» » സൂപ്പര്‍ ബ്ലൂ-ബ്ലഡ് മൂണ്‍- അറിയേണ്ടതെല്ലാം

സൂപ്പര്‍ ബ്ലൂ-ബ്ലഡ് മൂണ്‍- അറിയേണ്ടതെല്ലാം

Written By: Elizabath

152 വര്‍ഷങ്ങള്‍ക്കു ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നൂറ്റാണ്ടിന്റെ ചന്ദ്രഗ്രഹണം കാണാന്‍ കാത്തിരിക്കുന്നവരാണ് നമ്മളെല്ലാം. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ആരും കണ്ടിട്ടില്ലാത്ത ഈ പ്രതിഭാസം നമ്മുടെ ജീവിത്തില്‍ ഇന്ന് കണ്ടില്ലെങ്കില്‍ പിന്നെ ഒരിക്കലും കാണാന്‍ കഴിയുകയുമില്ല. അങ്ങനെ ശാസ്ത്രലോകവും ആളുകളും കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന സൂപ്പര്‍ ബ്ലൂ-ബ്ലഡ് മൂണിന്റെ വിശേഷങ്ങളും കാണാന്‍ പറ്റിയ സ്ഥലങ്ങളും പരിചയപ്പെടാം.

152 വര്‍ഷം മുന്‍പ് നടന്ന അത്ഭുതം

152 വര്‍ഷം മുന്‍പ് നടന്ന അത്ഭുതം

1866 മാര്‍ച്ച് 31...അതായത് ഇന്നേക്ക് 152 വര്‍ഷങ്ങള്‍ക്കു മുന്‍പ്...അന്നായിരുന്നു ബ്ലൂ ബ്ലഡ് സൂപ്പര്‍ മൂണ്‍ എന്നീ മൂന്നു അപൂര്‍വ്വ സംഭവങ്ങള്‍ ഒരുമിച്ച് വന്നത്. അതിനു ശേഷം 2018 ജനുവരി 21 നാണ് ഈ അപൂര്‍വ്വത വീണ്ടും ഉണ്ടാകുന്നത്.

PC:Dario Giannobile

എന്താണ് ബ്ലഡ് മൂണ്‍

എന്താണ് ബ്ലഡ് മൂണ്‍

ചന്ദ്ര ഗ്രഹണം ഉണ്ടാകുമ്പോള്‍ ചന്ദ്ര ബിംബം ചുവന്ന നിറത്തില്‍ കാണപ്പെടുന്നതിനെ ആണ് ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. പൂര്‍ണ്ണമായും ചുവപ്പല്ല ഈ നിറം. ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമാണ് ബ്ലഡ് മൂണിന്റെ സമയത്ത് കാണുക. എല്ലാ സമയത്തും എന്ന പോലെ സൂര്യപ്രകാശം ചന്ദ്രഗ്രഹണ സമയത്തും ഭൂമിയിലൂടെ കടന്നു പോകും. ഈ സമയത്ത് സംഭവിക്കുന്ന അപവര്‍ത്തനം വഴിയായി തരംഗദൈര്‍ഘ്യം കൂടുതലുള്ള ചുവപ്പും ഓറഞ്ചും രശ്മികള്‍ ചന്ദ്രനിലെത്തുകയും ചന്ദ്രന്‍ ഈ നിറങ്ങളില്‍ കാണപ്പെടുകയും ചെയ്യുന്നു.

സൂപ്പര്‍ മൂണ്‍

സൂപ്പര്‍ മൂണ്‍

സാധാരണ കാണപ്പെടുന്നതിലും നിന്ന് കൂടുതല്‍ തിളക്കത്തിലും വലുപ്പത്തിലും ചന്ദ്രന്‍ കാണപ്പെടുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്നു പറയുന്നത്. സാധാരണ വലുപ്പത്തില്‍ നിന്നും ചന്ദ്രന് ഏഴു ശതമാനത്തിലധികം വലുപ്പവും മുപ്പത് ശതമാനത്തിലധികം ശോഭയും വര്‍ധിക്കുന്നു. ഈ പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍ എന്നറിയപ്പെടുന്നത്.

ബ്ലൂ മൂണ്‍

ബ്ലൂ മൂണ്‍

ഒരു മാസത്തില്‍ തന്നെ രണ്ടു തവണ പൂര്‍ണ്ണ ചന്ദ്രന്‍ അഥവാ പൗര്‍ണ്ണമി വരുന്നതിനെയാണ് ബ്ലൂ മൂണ്‍ എന്നു പറയുന്നത്.

