» »ഇന്ത്യയുടെ ദുരന്ത നഗരത്തിലെ 10 പോസറ്റീവ് കാഴ്ചകള്‍

ഇന്ത്യയുടെ ദുരന്ത നഗരത്തിലെ 10 പോസറ്റീവ് കാഴ്ചകള്‍

Written By:

ഭോപ്പാല്‍ എന്ന സ്ഥല‌നാമം ഉ‌ച്ചരിക്കുമ്പോള്‍ അറിയാതെ മനസില്‍ വരുന്ന നെഗറ്റീവ് വാക്കാണ് ദുരന്തം. ഭോപ്പാ‌ല്‍ നഗരത്തില്‍ ഉണ്ടായ ദുരന്തം അത്രമേല്‍ ഇന്ത്യന്‍ മനസിനെ മുറിവേല്‍പ്പിച്ചിരുന്നു. 1984 ഡിസംബര്‍ രണ്ടിനാണ് ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തം ഉണ്ടായത്.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ ദുരന്തങ്ങളെ മറക്കാന്‍ ‌ശ്രമിക്കുകയാണ് ഭോപ്പാല്‍. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്ന ഭോപ്പാല്‍ നഗ‌രം. വിശദമായി വായിക്കാം

ഭോപ്പാല്‍ യാത്രയില്‍ സഞ്ചാരികള്‍ക്ക് പോസറ്റീവ് എനര്‍ജി നല്‍കുന്ന 10 കാഴ്ചകള്‍ കാണാം.

01. ഭാരത് ഭവന്‍

01. ഭാരത് ഭവന്‍

നിരവധി കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥലമാണ് ഭാരത് ഭവന്‍. വിഷ്വല്‍ ആര്‍ട് അടക്കമുള്ള കലാവിരുന്നുകളുടെ കേന്ദ്രമാണ് ഇത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഭാരത് ഭവന്‍ കാണാനായി എത്തുന്നത്. മധ്യപ്രദേശിലെ ആദിവാസികളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഒരു ആദിവാസി മ്യൂസിയവും ഇവിടെയുണ്ട്. പെയിന്റിംഗുകളും ശില്‍പങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Photo Courtesy: Suyash.dwivedi

02. അപ്പര്‍ലേക്ക്

02. അപ്പര്‍ലേക്ക്

ഭോപ്പാലിലെ ഏറ്റവും പഴയ മനുഷ്യനിര്‍മിത തടാകമാണ് അപ്പര്‍ ലേക്ക്. ബഡാ തലാബ് എന്നാണ് പ്രദേശ വാസികള്‍ ഇതിനെ വിളിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ കൂറ്റന്‍ തടാകം പണിതീര്‍ത്തത് എന്നാണ് കരുതുന്നത്. ഭോജരാജാവിന്റെ ആജ്ഞ പ്രകാരമാണ് ഈ തടാകം നിര്‍മിച്ചത് എന്നും ഒരു കഥയുണ്ട്. ഈ തടാകത്തിലെ ജലമാണ് ഭോപ്പാലിലെ വീടുകളില്‍ കുടിക്കാനായി വിതരണം ചെയ്യുന്നത്.

Photo Courtesy: Abhishek727

03. വന്‍ വിഹാര്‍

03. വന്‍ വിഹാര്‍

ഭോപ്പാല്‍ നഗരത്തിലെ ദേശീയ പാര്‍ക്കാണ് വന്‍ വിഹാര്‍. നഗരഹൃദയത്തില്‍ത്തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 445 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ കൂറ്റന്‍ പാര്‍ക്ക്. ഭോപ്പാലിലെത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് വന്‍ വിഹാര്‍. നിരവധി തരത്തിലുള്ള വനജീവികള്‍ നിറഞ്ഞിരിക്കുന്ന ഈ പാര്‍ക്കില്‍ വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ തിരക്കായിരിക്കും. ഭോപ്പാലില്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് വന്‍ വിഹാര്‍.
Photo Courtesy: Geethamukundan

