Search
  • Follow NativePlanet
Share
» »ഒന്നും നോക്കേണ്ട!! കണ്ണുംപൂട്ടി കറങ്ങുവാനിറങ്ങാൻ ഈ ഇടങ്ങൾ

ഒന്നും നോക്കേണ്ട!! കണ്ണുംപൂട്ടി കറങ്ങുവാനിറങ്ങാൻ ഈ ഇടങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്നവർ മനസ്സിൽ ഒരുപാട് ഇടങ്ങൾ കണ്ടുവെച്ചിരിക്കും...ഒരവധി ദിവസം കിട്ടുമ്പോൾ തന്നെ ചാടിയിറങ്ങുവാൻ. റാണിപുരവും ബേക്കൽ കോട്ടയും നെല്ലിയാമ്പതിയും പൈതൽ മലയും ഇലവീഴാപൂഞ്ചിറയും കുമരകവും കോവളവും ഒക്കെ ഇങ്ങനെ കണ്ടുതീർത്ത ഓർമ്മയായിരിക്കും മിക്കവര്‍ക്കും ഉള്ളത്. എങ്കിൽ ആ ഓർമ്മകളെയും യാത്രകളെയും ഒന്നുകൂടി പൊടിതട്ടിയെടുത്ത് വീണ്ടും ഒരു യാത്രയ്ക്കിറങ്ങിയാലോ...ഇതാ കേരളത്തിൽ അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും കറങ്ങിത്തിരിയുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

 നെയ്യാർ

നെയ്യാർ

കാടിന്റെ നിറങ്ങൾ തേടി യാത്രയ്ക്കിറങ്ങുവാനാണ് പ്ലാൻ എങ്കിൽ അതിനു പറ്റിയ ഇടമാണ് നെയ്യാർ. വന്യജീവി സംരക്ഷണ കേന്ദ്രവും അണക്കെട്ടും നദിയും ഒക്കെയായി നെയ്യാർ ആരെയും മോഹിപ്പിക്കുന്ന ഒരിടമാണ്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കല്ലിക്കാട് പഞ്ചായത്തിലാണ് നെയ്യാർ ഡാം സ്ഥിതി ചെയ്യുന്നത്. ഈ അണക്കെട്ടിന്റെ സംഭരണ മേഖലയോട് ചേർന്നാണ് വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യാർ കൂടം ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ബോട്ടിങ്ങ്, ചീങ്കണ്ണി വളർത്തൽ കേന്ദ്രം,അണക്കെട്ടിന്റെയും തടാകത്തിന്റെയും കാഴ്ചകൾ, നൂറിൽപരം വന്യജീവികളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Martinartz

മൺറോ തുരുത്ത്

അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകളിൽ തുടങ്ങുന്ന ഒരു ദിവസമാണ് മൺറോ തുരുത്ത് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് നല്കുന്നത്. അഷ്ടമുടി കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന എട്ടു തുരത്തുകൾ ചേർന്നതാണ് മൺറോ തുരുത്ത് എന്നറിയപ്പെടുന്നയിടം. കയറു പിരിക്കലും മീൻപിടുത്തവും ഒക്കെ ജീവിതോപാധിയാക്കിയ ആളുകളുടെ ഇടിയലൂടെ തുരുത്തിന്റെ കാഴ്ചകൾ കണ്ടൊരു യാത്രയാണ് മൺറോ തുരുത്ത് സ‍ഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കല്ലടയാറിന്റെ തീരത്തു നിന്നും അതിരാവിലെ സൂര്യോദയ കാഴ്ചകളുമായാണ് ഇവിടേത്തുള്ള വഞ്ചി യാത്ര ആരംഭിക്കുന്നത്. കൈത്തോടുകളും തുരുത്തുകളും വീടുകളും പാലങ്ങളും ഒക്കെ പിന്നിട്ടുള്ള യാത്ര മനോഹരമാണ്.

ജഡായുപ്പാറ

പാറക്കെട്ടുകളിൽ വലിഞ്ഞു കയറിയുള്ള സാഹസികതയും പുരാണ കഥകളും കേരളത്തിലൊരിടത്തും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിനോദങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് കൊല്ലം ജില്ലയിലെ ജഡായുപ്പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പവും ഒപ്പമുള്ള കേബിൾ കാർ യാത്രയും മ്യൂസിയവും തീയേറ്ററും അഡ്വഞ്ചർ പാർക്കും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കോന്നി

കോന്നി

കാട്ടിലൂടെ തുഴയെറിഞ്ഞ് ആർത്തുല്ലസിച്ച് പോകുവാൻ പറ്റിയ ഒരിടമാണ് കോന്നി. കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂടിന്റെ കാഴ്ചയും വനത്തിന്റെ സൗന്ദര്യവും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഇടമാണ് കോന്നി. വനത്തിന്റെ സുന്ജര്മായ കാഴ്ചകളും തണുപ്പും ഒക്കെയായി ആർക്കും ആസ്വദിക്കുവാൻ പറ്റുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

ഇത് കൂടാതെ ആനക്കൊട്ടിലിന്റെ കാഴ്ചകളും ഈ യാത്രയിൽ ഉൾപ്പെടുത്താം. ഒൻപത് ഏക്കറിലധികം സ്ഥലത്തായാണ് ആനക്കൂട് വ്യാപിച്ചു കിടക്കുന്നത്.

