» »നഗരങ്ങളുടെ കളര്‍കോഡിനു പിന്നിലെ രഹസ്യങ്ങള്‍

നഗരങ്ങളുടെ കളര്‍കോഡിനു പിന്നിലെ രഹസ്യങ്ങള്‍

Written By: Elizabath

നിറങ്ങള്‍ കഥപറയുന്ന ഒട്ടേറെ നഗരങ്ങള്‍ നമുക്ക് സ്വന്തമായുണ്ട്. ചില നഗരങ്ങളാകട്ടെ അറിയപ്പെടുന്ത് പോലും നിറങ്ങളുടെ പേരിലായിരിക്കും. പിങ്ക് സിറ്റിയെന്നും ഗോള്‍ഡന്‍ സിറ്റിയെന്നും ബ്ലൂ സിറ്റിയെന്നുമൊക്ക അറിയപ്പെടുന്ന നഗരങ്ങളുടെ ചരിത്രം അറിയുമോ? നിറങ്ങള്‍ കഥ പറയുന്ന നഗരങ്ങളെ പരിചയപ്പെടാം...

നിത്യഹരിത നഗരം-തിരുവന്തപുരം

നിത്യഹരിത നഗരം-തിരുവന്തപുരം

എന്നും സുന്ദരിയായിരിക്കുന്ന തിരുവനന്തപുരത്തെ നിത്യഹരിത നഗരമെന്ന് ആദ്യം വിശേഷിപ്പിച്ചത് മഹാത്മാ ഗാന്ധിയാണ്. തന്റെ തിരുവനന്തപുരം യാത്രയില്‍ നഗരത്തില്‍ നിറഞ്ഞുകണ്ട പച്ചപ്പാണ് തിരുവനന്തപുരത്തിന് ഈ പേരു നേടിക്കൊടുത്തത്.
അറബിക്കടലിനോട് ചേര്‍ന്ന് പശ്ചിമഘട്ടത്തിന്റെ മടിയില്‍ കിടക്കുന്ന നമ്മുടെ തലസ്ഥാനനഗരം എന്തുകൊണ്ടും ഈ പേരിനു യോജിച്ച ഇടം തന്നെയാണ്.

PC: Ashcoounter

വൈറ്റ് സിറ്റി-ഉദയ്പൂര്‍

വൈറ്റ് സിറ്റി-ഉദയ്പൂര്‍

തടാകങ്ങളുടെ നാട് എന്നും രാജസ്ഥാന്റെ കാശ്മീര്‍ എന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും ഉദയ്പ്പൂര്‍ എല്ലാവര്‍ക്കും വൈറ്റ് സിറ്റിയാണ്.എണ്ണിത്തീര്‍ക്കാവുന്നതിലധികം തടാകങ്ങളും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുമൊക്കെയായി ഈ നഗരത്തിന് വൈറ്റ് സിറ്റി എന്ന പേരാണ് ഏറ്റവും യോജിക്കുക. രാജസ്ഥാനിലെ മറ്റു നഗരങ്ങളെപ്പോലെ ഇവിടെയും ധാരാളം കൊട്ടാരങ്ങളുണ്ട്. അതിനാല്‍ വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികളു െതിരക്കാണ്.

PC: Suket Dedhia

സുവര്‍ണ്ണനഗരം ജയ്‌സാല്‍മീര്‍

സുവര്‍ണ്ണനഗരം ജയ്‌സാല്‍മീര്‍

താര്‍ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ജയ്‌സാല്‍മീറിന് സുവര്‍ണ്ണനഗരം എന്ന പേരുതന്നെയാണ് ഏറ്റവുമ യോജിക്കക. സ്വര്‍ണ്ണം,മഞ്ഞ, കാപ്പി നിറങ്ങളില്‍ കാണപ്പെടുന്ന മരുഭൂമിയിലെ മണ്‍കൂനകള്‍ നല്കുന്നതാണ് ജയ്‌സാല്മീറിന് ഈ നിറങ്ങള്‍.
ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് സുവര്‍ണ്ണ നഗരത്തെ കാണാനെത്തുന്നത്.

