Search
  • Follow NativePlanet
Share
» »വെളിച്ചം വേണ്ട...രാത്രിയിലെ ട്രക്കിങ്ങാണ് ഇവിടെ ട്രെൻഡ്

വെളിച്ചം വേണ്ട...രാത്രിയിലെ ട്രക്കിങ്ങാണ് ഇവിടെ ട്രെൻഡ്

ട്രക്കിങ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല...കാടുകളും മലകളും കയറിയിറങ്ങി കാണാക്കാഴ്ചകളൊക്കെ കണ്ടെത്തുന്ന ട്രക്കിങ്ങ് സന്തോഷം മാത്രം തരുന്ന അനുഭവങ്ങളാണ്. ഇതുവരെ കാണാത്ത ഒരു കാടിനെ കണ്ടുതീർക്കുന്ന, വ്യത്യസ്തമായ കാഴ്ചകളുള്ള ട്രക്കിങ്ങിന് പോകുവാൻ ഇഷ്ടംപോലെ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങ് തിരുവനന്തപുരത്തെ പൊന്മുടി മുതൽ അങ്ങ് കാശ്മീരിലെ സാഹസിരമായ കാശ്മീർ ഗ്രേറ്റ് ലേക്ക് ട്രക്കിങ്ങ് വരെ സ്ഥലങ്ങൾ നീണ്ടു നിവർന്നു കിടക്കുകയാണ്. ട്രക്കിങ്ങിലെ ഏറ്റവും വലിയ രസം എന്നു പറയുന്നത് പോകുന്ന സമയമാണ്. മിക്കവരും അതിരാവിലെയുള്ള സമയമാണ് ട്രക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. രാത്രികാലങ്ങളിൽ ട്രക്ക് ചെയ്യുവാൻ സാധിക്കും എന്നറിയുന്നവർ തന്നെ വളരെ കുറവായിരിക്കും. പക്ഷേ, എല്ലാ സ്ഥലങ്ങളിലേക്കും അങ്ങനെ രാത്രിയിൽ ട്രക്ക് ചെയ്യുവാൻ സാധിക്കില്ല. ഇതാ നമ്മുടെ നാട്ടിൽ രാത്രിയിൽ ട്രക്ക് ചെയ്യുവാൻ പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

അന്തർഗംഗെ

അന്തർഗംഗെ

എന്താരിയിരിക്കും പുരാതനമായ ഈ ഗുഹയിലോട്ട് രാത്രിയിൽ കയറിച്ചെന്നാല്‍ കാണുവാൻ സാധിക്കുക? കൂടുതലൊന്നും ആലോചിക്കുവാനില്ല. അടിപൊളി അനുഭവങ്ങളും കാഴ്ചകളും ഒക്കെയാണ് അന്തര്‍ഗംഗയെന്ന ഗുഹയിലേക്കുള്ള രാത്രി യാത്ര സമ്മാനിക്കുന്നത്. ചിലയിടങ്ങളിൽ അഗ്നിപർവ്വതം പൊട്ടിലൊലിച്ചതിന്റെ ഫലമായി കിടക്കുന്ന വോൾക്കാനോയിലൂടെയും നിരങ്ങി മാത്രം കയറുവാൻ പറ്റുന്ന ഗുഹയിലൂടെയും വഴിയിലൂടെയും രാത്രിയിലുള്ള യാത്രയാണ് ഇതിന്റെ ഏറ്റവും വലിയ രസം. കിടന്നും നിരങ്ങിയും ഇഴഞ്ഞും ഒക്കെ മണിക്കൂറുകൾ കഴിഞ്ഞ് മുകളിലെത്തുമ്പോൾ കാണുന്ന ആ കാഴ്ച മാത്രം മതി ക്ഷീണം മാറുവാൻ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 68 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

ദോട്രേയ് ടോങ്ലു ടോപ്പ്

ദോട്രേയ് ടോങ്ലു ടോപ്പ്

ഹിമാലയക്കാഴ്ചകൾ രാത്രിയിൽ കാണുവാൻ താല്പര്യമുള്ളലര്‍ക്ക് പോകുവാൻ പറ്റിയ ഇടമാണ് ഡാർജലിങ്ങിന് സമീപത്തുള്ള ദോട്രേയ് ടോങ്ലു ടോപ്പ്. പകലാണെങ്കിലും രാത്രിയിലാണെങ്കിലും കിടിലൻ കാഴ്ചകൾ കിട്ടുന്ന ഇടമായതിനാൽ എന്നും എപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ദോട്രേയ് ടോങ്ലു ടോപ്പ്. സൂര്യോദയം കാണുവാൻ വേണ്ടിയാണ് ഇവിടെ ആളുകൾ നൈറ്റ് ട്രക്കിങ്ങ് നടത്തുന്നത്. ഇവിടുത്തെ സൂര്യോദയത്തിന്റെ കാഴ്ച നാളുകളോളം മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നായിരിക്കും. ഡാർജലിങ്ങിൽ എത്തുന്നവർ മികക്വരും ടൈഗർ ഹില്ലാണ് നൈറ്റ് ട്രക്കിങ്ങിനായി തിര‍ഞ്ഞെടുക്കുന്നതെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇവിടം ചേരും.