PC:Abhijith VG

വാഗമൺ

വാഗമൺ

കോട്ടയത്ത് എത്ര പോയാലും മതിയാവാത്ത ഒരിടമുണ്ടെങ്കിൽ അത് വാഗമണ്ണാണ്. പൈൻമരക്കാടുകളും കുരിശുമലയും തങ്ങളുപാറുപം മൊട്ടക്കുന്നും പുൽമേടും തടാകവും ഒക്കെയായി ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. പിന്നെയും സമയമുണ്ടെങ്കിൽ കുട്ടിക്കാനവും അവിടെ നിന്നും തേക്കടിയും കുമളിയും ഒക്കെ കാണുവാന്‍ പോവുകയും ചെയ്യാം.

കോഴിക്കോട് ബീച്ച്

വെറുതേയിരിക്കുന്ന വൈകുന്നേരങ്ങളും രാത്രികളും ഒക്കെ നല്ല കിടുക്കനായി കാഴ്ചകൾ കണ്ട് അല്പം ഉപ്പിലിട്ടതൊക്കെ നുണഞ്ഞ് കണ്ടിരിക്കണമെങ്കിൽ കോഴിക്കോടിന് വിടാം. കോഴിക്കോട് ബീച്ചിന്റെയത്രയും രാത്രി സൗന്ദര്യവും കാഴ്ചകളും കേരളത്തിൽ മറ്റൊരിടത്തും കിട്ടില്ല എന്നതാണ് യാഥാർഥ്യം. കൂട്ടിന് ആരുമില്ലെങ്കിൽ പോലും എത്ര നേരം വേണമെങ്കിലും ഇവിടെ ഇരിക്കാൻ കഴിയുന്നത് ഈ നാടിന്റെ പ്രത്യേകത കൊണ്ടു മാത്രമാണ്. മാനാഞ്ചിറയും മിട്ടായിത്തെരുവും ഒക്കെ ഈ യാത്രയിൽ കണ്ടിറങ്ങാം.

പാലക്കയംതട്ട്

പാലക്കയംതട്ട്

മലബാറിൽ തികച്ചും വ്യത്യസ്മായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പാലക്കയംതട്ട് തിരഞ്ഞെടുക്കാം. അറബിക്കടൽ മുതൽ മലയടിവാരം വരെയുള്ള കാഴ്ചകൾ ഒരു ക്യാൻവാസിലെന്നപോലെ കാണുവാൻ പറ്റിയ പാലക്കയം തട്ട് കണ്ണൂരിലെ ഇന്നറിയപ്പെടുന്ന പ്രശസ്തമായ തീർഥാടന കേന്ദ്രമാണ്. മുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ കിടക്കുന്ന പാലക്കയംതട്ട് ഇന്നൊരു 'ന്യൂജെൻ' ടൂറിസ്റ്റ് സ്‌പോട്ടായി മാറിയിരിക്കുകയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണത തിരിച്ചുകിട്ടിയ പോലുള്ള അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുക. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ കണ്ട് മലമുകളിലെത്തുമ്പോൾ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന മനോഹര ദൃശ്യങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. കിഴക്ക് ഭാഗത്ത് കുടക് മലനിരകൾ, പിന്നെ നോക്കെത്താ ദൂരത്തോളം താഴ്‌വരക്കാഴ്ച‌കൾ. പുകമഞ്ഞുവന്നുമൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന പൈതൽമല വിരുന്നൊരുക്കിവെച്ച് നമ്മെ മാടിവിളിക്കുന്ന പോലെ തോന്നും.

PC: Ranjith Kumar

കേരളാകുണ്ട് വെള്ളച്ചാട്ടം

കേരളാകുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിലെ കാടുകളില്‍ നിന്നുത്ഭവിക്കുന്ന അരുവി പലവഴികളിയായി സഞ്ചരിച്ച് ഒടുവില്‍ പ്രകൃതി തീര്‍ത്ത ഒരു കുളത്തിലേക്ക് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് കേരളാംകുണ്ടിലേത്.

സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരളാംകുണ്ട് ദേശീയ സാഹസിക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ടുണ്ട്.ഓഫ് റോഡില്‍ താല്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിരിക്കണം. സൈലന്റ് വാലിക്ക് സമീപമുള്ള കുമ്പന്‍ മലയുടെ അടിവാരത്തിലാണ് ഈ വെള്ളച്ചാട്ടം.

PC: Wikipedia

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 50 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും നിരവധി ബസ് സര്‍വ്വീസുകള്‍ ഈ ഭാഗത്തേക്കുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്താല്‍ കോഴിക്കോട് നിന്നും പെരുവണ്ണാമുഴി ഡാമിലെത്താം.

കാറ്റാടിത്തണലും...തണലത്തരമതിലും....അതിവിടെയാണ്..

കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങള്‍

കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

PC: Jain

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X