PC: DEZALB

ബ്ലൂ സിറ്റി ജോധ്പൂര്‍

ബ്ലൂ സിറ്റി ജോധ്പൂര്‍

കാണുന്നിടത്തെല്ലാം നീലനിരം. വീടുകള്‍ക്കും കടകള്‍ക്കും എന്തിനധികം കുഞ്ഞു കെട്ടിടങ്ങള്‍ വരെ നീലയില്‍ കുളിച്ചു നില്‍ക്കുന്നു. രാജ്സ്ഥാനിലെ ജോധ്പൂരാണ് ബ്ലൂ സിറ്റി എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ മെഹ്‌റാന്‍ഗജ് കോട്ടയുടെ മുകളില്‍ കയറി നോക്കിയാല്‍ ഇത്രയും മനോഹരമായ കാഴ്ച വേറെവിടെയും കിട്ടില്ല എന്നു തോന്നും. അത്രയും ഭംഗിയാണ് നീലനിറത്തില്‍ കാണുന്ന കെട്ടിടങ്ങള്‍ക്ക്. നഗരത്തിലെ ബ്രാഹ്മണന്‍മാരായ ആളുകള്‍ക്കിടയിലായിരുന്നു ആദ്യ കാലങ്ങളില്‍ വീടിന് നീലനിറം പൂശുന്ന ചതിവുണ്ടായിരുന്നത്. പിന്നീട് ഇതിനെ നഗരം മുഴുവനായി ഏറ്റെടുക്കുകയായിരുന്നു.

PC: Premaram67

പിങ്ക് സിറ്റി-ജെയ്പൂര്‍

പിങ്ക് സിറ്റി-ജെയ്പൂര്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജെയ്പൂര്‍ ലോകത്തിനു മുഴുവന്‍ പിങ്ക് സിറ്റിയാണ്. 1876ല്‍ വെയ്ല്‍സ് രാജകുമാരനും ഭാര്യ വിക്ടോറിയ രാജ്ഞിയും ഇവിടം സന്ദര്‍ശിച്ചപ്പോല്‍ ബഹുമാന സൂചകമായി ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് മുഴുവനും ടെറാക്കോട്ട പിങ്ക് ചായം പതിച്ചത്രെ. പിന്നീട് രാജാവായിരുന്ന മഹാരാജാ സവായ് റാം സിങ്ങ് ഇവിടുത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും പിങ്ക് നിറംവേണമെന്ന് ഉത്തരവിടുകയായിരുന്നു.

PC: Firoze Edassery

ഗ്രീന്‍സിറ്റി- ഗാന്ധിനഗര്‍

ഗ്രീന്‍സിറ്റി- ഗാന്ധിനഗര്‍

ധാരാളം മരങ്ങളും ചെടികളും കാണപ്പെടുന്ന ഗുജറാത്തിലെ ഗാന്ധി നഗറാണ് ഇന്ത്യയുടെ ഗ്രീന്‍ സിറ്റി എന്നറിയപ്പെടുന്നത്. ആകാശദൃശ്യത്തില്‍ പച്ചപുതച്ചൊരു നഗരം തന്നെയാണിത്.

PC: Official site

ഓറഞ്ച് സിറ്റി-നാഗ്പൂര്‍

ഓറഞ്ച് സിറ്റി-നാഗ്പൂര്‍

ഓറഞ്ച് കൃഷിക്ക് ഏറെ പേരുകേട്ടതാണ് നാഗ്പൂര്‍. ഇന്ത്യയില്‍ ഏറ്റവുമധികം ഓറഞ്ച് കൃഷി ചെയ്യുന്നതും ഇവിടെത്തന്നൊണ്.

PC:Wikipedia

സില്‍വര്‍ സിറ്റി-കട്ടക്ക്

സില്‍വര്‍ സിറ്റി-കട്ടക്ക്

വെള്ളിയുടെ നഗരം എന്നാണ് ഒഡീഷയിലെ കട്ടക്ക് അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്ന പുരാതന നഗരങ്ങളിലൊന്നാണിത്. വെള്ളിയിലുള്ള പണികള്‍ക്ക് ഏറെ വിദഗ്ദരാണ് ഇവിടുത്തുകാര്‍.