രംഗനാഥസ്വാമി ബേട്ടാ ട്രക്കിങ്ങ്

രംഗനാഥസ്വാമി ബേട്ടാ ട്രക്കിങ്ങ്

ബിആർ ഹിൽസ് എന്ന പേരിൽ അറിയപ്പെടുന്ന രംഗനാഥസ്വാമി ബേട്ടാ ബാംഗ്ലൂരിലെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമായ ഇടമാണ്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ട്രക്കിങ്ങ് ഇടമായ ഇവിടം നൈറ്റ് ട്രക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് രംഗനാഥസ്വാമി ബേട്ടാ സ്ഥിതി ചെയ്യുന്നത്. ബന്നാർഗട്ട ദേശീയോദ്യാനത്തിന്റെ അടുത്തുനിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. മുൻകൂട്ടി അനുമതിയെടുത്താൽ മാത്രമേ ട്രക്കിങ് സാധ്യമാവൂ. കുന്നു കയറിയെത്തിയാൽ ഇവിടെ ഒരു ക്ഷേത്രം കാണാം. വന്യമൃഗങ്ങള്‍ വസിക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം. കാവേരി നദിയുടെയും സാവൻദുർഗ്ഗ കുന്നിന്റെയും കാഴ്ചകളും ഈ യാത്രയിൽ ആസ്വദിക്കാം.

PC:Gopakumar V R

രാജ്മാച്ചി ട്രക്ക്

രാജ്മാച്ചി ട്രക്ക്

പശ്ചിമഘട്ട മലനിരകളിലേക്ക് രാത്രിയിൽ ഒരു യാത്ര നടത്തിയാൽ എങ്ങനെയുണ്ടാവും? മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്നസുന്ദരമായ കോട്ടയാണ് രാജ്മച്ചി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന രാജ്മച്ചിയിലേക്ക് രാത്രിയിലും ട്രക്ക് ചെയ്യാം. ലോണാവാലയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് രാജ്മാച്ചി സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലൂടെ പ്രണികളെയും പക്ഷികളെയും ഒക്കെകണ്ടുള്ള ഈ യാത്ര ശരിക്കും 10 മുതൽ 12 മണിക്കൂർ വരെ നീളുന്നതാണ്. മിക്കപ്പോളും ആളുകൾ ഒറ്റയടിക്ക് തീർക്കാതെ സമീപത്തെ ഗ്രാമങ്ങളില്‍ താമസിച്ചും മറ്റുമാണ് യാത്ര പൂർത്തിയാക്കാറുള്ളത്.

PC:Kandoi.sid

ഹരിശ്ചന്ദ്രഗഡ് ട്രക്കിങ്

ഹരിശ്ചന്ദ്രഗഡ് ട്രക്കിങ്

മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധവും ബുദ്ധിമുട്ടേറിയതുമായ യാത്രകളിൽ ഒന്നാണ്

ഹരിശ്ചന്ദ്രഗഡ് ട്രക്കിങ്. കഴിവും ക്ഷമയും ഒക്കെ എത്രത്തേോളമുണ്ട് എന്നു പരീക്ഷിച്ചറിയുവാൻ ഇവിടേക്കുള്ള യാത്ര സഹായിക്കും. കോട്ടകാണാനുള്ള മലകയറ്റം അസ്സലൊരു ട്രക്കിങ് അനുഭവം കൂടിയാണ്. കോട്ടയുടെ കാഴ്ചയും മനോഹരമാണ്. കോട്ടയ്ക്കടുത്തായുള്ള ഹരിശ്ചന്ദ്രഗഡ് പീക്ക് ഒരു പ്രധാന പോയിന്റാണ്. ഇവിടെ നിന്നും ഒരു നാണയം താഴേയ്ക്കിട്ടാല്‍ ഈ പീക്കിന്റെ പ്രത്യേകതരത്തിലുള്ള ആകൃതിയും താഴേഭാഗത്തെ അന്തരീക്ഷത്തിന്റെ സമ്മര്‍ദ്ദവും കാരണം നാണയം നേരെ താഴേയ്ക്കുപതിയ്ക്കാതെ മുകളിലേയ്ക്ക് ഉയര്‍ന്നുവരും. ഇത്തരത്തില്‍ നാണയമിട്ട് ഭൂഗുരുത്വം പരീക്ഷിക്കുന്നത് സഞ്ചാരികളുടെ ഇഷ്ടവിനോദമാണിവിടെ.

മണ്ണടിഞ്ഞ ചരിത്രത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ജിന്ദ്

ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!

PC:Cj.samson

Read more about: trekking adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more