Search
  • Follow NativePlanet
Share
» »വിമാനയാത്രയിൽ ഏറ്റവുമധികം ആളുകൾ വരുത്തുന്ന അബദ്ധങ്ങൾ.. പാക്കിങ് മുതൽ വിമാനത്തിലെ ഭക്ഷണം വരെ.. ഈ കാര്യങ്ങളറിയാം

വിമാനയാത്രയിൽ ഏറ്റവുമധികം ആളുകൾ വരുത്തുന്ന അബദ്ധങ്ങൾ.. പാക്കിങ് മുതൽ വിമാനത്തിലെ ഭക്ഷണം വരെ.. ഈ കാര്യങ്ങളറിയാം

വിമാനയാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുമ്പോഴും ചെക്ക്-ഇൻ ചെയ്യുമ്പോഴും ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം..

യാത്രകളിൽ ഏതെങ്കിലും കാര്യത്തിലായി എന്തെങ്കിലുമൊക്കെ തെറ്റുകൾ നമ്മൾ വരുത്താറുണ്ട്. എന്നാൽ വിമാനയാത്ര ചെയ്യുമ്പോൾ നമ്മൾ വരുത്തുന്ന പല തെറ്റുകളും യാത്ര ഒഴിവാക്കേണ്ടി വരെ വരുന്ന അവസ്ഥയിലേക്കു നയിക്കും. വിമാനയാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുന്നതു മുതൽ ലഗേജ് ലോക്ക് ചെയ്യുവാൻ ഉപയോഗിക്കുന്ന താക്കോലിൽ വരെ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുണ്ട്.

ആദ്യമായി വിമാനയാത്ര നടത്തുന്നവരെ സംബന്ധിച്ചെടുത്തോളം ചെയ്യുന്ന കാര്യങ്ങളെല്ലാം പുതുമയുള്ളതായിരിക്കും. അതുകൊണ്ടുതന്നെ ധാരാളം പ്രശ്നങ്ങളും കാണാം. ബാഗ് പാക്ക് ചെയ്യുന്നതു മുതൽ യാത്രയുടെ സ്വഭാവത്തിനനുസരിച്ചുള്ള തയ്യാറെടുപ്പില്ലാതെ വരെ പോകുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. വിമാനയാത്രകൾ ആയാസരഹിതമാക്കുവാൻ സഞ്ചാരികൾ സ്ഥിരമായി വരുത്തുന്ന ചില അബദ്ധങ്ങൽ ഒഴിവാക്കിയാൽ മതി. വിമാനയാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുമ്പോഴും ചെക്ക്-ഇൻ ചെയ്യുമ്പോഴും ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം...

തുടക്കം പാക്കിങ്ങിൽ നിന്നും

തുടക്കം പാക്കിങ്ങിൽ നിന്നും


യാത്ര പോകാനായി നമ്മളേറ്റവും ആദ്യം ചെയ്യുന്ന കാര്യം ബാഗ് പാക്കിങ്ങാണ്. ഏറ്റവും കൂടുതൽ അബദ്ധം പറ്റുന്നതും ഇവിടെ തന്നെയാണ്. ഏറ്റവും കുറവ് പാക്ക് ചെയ്യുന്നത് തന്നെയാണ് ഏതു യാത്രയിലെയും ഏറ്റവും മികച്ച കാര്യം. കോൺഫറന്‍സ്, പാർട്ടി, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി പോകുമ്പോൾ സ്വാഭാവീകമായും ഒരുപാട് വസ്ത്രങ്ങളും മറ്റു സാധനങ്ങളും പാക്ക് ചെയ്യേണ്ടതായി വരും. അല്ലാത്ത യാത്രകളിൽ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാം. പലപ്പോഴും ആളുകൾ മറക്കുന്നത് നിങ്ങൾ പോകുന്ന എയർലൈൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ക്യാരി-ഓൺ ബാഗ് ആണ് നിങ്ങൾക്കുള്ളതെന്ന് ഉറപ്പു വരുത്തുന്ന കാര്യത്തിലാണ്. അങ്ങനെയല്ല എന്നുണ്ടെങ്കിൽ അത് പല പ്രശ്നങ്ങൾക്കും ചിലപ്പോൾ ഫൈൻ അടപ്പിക്കുന്നതിനോ അല്ലെങ്കിൽ ബാഗ് ഉപേക്ഷിച്ചു പോകണ്ടി വരുന്നതിനോ ഒക്കെ കാരണമായേക്കാം. വിമാനത്തിൽ കൊണ്ടുപോകാൻ നിങ്ങളെ അനുവദിക്കുന്ന ബാഗ് എത്രയാണെന്നും എത്ര വലിപ്പം പറ്റുമെന്നും നേരത്തെ തന്നെ അന്വേഷിക്കാം.
ബാഗ് പാക്ക് ചെയ്യുമ്പോൾ നിങ്ങൾ പോകുന്ന സ്ഥലത്തിന്‍റെ കാലാവസ്ഥയ്ക്കനുസരിച്ച് പാക്ക് ചെയ്യുവാൻ മറക്കുന്നതാണ് മറ്റൊരു അബദ്ധം. അടുത്ത യാത്രയ്ക്കൊരുങ്ങുമ്പോൾ ഈ രണ്ടു കാര്യങ്ങളും മനസ്സിൽ സൂക്ഷിക്കുക.

