» »ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത അത്ഭുത ശിവ ക്ഷേത്രം!

ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത അത്ഭുത ശിവ ക്ഷേത്രം!

Posted By: Anupama Rajeev

ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. പ്രശസ്തമായ നിരവ‌ധി ക്ഷേത്രമുണ്ട് നമ്മുടെ നാട്ടില്‍. ഇന്ത്യയിലെ പലനഗരങ്ങളും ഇന്ന് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ പേരില്‍ ആണ്. എന്നാല്‍ ആയിരം വര്‍ഷങ്ങൾക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച് പണിപൂര്‍ത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രമാണ് ഇത്തരത്തില്‍ പ്രശസ്തമായ ക്ഷേത്രം.

ഭോജേശ്വര ക്ഷേത്രം

ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഭോജ്‌പ്പൂരില്‍ ഭോജ് രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില്‍ നിന്നാണ് ഈ സ്ഥലത്തിന് ഭോജ്‌പൂര്‍ എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂര്‍വത അതിന്റെ അപൂര്‍ണത തന്നെയാണ്.

ഭോജ്‌പൂരിനേക്കുറിച്ച് വായിക്കാം

ഭോജേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ സ്ലൈഡുകളില്‍

മനോഹര ക്ഷേത്രം

മനോഹര ക്ഷേത്രം

അപൂര്‍ണ്ണമായ അവസ്ഥയിലാണെങ്കില്‍ പോലും വളരെ മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം.

Photo Courtesy: Yann

ശിവക്ഷേത്രം

ശിവക്ഷേത്രം

ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
Photo Courtesy: Zippymarmalade

കിഴക്കി‌ന്റെ സോമനാഥ്

കിഴക്കി‌ന്റെ സോമനാഥ്

ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താല്‍ ഇവിടം കിഴക്കിന്‍റെ സോമനാഥ് എന്ന് അറിയപ്പെടുന്നു. 11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം. ഇത് പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ.

Photo Courtesy: Bernard Gagnon

കൊത്തു‌പണികൾ

കൊത്തു‌പണികൾ

ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാല്‍ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
Photo Courtesy: Bernard Gagnon

അപൂര്‍ണത

അപൂര്‍ണത

ക്ഷേത്രത്തിലെ ബാല്‍ക്കണി വന്‍ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല.
Photo Courtesy: G41rn8

പഴയകാലം

പഴയകാലം

മകുടം വരെ ചരിഞ്ഞ രീതിയില്‍ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കല്പണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്.

Photo Courtesy: Zippymarmalade

ഭോജ രാജാവ്

ഭോജ രാജാവ്

ആയിരം വര്‍ഷം മുന്‍പ് ഭോജ്‌പൂരിലെ ‌രാജാവായിരുന്ന ഭോജരാജാവ് ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.

Photo Courtesy: shivanjan choudhury

കരിങ്കല്ല്

കരിങ്കല്ല്

കരിങ്ക‌ല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം

Photo Courtesy: G41rn8

മുഖം

മുഖം

ശിവക്ഷേത്രത്തിലേക്ക് കയറിച്ചെല്ലുന്ന പടിക്കെട്ടുകൾ

Photo Courtesy: Amit Solanki

ചരിത്രം

ചരിത്രം

ക്ഷേത്ര ചരിത്രം വിവരിക്കുന്ന ഫലകം

Photo Courtesy: Amit Solanki

മണ്ഡപം

മണ്ഡപം

ക്ഷേത്രത്തിന് മുന്നിലെ മണ്ഡ‌പം

Photo Courtesy: Bernard Gagnon

നന്ദി

നന്ദി

ക്ഷേത്രത്തിലെ ‌മണ്ഡപത്തിലെ നന്ദിയുടെ പ്രതിമ

Photo Courtesy: Bernard Gagnon

വിഗ്രഹം

വിഗ്രഹം

മണ്ഡ‌പത്തിലെ ചെറിയ ഒരു വിഗ്രഹം

Photo Courtesy: Bernard Gagnon

ഭക്തര്‍

ഭക്തര്‍

ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഭക്തര്‍

Photo Courtesy: Bernard Gagnon

മേല്‍ക്കൂര

മേല്‍ക്കൂര

ക്ഷേത്രത്തിന്റെ മേല്‍ക്കൂര
Photo Courtesy: Yann