Search
  • Follow NativePlanet
Share
» »മുരുകന്റെ ആറു വാസസ്ഥലങ്ങളിലേക്ക് ഒരു യാത്ര

മുരുകന്റെ ആറു വാസസ്ഥലങ്ങളിലേക്ക് ഒരു യാത്ര

സുബ്രഹ്മണ്യനെ ആരാധിക്കുന്ന ആറു പ്രസിദ്ധ ക്ഷേത്രങ്ങളാണ് അറുപടൈവീട് എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്

By Elizabath Joseph

അറുപടൈവീട്...എന്താണ് കാര്യമെന്നു അത്ര പെട്ടന്ന് മനസ്സിലാകാന്‍ വഴിയില്ല. കാര്‍ത്തികേയനെന്നും വടിവേലു എന്നും മുരുകനെന്നും വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന സുബ്രഹ്മണ്യനെ ആരാധിക്കുന്ന ആറു ക്ഷേത്രങ്ങളാണ് അറുപടൈവീട് എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന അറുപടൈവീട് തീര്‍ഥാടന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം... വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രചാരത്തിലുള്ള ഈ ആറു ക്ഷേത്രങ്ങളും ഒട്ടേറെപ്പേര്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്.

ഗണപതിയെ കിട്ടാനായി പാര്‍വ്വതി 12 വര്‍ഷം തപസ്സനുഷ്ഠിച്ച ഗുഹഗണപതിയെ കിട്ടാനായി പാര്‍വ്വതി 12 വര്‍ഷം തപസ്സനുഷ്ഠിച്ച ഗുഹ

 അറുപടൈവീടുകള്‍

അറുപടൈവീടുകള്‍

തമിഴ്‌നാട്ടിലാണ് മുരുകന്റെ അറുപടൈവീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനെക്കുറിച്ച് തമിഴ്‌നാട്ടിലെ ആദികാവ്യങ്ങള്‍ പലതിലും സൂചിപ്പിച്ചിട്ടുണ്ട്. സംഘകാല്തതില്‍ എഴുതപ്പെട്ട തമിഴ് കൃതികളായ തിരുമുരുകാട്രുപടൈ, തിരുപ്പുകഴ് തുടങ്ങിയവയിലാണ് ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിര്‍ചോലൈ, തിരുപ്പറന്‍ങ്കുന്റം, തിരുച്ചെന്തൂര്‍ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകള്‍ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍.

പഴനി മുരുകന്‍ ക്ഷേത്രം

പഴനി മുരുകന്‍ ക്ഷേത്രം

സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഡിണ്ടിഗല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പഴനി മുരുകന്‍ ക്ഷേത്രം. രണ്ടു കുന്നുകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദണ്ഡും പിടിച്ചുകൊണ്ടാണ് മുരുകന്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ദണ്ഡായുധപാണീ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്‍മുഖന്‍ എന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശ്രീ കോവിലിനടുത്തായി ശിവന്റെയു ംപാര്‍വ്വതിയുടെയും ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും.
ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ ചേര രാജാവായിരുന്ന തേരമാന്‍ പെരുമാള്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. സിദ്ധമഹര്‍ഷിമാരില്‍ ഒരാളായ ഭോഗരാണ് നവപാഷാണം എന്ന പ്രത്യേക മിശ്രിതം ഉപയോഗിച്ച് ഇവിടുത്തെ വിഗ്രഹം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

PC:Ranjithsiji

സ്വാമിമലൈ മുരുകന്‍ ക്ഷേത്രം

സ്വാമിമലൈ മുരുകന്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനു സമീപമാണ് മുരുകന്റെ ആറു ക്ഷേത്രങ്ങളിലൊന്നായ സ്വാമിമലൈ മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ പോഷക നദികളിലൊന്നിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സ്വാമി മലൈ എന്ന കുന്നിന്റെ മുകളിലാണുള്ളത്.
വിശ്വാസങ്ങള്‍ അനുസരിച്ച് മുരുകന്‍ ശിവന് പ്രണവമന്ത്രമായ ഓം കാരത്തിന്റെ പൊരുള്‍ ഇവിടെ വെച്ചാണ് റഞ്ഞു കൊടുത്തത് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മുരുകനെ ഇവിടെ സ്വാമി നാഥന്‍ എന്ന പേരില്‍ ആരാധിക്കുന്നത്. മാത്രമല്ല, മകനെ ഗുരുവായി ആരാധിക്കുന്ന പിതാവായാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. കൂടാതെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി മുരുകന് ഇവിടെ മയിലല്ല വാഹനം. ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍ മുരുകന് സമ്മാനിച്ച ഐരാവതമാണ് ഇവിടെ മുരുകന്റെ വാഹനം.

