India
Search
  • Follow NativePlanet
Share
» »വടക്കന്‍ മണ്ണിലെ തെയ്യക്കാലം...കാവിറങ്ങി നിറഞ്ഞാടുന്ന തെയ്യവിശേഷങ്ങള്‍

വടക്കന്‍ മണ്ണിലെ തെയ്യക്കാലം...കാവിറങ്ങി നിറഞ്ഞാടുന്ന തെയ്യവിശേഷങ്ങള്‍

By Srimin Adithyan

വടക്കൻ മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂർ കാസർകോട് ജില്ലക്കാരുടെ ജീവിതം ആചാര അനുഷ്ഠാന കലകളും ആയി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് തെയ്യവും തിറകളും. ഡിസംബർ മാസം അവസാനം മുതൽ മാർച്ച് അവസാനം വരെ തങ്ങളുടെ ജീവിതത്തിന്റെ ഏറിയപങ്കും കാവുകളിലും തിറ പറമ്പുകളിലും ചിലവഴിക്കുന്നവരാണ് മലബാറുകാർ. ചുവന്ന പട്ടും കുരുത്തോലകളുമായി തെയ്യങ്ങൾ കാവ് ഇറങ്ങുമ്പോൾ അസുര വാദ്യങ്ങളുടെ അകമ്പടിയോടെ തങ്ങളെ കാണാനും അനുഗ്രഹങ്ങൾ ചൊരിയാനും തങ്ങളുടെ സങ്കടങ്ങൾ കേട്ടു മാറോടണച്ചു ആശ്വസിപ്പിക്കാനും ഭാവി പ്രവചിക്കാനും ദൈവങ്ങൾ മനുഷ്യരുടെ ശരീരത്തിൽ കുടിയേറുന്നു എന്നതാണ് അവരുടെ വിശ്വാസം. വടക്കന്‍ മണ്ണിലെ തെയ്യങ്ങളെക്കുറിച്ച് ശ്രിമിന്‍ ആദിത്യന്‍ എഴുതുന്നു

കണ്ണൂരുകാരുടെ തെയ്യവും തിറകളും

കണ്ണൂരുകാരുടെ തെയ്യവും തിറകളും

എണ്ണിയാലൊടുങ്ങാത്ത തെയ്യങ്ങളും ദൈവങ്ങളും കാവുകൾ നിറഞ്ഞാടുമ്പോൾ അവരുടെ ചരിത്രവും അടിച്ചമർത്തപ്പെട്ട കീഴാളൻമാരുടെ ജീവിതവും തോറ്റങ്ങൾ ആയി നമ്മുടെ കർണപുടങ്ങളിലൂടെ അലയടിച്ചു കൊണ്ടിരിക്കും. ബാലി സുഗ്രീവ കഥകളും യുദ്ധവും അടിസ്ഥാനമാക്കി അപൂർവങ്ങളിൽ അപൂർവമായ തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന അണ്ടല്ലൂർക്കാവും, ആയോധനകലകളിൽ കൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന കണ്ടനാർകേളനും പയ്യമ്പള്ളി ചന്തുവും തച്ചോളി ഒതേനനും തീയിൽ വെന്തു മരിച്ച തീച്ചാമുണ്ടിയും, പഴയതിനേക്കാൾ അഞ്ച് ഇരട്ടിയോളം നീളമുള്ള ഭാരമേറിയ കുരുത്തോല മുടിയുമായി പോയി കാലുകളിൽ പീഠം ചാടി കടക്കുന്ന ഗുളികൻ തെയ്യവും, വാളും പരിചയുമായി വായുവിൽ മലക്കം മറിയുന്ന ഗുരു കാരണവരും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മുത്തപ്പനും കണ്ണൂരുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്

