Search
  • Follow NativePlanet
Share
» »ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരം

ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി റെയിൽവേ...സബ്സിഡി ഉപേക്ഷിക്കുവാൻ യാത്രക്കാർക്ക് അവസരം

ചെറുതും വലുതുമായ യാത്രകൾക്ക് ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നവരാണ് നമ്മൾ. സൗകര്യ പ്രദവും ചെലവ് കുറഞ്ഞതുമായ യാത്രയാണെങ്കിൽ റെയിൽവെ അല്ലാതെ മറ്റൊരു ഓപ്ഷൻ നോക്കേണ്ട കാര്യമേയില്ല. എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും എന്നത് മാത്രമല്ല, ബസു പോലും എത്താത്ത ഇടങ്ങളിൽ വരെ ട്രെയിൻ എത്തും എന്നതും ട്രെയിനിനെ കൂടുതൽ പ്രിയങ്കരമാക്കുന്നു. ചെറിയ ചെറിയ മാറ്റങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും മിക്കപ്പോഴും റെയിൽവേ കടന്നു പോകുന്നു. അത്തരത്തിലൊന്നാണ് ഇനി വരാൻ പോകുന്ന 'ഗിവ് ഇറ്റ് അപ് പദ്ധതി'. സബ്സിഡി ഇല്ലാതെ ടിക്കറ്റ് വാങ്ങി അധിക തുക റെയിൽവേയുടെ പദ്ധതികൾക്കായി ചിലവഴിക്കുന്ന പുതിയ പദ്ധതിയാണിത്. വിശദ വിവരങ്ങൾ വായിക്കാം...

സബ്സിഡി ഒഴിവാക്കാം

സബ്സിഡി ഒഴിവാക്കാം

റെയിൽവേയിൽ പുതിയ മാറ്റങ്ങളും സൗകര്യങ്ങളും കൊണ്ടുവരിക എന്ന ഉദ്ദേശത്തിലാണ് ഗിവ് ഇറ്റ് അപ് പദ്ധതി വരുന്നത്. ട്രെയിൻ യാത്രാ ടിക്കറ്റുകൾ സബ്സിജിയ ഒഴിവാക്കി നല്കുവാനുള്ള പദ്ധതിയാണിത്. ട്രെയിൻ യാത്രയിൽ ടിക്കറ്റിൽ സബ്സിഡി വരുനന്താണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുവാൻ സാധിക്കുന്നതിന്റെ കാരണം. എന്നാല്‍ സബ്സിഡി ഒഴിവാക്കി യാത്ര ചെയ്യുവാനുള്ള സൗകര്യമാണ് ഗിവ് ഇറ്റ് അപ് പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.ടിക്കറ്റ് നിരക്കിലുള്ള സബ്സിഡി യാത്രക്കാര്‍ക്ക് സ്വമേധയാ ഉപേക്ഷിക്കാനുള്ള സംവിധാനമാണിത്.

ഉജ്ജ്വൽ യോജവ പദ്ധതി പോലെ

ഉജ്ജ്വൽ യോജവ പദ്ധതി പോലെ

പാചക വാതക സബ്സിഡി അവതരിപ്പിച്ച മാതൃകയിലാണ് റെയിൽവേയിലും ഈ സംവിധാനം കൊണ്ടുവരുന്നത്. 2016 ൽ ഉജ്ജ്വല യോജന പദ്ധതി പ്രകാരം പാചക വാതക സബ്സിഡി വേണ്ടാത്തവർക്ക് അത് സർക്കാരിനു തിരികെ നല്കുവാനുള്ള സംവിധാനം ഉണ്ടായിരുന്നു. അത്തരത്തിൽ അതിദൂര ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോള്‌‍ സബ്സിഡിയോടെ വാങ്ങുവാനും സബ്സിഡി ഒഴിവാക്കി വാങ്ങുവാനും അവസരമുണ്ടാകും. ഇതിനുള്ള നിർദ്ദേശങ്ങൾ ഐആർസിടിസി വെബ്സൈറ്റിൽ കാണാം.

