Search
  • Follow NativePlanet
Share
» »ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

ഇതാ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവിൽ ഗോവയിലേക്ക് ഒരു ബജറ്റ് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നു നോക്കാം..

ആഘോഷിക്കുവാൻ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്ന നാടുകളിലൊന്ന് ഗോവയാണ്. കേരളത്തിൽ നിന്നു എളുപ്പത്തിൽ എത്താമെന്നതും കുറഞ്ഞ ചിലവിൽ പരമാവധി അടിച്ചുപൊളിക്കാം എന്നതുമാണ് ഗോവയിലേക്ക് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ ആകർഷിക്കുന്നത്. കുടുംബവും കുട്ടികളുമൊത്ത് ഗോവയിലേക്കൊരു യാത്ര പ്ലാൻ ചെയ്തുപോകുവാൻ പറ്റിയ സമയം കൂടിയാണിത്. മാത്രമല്ല, ഇത്തവണത്തെ ക്രിസ്മസോ ന്യൂ ഇയറോ കണക്കാക്കി പോയാൽ നല്ലൊരു അനുഭവവും ആഘോഷവും ആയിരിക്കുകയും ചെയ്യാം. ഇതാ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവിൽ ഗോവയിലേക്ക് ഒരു ബജറ്റ് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നു നോക്കാം...

ഗോവ സന്ദർശിക്കുവാൻ പറ്റിയ സമയം

ഗോവ സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ ജനുവരി-ഫെബ്രുവരി വരെയുള്ള സമയമാണ് ഗോവ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ആഘോഷിക്കുവാൻ പറ്റിയ ഇടം ഗോവയായതിനാൽ പ്രത്യേകിച്ച് , യുവാക്കൾ ഈ സമയത്ത് ഗോവ യാത്ര നടത്തുന്നു. കുടുംബവുമായും കുട്ടികളുമായും സുരക്ഷിതമായി സന്ദർശിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണ് ഗോവ. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും പരിപാടികളും ഇവിടെ സ്ഥിരം നടക്കാറുമുണ്ട്.

PC:Abdullah Ahmad/Unsplash

കേരളത്തിൽ നിന്നു ഗോവയിലേക്ക് ട്രെയിൻ യാത്ര

കേരളത്തിൽ നിന്നു ഗോവയിലേക്ക് ട്രെയിൻ യാത്ര

കേരളത്തിൽ നിന്നു ഗോവയിലേക്ക് ചിലവ് കുറഞ്ഞ യാത്ര പരിഗണിക്കുമ്പോൾ ട്രെയിൻ തിരഞ്ഞെടുക്കാം. പ്രതിദിന ട്രെയിനുകളും പ്രതിവാര ട്രെയിനുകളും നിരവധി ഉണ്ട് ഗോവയിലേക്ക്. ട്രെയിനിൽ മഡ്‌ഗാവോൺ സ്റ്റേഷനിലേക്കാണ് ടിക്കറ്റ് എടുക്കേണ്ടത്. എറണാകുളം ജംങ്ഷനിൽ നിന്നും മഡ്ഗാവോണിലേക്ക് സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 435- 465 രൂപ മുതൽ ലഭിക്കും. കോഴിക്കോട് നിന്നാണ് യാത്രയെങ്കിൽ സ്ലീപ്പർ ടിക്കറ്റിന് 395 രൂപയാണ് നിരക്ക്.

PC: Abdullah Ahmad/Unsplash

മഡ്ഗാവോണിൽ ട്രെയിനിറങ്ങിയാൽ

മഡ്ഗാവോണിൽ ട്രെയിനിറങ്ങിയാൽ

റെയില്‍വേ സ്റ്റേഷൻ മ‍ഡ്ഗാവോൺ ആണെങ്കിലും ഗോവയുടെ കാഴ്ചകളിലേക്ക് എത്തുന്നതിന് നിങ്ങൾക്ക് ഇവിടെ നിന്നും നോർത്ത് ഗോവയിലേക്ക് പോകണം. അതിനേറ്റവും എളുപ്പമുള്ള വഴി ഇവിടെ നിന്നും ടൂ വീലർ വാടകയ്ക്ക് എടുക്കുക എന്നതാണ്. നിങ്ങളുടെ ഗോവ യാത്രയിൽ നാടു മുഴുവൻ കറങ്ങുവാൻ ഈ സ്കൂട്ടർ ഉപകരിക്കുകയും ചെയ്യും. ഒരു ദിവസം സ്കൂട്ടർ വാടക 250 മുതൽ 300 രൂപ വരെയാകും. നിങ്ങളുടെ താല്പര്യം പോലെ ബൈക്കും കാറും ലഭ്യമാണെങ്കിലും അവയുടെ വാടക കൂടുതലായിരിക്കും. ഇവിടുത്തെ ഉൾപ്രദേശങ്ങളിലേക്ക് അധികം വാഹനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഗോവ യാത്രയിൽ ഇരുചക്ര വാഹനം വളരെ സൗകര്യ പ്രദമായിരിക്കും. മാത്രമല്ല, ബസു കാത്തു നിൽക്കുന്ന സമയം ലാഭിക്കുകയും ചെയ്യാം. പെട്രോൾ ചിലവ് ഒരു ദിവസം 400 രൂപ വരെ വേണ്ടി വരും.

