Search
  • Follow NativePlanet
Share
» »ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

തലവേദനയില്ലാത്ത യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്വയം പ്ലാൻ ചെയ്ത് മുന്നോട്ടുപോകുന്നതിനേക്കാൾ ഒരു പാക്കേജ് ടൂർ കണ്ടെത്തി അവരെ നമ്മുടെ യാത്ര ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്

നമ്മളെല്ലാവരും ഇഷ്ടംപോലെ യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്. രാത്രി ബസിൽ കയറി പുലർച്ചെ എത്തുന്നതും ഒന്നാമത്തെ ദിവസം ഇത്ര സ്ഥലങ്ങൾ സന്ദർശിക്കും, യാത്രയിൽ തീർച്ചയായും ഈ ഇടങ്ങളിലൂടെയെല്ലാം കടന്നു പോകും എന്നിങ്ങനെ ഒരു ട്രിപ്പിനെ അതിന്റെ ഏറ്റവും മികച്ച രീതിയിൽ പിഴവുകളും കുറവുകളുമൊന്നുമില്ലാതെ 'പ്ലാൻ' ചെയ്യുവാൻ നമുക്കു കഴിയും. എന്നാൽ ഈ പ്ലാൻ ചെയ്തതുപോലെ കൃത്യതയിൽ യാത്രകൾ പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ടോ എന്നന്വേഷിച്ചാൽ മിക്കപ്പോഴും ''എല്ലാം പ്ലാൻ ചെയ്തായിരുന്നു.. എന്നാൽ വിചാരിച്ചപോലെയൊന്നും നടന്നില്ല...'' ഒരു നിരാശ നിറഞ്ഞ മറുപടി ആയിരിക്കും കൂടുതൽ ആളുകളിൽ നിന്നും ലഭിക്കുക. അതായത് പ്ലാൻ ചെയ്യുന്നപോലെ എളുപ്പമുള്ള ഒന്നല്ല, ആ പ്ലാനിനനുസരിച്ച് യാത്ര ചെയ്യുകയെന്നത്. അതുകൊണ്ടു തന്നെ ടൂർ പാക്കേജുകൾക്ക് മുന്‍പത്തോക്കാളധികം ആവശ്യക്കാർ ഇപ്പോഴുണ്ട്..

തലവേദനയില്ലാത്ത ഒരു യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്വയം പ്ലാൻ ചെയ്ത് മുന്നോട്ടുപോകുന്നതിനേക്കാൾ പാക്കേജ് ടൂർ കണ്ടെത്തി അവരെ നമ്മുടെ യാത്ര ഏല്‍പ്പിക്കുന്നതായിരിക്കും ഒരുപക്ഷേ, കുറച്ചുകൂടി മികച്ച തീരുമാനം. ഇതാ, എന്തുകൊണ്ട് യാത്രകളിൽ ഒരു ടൂർ പാക്കേജ് തിരഞ്ഞെടുക്കണമെന്നു നോക്കാം

പാക്കേജ് ടൂറും സ്വയം പ്ലാനിങ്ങും

പാക്കേജ് ടൂറും സ്വയം പ്ലാനിങ്ങും

ഉദാഹരണത്തിന് നിങ്ങൾ ഗോവയിലേക്ക് കുടുംബവുമൊത്ത് ഒരു യാത്ര പോകുവാൻ ആഗ്രഹിക്കുന്നുവെന്ന് വിചാരിക്കുക. ടിക്കറ്റ് ബുക്കിങ് മുതൽ, യാത്രയിലെ താമസം, ഒരു സ്ഥലത്തു നിന്നും മറ്റൊരിത്തേയ്ക്കുള്ള യാത്രകൾ, എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുവാനുണ്ടാകും. കുടുംബവുമായി പോകുന്നതുകൊണ്ടു തന്നെ താമസസൗകര്യം നോക്കി ഒരുപാട് നടക്കുവാനോ അല്ലെങ്കിൽ പെട്ടന്ന് യാത്രാ പ്ലാനുകൾ മാറ്റുവാനോ ഒന്നും സാധിച്ചെന്നു വരില്ല. ഇവിടെയാണ് ടൂർ പാക്കേജുകളുടെ സഹായം സ്വീകരിക്കുവാൻ സാധിക്കുക. നിങ്ങളുടെ യാത്രാ മുൻഗണനകൾ, സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ, ദിവസം, തുടങ്ങിയ കാര്യങ്ങൾ ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നവരെയൊ ടൂർ- ട്രാവൽ ഏജൻസികളെയോ അറിയിച്ചാൽ നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങൾക്കും അനുസരിച്ച് ഒരു യാത്ര അവർക്ക് തയ്യാറാക്കാം. നിങ്ങളുടെ അലച്ചിലും യാത്രയിലെ തലവേദനയും കുറയും എന്നതുമാത്രമല്ല, ടെൻഷനില്ലാതെ ഒരു മികച്ച യാത്രാനുഭവം സ്വന്തമാക്കുകയും ചെയ്യാം.

