» »മാര്‍ച്ചിലെ യാത്രയ്‌ക്കൊരുങ്ങാം..!!!

മാര്‍ച്ചിലെ യാത്രയ്‌ക്കൊരുങ്ങാം..!!!

Written By: Elizabath

കേരളം ചൂടിന്റെ പിടിയിലേക്ക് വീഴുന്ന സമയമാണ് മാര്‍ച്ച് മുതല്‍. സഞ്ചാരികള്‍ വീട്ടില്‍ നിന്നും പെട്ടിയും തൂക്കി ഇറങ്ങുന്ന സമയവും ഇതുതന്നെ. എങ്കില്‍ ചൂടൊക്കെ മാറി വരുന്നതുവരെ ഒരു യാത്ര പോയാലോ... ഇതാ ചൂടില്‍ നിന്നും രക്ഷപെടാനും പുതിയ പുതിയ സ്ഥലങ്ങള്‍ തേടി പോകുവാനും താല്പര്യമുള്ളവര്‍ക്ക് പറ്റിയ കുറച്ച് ഇടങ്ങള്‍. ഈ ലിസ്റ്റില്‍ അത്ര പ്രശസ്തമല്ലാത്ത സ്ഥലങ്ങളാണ് ഉള്ളതെങ്കിലും അവ നല്കുന്ന കാഴ്ചാനുഭവങ്ങള്‍ മനോഹരമായിരിക്കും എന്നതില്‍ സംശയമില്ല..

ഗുരെസ് വാലി

ഗുരെസ് വാലി

തിരക്കുകളില്‍ നിന്നു മോചനവും ശാന്തതയും തേടി യാത്ര ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഗുരെസ് വാലി. കാശ്മീരിന്റെ രഹസ്യകവാടം എന്നറിപ്പെടുന്ന ഇവിടം ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടാളത്തിന്റെ കനത്ത നിരീക്ഷണത്തിലുള്ള ഇവിടെ സഞ്ചാരികള്‍ക്കായി ധാരാളം ആകര്‍ഷണങ്ങളുണ്ട്. മലയിടുക്കുകളും താഴ് വരകളും ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നവയാണ്.

PC: Zahid samoon

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹിമാലയത്തിന്റെ ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗുരെസ് ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബാണ്ഡിപൂരില്‍ നിന്നും ഇവിടേക്ക് 86 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ചാംപ്ഹായ്

ചാംപ്ഹായ്

മിസോരാമിന്റെ അതിര്‍ത്തി സ്ഥലങ്ങളില്‍ ഒന്നായ ചാംപ്ഹായ് കുന്നുകളും സമതലങ്ങളും നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ പ്രദേശമാണ്. കാടുകളുടെ പശ്ചാത്തലത്തില്‍ കാണുന്ന ഭംഗിയാര്‍ന്ന ഗ്രാമപ്രദേശങ്ങളും തീര്‍ത്തും പൗരാണികമായ കാഴ്തകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
പ്രകൃതിയുമായി ചേര്‍ന്ന് ഒഴിവുദിവസങ്ങള്‍ ചിലവിടാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രം പറ്റിയ ഇടമാണ് ഇത്. ഇപ്പോള്‍ പുറം ലോകത്തിന് മുന്നില്‍ അധികമൊന്നും വെളിപ്പെടാത്ത ഇവിടെ ഭാവിയില്‍ തിരക്കേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാകുമെന്നത് ഉറപ്പ്.

PC: Bogman

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ നിന്നും 186 കിലോമീറ്റര്‍ അകലെയാണ് ചാംപ്ഹായ് ഉള്ളത്. ഭരണപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലത്താണ് ചാംപ്ഹായ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കും മ്യാന്‍മാറിനും ഇടയിലുള്ള സ്ഥലം കൂടിയാണിത്.

ചന്ദിപ്പൂര്‍

ചന്ദിപ്പൂര്‍

ഒഡീഷയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പുറംലോകത്തിന് അത്ര പരിചയമില്ല. മലനിരകളും ക്ഷേത്രങ്ങളും ഒക്കെയുള്ള ഇവിടെ സന്ദര്‍ശകര്‍ വളരെ കുറവായി മാത്രമേ എത്താറുള്ളൂ.

PC:Subhasisa Panigahi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഭുവനേശ്വറില്‍ നിന്നും ചന്ദിപ്പൂരിലേക്ക് 207 കിലോമീറ്റര്‍ ദൂരമാണുള്ളത്. സാധാരണയായി നാലു മണിക്കൂര്‍ സമയം വേണ്ടി വരും ഇവിടെ എത്താന്‍.

പാര്‍വ്വതി താഴ്വര

പാര്‍വ്വതി താഴ്വര

സഞ്ചാരികള്‍ക്ക് ഈ വേനല്‍ക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നായ പാര്‍വ്വതി വാലി. സഞ്ചാരികള്‍ക്ക് കാണാനും കേള്‍ക്കാനും അനുഭവിക്കാനുമുള്ള നിരവധി കാഴ്ചകളും സ്ഥലങ്ങളും പാര്‍വ്വതി വാലി എന്ന ഈ താഴ്വരയിലുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പാര്‍വ്വതി വാലി.

PC:Alok Kumar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഷിംലയില്‍ നിന്നും 223 കിലോമീറ്റര്‍ അകലെയാണ് പാര്‍വ്വതി വാലി സ്ഥിതി ചെയ്യുന്നത്. കുളുവില്‍ നിന്നും 31.5 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

പാങോങ് തടാകം

പാങോങ് തടാകം

പാങോങ് തടാകം എന്നും പാങ്കോങ്ങ് സോ എന്നും ഈ തടാകം അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനക്ക് കീഴിലുള്ള ടിബറ്റിന്റെ ചാങ്താങ്ങ് സമതല അതിര്‍ത്തിയിലാണ് ഈ തടാകം.

PC: Atishayphotography

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ലേയില്‍ നിന്നും 223 കിലോമീറ്റര്‍ അകലെയാണ് പാങോങ് തടാകം സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...