PC:NASA's Earth Observatory

എപ്പോള്‍ കാണാം?

എപ്പോള്‍ കാണാം?

ജനുവരി 31 ന് വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ആണ് ബ്ലഡ് മൂണ്‍-സൂപ്പര്‍ മൂണ്‍ ബ്ലൂമൂണ്‍ പ്രതിഭാസം കാണാന്‍ സാധിക്കുക. കേരളത്തിലുള്ളവര്‍ക്ക് 71 മിനിട്ട് നേരമാണ് ഇത് കണാന്‍ സാധിക്കുക. അതായത് കേരളത്തില്‍ വൈകിട്ട് 6.21 മുതലാണ് ഈ പ്രതിഭാസം ദൃശ്യമാവുക. ഇന്ത്യയില്‍ 6.20 നും 7.30 നും ഇടയിലാണ് ഇത് കാണുക.

എവിടെ കാണാം

എവിടെ കാണാം

ഇന്ത്യയിലെ പ്രശസ്തമായ പ്ലാനെറ്റോറിയങ്ങളിലും കൂടാതെ വിവധ സംഘടനകളുടെയും വിദ്യാഭ്യാസ ്‌സഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവധ സ്ഥലങ്ങളിലായി ഈ അത്ഭുത പ്രതിഭാസം കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ബിര്‍ള പ്ലാനെറ്റോറിയം ചെന്നൈ

ബിര്‍ള പ്ലാനെറ്റോറിയം ചെന്നൈ

ഇന്ത്യയിലെ ഏറ്റവും ആധുനികമായ പ്ലാനെറ്റോറിയമാണ് 1988 ല്‍ ചെന്നൈയില്‍ നിര്‍മ്മിച്ച ബിര്‍ള പ്ലാനെറ്റോറിയം. ആകാശക്കാഴ്ചകള്‍ തൊട്ടടുത്തു കാണിക്കുന്നതിനായി ഒട്ടേറെ ക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്താറുണ്ട്.

PC:Sivahari

നെഹ്‌റു പ്ലാനെറ്റോറിയം ന്യൂ ഡെല്‍ഹി

നെഹ്‌റു പ്ലാനെറ്റോറിയം ന്യൂ ഡെല്‍ഹി

നെഹ്‌റു പ്ലാനെറ്റോറിയം എന്ന പേരില്‍ തന്നെ ഇന്ത്യയിലുള്ള അഞ്ച് പ്ലാനെറ്റോറിയങ്ങളില്‍ ഒന്നാണ് ന്യൂ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റു പ്ലാനെറ്റോറിയം. മുംബൈ, ന്യൂ ഡെല്‍ഹി, പൂനെ, ബാംഗ്ലൂര്‍, അലഹബാദ് എന്നിവിടങ്ങളിലാണ് മറ്റുള്ള നെഹ്‌റു പ്ലാനെറ്റോറിയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സ്‌കൈ തിയേറ്റര്‍ എന്നറിയപ്പെടുന്ന സംവിധാനം ഏറെ പ്രശസ്തമാണ്. ഏകദേശം രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

PC: Wikipedia

ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനെറ്റോറിയം, ബെംഗളുരു

ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനെറ്റോറിയം, ബെംഗളുരു

ബെംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനെറ്റോറിയം 1989 ലാണ് നിര്‍മ്മിക്കുന്നത്. ബെംഗളുരു അസോസിയേഷന്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്റെ കീഴിലാണ് ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

PC:Analizer

ബിര്‍ള പ്ലാനെറ്റേറിയം കൊല്‍ക്കത്ത

ബിര്‍ള പ്ലാനെറ്റേറിയം കൊല്‍ക്കത്ത

ബുദ്ധ സ്തൂപങ്ങളുടെ മാതൃകയില്‍ ഒറ്റ നിലയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊല്‍ക്കത്തയിലെ ബിര്‍ള പ്ലാനെറ്റേറിയം ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനെറ്റോറിയങ്ങളില്‍ ഒന്നാണ്. 1963 ലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്.

PC:Avrajyoti Mitra

റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനെറ്റോറിയം കോഴിക്കോട്

റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനെറ്റോറിയം കോഴിക്കോട്

1997 ല്‍ പ്രവര്‍ത്തനമാരംഭിച്ച കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനെറ്റോറിയം കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നാണ്. മലബാറിലുള്ളവര്‍ക്ക് പ്രാമുഖ്യം നല്കിയാണ് ഇത് കോഴിക്കോട് നിര്‍മ്മിച്ചത്.

PC:keralatourism

Read more about: delhi, kozhikode, kolkata