PC:Priscilla Du Preez/unsplash

മികച്ച സേവനം

മികച്ച സേവനം

ഒരു ഏജൻസിയെയോ ടൂർ ഓപ്പറേറ്ററെയോ നമ്മുടെ യാത്രാ പ്ലാനുകൾ ഏൽപ്പിക്കുമ്പോൾ തീർച്ചായയും നമുക്ക് അവരിൽ നിന്നും മികച്ച സേവനം ഉറപ്പുവരുത്തുവാൻ കഴിയുക എന്നത് പ്രധാനപ്പെട്ടതാണ്. ഓരോ ഉപഭോക്താവും തങ്ങളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുവാൻ പര്യാപ്തരാണ് എന്നതിനാൽ എല്ലാവരും തങ്ങളുടെ കസ്റ്റമേഴ്സിന് മികച്ച സൗകര്യങ്ങളും അസിസ്റ്റൻസും ചെയ്തുകൊടുക്കും. ട്രാവൽ ഏജൻസി തിരഞ്ഞെടുക്കുമ്പോൾ അവരുടെ സർവീസ് നേരത്തെ സ്വീകരിച്ചവരോട് കൂടി ആലോചിച്ച് വേണം തീരുമാനത്തിലെത്തുവാൻ. റിവ്യൂ, റേറ്റിങ്, അവർ നല്കുന്ന ,സൗകര്യങ്ങൾ, ബുക്ക് ചെയ്യുന്ന ഹോട്ടലുകളുടെ നിലവാരം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി അന്വേഷിക്കുവാൻ മറക്കരുത്.

PC:Alice/unsplash

സുരക്ഷിതത്വം

സുരക്ഷിതത്വം

പാക്കേജ് ടൂറുകളുടെ മറ്റൊരു പ്രത്യേകത അവ നല്കുന്ന സുരക്ഷിതത്വമാണ്. ടൂർ സ്ഥാപനങ്ങൾക്ക് ഓരോ പ്രദേശത്തെക്കുറിച്ചുമുള്ള വ്യക്തമായ ധാരണകൾ പ്രശ്നങ്ങളില്ലാതെ യാത്ര പ്ലാൻ ചെയ്യുന്നതിനു പൂർത്തീകരിക്കുന്നതിനും സഹായിക്കും. സ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ചും ചുറ്റുമുള്ള അപകടസാധ്യതകളെക്കുറിച്ചും അറിയാമെന്നതിനാൽ അതൊഴിവാക്കിയുള്ള യാത്രയായിരിക്കും നിങ്ങൾക്ക് നല്കുക. മാത്രമല്ല, യാത്ര പോകാനുള്ള മികച്ച റോഡുകൾ, തീർച്ചയായും കഴിക്കേണ്ട നല്ല ഭക്ഷണം, സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ തുടങ്ങി നിങ്ങളുടെ യാത്രയെ ബാധിക്കുന്ന സംസ്‌കാരവും രാഷ്ട്രീയ വീക്ഷണങ്ങളും പോലുള്ള കാര്യങ്ങൾ പോലും അവർക്ക് അറിയാം. അതുകൊണ്ടുതന്നെ സംഘമായോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് മാർഗനിർദേശത്തിനായി ആശ്രയിക്കുവാൻ കഴിയുന്ന, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ബോധവാനായ ഒരാൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് ഈ ഏജന്‍സികൾ ഉറപ്പുവരുത്തുകയും ചെയ്യും.