PC: Aditya Rathod/Unsplash

ബസിനു പോകാം

ബസിനു പോകാം

വണ്ടി വാടകയ്ക്ക് എടുക്കുവാന്‍ താല്പര്യമില്ലെങ്കിൽ പൊതുഗതാഗതത്തെ ആശ്രയിക്കാം. ഇതിനായി മഡ്ഗാവോണിൽ നിന്നും നേരെ നോർത്ത് ഗോവയിലേക്ക് പോകണം. റെയിൽവേ സ്റ്റേഷനിൽ നിന്നും നോക്കൽ ബസിൽ ഇവിടുത്തെ കദംബ ബസ് സ്റ്റാൻഡിലേക്ക് പോകാം. സ്റ്റാൻഡിൽ നിന്നും ആദ്യം പനാജിക്കും അവിടുന്ന് പിന്നെ നോർത്ത് ഗോവയിലേക്ക് ബസ് ലഭിക്കും. ഇതിനായി ലോക്കൽ ബസുകളെ ആശ്രയിക്കാം. രണ്ടു മണിക്കൂർ നേരത്തിൽ മഡ്ഗാവോണിൽ നിന്നും നോർത്ത് ഗോവയിലെത്താം.

ഇനി ഹോട്ടൽ കണ്ടുപിടിക്കണം

ഇനി ഹോട്ടൽ കണ്ടുപിടിക്കണം

നോർത്ത് ഗോവയിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് താമസ സൗകര്യം കണ്ടെത്തുക എന്നാണ്. ബജറ്റ് സ്റ്റേകൾ ഒരുപാട് ഗോവയിൽ ലഭ്യമാണ്. 500 രൂപ മുതൽ ഇവിടെ താമസസൗകര്യങ്ങൾ ലഭിക്കും. ടൗണിനോട് ചേർന്നു താമസിക്കുന്നതനുസരിച്ച് ചിലവ് കൂടും എന്നതിനാൽ കുറച്ച് ദൂരത്തായുള്ള ബജറ്റ് താമസസൗകര്യങ്ങൾ തിര‍ഞ്ഞെടുക്കാം. ബീച്ചിൽ ഷാക്കുകളിലെ താമസവും പൊതുവേ ലാഭകരമാണ്.

PC: Kotagauni Srinivas/Unsplash

ഗോവയിലെ ഭക്ഷണം

ഗോവയിലെ ഭക്ഷണം

ലോകമെമ്പാടു നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമായതിനാൽ എല്ലാ നാടുകളിലെയും രുചികൾ ഇവിടെ ലഭിക്കും. ഒരു ദിവസം പരമാവധി 400 രൂപ വരെ സാധാരണ ഭക്ഷണത്തിന് ചിലവ് വരും. എന്നാൽ ഒരു ദിവസമെങ്കിലും ഗോവയിലെ സ്പെഷ്യൽ രുചികളും സീഫൂഡും പരീക്ഷിക്കുവാൻ അവസരം കണ്ടെത്തണം.

PC:Ashutosh Saraswat/Unsplash

ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ഫ്ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍

രണ്ടു ദിവസത്തെ യാത്ര

രണ്ടു ദിവസത്തെ യാത്ര

വളരെ കുറഞ്ഞ ചിലവിൽ പ്ലാൻ ചെയ്യുന്ന യാത്രയായതിനാൽ രണ്ടു ദിവസത്തിൽ ഇവിടുത്ത കാഴ്ചകൾ കണ്ടു തീർക്കാം. നോർത്ത് ഗോവയെന്നും സൗത്ത് ഗോവയെന്നും തിരച്ച് കാഴ്ചകൾ കാണുന്നതാണ് ഏറ്റവും നല്ലത്. നോർത്ത് ഗോവയിൽ അൻജുനാ ബീച്ച്, ബാഗാ ബീച്ച്., വാഗറ്റോർ ബീച്ച്, കാലന്‍ഗുട്ടെ ബീച്ച്, ചാപോയ കോട്ട, ഫോർട്ട് അഗൗഡ എന്നിവിടങ്ങൾ ആദ്യത്തെ ദിവസം സന്ദർശിക്കാം.

സൗത്ത് ഗോവയിൽ പലോലിം, പനാഡി, ഓൾഡ് ദോവ, ഡോണാ പൗല, കോൾവാ, മിരാമർ എന്നിവിടങ്ങൾ സന്ദർശിക്കാം.
സൗത്ത് ഗോവയിലെ പ്രധാന സ്ഥലങ്ങൾ ബസില്‍ സന്ദര്‍ശിക്കുവാനുള്ള പാക്കേജുകളും ലഭ്യമാണ്. 300-350 രൂപയിൽ ഈ പാക്കേജ് ഹോട്ടലുകാർ തന്നെ ലഭ്യമാക്കും,

PC: Mayur Deshpande/Unsplash

ഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണിഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണി

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X