PC: Official Site

 തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം

തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം

സുപ്രധമന്‍ എന്നു പേരായ അസുരനെ നിഗ്രഹിച്ച സുബ്രഹ്മണ്യനെയാണ് തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. തൂത്തുക്കുടിയില്‍ കടലിനോട് ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മുരുകന്റെ അറുപടൈവീടുകളില്‍ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രമാണ്. ബാക്കിയുള്ള അഞ്ച് ക്ഷേത്രങ്ങളും കുന്നിന്റെ മുകളിലാണുള്ളത്. ദ്വന്‍മാരുടെ ശില്പിയായ മായന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ഇവിടെ തന്റെ പിതാവായ ശിവനെ ആരാധിക്കുന്ന രൂപത്തിലാണ് മുരുകന്റെ പ്രതിഷ്ഠയുള്ളത്.

PC:Ssriram mt

തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം

തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ മതുരൈ ജില്ലയിലാണ് തിരുപ്പറങ്കുന്റം മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ഒരു ഗുഹയിലാണ് ഇവിടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാരവര്‍മ്മന്‍ സുന്ദ്രപാണ്ഡ്യന്‍ എന്നു പേരായ ഒരു രാജാവാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വെച്ചുതന്നെയാണ് മുരുകന്‍ ദേവയാനിയെ വിവാഹം ചെയ്തത് എന്നും വിശ്വസിക്കുന്നത്. സുപ്രപാദന്‍ എന്ന അസുരനെ കൊന്നതിനു പകരമായാമ് ഇന്ദ്രന്‍ തന്റെ മകളായ ദേവയാനിയെ സുബ്രഹ്മണ്യന് വധുവായി നല്കിയത്.

PC: Official Site

 തിരുത്തണി മുരുകന്‍ ക്ഷേത്രം

തിരുത്തണി മുരുകന്‍ ക്ഷേത്രം

365 പടികള്‍ക്കു മുകളിലെ കുന്നില്‍ സ്ഥിതി ചെയ്യുന്ന മുരുകന്റെ അടുത്ത വാസസ്ഥലമാണ് തിരുത്തണി മുരുകന്‍ ക്ഷേത്രം. ഒരു വര്‍ഷത്തിലെ 365 ദിവസങ്ങളെയാണ് ഈ പടികള്‍ ഓര്‍മ്മിപ്പിക്കുന്നത്. ചെന്നൈയില്‍ നിന്നും 87 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്നും 700 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ലഭ്യമല്ല എങ്കിലും വിജയനഗര രാജാക്കന്‍മാര്‍ ആയിരുന്നു ഇതിന്റെ സംരക്ഷകര്‍ എന്നാണ് വിശ്വാസം.

PC:Srithern

പഴമുതിര്‍ചോലൈ മുരുകന്‍ ക്ഷേത്രം

പഴമുതിര്‍ചോലൈ മുരുകന്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ മതുരൈ ജില്ലയിലാണ് മുരുകന്റെ ആറ് വാസസ്ഥലങ്ങളില്‍ ഏറ്റവും അവസാനത്തേതായ പഴമുതിര്‍ചോലൈ മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂപുര ഗംഗൈ എന്ന ചെറിയ ഒരു അരുവിയുടെ തീരത്താണ് ഈ ക്ഷേത്രം ഉള്ളത്.
മതുരൈയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. തന്റെ രണ്ടു ഭാര്യമാരായ വള്ളിയോടും ദേവയാനിയോടുമൊപ്പമാണ് മുരുകനെ ഇവിടെ ആരാധിക്കുന്നത്. തമിഴിലെ പ്രശസ്ത കവിയായ അവ്വയാറിനെ ഇവിടെ വെച്ചാണ് മുരുകന്‍ പരീക്ഷിച്ചത് എന്നാണ് കരുതപ്പെടുന്നത്.

PC: Unknown

Read more about: temples tamil nadu pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X