വിലപിടിപ്പുള്ള വസ്തുക്കൾ ക്യാരിഓൺബാഗിൽ സൂക്ഷിക്കാം

വിലപിടിപ്പുള്ള വസ്തുക്കൾ ക്യാരിഓൺബാഗിൽ സൂക്ഷിക്കാം

പാക്ക് ചെയ്യുമ്പോൾ പലരും എളുപ്പത്തിന് ആഭരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെക്ക്-ഇന്‍ ബാഗിൽ സൂക്ഷിക്കാറുണ്ട്. പലപ്പോഴും പ്രശ്നങ്ങളൊന്നും സംഭവിക്കാറില്ലെങ്കിലും ഏതെങ്കിലും കാരണവശാൽ ചെക്കി-ഇൻ ബാഗ് വരാൻ താമസിക്കുന്നത് നിങ്ങളുടെ നെഞ്ചിടിപ്പിനെ കൂട്ടിയേക്കും. പ്രത്യേകിച്ച്, അതിൽ വിലയേറിയ ആഭരണങ്ങളോ മറ്റു വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ. അത്യവശ്യമില്ലെങ്കിൽ വിലയേറി ആഭരണങ്ങളും മറ്റും വീട്ടിൽ തന്നെ സൂക്ഷിക്കുക. യാത്രയിൽ കരുതണമെന്നാണെങ്കില്‍ നിങ്ങൾ എപ്പോഴും കൈയ്യിൽ കരുതുന്ന ക്യാരി-ഓൺ ബാഗിൽ സൂക്ഷിക്കാം.

PC:Anete Lūsiņa

കണക്ഷൻ വിമാനങ്ങൾക്കായി സമയം കണ്ടെത്താം

കണക്ഷൻ വിമാനങ്ങൾക്കായി സമയം കണ്ടെത്താം

കണക്ഷൻ വിമാനങ്ങൾ കയറിയുള്ള യാത്രയാണെങ്കിൽ കുറേ കാര്യങ്ങൾ ശ്രദ്ധിക്കുവാനുണ്ട്. ആദ്യ വിനാമിറങ്ങി വെറും അരമണിക്കൂറിന്റെ മാത്രം ഇടവേളയിൽ കണക്ഷൻ ഫ്ലൈറ്റ് കയറേണ്ട രീതിയിൽ ടിക്കറ്റ് എടുക്കുന്നത് അബദ്ധമാകുവാൻ സാധ്യതയുണ്ട്. നമുക്ക് നിയന്ത്രിക്കുവാൻ കഴിയാത്ത ഏതെങ്കിലും സാഹചര്യത്തിൽ ആദ്യ വിമാനം താമസിക്കുകയോ മറ്റോ ചെയ്താൽ കണക്ഷൻ ഫ്ലൈറ്റ് കിട്ടിയെന്നു വരില്ല. മറ്റൊരു സാഹചര്യം ആദ്യവിമാനമിറങ്ങുന്ന സ്ഥലവും കണക്ഷൻ ഫ്ലൈറ്റിന്‍റെ ഗേറ്റും തമ്മിലുള്ള ദൂരമാണ്. കൃത്യസമയത്ത് വിമാനമിറങ്ങിയാലും അവിടെ എത്തുക എന്നത് ചിലപ്പോൾ
സാധ്യമായെന്നു വരില്ല. ഇങ്ങനെ കണക്ഷ്ൻ ഫ്ലൈറ്റുകൾ നഷ്പെടുത്തുന്നത് സമയവും പണവും മാത്രമല്ല, നമ്മൾ മുൻകൂട്ടി പ്ലാൻ ചെയ്ത മറ്റു പല കാര്യങ്ങൾ കൂടിയാവും.