PC:Koar Studio /unsplash

എല്ലാം കാണാം

എല്ലാം കാണാം

തീർത്തും പുതിയ ഒരിടത്തേയ്ക്ക് പോകുമ്പോൾ നിങ്ങൾക്ക് ആ പ്രദേശത്തെക്കുറിച്ചുള്ള അറിവുകൾ വളരെ പരിമിതമായിരിക്കും. ഇന്‍റർനെറ്റ് വഴിയും നേരത്തെ പോയ ആളുകളുമായി സംസാരിച്ചുമൊക്കെ സ്ഥലത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാമെങ്കിലും പുതിയൊരിടത്തെ അറിയുന്നതിന് അത് പര്യാപ്തമായേക്കില്ല. ഇത്തരം അവസരങ്ങളിലാണ് ടൂർ പാക്കേജുകൾ നിങ്ങളുടെ സഹായത്തിനെത്തുന്നത്. യാത്ര പോകുവാനുദ്ദേശിക്കുന്ന ഇടത്തെ ഏൻസിയെയാണ് നിങ്ങൾ സമീപിക്കുന്നതെങ്കിൽ നിങ്ങൾക്ക് അജ്ഞാതമായ സ്ഥലങ്ങൾ വരെ അവിടെ കാണുവാനും ആസ്വദിക്കുവാനും സാധിക്കും. വിനോദസഞ്ചാരികളുടെയും പ്രധാന ലക്ഷ്യം ലൊക്കേഷന് ചുറ്റുമുള്ള എല്ലാ പ്രധാന സ്ഥലങ്ങളും ആകർഷണങ്ങളും സന്ദർശിക്കുക എന്നതാണ്, അതിലൂടെ അവർക്ക് യാത്ര ആസ്വദിക്കാനും തങ്ങൾ മുടക്കുന്ന തുകയ്ക്കുള്ള മൂല്യം ഉറപ്പുവരുത്തുവാനും സാധിക്കും.

വലിയ ഇടങ്ങളിലേക്ക് പോകുമ്പോൾ

വലിയ ഇടങ്ങളിലേക്ക് പോകുമ്പോൾ

ഉദാഹരണത്തിന് ഡൽഹി പോലുള്ള ഒരു നഗരത്തിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏതൊക്കെ സ്ഥലങ്ങൾ കാണണം എന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടാകും. മറിച്ച് നിങ്ങള്‌ ഈ യാത്ര ഒരു പാക്കേജായി എടുക്കുകയാണെങ്കിലോ, ഒരു ഏജൻസിയെ സമീപിക്കുകയാണെങ്കിലോ നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങൾക്കും അനുസരിച്ച് മികച്ച യാത്ര പ്ലാൻ ചെയ്യുവാന്‍ നിങ്ങൾക്ക് കഴിയും. ഒപ്പം തന്നെ സ്ഥലത്തെ പ്രധാന ഇടങ്ങളെല്ലാം ഉൾപ്പെടുത്തും എന്നതിനാൽ മുടക്കിയ പണത്തിനുള്ള മൂല്യം ലഭിക്കുകയും ചെയ്യും.

PC:Duy Pham/unsplash

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ചെലവ് ലാഭിക്കാം

ചെലവ് ലാഭിക്കാം

ടൂർ പാക്കേജുകളുടെ ഏറ്റവും മികച്ച നേട്ടം അവ ചെലവ് ലാഭിക്കുന്നു എന്നതാണ്. ഒരു ടൂർ പാക്കേജ് ഉപയോഗിച്ച് ഒരു യാത്ര ബുക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ചിലവാകുന്ന ആകെ തുക,അതേ യാത്ര വ്യക്തിഗതമായി എടുക്കുന്നതിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. വിമാന നിരക്കുകൾ, ഹോട്ടൽ താരിഫുകൾ, തുടങ്ങിയവയിൽ പാക്കേജുകൾക്ക് മികച്ച ഡീലുകൾ ലഭിക്കും എന്നതിനാലാണിത്.
മാത്രമല്ല, ടൂർ ഓപ്പറേറ്റർമാര്‍ അവരുടെ അനുഭവത്തിൽ നിന്നും പരിചയത്തിൽ നിന്നും പ്രവർത്തിക്കുന്നതിനാൽ പണം എവിടെ ചെലവഴിക്കണമെന്നും എവിടെ ചെലവഴിക്കരുതെന്നും അറിയാം.