 ഗിവ് ഇറ്റ് അപ്

ഗിവ് ഇറ്റ് അപ്

ഗിവ് ഇറ്റ് അപ് പദ്ധതി നിലവിൽ വരുന്നതോടെ ടിക്കറ്റ് നിരക്കിൽ അല്പം വര്‍ധനവ് ഉണ്ടാകും. താല്പര്യമുള്ളവർക്ക് മാത്രം സബ്സിഡി പൂർണ്ണമായോ ഭാഗികമായോ വേണ്ടെന്ന് വയ്ക്കാം എന്ന രീതിയിലാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘദൂര യാത്രകൾക്കായിരിക്കും ഇത് ആദ്യം നിലവിൽ വരിക. അതോടെ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന എസി ടു ടയർ യാത്ര ഉൾപ്പെടെയുള്ളവയ്ക്ക് ചിലവ് അല്പം വർധിക്കും.

 ഒരു നല്ല റെയിൽവേയ്ക്കായി

ഒരു നല്ല റെയിൽവേയ്ക്കായി

ആളുകൾ തങ്ങളുടെ വേണ്ടെന്ന് വയ്ക്കുന്ന സബ്സിഡി തുക വഴി ഒരു ആധുനിക റെയില്‍ സിസ്റ്റം നിർമ്മിക്കാമാണ് പദ്ധതി. യാത്രക്കാരെ കൂടുതൽ പരിഗണിക്കുന്ന ഒന്നായിരിക്കും ഇതെന്നതിൽ തര്‍ക്കമില്ല. 2017 ജൂലൈ മുതൽ ഇതിന്റെ ഒരു പ്രാരംഭ ഘട്ടമെന്ന നിലയിൽ സീനിയർ സിറ്റിസൺ ടിക്കറ്റില് ഈ രീതി നടപ്പാക്കിയപ്പോൾ 78 കോടി രൂപയോളമാണ് ലാഭിക്കുവാൻ കഴിഞ്ഞത്. തങ്ങളുടെ സബ്സിഡി പൂർണ്ണമായോ ഭാഗികമായോ വേണ്ടെന്നു വയ്ക്കുന്ന പദ്ധതി അപ്പോള്‍ നടപ്പാക്കിയത് 48 ലക്ഷത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാരുടെ ഇടയിലായിരുന്നു.

പറക്കുന്നതിനു തുല്യം ചിലവ്

പറക്കുന്നതിനു തുല്യം ചിലവ്

അപ്പർ എസി ക്ലാലുകളിൽ സബ്സിഡി തുക വേണ്ടെന്നു വെച്ചാൽ ചിലപ് മിക്കപ്പോഴും വിമാന നിരക്കിന് തുല്യമായേക്കം. ദീര്‍ഘ ദൂര യാത്രകൾക്ക് പ്രത്യേകിച്ചും ചിലവ് കൂടും എന്നതിൽ സംശയമില്ല. ചെറിയ ദൂരത്തേക്കുള്ള യാത്രകൾക്ക് ബസ് ടിക്കറ്റിനോടാ സമമായ തുകയാകുവാനും സാധ്യതയുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

സബ്സിഡി നല്കിയാൽ

സബ്സിഡി നല്കിയാൽ

നിലവിൽ സബ്സിഡികൾ നല്കുക വഴി ഇന്ത്യൻ റെയില്‍വേയ്ക്ക് 30,000 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വലിയതോതില്‍ യാത്രക്കാര്‍ക്ക് സബ്സിഡ‍ി അനുവദിക്കുന്നതിലുള്ള സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ മികച്ച സൗകര്യങ്ങളുമുള്ള ഉയര്‍ന്ന നിരക്ക് ഈടാക്കാവുന്ന രാജധാനി, ശതാബ്ദി, തേജസ് തുടങ്ങിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും യാത്ര ചെയ്യേണ്ട 10 ട്രെയിനുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X