Search
  • Follow NativePlanet
Share
» »മാനം മുട്ടുന്ന വിസ്മയക്കാഴ്ചയൊരുക്കി മുരുഡേശ്വര്‍

മാനം മുട്ടുന്ന വിസ്മയക്കാഴ്ചയൊരുക്കി മുരുഡേശ്വര്‍

ലോകത്തെമ്പാടു നിന്നുമായി ആയിരക്കണക്കിന് ശൈവഭക്തര്‍ എത്തിച്ചേരുന്ന കര്‍ണ്ണാടകയിലെ മുരുഡേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം..

By Elizabath

ആദ്യകാഴ്ചയില്‍ തന്നെ അത്ഭുതവും ഭക്തിയും ജനിപ്പിക്കുന്ന അപൂര്‍വ്വം ചില തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് മുരുഡേശ്വര്‍. മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പട്ട ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം ഏഷ്യയിലെ ഏറ്റവും വലിയ ശിവപ്രതിമയാണ്.

ലോകത്തെമ്പാടു നിന്നുമായി ആയിരക്കണക്കിന് ശൈവഭക്തര്‍ എത്തിച്ചേരുന്ന കര്‍ണ്ണാടകയിലെ മുരുഡേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാം...

മുരുഡേശ്വര്‍

മുരുഡേശ്വര്‍

കര്‍ണ്ണാടകയിലെ ദക്ഷിണ കര്‍ണ്ണാടകയില്‍ ഭട്കല്‍ താലൂക്കില്‍ മുരുഡേശ്വറിലാണ് പ്രശസ്തമായ മുരുഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Manjunath Doddamani

മുരുഡേശ്വര ശിവന്‍

മുരുഡേശ്വര ശിവന്‍

വെറുമൊരു തീര്‍ഥാടന കേന്ദ്രം എന്നതിലുപരിയായി ധാരാളം പ്രത്യേകതകള്‍ ക്ഷേത്രത്തിനുണ്ട്. ഭീമാകാരനായ ശിവന്റെ പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ഇവിടം ഭക്തരല്ലാത്തവരെപ്പോലും ആകര്‍ഷിക്കുന്നതാണ്.

മുരുഡേശ്വര പ്രതിമ

മുരുഡേശ്വര പ്രതിമ

കടലിലേക്ക് തള്ളിനില്‍ക്കുന്ന കുന്നിന്റെ മുകളിലായി 123 അടിവലുപ്പത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാദേവന്റെ ശില്പമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. സൂര്യരശ്മികള്‍ പതിച്ച് തിളങ്ങാന്‍ പാകത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രതിമ ശരിക്കും ഒരു കലാവിസ്മയം തന്നെയാണ്.

PC:varun suresh

പ്രതിമയുടെ വിശേഷങ്ങള്‍

പ്രതിമയുടെ വിശേഷങ്ങള്‍

ഒരു കോടി രൂപ ചെലവില്‍ കോണ്‍ക്രീറ്റിലാണ് ശിവപ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പത്മാസനത്തില്‍ , കഴുത്തില്‍ സ്വര്‍ണ്ണ നാഗത്തെയണിഞ്ഞ് ഉടക്കും ത്രിശൂലവും കയ്യിലേറ്റി നില്‍ക്കുന്ന ശിവന്റെ പ്രതിമ ഏറെ മനോഹരമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Rojypala

രാമനാഗപ്പ ഷെട്ടിയുടെ ദീര്‍ഘവീക്ഷണം

രാമനാഗപ്പ ഷെട്ടിയുടെ ദീര്‍ഘവീക്ഷണം

ഒരു കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന മുരുഡേശ്വരമെന്ന സ്ഥലത്തെ ഇന്ന് ലോകമറിയുന്ന സ്ഥലമായി മാറിയത് എന്‍.ആര്‍. ഷെട്ടി എന്ന രാമനാഗപ്പ ഷെട്ടിയുടെ ദീര്‍ഘവീക്ഷണം കൊണ്ടുമാത്രമാണ്.