തെയ്യക്കാലം

തെയ്യക്കാലം

ഈ ലോകത്ത് ഏതു കോണിൽ ആയിരുന്നാലും തന്റെ ഈ ലോകത്ത് ഏതു കോണിൽ ആയിരുന്നാലും തന്റെ നാട്ടിലേക്ക് ഓടിയെത്താൻ വടക്കൻ മലബാറുകാരൻ ആഗ്രഹിക്കുന്ന ഒരു കാലമുണ്ട്. അതാണ് അവന്റെ തെയ്യക്കാലം. മൺമറഞ്ഞു പോകുന്ന നമ്മുടെ നമ്മുടെ പൈതൃകവും ആചാരവും പുതുതലമുറകൾ വേണ്ടത്ര ആസ്വദിക്കുന്നില്ല എന്നുള്ളത് വലിയൊരു പോരായ്മ തന്നെയാണ്.
കണ്ണൂരിലെ തലശ്ശേരി താലൂക്കിൽ പാനൂർ കടവത്തൂരിൽ അടുത്ത് ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രവും മയ്യഴിപ്പുഴയുടെ തീരത്ത് കോഴിക്കോട് ജില്ലയിൽ ഇരിങ്ങണ്ണൂര് നിലകൊള്ളുന്ന ശ്രീ വേങ്ങേരി ഭഗവതി ക്ഷേത്രവും അതിനടുത്തു തന്നെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മേപ്പനങ്ങാട് ഭഗവതി ക്ഷേത്രവും അവിടെ കെട്ടിയാടുന്ന തിറകളുടെ ചരിത്രവുമാണ് നമ്മൾ ഇവിടെ പങ്കുവയ്ക്കുന്നത്,ഓടിയെത്താൻ വടക്കൻ മലബാറുകാരൻ ആഗ്രഹിക്കുന്ന ഒരു കാലമുണ്ട്. അതാണ് അവന്റെ തെയ്യക്കാലം. മൺമറഞ്ഞു പോകുന്ന നമ്മുടെ നമ്മുടെ പൈതൃകവും ആചാരവും പുതുതലമുറകൾ വേണ്ടത്ര ആസ്വദിക്കുന്നില്ല എന്നുള്ളത് വലിയൊരു പോരായ്മ തന്നെയാണ്.

അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ചരിത്രം

അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ചരിത്രം

നൂറു കണക്കിന് വർഷങ്ങൾ പഴകിയ ചരിത്രങ്ങൾ ആയതുകൊണ്ടുതന്നെ കഥകൾ പലതരത്തിൽ പറയപ്പെടുന്നുണ്ട് ഇതിൽനിന്നെല്ലാം ശേഖരിച്ച വിവരങ്ങൾ ആണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ഭഗവതി എന്നതുകൊണ്ടുതന്നെ അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ചരിത്രമാണ് തോറ്റങ്ങളിലൂടെ കഥകളായി അറിയപ്പെടുന്നത്, നീലേശ്വരത്തു നിന്നും ജന്മികളുടെ ഉപദ്രവങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിച്ച അമ്മയും നാലു മക്കളും ആണ് ഈ ഈ മൂന്ന് ക്ഷേത്രങ്ങളിലെ തിറകളും ആയി ബന്ധപ്പെട്ടു കിടക്കുന്നത്

പ്രാണരക്ഷാർത്ഥം നാടുവിട്ട അമ്മയും മക്കളും

പ്രാണരക്ഷാർത്ഥം നാടുവിട്ട അമ്മയും മക്കളും

പ്രാണരക്ഷാർത്ഥം നാടുവിട്ട അമ്മയും മക്കളും രക്ഷപെടുവാന്‍ ശ്രമിക്കുന്നതിനിടയിൽ ഏറ്റവും ഇളയ മകൾ മയ്യഴിപ്പുഴയുടെ ആഴങ്ങളിൽ വീണു മരിച്ചു എന്നതാണ് കഥ. വരുന്ന വഴിയിൽ ആദ്യം അഭയംതേടിയ സ്ഥലമാണ് മേപ്പനങ്ങാട് ക്ഷേത്രമായി അറിയപ്പെടുന്നത്. ഇവിടെ കെട്ടിയാടുന്ന അതും ഭഗവതിയുടെ ഒരു മകളുടെ തെയ്യമാണ്. ശേഷം മയ്യഴിപ്പുഴയുടെ തെക്ക് ഭാഗമായി വരുന്ന ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രം. ഭഗവതിയുടെ താലപ്പൊലി തിറ ഗുളികൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, പോതി, വസൂരിമാല, ബപ്പൂരൻ തുടങ്ങിയ തിറകൾ ആണ് പ്രധാനമായും ഇവിടെ കെട്ടിയാടുന്നത്.

