Search
  • Follow NativePlanet
Share
» »ക്ഷേത്രനഗരം മുതൽ ഇരുമ്പ് പട്ടണം വരെ..വ്യത്യസ്തകളുമായി ഒ‍ഡീഷ

ക്ഷേത്രനഗരം മുതൽ ഇരുമ്പ് പട്ടണം വരെ..വ്യത്യസ്തകളുമായി ഒ‍ഡീഷ

By Elizabath Joseph

സമ്പന്നമായ ചരിത്രം കൊണ്ടും പറഞ്ഞു തീർക്കാവാനാത്ത കഥകൾ കൊണ്ടും ആരെയും കൊതിപ്പിക്കുന്ന ഒരു നാടാണ് ഒഡീഷ. ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന സ്മാരകങ്ങളും അതിനോട് ചേർന്നു നിൽക്കുന്ന അളവില്ലാത്ത ആഹ്ളാദങ്ങളും ഒരു പോലെ ചേരുന്നതാണ് ഇവിടം. . ക്ഷേത്രങ്ങളും വിസ്നയിപ്പിക്കുന്ന നിർമ്മിതകളും ഗോത്രവർഗ്ഗങ്ങളുടെ വേറിട്ട സംസ്കാരവും കൂടുമ്പോൾ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഇടമായി ഒഡീഷ മാറുന്നു. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒഡീഷയിലെ പ്രധാനപ്പെടട് സ്ഥലങ്ങളെ പരിചയപ്പെടാം...

 കട്ടക്

കട്ടക്

ഒഡീഷയെകുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന സ്ഥലമാണ് കട്ടക്. ഒഡീഷയപട വാണിജ്യ തലസ്ഥാനമായ ഇവിടം ഇവിടുത്തെ ഏറ്റവും പഴയ നഗരങ്ങളിലൊന്നുകൂടിയാണ്. കരകൗശല വസ്തുക്കൾക്കും തീർഥാടന കേന്ദ്രങ്ങൾക്കും പേരുകേട്ട ഇവിടം രുചിക്കും പ്രസിദ്ധമാണ്.

കട്ടക ചാണ്ഡി ക്ഷേത്രം, ലളിത്ഗിരി, ബിത്താർകനിക കണ്ടൽക്കാടുകൾ,നേതാജി ബർത്പ്ലേസ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍

PC:Kamalakanta777

സാംബൽപൂർ

സാംബൽപൂർ

ഒഡീഷയിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബൽപൂർ. പ്രകൃതി ഭംഗിക്ക് പേരുകേട്ടിരിക്കുന്ന ഇവിടം പകരംവയ്ക്കാനില്ലാത്ത പച്ചപ്പുകൊണ്ടും വെള്ളച്ചാട്ടങ്ങൾ കൊണ്ടും അനുഗ്രഹീതമായ സ്ഥലമാണ്.

ഹിരാക്കുഡ് ഡാം, ദേബ്രിദാ വൈൽഡ് ലൈഫ് സാങ്ച്വറി, കാറ്റിൽ ഐലൻഡ്, സമാലേശ്വരി ക്ഷേത്രം തുടങ്ങിയവയാണ് സമീപത്തെ സ്ഥലങ്ങൾ.

PC:AkkiDa

ഭുവനേശ്വര്‍

ഭുവനേശ്വര്‍

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വർ ഇന്ത്യയുടെ ക്ഷേത്രനഗരം എന്നാണ് അറിയപ്പെടുന്നത്. ആധുനികതയും പൗരാണികതയും ഒരുപേലെ സമ്മേളിച്ചിരിക്കുന്ന ഈ നഗരത്തിന് ഏകദേശം 2500 ൽ അധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ഒട്ടേറെ പ്രധാനപ്പെട്ട ഇടങ്ങൾ കാലാകാലങ്ങളിലായി വന്ന മുസ്ലീം ഭരണാധികാരികൾ നശിപ്പിച്ചുവെങ്കിലും ചിലതൊക്കെയും ഇന്നും കാലത്തെ അമ്പരപ്പിച്ച് നിലനിൽക്കുന്നു. ബുദ്ധവിശ്വാസത്തിന്റെ ഇടങ്ങളും ഇവിടെ കാണാൻ സാധിക്കും.