04. ഗോഹര്‍ മഹല്‍

04. ഗോഹര്‍ മഹല്‍

അപ്പര്‍ ലേക്കിന്റെ കരയിലുള്ള മനോഹരമായ കാഴ്ചയാണ് ഗോഹര്‍ മഹല്‍. ഭോപ്പാലിലെ ആദ്യ കാല ഭരണാധികാരിളില്‍ ഒരാളായിരുന്ന ഗോഹര്‍ ബീഗമാണ് ഇത് നിര്‍മിച്ചത്. 1820 ല്‍ പണിതീര്‍ത്ത ഈ കൊട്ടാരം നിര്‍മാണ ചാതുര്യത്തിന്റെ മികച്ച ഉദാഹരണമാണ്. ഹിന്ദു - മുഗള്‍ ശൈലിയുടെ സമന്വയമാണ് ഈ കൊട്ടാരം. എന്നാല്‍ മനോഹരമായ ഈ കൊട്ടാരം ഇതിന്റെ തനത് ശൈലിയില്‍ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഏറെ സങ്കടകരമായ കാര്യമാണ്.
Photo Courtesy: Viraat Kothare

05. താജ് ഉല്‍ മസ്ജിദ്

05. താജ് ഉല്‍ മസ്ജിദ്

ഭോപ്പാലില്‍ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട ആരാധനാലയവും അടയാളവുമാണ് താജ് ഉല്‍ മസ്ജിദ്. രാജ്യത്തെ തന്നെ ഏറ്റവും വലുതും മനോഹരവുമായ മുസ്ലിം പള്ളികളില്‍ ഒന്നാണ് താജ് ഉല്‍ മസ്ജിദ്. പള്ളികളുടെ കിരീടം എന്നാണ് താജ് ഉല്‍ മസ്ജിദ് എന്ന വാക്കിന് തന്നെ അര്‍ത്ഥം. പിങ്ക് നിറത്തിലാണ് ഈ പള്ളി.
Photo Courtesy: Eeshan Sharma

06. മോട്ടി മസ്ജിദ്

06. മോട്ടി മസ്ജിദ്

ഭോപ്പാലിന്റെ നിര്‍മാണകലയിലെ അടയാളം എന്നുവേണമെങ്കില്‍ മോട്ടി മസ്ജിദിനെ വിളിക്കാം. ഭോപ്പാലിനെ മാത്രമല്ല, ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുമായും മോതി മഹല്‍ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. 1860 ലാണ് ഈ കെട്ടിടം പണിതീര്‍ത്തത്. അതിശയം എന്നുപറയട്ടെ, അന്നത്തെ ഭരണാധികാരിയായിരുന്ന സിക്കന്ദര്‍ ബീഗം എന്ന സ്ത്രീയാണ് മോട്ടി മഹല്‍ പണിയാന്‍ കല്‍പന കൊടുത്തത്.
Photo Courtesy: Ajitkumar.bhopal

07. ബിര്‍ള മന്ദിര്‍

07. ബിര്‍ള മന്ദിര്‍

ലക്ഷ്മി ദേവിയും പതിയായ മഹാവിഷ്ണുവുമാണ് ബിര്‍ള മന്ദിറിലെ പ്രധാന ദേവതകള്‍. ഭോപ്പാല്‍ ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അരേര കുന്നിന്‍മുകളിലാണ് ബിര്‍ള മന്ദിര്‍ സ്ഥിതിചെയ്യുന്നത്.
Photo Courtesy: Bernard Gagnon

08. ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ

08. ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ

200 ഏക്കര്‍ സ്ഥലത്താണ് ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ പരന്നുകിടക്കുന്നത്. ഇവിടെ നിന്നും അപ്പര്‍ ലേക്കിന്റെ സുന്ദരമായ കാഴ്ച കിട്ടും. ഏറ്റവും വലിയ ഓപ്പണ്‍ നരവംശ തുറന്ന മ്യൂസിയമായാണ് ഇതിനെ കരുതുന്നത്. 1977 ലാണ് ഇത് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
Photo Courtesy: K. Seshadri, IGRMS

09. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

09. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം. ഭോപ്പാലിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം.
Photo Courtesy: Ismoon

10. ലോവര്‍ ലേക്ക്

10. ലോവര്‍ ലേക്ക്

ലോവര്‍ ലേക്ക് തടാകം അപ്പര്‍ ലേക്കിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. കമലാ പാര്‍ക്കിനും സമീപത്തായാണ് ഈ തടാകം. മോട്ടോര്‍ ബോട്ടിംഗിനും സൗകര്യമുള്ള ലോവര്‍ ലേക്കിലേക്ക് നിരവധി സഞ്ചാരികള്‍ വന്നുചേരുന്നു.
Photo Courtesy: Shivamdwivedi82

Please Wait while comments are loading...