പന്തം വീശല്‍ ചടങ്ങ്

പന്തം വീശല്‍ ചടങ്ങ്

വഴിതെറ്റി ഇരുട്ടിലൂടെ പുഴ കടക്കാൻ ശ്രമിക്കുന്ന അമ്മയ്ക്കും മക്കൾക്കും ചുട്ടു വീശി വെളിച്ചമേകിയതിന്റെ ഓർമയ്ക്കാണ് ഇവിടെയുള്ള പ്രധാന വഴിപാടായ പന്തം വീശൽ നടത്തിവരുന്നത്. ആയിരക്കണക്കിന് യുവാക്കൾ ഉത്സവം തുടങ്ങുന്നതോടെ കൂടി മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വ്രതശുദ്ധിയോടെ നോമ്പെടുത്തു തുടങ്ങുന്നു. ചെറുപയർ വേവിച്ച് കഞ്ഞി ഒരുനേരം കഴിച്ച് അരി ആഹാരങ്ങൾ ഒഴിവാക്കി തെയ്യത്തിന് ദിവസം രാവിലെ കുളിച്ച് ഈറ്റ വെട്ടിയെടുത്ത് അതിൽ തെങ്ങിൽ നിന്നും പറിച്ചെടുക്കുന്ന ചെതുമ്പലുകൾ ഒരു പ്രത്യേകരീതിയിൽ അടക്കി കെട്ടിവച്ച് പന്തങ്ങൾ ഉണ്ടാക്കുന്നു. ചുവന്ന പട്ട് കെട്ടിയ വലിയ പന്തങ്ങൾ കാവുകളിലേക്ക് മാറ്റങ്ങളുടെ അകമ്പടിയോടെ വരുന്നത് നയനമനോഹരമായ കാഴ്ച്ച തന്നെയാണ്. ഭഗവതിയുടെ വെള്ളാട്ടം ഇറങ്ങിയശേഷം ശ്രീകോവിലിൽ നിന്നും കത്തിച്ചു വരുന്ന അഗ്നി അറിയാത്തവർക്ക് മുന്നിലുള്ള കർപ്പൂരാഴിയിലേക്ക് പകരുകയും അവിടെനിന്ന് ആയിരക്കണക്കിന് പന്തങ്ങളിലേക്ക് പകരുകയും ചെയ്യുന്നു.

അമ്മയ്ക്കും മക്കള്‍ക്കും വെളിച്ചം പകരുവാന്‍

അമ്മയ്ക്കും മക്കള്‍ക്കും വെളിച്ചം പകരുവാന്‍

ഭഗവതിയുടെ വെള്ളാട്ടം കഴിയുംവരെ വെളിച്ചം പകരാൻ ആയി ഈ പന്തങ്ങൾ കാവുകളിൽ നിറഞ്ഞുനിൽക്കും. അമ്മയ്ക്കും മക്കൾക്കും പ്രാണരക്ഷാർത്ഥം യാത്ര ചെയ്യാൻ വെളിച്ചം വീശുന്ന ഈ ചടങ്ങുകൾ കുറൂളി കാവിലും പുഴയുടെ നേരെ അക്കരെയുള്ള വേങ്ങേരി ഇല്ലത്തും കാണാവുന്നതാണ്. നടക്കും വരെയുള്ള ചരിത്രം കുറൂളികാവിലും ഏറ്റവും ഉള്ളത് വേങ്ങേരി ഇല്ലാത്തതുമാണ് കെട്ടിയാടുന്നത്. അതുകൊണ്ടുതന്നെ ഈ തെയ്യങ്ങൾ തമ്മിൽ ഒരു ദിവസത്തെ ഇടവേളകളിൽ നടക്കുകയാണ്. രണ്ടു സ്ഥലങ്ങളിലും കെട്ടിയാടുന്ന സംഘം ഒന്നുതന്നെയാണ്.