PC:Marco López

വിമാനത്താവളത്തിൽ നേരത്തേയെത്താം

വിമാനത്താവളത്തിൽ നേരത്തേയെത്താം

കൃത്യസമയത്തേയ്ക്ക് മാറ്റിവയ്ക്കാതെ, കുറച്ച് നേരത്തെ വിമാത്താവളത്തിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. അധികം താമസിച്ചുപോയാൽ ബാഗ് ചെക്ക് ചെയ്യുന്നത് വൈകുന്നതു മുതൽ വിമാനം നഷ്ടപ്പെടുന്നതിനു വരെ കാരണമായേക്കും. ധാരാളം ആളുകളെത്തുന്ന വിമാനത്താവളങ്ങളിലൊക്കെ കടന്നുപോകുവാൻ നിങ്ങൾ കരുതുന്നതിലുമധികം സമയമെടുത്തേക്കും. ആഭ്യന്തര യാത്രകൾക്ക് രണ്ടു മണിക്കൂർ മുൻപെയും അന്താരാഷ്ട്ര യാത്രകൾക്ക് മൂന്നു മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്താം.

PC:Erik Odiin

എത്തിച്ചേരേണ്ട സ്ഥലത്തിനായി ഒരുങ്ങാം

എത്തിച്ചേരേണ്ട സ്ഥലത്തിനായി ഒരുങ്ങാം

ബാഗ് പാക്ക് ചെയ്യുന്നതിനും മറ്റും ശ്രദ്ധ കൊടുക്കുമ്പോൾ പലപ്പോഴും വിട്ടുപോകുന്നത് എത്തിച്ചേരുന്ന സ്ഥലത്തെ നമ്മുടെ താമസവും യാത്രകളും ഒരുക്കുന്നതിലാണ്. ഹോട്ടലുകളിൽ താമസം ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എയർപോര്‍ട്ടിൽ നിന്നുള്ള പിക്ക് അപ്പ് സാധാരണ ഗതിയിൽ അവർചെയ്യുന്നതാണ്. ഇത് നേരത്തെ സംസാരിച്ച് ഉറപ്പുവരുത്തുക. പിക്ക് അപ്പ് ഇല്ലാ എന്നുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഏർപ്പെടുത്താം.

PC:Dennis Gecaj

ഭക്ഷണത്തിന്‍റെ കാര്യം

ഭക്ഷണത്തിന്‍റെ കാര്യം

വിലയേറിയ ഭക്ഷണം നല്കുന്ന കാര്യത്തിൽ വിമാനത്താവളങ്ങളും എയർലൈനുകളും ഒരുപോലെ പേരുകേട്ടതാണ്. എന്നാൽ പലപ്പോഴും മറ്റു വഴികളില്ലാതെ വരുമ്പോൾ ഇവിടുത്തെ ഭക്ഷണം തന്നെ മേടിച്ചേ മതിയാവൂ. നീണ്ട വിമാനയാത്രയിൽ നിങ്ങളുടെ സ്വന്തം ഭക്ഷണം കഴിക്കുവാനാണ് താല്പര്യമെങ്കില് അതിനായി നിങ്ങളുടെ ക്യാരി-ഓൺ ബാഗിൽ സാൻഡ്വിച്ചും സ്നാക്സും കരുതാം.

PC:Unsplash

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെവിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

സുരക്ഷാ നിര്‍ദ്ദേശങ്ങൾ അനുസരിക്കാം

സുരക്ഷാ നിര്‍ദ്ദേശങ്ങൾ അനുസരിക്കാം

വിമാനയാത്രയിൽ നിങ്ങൾക്ക് കൊണ്ടുപോകുവാൻ സാധിക്കുന്ന കാര്യങ്ങളിൽ പല നിബന്ധനകളുമുണ്ട്. സുരക്ഷാ കാരണങ്ങൾ പല സാധനങ്ങൾക്കും വിലക്കുമുണ്ട്. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അനുവദിക്കാത്ത ഒരു കാര്യം പോലും കൊണ്ടുപോകുവാൻ നിങ്ങൾക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല. നിരോധിത ഇനങ്ങളിൽ ഒന്നും പാക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

Read more about: airport travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X