Search
  • Follow NativePlanet
Share
» »സിംഗപ്പൂര്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി ക്വാറന്‍റൈന്‍ ഒഴിവാക്കുന്നു, അണിയറയില്‍ പുതിയ പാക്കേജുകള്‍

സിംഗപ്പൂര്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി ക്വാറന്‍റൈന്‍ ഒഴിവാക്കുന്നു, അണിയറയില്‍ പുതിയ പാക്കേജുകള്‍

ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യാത്രകള്‍ പുനരാരംഭിച്ചിരിക്കുകയാണ് സിംഗപ്പൂര്‍.

കൊവിഡ് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ മേഖലകളിലൊന്ന് യാത്രകളുടേതും വിനോദസഞ്ചാരത്തിന്‍റേതും ആയിരുന്നു. അതിര്‍ത്തികള്‍ അ‌ടച്ചും വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചുമെല്ലാം പ്രതിരോധം ന‌ടത്തുകയും അത്തരം കാര്യങ്ങള്‍ വളരെ സാധാരണമായിത്തീരുകയും ചെയ്തു. ഇപ്പോഴിതാ എല്ലാം സാധാരണനിലയിലേക്ക് എത്തിയിരിക്കുകയാണ്. റിപ്പോര്‍‌ട്ട് ചെയ്യപ്പെ‌ടുന്ന കൊവിഡ് കേസുകള്‍ കുറ‍ഞ്ഞതോടെ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും യാത്രകള്‍ തിരികെ വന്നിരിക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യാത്രകള്‍ പുനരാരംഭിച്ചിരിക്കുകയാണ് സിംഗപ്പൂര്‍.

singapore 1

സിംഗപ്പൂര്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നുവെന്നും ഇന്ത്യൻ യാത്രക്കാരെ സ്വാഗതം ചെയ്യുന്നുവെന്നും സിംഗപ്പൂർ ടൂറിസം ബോർഡിന്റെ ഇന്ത്യ, മിഡിൽ ഈസ്റ്റ് & സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ജിബി ശ്രീതർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും സിംഗപ്പൂരിന് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. കോവിഡിന് മുമ്പായി, 1.41 ദശലക്ഷം ഇന്ത്യക്കാർ 2019-ൽ സിംഗപ്പൂർ സന്ദർശിച്ചു ഇത് ചൈനയ്ക്കും ഇന്തോനേഷ്യയ്ക്കും സിംഗപ്പൂരിന്റെ മൂന്നാമത്തെ വലിയ ഉറവിട വിപണിയായി ഇന്ത്യയെ മാറ്റി. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ ശരാശരി 6.1 രാത്രി ഇവിടെ ചിലവഴിക്കുകയും കൂടുതല്‍ തുക ഷോപ്പിങ്ങിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നതിനാല്‍ ഇന്ത്യ സിംഗപ്പൂരിന് പ്രിയപ്പെട്ട രാജ്യമാണ്.

singapore 2

നിലവില്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്‍റൈന്‍ രഹിത യാത്രയാണ് രാജ്യം നല്കുന്നത്. പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ്

നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം മാത്രം മതി. സിംഗപ്പൂരിൽ ഇറങ്ങിക്കഴിഞ്ഞാൽ കൂടുതൽ പരിശോധനകൾ നടത്തേണ്ടതില്ല. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇനി മാസ്ക് നിർബന്ധമല്ല. എന്നിരുന്നാലും, ഇന്‍ഡോറില്‍ അവ ധരിക്കണമെന്ന് നിര്‍ബന്ധമാണ്.

കോവിഡിന് മുമ്പ്, സിംഗപ്പൂരുമായി നേരിട്ട് യാത്ര ബന്ധമുള്ള 15 ഇന്ത്യൻ നഗരങ്ങൾ ഉണ്ടായിരുന്നു. അതില്‍ ഗുവാഹത്തി ഒഴികെ 14 ഉം ഇപ്പോഴുമുണ്ട്. ഇനിയും യാത്രാ ബന്ധങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിബി ശ്രീധര്‍ പറഞ്ഞു.

singapore 3

ഇനി വരുന്ന മാസങ്ങളില്‍ കുടുംബ യാത്രികരെ ലക്ഷ്യമി‌ട്ടു പ്രവര്‍ത്തിക്കുവാനാണ് സിംഗപ്പൂര്‍ പദ്ധതിയി‌ടുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പാക്കേജുകൾ പിന്നണിയില്‍ ഒരുങ്ങുന്നുണ്ട്. മീറ്റിംഗുകളും ഇൻസെന്റീവ് യാത്രകളും തിരികെ കൊണ്ടുവരാൻ പ്രതീക്ഷിക്കുന്നതായും ശ്രീധര്‍ പറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+