Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വിചിത്രമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വിചിത്രമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

പാമ്പുകള്‍ക്കും നായകള്‍ക്കും എന്തിനധികം ഉറുമ്പുകള്‍ക്കു വരെ നമ്മുടെ നാട്ടില്‍ ആരാധനാലയങ്ങളുണ്ട്. അപ്പോള്‍ തവളകള്‍ക്കോ.. ഹേയ് അതൊന്നും ഇവിടെയില്ല എന്നു പറയാന്‍ വരട്ടെ...

By Elizabath

എല്ലാത്തിലും ചില അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ രീതികളും വ്യവസ്ഥകളും പരിചയമില്ലാത്ത വിദേശികള്‍ക്ക് ഇവിടെ കാണുന്നതെല്ലാം വിചിത്രമായി തോന്നുക പതിവാണ്.
പാമ്പുകള്‍ക്കും നായകള്‍ക്കും എന്തിനധികം ഉറുമ്പുകള്‍ക്കു വരെ നമ്മുടെ നാട്ടില്‍ ആരാധനാലയങ്ങളുണ്ട്. അപ്പോള്‍ തവളകള്‍ക്കോ.. ഹേയ് അതൊന്നും ഇവിടെയില്ല എന്നു പറയാന്‍ വരട്ടെ... തവളകള്‍ക്കും ഇവിടെ ക്ഷേത്രമുണ്ട്. ഇവിടെ എന്നു പറഞ്ഞാല്‍ ഉത്തര്‍പ്രദേശില്‍...താന്ത്രിക വിദ്യകള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം.

Frog temple in Uttar Pradesh

PC: Abhi9211

താന്ത്രിക വിദ്യയും തവള ക്ഷേത്രവും തമ്മില്‍
താന്ത്രിക വിദ്യയും തവള ക്ഷേത്രവും തമ്മില്‍ എന്താണ് ബന്ധമെന്ന സംശയം സ്വാഭാവീകമാണ്. താന്ത്രിക വിദ്യയില്‍ തവള എന്നു പറയുന്നത് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയുമൊക്കെ അടയാളമാണത്രെ. ഇങ്ങനെയൊരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

പണ്ട് ഓയല്‍ രാജവംശത്തിന്റെ കീഴിലായിരുന്ന ഇവിടെ അരരാണ് ഈ ക്ഷേത്രം പണികഴിപ്പിക്കുന്നത്. എനന്ാല്‍ ഇതില്‍ നിന്നൊക്കെ രസകരമായ മറ്റൊരു സംഗതി ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ് എന്നതാണ്. എന്തായാലും ക്ഷേത്രത്തിന്റെ രൂപകല്പന ആരെയും ആകര്‍ഷിക്കുന്നതാണ്.
ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാല്‍ നര്‍മദേശ്വര്‍ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്.

Frog temple in Uttar Pradesh

PC: Abhi9211

തവളക്ഷേത്രത്തിനു പിന്നിലെ കഥ

ഒരിക്കല്‍ ഭക്ത് സിങ് എന്നുപേരായ രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായത്രെ. അതിനു ശേഷം ഏറെ പ്രതാപത്തില്‍ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ കാലശേഷം നിരവധി തലമുറകള്‍ക്കും ഐശ്വര്യത്തോടെ ജീവിക്കാന്‍ സാധിച്ചുവത്രെ. എല്ലാം അന്ന് അനുഗ്രഹിച്ച ആ തവള കാരണമാണെന്ന് മനസ്സിലാക്കിയ അവര്‍ തവളയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചുവത്രെ..

Frog temple in Uttar Pradesh

PC: Abhi9211

ക്ഷേത്രത്തിന്റെ രൂപകല്പന

ഈ തവള ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം എന്നു പറയുന്നത് അതിന്റെ രൂപകല്പന തന്നെയാണ്. മൊത്തത്തില്‍ ഒന്നു നോക്കിയാല്‍ ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് കാണുക. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.

താന്ത്രികവിദ്യയനുസരിച്ച് പടികള്‍ക്കു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. എട്ടുദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് താന്ത്രിക് ദൈവങ്ങളുടെ ചിത്രങ്ങളുടെ കൊത്തുപണികള്‍ കൊണ്ടാണ്. ഉള്ളിലെ മറ്റു ചിത്രങ്ങളും കൊത്തുപണികളും ക്ഷേത്രത്തിന് ആഡംബരം സമ്മാനിക്കുന്നു.

എന്താണ് താന്ത്രിക പാരമ്പര്യം

പൗരാണികത ഇന്ത്യയുടെ പ്രധാനപ്പെട്ട പാരമ്പര്യങ്ങളിലൊന്നാണ് താന്ത്രിക പാരമ്പര്യം. ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഇതിനു അക്കാലത്ത് കാര്യമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. സ്ത്രീശക്തിയെ ഉയര്‍ത്തിക്കാട്ടുന്നതാണ് താന്ത്രിക പാരമ്പര്യം. തവള ക്ഷേത്രം അഥവാ മണ്ഡൂക് മന്ദിറും താന്ത്രിക വിദ്യയുടെ പിന്‍ബലത്തിലുള്ള ക്ഷേത്രമാണ്.

Frog temple in Uttar Pradesh

PC: toyin adepoju

ആരാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്
എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ അപൂര്‍വ്വ ക്ഷേത്രങ്ങളുിടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഈ ക്ഷേത്രം അന്വേഷിച്ച് നിരവധി ആളുകളാണ് എത്തുന്നത്. ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഭാഗ്യവുപം സമ്പത്തും ഐശ്വര്യവും ലഭിക്കുനെന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേര്‍ ഇവിടെ എത്താറുണ്ട്.

Frog temple in Uttar Pradesh

PC: Himanshu Sharma

എത്തിച്ചേരാന്‍

ഉത്തര്‍പ്രപദേശിലെ ലക്‌നൈവിനു സമീപമുള്ള ലക്കിംപൂര്‍ എന്ന സ്ഥലത്താണ് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലക്കിംപൂരില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. ലക്കിംപൂരിനും സിതാപൂരിനും ഇടയിലായാണ് ക്ഷേത്രമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X