» »മണികള്‍ മുഴങ്ങുന്ന ഹരിദ്വാറിലേക്ക്...

മണികള്‍ മുഴങ്ങുന്ന ഹരിദ്വാറിലേക്ക്...

Written By: Elizabath

പുതുമയിലും പഴമസൂക്ഷിക്കുന്ന നഗരങ്ങള്‍

ഹരിദ്വാരില്‍ വീശുന്ന കാറ്റിനുപോലും പ്രാര്‍ഥനകളുടെയും മന്ത്രങ്ങളുടെയും താളമാണ്. സൈക്കിള്‍ റിക്ഷകളും കയ്യില്‍ ത്രിശൂലമേന്തിയ സന്യാസിമാരും എല്ലാം ദൈവത്തിങ്കലേക്കുള്ള ഈ വഴിയില്‍ കാത്തിരിക്കുകയാണ്. ആരതിയുഴിഞ്ഞ് പാപങ്ങള്‍ കഴുകിക്കളഞ്ഞ് മോക്ഷം പ്രാപിക്കാനെത്തുന്ന മനുഷ്യജന്‍മങ്ങളെയും നോക്കി...

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി തെങ്കൈലാസം

വൈഷ്ണവ ഭക്തര്‍ക്കും ശൈവഭക്തര്‍ക്കും ഒരുപോലെ വിശേഷപ്പെട്ട സ്ഥലമാണിത്. വിഷ്ണു ഭക്തര്‍ ഹരി ദ്വാര്‍ എന്നും ശിവ ഭക്തര്‍ ഹര്‍ ദാര്‍ എന്നുമാണ് ഗംഗാനദിയുടെ തീരത്തായുള്ള ഈ പുണ്യനഗരത്തെ വിളിക്കുന്നത്.

ഹര്‍ കി പൈറി

ഹര്‍ കി പൈറി


ഗംഗയില്‍ കുളിച്ച് പാപങ്ങള്‍ കഴുകി മോക്ഷഭാഗ്യം തേടിയെത്തുന്നവര്‍ പുണ്യ സ്‌നാനഘട്ടമായി കണക്കാക്കുന്നിടമാണ് ഹര്‍ കി പൈറി. പലാഴി കടഞ്ഞെടുത്ത അമൃതവുമായി ഗരുഢന്‍ പോകുമ്പോള്‍ ഇവിടെ അമൃത് തുള്ളികള്‍ വീണതായി വിശ്വസിക്കപ്പെടുന്നു.
ഹിമാനിയില്‍ നിന്നും നിന്നുംഉത്തരേന്ത്യയിലെ സമതലത്തിലേക്ക് ഗംഗാനദി പ്രവേശിക്കുന്നത് ഇവിടെ വെച്ചാണ്.
കുംഭമേളയും അര്‍ഥകുംഭമേളയും നടക്കുന്ന ഇവിടം വിക്രമാദിത്യ മഹാരാജാവ് തന്റെ സഹോദരനായ ഭര്‍തൃഹരിയുടെ ഓര്‍മ്മയ്ക്കായുണ്ടാക്കിയതാണെന്നും പറയപ്പെടുന്നു. ബ്രഹ്മകുണ്ഡ് എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

PC:Prashant Ram

മാനസദേവി ക്ഷേത്രം

മാനസദേവി ക്ഷേത്രം

കാശ്യപ മഹര്‍ഷിയുടെ മാനസ പുത്രിയായ മാനസദേവിക്കായി പണിതീര്‍ത്ത ഈ ക്ഷേത്രം സിവാലിക് റേഞ്ചിലെ ബില്‍വാ പര്‍വതിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ്. പ്രധാനമായും രണ്ട് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. അഞ്ച് കരങ്ങളും മൂന്നു വായയുമുള്ള ഒന്നും എട്ടുകൈകളോടു കൂടിയ മറ്റൊന്നും. കേബിള്‍ കാര്‍ വഴിയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക.

PC: Ssriram mt

ഭാരത് മാതാ മന്ദിര്‍

ഭാരത് മാതാ മന്ദിര്‍


ഭാരതത്തിന്റെ മാതാവിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹരിദ്വാറിലെ പ്രശസ്തമായ ക്ഷേത്രമാണ് ഭാരത് മാതാ മന്ദിര്‍.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലികഴിച്ച ധീര രക്തസാക്ഷികളെ ഇവിടെ അനുസ്മരിക്കുന്നു.
1983 ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
എട്ടു നിലകളുള്ള ഈ ക്ഷേത്രത്തില്‍ ഒന്നാം നിലയില്‍ ഭാരത മാതാവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. 180 അടിയോളം ഉയരമുണ്ട് ക്ഷേത്രത്തിന്.

PC: Dennis Jarvis

ഗംഗാ ആരതി

ഗംഗാ ആരതി


ഗംഗാ നദിയില്‍ ഭക്തര്‍ നടത്തുന്ന പ്രാര്‍ഥനയാണ് ഗംഗാ ആരതി എന്നറിയപ്പെടുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ ഏഴുമണിവരെ നടക്കുന്ന ആരതി കാണാനായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. പുരോഹിതന്‍ കയ്യില്‍ തെളിയിച്ച വിളക്കുമായി ഗംഗാദേവിക്ക് പ്രാര്‍ഥനകളര്‍പ്പിക്കും. മണിമുഴക്കത്തിന്റെ അകമ്പടിയിലാണ് ആരതി പൂര്‍ത്തിയാക്കുന്നത്.
ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും ആരതി കണ്ടിരിക്കേണ്ടതാണ്.

PC: Abigail Becker

ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍

ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍


എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന പുണ്യസ്ഥലമാണിത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയുള്ളത്.

PC: wagon16

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍


ഹരിദ്വാറില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയുള്ള ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഏറ്റവുമടുത്ത വിമാനത്താവളം.
ട്രെയിനില്‍ വരുന്നവര്‍ക്ക് ഹരിദ്വാര്‍ ജംങ്ഷന്‍ സ്‌റ്റേഷനാണ് ഏറ്റവുമടുത്തുള്ളത്. ഇവിടെ നിന്ന് ഡെല്‍ഹിയിലേക്കും ഡെറാഡൂണിലേക്കും ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാണ്.
ഹരിദ്വാരില്‍ എത്തിച്ചേരാന്‍ ഏറ്റവും എളുപ്പം റോഡ് മാര്‍ഗ്ഗമാണ്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം.

PC: Justin Pickard