 ദിവസത്തേക്കുള്ള അവരുടെ യാത്രാ ചരിത്രം സഹിതം പൂരിപ്പിക്കേണ്ടതുണ്ട്.
ആര്‍ടിപിസിആര്‍ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ബദലായി രണ്ട് വാക്സിനുകളും യാത്രക്കാരന് ലഭിച്ചതായി സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനും സൗകര്യമുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത 72 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും ഇത് ലഭ്യമാവുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














