Search
  • Follow NativePlanet
Share
» »ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യാം.. ആഘോഷിക്കുവാൻ ഈ നഗരങ്ങൾ

ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യാം.. ആഘോഷിക്കുവാൻ ഈ നഗരങ്ങൾ

ഇതാ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു പേരുകേട്ട നഗരങ്ങൾ പരിചയപ്പെടാം

ക്രിസ്മസ്... മണ്ണിനും വിണ്ണിനും സമാധാനത്തിന്‍റെ ദൂതുമായി ദൈവപുത്രൻ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച ദിവസം. നാടും നാഗരവും രക്ഷകന്റെ ജനനം ആഘോഷമാക്കുമ്പോൾ നമുക്ക് ഒരു യാത്ര പോയാലോ... അതും ക്രിസ്മസ് ആഘോഷങ്ങളും രസങ്ങളും എല്ലാം ചേർന്നുള്ള ഒരു യാത്ര! ഇതാ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു പേരുകേട്ട നഗരങ്ങൾ പരിചയപ്പെടാം

കൊൽക്കത്ത

കൊൽക്കത്ത

ക്രിസ്മസ് ആഘോഷത്തിനു കൊൽക്കത്ത പണ്ടുകാലം മുതല്‍ തന്നെ പ്രസിദ്ധമാണ്. സന്തോഷത്തിന്റെ നരത്തിന്റെ കൊൽക്കത്തയെ അറിയുന്നവർക്കു പോലും അപരിചിതമായ ഒരു കാര്യമായിരിക്കണം ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ. ക്രിസ്മസ് ആഴ്ചയോട് അടുപ്പിച്ച് തുടങ്ങി പുതുവർഷത്തെ വരവേറ്റതിനു ശേഷം മാത്രമേ ഇവിടുത്തെ ആഘോഷങ്ങൾ അവസാനിക്കാറുള്ളൂ. നഗരത്തിനകത്തും പുറത്തും തിളങ്ങി നിൽക്കുന്ന അലങ്കാരങ്ങൾ ഇവിടെ ഈ കാലത്ത് കാണാം. കേക്കുകളും പ്രത്യേക ഭക്ഷണ സ്റ്റാളുകളും നഗരത്തിലെമ്പാടും സജവമാകും. പാർക്ക് സ്ട്രീറ്റിലാണ് ആഘോഷങ്ങലെ അതിന്‍റെ പാരമ്യതയിൽ കാണുവാൻ സാധിക്കുക. ക്രിസ്മസിന് പാർക്ക് സ്ട്രീറ്റിൽ നടക്കുന്ന പരേഡും വളരെ പ്രസിദ്ധമാണ്.

മുംബൈ

മുംബൈ

മെട്രോ നഗരമാണ് മുംബൈയെങ്കിലും പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ കാണുവാൻ മുംബൈയിലേക്ക് വരാം. ബാന്ദ്രയിലെ ക്രിസ്തുമത വിശ്വാസികൾ കൂടുതലായി വസിക്കുന്ന സബർബൻ ഏരിയായിലാണ് ക്രിസ്മസ് അതിന്‍റെ എല്ലാ ഭംഗിയിലും ആഘോഷിക്കുന്നത്. ക്രിസ്മസ് അലങ്കാരങ്ങൾ കാണണമെങ്കിൽ ഹിൽ റോഡിലേയ്ക്ക് ചെല്ലണം. വഴിനീളെയുള്ള ബേക്കറികൾ കേക്കുമായി നിങ്ങളെ കൊതിപ്പിക്കും. ഇവിടുത്തെ ആഘോഷം പൂർത്തിയാകണമെങ്കിൽ കോൺവെന്‍റ് റോഡിലെ കരോൾ കൂടി കാണണം.

ചെന്നൈ

ചെന്നൈ

ക്രിസ്മസ് ആചാരങ്ങളും ആഘോഷങ്ങളും ഒരേ രീതിയിൽ സമന്വയിക്കുന്ന സ്ഥലമാണ് ചെന്നൈ. ഇവിടുത്തെ ദേവാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളോട് ചേർന്നാണ് ചെന്നൈയും ക്രിസ്മസ് കൊണ്ടാടുക. പബ്ബുകളിലും ക്ലബുകളിലുമെല്ലാം ക്രിസ്മസ് ആഘോങ്ങൾ പൊടിപൊടിക്കാറുണ്ട്. ബീച്ച്, ഫീനിക്സ് മാർക്കറ്റ് സിറ്റി, തുടങ്ങിയ സ്ഥലങ്ങൾ ക്രിസ്മസ് ആഘോഷത്തിനായി തിരഞ്ഞെടുക്കാം,