PC:Макс Вальтер

1977 ലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

1977 ലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

1977ലാണ് രാമനാഗപ്പ ഷെട്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമായ പത്മാസനത്തിലിരിക്കുന്ന ശിവന്റെ പ്രതിമ ഷിമോഗ സ്വദേശിയായ കാശിനാഥന്‍ എന്നയാളുടെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത്.

PC:Yogesa
ഐതിഹ്യം

ഐതിഹ്യം

മുരുഡേശ്വറില്‍ ശിവക്ഷേത്രം വന്നതിനു പിന്നില്‍ കഥകള്‍ പലതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് രാവണനുമായി ബന്ധപ്പെട്ടതാണ്. ശിവനെ തപസ്സുചെയത് പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയിലേക്ക് പോകുന്ന രാവണനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ലങ്കയിലെത്തി യഥാസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതുവരെ മറ്റൊരിടത്തും വയ്കകാന്‍ പാടില്ല എന്ന കര്‍ശന വ്യവസ്ഥയിലാണ് ശിവന്‍ ആത്മലിഗം രാവണനു നല്കിയത്.
അങ്ങനെ പോവുകയായിരുന്ന ശിവനെ ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ എത്തിയ ഗണപതി തടയുകയും ശിവലിംഗത്തെ നിലത്തു വയ്ക്കുകയും ചെയ്തു. മണ്ണിലുറഞ്ഞ ശിവലിംഗം ഉയര്‍ത്താനുള്ള ശ്രമത്തില്‍ അത് കഷ്ണങ്ങളായി മുറിയുകയും ലിംഗത്തിന്റെ തുണികൊണ്ടുള്ള ആവരണം ഇവിടെ പതിച്ചുവെന്നുമാണ വിശ്വാസം.

PC: Rojypala

ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരം

ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരം

ക്ഷേത്രത്തിനോട് ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള രാജഗോപുരം ഇവിടുത്തെ അടുത്ത അത്ഭുത കാഴ്ചയാണ്.
20 നിലകളും 259 അടി ഉയരവുമുള്ള രാജഗോപുരത്തില്‍ നിന്നാല്‍ മാത്രമേ പ്രതിമയുടെ യഥാര്‍ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ.
തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്പികളെത്തി പണിതതാണ് ഗോപുരം.
രാജഗോപുരത്തില്‍ ലിഫ്റ്റ് സൗകര്യമുള്ളതില്‍ ബുദ്ധിമുട്ടില്ലാതെ പോയി വരാന്‍ സാധിക്കും.

PC:Arunsbhat

കടലിനാല്‍ ചുറ്റപ്പെട്ടയിടം

കടലിനാല്‍ ചുറ്റപ്പെട്ടയിടം

മുരുഡേശ്വറില്‍ കന്ദുകഗിരി കുന്നിനു മുകളിലായായാണ് ലോകപ്രശസ്തമായ മുരുഡേശ്വര്‍ ശിവന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ ശിവപ്രതിമയാണിത്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയതും ഇതു തന്നെയാണ്.

PC:Pradeepa88
ശില്പങ്ങളുടെ കൂട്ടം

ശില്പങ്ങളുടെ കൂട്ടം

ശിവപ്രതിമ മാത്രമല്ല മുരുഡേശ്വറിനെ പ്രശസ്തമാക്കുന്നത്. ഇവിടെ മറ്റനേകം തരത്തിലുള്ള ശില്പങ്ങളും കാണാന്‍ സാധിക്കും.
സപ്താശ്വരഥത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്ന സൂര്യഭഗവാന്‍, നന്ദീപീഠം, രാവണനും ബ്രാഹ്മണ വേഷത്തിലുള്ള ഗണപതിയും, ഗീതോപദേശം എന്നിവയെല്ലൊ ഇവിടുത്തെ നിര്‍മ്മാണ കലയുടെ പ്രാഗത്ഭ്യം വിളിച്ചോതുന്ന സൃഷ്ടികളാണ്.

PC: Rojypala

Read more about: temples shiva temples epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X