PC: Tom Cleary/unsplash

കൂടുതൽ അറിയാം

കൂടുതൽ അറിയാം

തനിച്ചൊരു യാത്ര പ്ലാൻ ചെയ്തുപോകുമ്പോൾ ആ പ്രദേശത്തെക്കുറിച്ച് ഇ‍ന്‍റർനെറ്റിൽ നിന്നോ അല്ലെങ്കിൽ വായനയിൽ നിന്നോ ലഭിച്ച അറിവായിരിക്കും നിങ്ങൾക്കുള്ളത്. യാത്രാനുഭവം എന്നത് സ്ഥലങ്ങൾ കാണുന്നതും ഫോട്ടോഗ്രാഫുകൾ ക്ലിക്കുചെയ്യുന്നതും മാത്രമല്ല, അതിന്റെ സംസ്കാരം, ഭൂപ്രകൃതി, ചരിത്രം, കല എന്നിവയും കൂടുതൽ അറിയുക എന്നതാണ്. ഒരു പാക്കേജിനൊപ്പം പോകുമ്പോൾ ടൂർ ഗൈഡ് കൂടെയുണ്ടാകും എന്നതിനാൽ പ്രദേശങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കും.

PC: Danka & Peter/unsplash

സമ്മർദ്ദം ഒഴിവാക്കാം

സമ്മർദ്ദം ഒഴിവാക്കാം

ഒരു ടൂർ പാക്കേജ് ബുക്കുചെയ്യുന്നത് യാത്രയിലെ നിങ്ങളുടെ സമ്മർദ്ദങ്ങളെ ഒരു പരിധിയോളം ഇല്ലാതാക്കുന്നു. ല്ലാം ഇതിനകം തന്നെ ക്രമീകരിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് വിശ്രമവും ശാന്തതയും നൽകുന്നു. പാക്കേജുകള് ഉപയോഗിക്കുന്നത് താമസ സൗകര്യം, ഫ്ലൈറ്റുകൾ ബുക്ക് ചെയ്യൽ, മുറികൾ ബുക്ക് ചെയ്യൽ എന്നിവയുടെ സമയം നിങ്ങൾക്ക് ലാഭിച്ചു നല്കുന്നു.

PC: Jed Villejo/unsplash

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെവിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

തീരുമാനം നിങ്ങളുടേത്

തീരുമാനം നിങ്ങളുടേത്

യാത്രയിൽ അപ്പപ്പോൾ തീരുമാനങ്ങളടുത്ത് പോകുന്നവരാണ് നിങ്ങളെങ്കിൽ ഓർമ്മിക്കുക, തനിച്ചുള്ള പ്ലാനിങ് തന്നെയാണ് ഏറ്റവും മികച്ചത്. യാത്രാ സമയത്ത് മാറി വരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് സ്ഥലങ്ങൾ കാണുവാനും യാത്രക്കിടയിൽ അറിഞ്ഞ ഒരു പ്രദേശത്തേയ്ക്ക് പോകുവാനും തീരുമാനങ്ങളിൽ പെട്ടന്നു മാറ്റം വരുത്തുവാനുമൊക്കെ പാക്കേജുകളിൽ പോകാത്ത യാത്ര നിങ്ങളെ സഹായിക്കും. ഏതുതന്നെയായാലും യാത്ര ചെയ്യുന്ന ആളുടെ സൗകര്യവും മുൻഗണനകളും തന്നെയാണ് മുന്നിൽനിൽക്കുന്നത്. എന്നിരുന്നാലും, ഓരോ തരത്തിലുള്ള യാത്രകൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്

PC: Arthur Poulin/unsplash

വിമാനയാത്രയിൽ ഏറ്റവുമധികം ആളുകൾ വരുത്തുന്ന അബദ്ധങ്ങൾ.. പാക്കിങ് മുതൽ വിമാനത്തിലെ ഭക്ഷണം വരെ.. ഈ കാര്യങ്ങളറിയാംവിമാനയാത്രയിൽ ഏറ്റവുമധികം ആളുകൾ വരുത്തുന്ന അബദ്ധങ്ങൾ.. പാക്കിങ് മുതൽ വിമാനത്തിലെ ഭക്ഷണം വരെ.. ഈ കാര്യങ്ങളറിയാം

ഉറങ്ങുവാൻ വേണ്ടി യാത്ര ചെയ്യാം... പുത്തൻ ട്രെൻഡ് ആയി സ്ലീപ്പ് ടൂറിസംഉറങ്ങുവാൻ വേണ്ടി യാത്ര ചെയ്യാം... പുത്തൻ ട്രെൻഡ് ആയി സ്ലീപ്പ് ടൂറിസം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X