ചതുരങ്കപാറ മേട്
ഇടുക്കിയിലെ ഉടുമ്പൻ ചോലയ്ക്ക് സമീപത്തായാണ് ചതുരങ്കപാറ മേട് സ്ഥിതി ചെയ്യുന്നത്. പൂപ്പാറ എത്തുന്നതിന് മുൻപുള്ള ചതുരങ്കപാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്ത് വേണം ഈ മലമേട്ടിൽ എത്തിച്ചേരാൻ.
Photo Courtesy: Akshaisuresh
കാഴ്ചകൾ
തമിഴ്നാട്ടിലെ സുന്ദരമായ ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും ടൗണുകളുടെയും വിദൂര ദൃശ്യങ്ങളാണ് ചതുരങ്കപാറ മേട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. നന്നായി കാറ്റു വീശുന്ന സ്ഥലമായതിനാൽ നിരവധി കാറ്റാടി യന്ത്രങ്ങളും ഇവിടെ കാണാം.
Photo Courtesy: Akshaisuresh
സുരക്ഷിതം
രാമക്കൽമേട്, പാണ്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നോക്കിയാലും തമിഴ്നാട്ടിലെ സുന്ദരമായ കാഴ്ചകൾ കാണാം. എന്നാൽ ഈ സ്ഥലങ്ങളേക്കാൾ കൂടുതൽ സുരക്ഷിതമാണ് ചതുരങ്കപാറ. പ്രകൃതി ഒരുക്കിയ ശിൽപ്പങ്ങൾ നിറഞ്ഞ പാറക്കൂട്ടങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.
Photo Courtesy: Akshaisuresh
വിന്റ് ഫാമുകളുടെ ഗ്രാമം
ധാരാളം കാറ്റാടികൾ നിറഞ്ഞ് നിൽക്കുന്ന ഈ ഗ്രാമം കാണാൻ നിരവധി ട്രെക്കേഴ്സ് എത്തിച്ചേരാറുണ്ട്. നല്ല പ്രകാശമുള്ള ദിവസങ്ങളിൽ തമിഴ്നാട്ടിലെ കട്ടബൊമ്മൻ പട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്ന് കാണാൻ കഴിയും.
Photo Courtesy: Akshaisuresh
ദൂരെ തമിഴ്നാട്
ഇടുക്കിയിലെ ചതുരങ്കപാറയിൽ നിന്ന് കാണാവുന്ന തമിഴ്നാട്ടിലെ കാഴ്ചകൾ
Photo Courtesy: Ardra Balakrishnan
പുൽമേടുകൾ
ചതുരങ്കപാറയിൽ നിന്നുള്ള മറ്റൊരു കാഴ്ച. തേക്കടി - മൂന്നാർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ചതുരങ്കപാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Ardra Balakrishnan
രാജപ്പാറ
ചതുരങ്കപാറയുടെ സമീപത്തെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് രാജപ്പാറ. ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ ശാന്തൻപാറ എന്ന ഗ്രാമത്തിന് സമീപത്താണ് രാജപ്പാറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ardra Balakrishnan
ശാന്തൻപാറ ബസ് യാത്ര
കൊച്ചിയിൽ നിന്ന് ശാന്തൻപാറയ്ക്ക് ബസ് ലഭിക്കും കൊച്ചി - മൂന്നാർ - ശാന്തൻപാറ ബസിൽ ശാന്തപാറയിൽ എത്തിച്ചേർന്നാൽ അവിടെ നിന്ന് 10 കിലോമീറ്റർ അകലെയായാണ് ചതുരങ്കപാറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Akshaisuresh