ഡൽഹി

ഡൽഹി

പല നാടുകൾ ചേരുന്ന സംസ്കാരങ്ങളുടെ സമന്വയമാണ് ഡൽഹി നല്കുന്നത്. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ ആഘോഷങ്ങളിലും ഈ വ്യത്യസ്തത നിങ്ങൾക്ക് കാണാം. തിരക്കേറിയ ഡൽഹി ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുന്നത് കാണുവാൻ വളരെ ഭംഗിയാണ്. തെരുവുകളും മാളുകളും കെട്ടിടങ്ങളുമെല്ലാം അലങ്കരിച്ചു നിൽക്കുന്ന കാഴ്ച തന്നെയാണ് ഇവിടെ ഏറ്റവും ഭംഗിയുള്ളതും

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഇന്ത്യയിൽ ഒരു യൂറോപ്യൻ ഫീലിൽ ക്രിസ്മസ് ആഘോഷിക്കുവാനാണ് താല്പര്യമെങ്കിൽ അതിനു യോജിച്ച സ്ഥലം പോണ്ടിച്ചേരിയാണ്. ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ഇവിടെ അതിന്റെ പല ശേഷിപ്പുകളും ഇന്നും കാണുവാൻ സാധിക്കും. ഫ്രാൻസിന്റെ ഒരു ചെറിയ രൂപം നിങ്ങൾക്ക് ഇവിടെ എത്തുമ്പോൾ കാണാം. ക്രിസ്മസ് കാലത്താണ് വരുന്നതെങ്കിൽ ശരിക്കും വിദേശത്തൊക്കെ നടക്കുന്ന പോലുള്ള പല ക്രിസ്മസ് ആക്റ്റിവിറ്റികളും ആഘോഷങ്ങളും ഇവിടെ കണ്ടെത്തുവാൻ സാധിക്കും. ക്രിസ്മസ് മാർക്കറ്റുകൾ, ക്രിസ്മസ് കേക്ക് തുടങ്ങിയവ ഇവിടം തീർച്ചയായും പരീക്ഷിക്കേണ്ട കാര്യങ്ങളാണ്.

കെഎഫ്സി മുതല്‍ ‍ഒളിപ്പിച്ചു വയ്ക്കുന്ന ചൂല്‍വരെ! വ്യത്യസ്തമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍കെഎഫ്സി മുതല്‍ ‍ഒളിപ്പിച്ചു വയ്ക്കുന്ന ചൂല്‍വരെ! വ്യത്യസ്തമായ ക്രിസ്മസ് പാരമ്പര്യങ്ങള്‍

ഗോവ

ഗോവ

ക്രിസ്മസ് അതിന്‍റെ പൂർണ്ണതയില്‍ ആഘോഷിക്കുവാനുള്ള അവസമാണ് ഗോവ നല്കുന്നത്. ഇവിടുത്ത ബീച്ചുകളും പരിധിയില്ലാത്ത രാത്രി ജീവിതവും ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രയോജനപ്പെടുത്താം. പാതിരാകുർബാനയും അതിനുശേഷമുള്ള ആഘോഷങ്ങളും ഗോവയിലെ ക്രിസ്മസിന് മാത്രം നല്കുവാൻ കഴിയുന്ന ചില നിമിഷങ്ങളാണ് പബ്ബുകളിലെ ആഘോഷവും പാർട്ടികളും ലൈവ് മ്യൂസിക് ഷോയും ഗോവയിലെ ക്രിസ്മസിന് കൂടുതൽ സന്തോഷം നല്കും.

കൊച്ചി

കൊച്ചി

കേരളത്തിൽ പള്ളികളിയാണ് ക്രിസ്മസ് ആഘോഷങ്ങൾ കൂടുതലായും നടക്കുന്നത്. എന്നാൽ കൊച്ചിയിലെത്തിയാൽ കളി മാറും. കൊച്ചിൻ കാർണിവൽ ക്രിസ്മസ്-ന്യൂ ഇയർ കാലത്തെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. പത്തു ദിവസത്തോളം നീണ്ടു നിൽക്കുന്ന കാർണിവൽ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാണ്.കൊച്ചിൻ കാർണിവലിന്റെ ഏറ്റവും പ്രധാന ചടങ്ങ് പുതുവർഷം പുലരുന്ന രാത്രി 12.00 മണിക്കാണ്. പാപ്പാഞ്ഞിയെ കത്തിക്കൽ എന്നാണ് ഈ ചടങ്ങിന്‍റെ പേര്. വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ആഘോഷങ്ങള്‍ക്കായി എത്തിച്ചേരുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്ന പുതുവര്‍ഷരാത്രിയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഫോർട്ട് കൊച്ചിയിൽ ഷോപ്പിങ് നടത്തുവാൻ പറ്റിയ സമയം കൂടിയാണ് കാർണിവൽ കാലം.

മാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾമാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾ

2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!2023 ലെ യാത്രകളിൽ തിളങ്ങുക ഈ നഗരങ്ങൾ.. പട്ടികയിൽ ഇന്ത്യയിലെ ഒരിടവും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X