അഴി മുറിക്കൽ ചടങ്ങ്

അഴി മുറിക്കൽ ചടങ്ങ്

വേങ്ങേരി ഇല്ലത്തേക്ക് എത്തുമ്പോൾ അമ്മ ഭഗവതിയും മകളും ഒരേസമയത്ത് കെട്ടിയാടുന്നു. വടക്കൻ മലബാറിലെ ഒരേയൊരു കാവിൽ മാത്രം നടക്കുന്ന അഴി മുറിക്കൽ ചടങ്ങ് നടക്കുന്നതും ഇവിടെയാണ്. വലിയ തെങ്ങ് കീറി ഉണ്ടാക്കുന്ന കഴുക്കോലുകൾക്കിടയിലൂടെ നീളത്തിൽ ചീകി ഒരുക്കി ഉണ്ടാക്കിയ അഴികൾ മാനംമുട്ടെ കുത്തി നിർത്തിയിട്ടുണ്ടാവും.

അഴി പിടിച്ച് ആടിയുലയുന്ന ഭഗവതി

അഴി പിടിച്ച് ആടിയുലയുന്ന ഭഗവതി

തലേദിവസം വൈകുന്നേരം ഇറങ്ങുന്ന അമ്മ ഭഗവതിയും മകളും രാത്രി പുഴക്കരയിലേക്ക് കുളിക്കാൻ പോകുന്ന ചടങ്ങുണ്ട്. കുളിച്ച് ചുവന്ന മുണ്ടുടുത്ത് നാടുനീളെ തെണ്ടാൻ ഇറങ്ങും. വാദ്യങ്ങളുടെയും പന്തങ്ങളുടെയും അകമ്പടിയോടെ ഏക്കറുകണക്കിന് നിലങ്ങളും നൂറുകണക്കിന് വീടുകളും കയറിയിറങ്ങി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് നേർച്ചകൾ വാങ്ങി പിറ്റേദിവസം ഉച്ചയോടുകൂടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു. ദേഷ്യത്തോടെ കൂടി ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന മകൾ തെയ്യം നേരെ അഴിയുടെ മുകളിലേക്ക് ഓടിക്കയറി അഴി കൈകൊണ്ട് പൊടിച്ചെടുക്കും. ഏറ്റവും മുകളിൽ കയറി അഴി പിടിച്ച ആടിയുലയുന്ന ഭഗവതിയുടെ തെയ്യം കാണുമ്പോൾ ഭയം തോന്നും.
ശേഷം ഓടിയെത്തുന്ന അമ്മ ഭഗവതിയും ഇതേ കർമ്മങ്ങൾ ആവർത്തിക്കുന്നു. ഇടയ്ക്ക് പുഴയിലേക്ക് നോക്കി വികാരനിർഭരമായി പുഴയിലേക്ക് കളഞ്ഞുപോയ തന്റെ മകളെ ഓർത്ത് കരയുന്ന രംഗം നമ്മുടെ മനസ്സിനെ വല്ലാതെ സ്പർശിക്കും.

തെയ്യക്കാലങ്ങള്‍ ബാക്കിവയ്ക്കുന്നത്

തെയ്യക്കാലങ്ങള്‍ ബാക്കിവയ്ക്കുന്നത്

അടിച്ചമർത്തപ്പെട്ട ഓരോ കീഴാളന്റെയും ശബ്ദങ്ങളാണ് തെയ്യങ്ങളായി പരിണമിക്കപെടുന്നത്. ചുവന്ന പട്ടുകളും അസുരവാദ്യങ്ങളും
ഓട്ടുവിളക്കിലെ എണ്ണ കുതിർന്ന കരിന്തരിയിലെ മണവും, തോറ്റവും സന്ധ്യയും ഓരോ വടക്കൻ മലബാറുകാരന്റെയും വികാരമാണ്, അവനു മാത്രം അവകാശപ്പെട്ട അവന്റെ ദൈവങ്ങളുമായി സംവദിക്കാനുള്ള അവന്റെ സമയം.

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

Read more about: theyyam kannur history festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X