പരശുരാമേശ്വര ക്ഷേത്രം, മുക്തേശ്വർ ക്ഷേത്രം, ലിംഗരാജ ക്ഷേത്രം, ഉദയഗിരി കുന്താഗിരി ഗുഹകൾ, ഒഡീഷ സ്റ്റേറ്റ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:Sabyasachi Baldev

പുരി

പുരി

ജഗനാഥന്റെ മണ്ണായാണ് പുരി വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ക്ഷേത്രം മാത്രമല്ല ഇവിടുത്തെ ആകർഷണം. ബീച്ചും മനോഹരമായ ഭൂപ്രകൃതിയും ഒക്കെ ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

ജഗനാഥ ക്ഷേത്രം, പുരി ബീച്ച്, ചിലിക വന്യജീവി സങ്കേതം, പിപിലി തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Djrusty

റൂർകല

റൂർകല

സ്റ്റീൽ പ്ലാന്‍റുകൾക്ക് പേരുകേട്ടിരിക്കുന്ന റൂർകല ഒഡീഷയിലെ രണ്ടാമത്തെ വലിയ നഗരമാണ്. വ്യവസായ നഗരം എന്നതിലുപരി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ഈ നഗരത്തെ പ്രസിദ്ധമാക്കുന്നത്.

വേദവ്യാസ ക്ഷേത്രം, വൈഷ്ണവോ ദേവി ക്ഷേത്രം, ഖന്ദദാർ വെള്ളച്ചാട്ടം തുടങ്ങിയവയാണ് തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍.

PC: A2s0h0u4

കൊണാർക്ക്

കൊണാർക്ക്

ഒഡീഷയെന്ന പേരിനോട് ചേർത്തു തന്നെ വായിക്കുവാൻ കഴിയുന്ന മറ്റൊരിടമാണ് കൊണാർക്ക്. സൂര്യക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമായ ഇവിടം എന്നും സന്ദർശകരാൽ നിറഞ്ഞിരിക്കുന്ന ഇടമാണ്. എന്നാൽ പൂർണ്ണായ ഒരു നിർമ്മിതി എന്നതിലുപരി പലതിന്റെയും ബാക്കി പത്രങ്ങളാണ് ഇവിടെ കാണുവാൻ സാധിക്കുക. ബ്ലാക്ക് പഗോഡ എന്നു വിളിപ്പേരുള്ള കൊണാർക്ക് സൂര്യ ക്ഷേത്രം വിദേശികളുൾപ്പെടെയുള്ളവരുടെ പ്രധാന ആകർഷണമാണ്.

സൂര്യ ക്ഷേത്രം, കൊണാര്‍ക്ക് ബീച്ച്, കൊണാർക്ക് മ്യൂസിയം, രാംചണ്ടി ക്ഷേത്രം, തുടങ്ങിയവയാണ് തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍.

PC:Achilli Family | Journeys

ബാർബിൽ

ബാർബിൽ

ലോകത്തിൽ ഏറ്റവും അധികം ഇരുമ്പ് നിക്ഷേപമുള്ള ഒരിടം എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലമാണ് ബാർബിൽ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള 38000 മില്യൺ പഴക്കമുള്ള പാറക്കൂട്ടങ്ങളും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

മുരുക മഹാദേവ വെള്ളച്ചാട്ടം, ഗോണാസിക, സംഗഗാര വെള്ളച്ചാട്ടം തുടങ്ങിയവയാണ് തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍.

PC:Smeet Chowdhury

ജെയ്പോർ

ജെയ്പോർ

മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജെയ്പോർ അറിയപ്പെടുന്നത് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളുടെ പേരിലാണ്.

കൊലാബ് ബോട്ടാണിക്കൽ ഗാര്‍ഡൻ,ബാഗാര,ഗുപ്തേശ്വർ കേവ്സ്, രാജാ മഹൽ തുടങ്ങിടവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.

PC:Parthapratim25

ബാർഗാഹ്

ബാർഗാഹ്

നേരത്തെ സാംബൽപൂരിന്റെ ഒരു ഭാഗമായിരുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ അത്രയൊന്നും അറിയപ്പെടാത്ത ഇടമാണ്. ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്ങിന്റെ പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഇവിടം രാമായണ കാലത്തെ ചില സ്ഥലങ്ങളുമായി ബന്ധമുള്ളതാണെന്ന് കരുതുന്നു.

PC:AkkiDa

പരാദീപ്

പരാദീപ്

മായാനദിയും ബംഗാൾ ഉൾക്കടലും തമ്മിൽ ചേരുന്ന പരാദീപ് മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമായ ഇടമാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ആളുകളധികവും എത്തുന്ന ഇവിടം കടലിനെ സ്നേഹിക്കുന്നവരുടെ പ്രിയ കേന്ദ്രം കൂടിയാണ്.

പാരാദീപ് പോർട്ട്, ഗഹിർമതാ ബീച്ച്, ലൈറ്റ് ഹൗസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങള്‍.

കാമകണ്ണുകളോടെ കാണാം കൊണാ‌ർക്കിലെ ചില ശിൽപ്പവേ‌ലകൾ

ദൈവത്തിന്റെ വികൃതികൾ അവസാനിക്കുന്നില്ല... കാണാതായ താക്കോൽ തിരികെ എടുത്തു നല്കിയ ഭഗവാൻ.

PC:Jnanaranjan sahu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more