Search
  • Follow NativePlanet
Share
» »യാത്രാസമയം കുറയുന്നത് 12 മണിക്കൂർ വരെ! വരാൻ പോകുന്ന എക്സ്പ്രസ് വേകൾ പൊളിയാണ്!

യാത്രാസമയം കുറയുന്നത് 12 മണിക്കൂർ വരെ! വരാൻ പോകുന്ന എക്സ്പ്രസ് വേകൾ പൊളിയാണ്!

ഇതാ 2023 ൽ നിർമ്മാണം പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകൾ പരിചയപ്പെടാം..

കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന ബ്ലോക്ക്, സാധഘരണ ഗതിയില് വെറും 30 മിനിറ്റിൽ കടന്നുപോകേണ്ട വഴിയ്ക്ക് എടുക്കുന്നത് ഒന്നും രണ്ടും മണിക്കൂറുകൾ... നാട്ടിലെ പ്രധാന പാതകളിലൂടെ, അവധി ദിവസങ്ങളിലോ മറ്റോ കടന്നുപോയിട്ടുള്ളവർക്ക് ഒരിക്കലെങ്കിലും ഈ ബ്ലോക്ക് കിട്ടിയിട്ടുണ്ടാവും. ഇനി വലിയ നഗരങ്ങളിലെ കാര്യമാണെങ്കിൽ പറയേണ്ട! ഈ കുരുക്ക് അഴിക്കുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം എക്സ്പ്രസ് വേകളാണ്. ഇന്ത്യയിൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള റോഡുകളാണ് എക്സ്പ്രസ് ഹൈവേകൾ. ഇന്ത്യയിൽ നിലവിൽ 12 സംസ്ഥാനങ്ങളിലായി 35 എസ്സ്പ്രസ് വേകൾ ആണുള്ളത്. നിരവധി എസ്സ്പ്രസ് ഹൈവേകൾ നിർമ്മാണത്തിലുണ്ട്. ഇതാ 2023 ൽ നിർമ്മാണം പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകൾ പരിചയപ്പെടാം..

മുംബൈ-ഡൽഹി എക്‌സ്‌പ്രസ്‌വേ

മുംബൈ-ഡൽഹി എക്‌സ്‌പ്രസ്‌വേ

ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന പ്രധാനപ്പെട്ട് എക്‌സ്‌പ്രസ്‌വേ ആണ് മുംബൈ-ഡൽഹി എക്‌സ്‌പ്രസ്‌വേ. 1350 കിലോമീറ്റർ നീളത്തില് എട്ടു ലൈനുകളിലായി നിർമ്മിക്കുന്ന ഈ പാത ഡൽഹിയെയും മുംബൈയെയും ആണ് തമ്മിൽ ബന്ധിപ്പിക്കുന്നത്. വേണമെങ്കിൽ 12 ലൈനുകളായി വർധിപ്പിക്കുവാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണം. ആക്സ്സ് കൺട്രോൾഡ് പാതയായ ഇതിന് 120 കിലോമീറ്റർ വേഗപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ 24 മണിക്കൂറാണ് യാത്രാ സമയം. മുംബൈ-ഡൽഹി എക്‌സ്‌പ്രസ്‌വേ ഇതിനെ 12 മണിക്കൂറായി ചുരുക്കും.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. 2023 മാർച്ച് മാസത്തോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

PC:Mettle30

അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ

അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ

അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ അഥവാ (NH-754) വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു പാതയാണ്. പഞ്ചാബ്, ഹരിയാ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാത, 4/6-വരി വീതിയിലുള്ളതാണ്. നേരത്തെയുണ്ടായിരുന്ന 1,430 കിലോമീറ്റർ ദൂരത്തെ അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ 1,316 കിലോ മീറ്ററായി കുറയ്ക്കുമ്പോൾ യാത്രാ സമയം 26 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി മാറും. മൂന്ന് എണ്ണ ശുദ്ധീകരണ ശാലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് വേകൂടിയാാകും ഇത്. 2023 മാർച്ചോടെ ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കും.2024-ഓടെ മുഴുവൻ ഇടനാഴിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

PC:Mettle30

കൊല്‍ക്കത്ത-വാരണാസി എക്സ്പ്രസ് വേ

കൊല്‍ക്കത്ത-വാരണാസി എക്സ്പ്രസ് വേ

കൊൽക്കത്തയെയും വാരണാസിയെയും റാഞ്ചിയെയും ബന്ധിപ്പിക്കുന്ന പാതയാണ് കൊല്‍ക്കത്ത-വാരണാസി എക്സ്പ്രസ് വേ. സാമ്പത്തിക ഇടനാഴി യായി വിഭാവനം ചെയ്യുന്ന ഈ പാത വാരണാസിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ദൂരം 63 കിലോമീറ്റർ കുറച്ച് 610 കിലോമീറ്ററാക്കുന്നു.ഗ്രീൻഫീൽഡ് ആക്‌സസ് നിയന്ത്രിത അതിവേഗ പാതയാണ് പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാര്‍, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. 2023 സാമ്പത്തിക വർഷത്തിൽ നിർമ്മാണം ആരംഭിക്കുമെന്നും 2026 ഓടെ ഇടനാഴി ഗതാഗതത്തിനായി തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.

ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേ

ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേ

സമീപകാലത്ത് പ്രഖ്യാപിക്കപ്പെട്ട എക്‌സ്പ്രസ് വേ ആണ് ബെംഗളൂരു-വിജയവാഡ എക്‌സ്പ്രസ് വേ. 2023 ൽ നിർമ്മാണം ആരംഭിച്ച് 2026 ൽ പൂർത്തിയാക്കുവാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഗ്രീൻഫീൽഡ് ഹൈവേയാണ്. 342 കിലോമീറ്റർ ഹൈവേ നിലവിലെ ദൂരത്തേക്കാളും 75 കിലോമീറ്റർ കുറവാണ്.

ചെന്നൈ പോർട്ട്- മധുരവോയൽ എക്‌സ്‌പ്രസ് വേ

ചെന്നൈ പോർട്ട്- മധുരവോയൽ എക്‌സ്‌പ്രസ് വേ

ചെന്നൈയിൽ നിർമ്മാണത്തിലിരിക്കുന്ന
ചെന്നൈ പോർട്ട്- മധുരവോയൽ എക്‌സ്‌പ്രസ് വേ 20.6-കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. ആറുവരിപ്പാതയായ, ഡബിൾ-ഡക്കർ എലിവേറ്റഡ് എക്‌സ്പ്രസ് വേ ചെന്നൈ പോർട്ട് ഗേറ്റ് നമ്പർ 10 ൽ ആരംഭിച്ച് കോയംപേഡ് വഴി മധുരവോയലിൽ എത്തുന്നു.

PC:VtTN

ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ

ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ

നിയന്ത്രിത പ്രവേശനമുള്ള, ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ്‌വേ, 670 കിലോമീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ജമ്മു കശ്മീരിലെ കത്രയിൽ എത്തുന്ന പാതയാണിത്. നിർമ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ യാത്രാ ദൂരമായ 727 കിലോമീറ്റർ, 588 കിലോമീറ്റർ ആയി കുറയും. മാത്രമല്ല, യാത്ര 14 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായും ഡൽഹി-അമൃത്‌സർ ദൂരം 405 കിലോമീറ്ററായും കുറയ്ക്കുവാൻ ഈ പാതയ്ക്ക് കഴിയും.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X