Search
  • Follow NativePlanet
Share
» »എസി-3 ഇക്കണോമി കോച്ചുകൾ ഒഴിവാക്കുവാനൊരുങ്ങി റെയിൽവേ, അവസാനിക്കുന്നത് ഏറ്റവും ചിലവ് കുറഞ്ഞ എസി ട്രെയിൻ യാത്ര!

എസി-3 ഇക്കണോമി കോച്ചുകൾ ഒഴിവാക്കുവാനൊരുങ്ങി റെയിൽവേ, അവസാനിക്കുന്നത് ഏറ്റവും ചിലവ് കുറഞ്ഞ എസി ട്രെയിൻ യാത്ര!

കുറച്ചു കാലം മുൻപ് തിരഞ്ഞെടുത്ത ട്രെയിനുകളിൽ ആരംഭിച്ച എസി-3 ഇക്കണോമി ക്ലാസ് നിർത്തലാക്കുവാൻ ഇന്ത്യൻ റെയിൽവേ.

കുറച്ചു കാലം മുൻപ് തിരഞ്ഞെടുത്ത ട്രെയിനുകളിൽ ആരംഭിച്ച എസി-3 ഇക്കണോമി ക്ലാസ് നിർത്തലാക്കുവാൻ ഇന്ത്യൻ റെയിൽവേ. എസി-3 ഇക്കണോമി ക്ലാസ് എസി-3 ക്ലാസുമായി ലയിപ്പിക്കാനാണ് റെയില്‍വേ തീരുമാനിക്കുന്നത്. പതിനാല് മാസം മുൻപ്, 2021 സെപ്റ്റംബർ മാസത്തിലാണ് റെയിൽവേ എസി-3 ഇക്കണോമി ക്ലാസുകൾ കൊണ്ടുവന്നത്. സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് നിരക്കുകളായിരുന്നു എസി-3 ഇക്കണോമി ക്ലാസുകളുടെ പ്രത്യേക.

Cover Image PC: Arfan Abdulazeez/ Unsplash

വളരെ കുറച്ചു ക്ലാസുകളിൽ മാത്രമേ റെയിൽവേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ഈ കോച്ച് ട്രെയിനുകളിൽ ബുക്കിങ്ങിനായി ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

Indian railway

PC:Belle Maluf/ Unsplash

വാർത്തകൾ അനുസരിച്ച് എസി-3 ഇക്കണോമി, എസി-3 ക്ലാസുമായി ലയിക്കും. എസി3 -E യിൽ താങ്ങാനാവുന്ന വിലനിലവാരത്തിൽ കൂടുതൽ ബർത്തുകളും മികച്ച സൗകര്യങ്ങളും ലഭ്യമാണ്. ഇത്തരത്തിലുള്ള 463 കോച്ചുകളുണ്ട്. അതിനാൽ ലയിപ്പിക്കുന്നത് കാര്യമായ വ്യത്യാസം സൃഷ്ടിക്കില്ല എന്നാണ് കരുതുന്നത്. എസി-3 ഇക്കണോമി ക്ലാസില്‍ സാധാരണ എസി കോച്ചിൽ നല്കുന്നതുപോല പുതപ്പും മറ്റു സൗകര്യങ്ങളും നല്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇവ ലയിപ്പിക്കുന്നതോടെ യാത്രക്കാർക്ക് പുതപ്പും മറ്റ് സൗകര്യങ്ങളും ലഭ്യമാകും.

indian railway

ഇക്കോണമി എസി 3 കോച്ചും പഴയ എസി 3 ടയർ കോച്ചും തമ്മിലുള്ള പ്രധാന വ്യത്യാസം നിരക്ക്, ഇന്റീരിയർ, സൗകര്യങ്ങൾ, ബെർത്തുകൾ എന്നിവയിലാണ്. പരമ്പരാഗത എസി 3 ടയർ ഒരു ഐസിഎഫ് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം എസി 3 ഇക്കോണമി കോച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത് എൽഎച്ച്ബി പ്ലാറ്റ്‌ഫോമിലാണ്. ഇക്കോണമി എസി 3 ടിക്കറ്റ് നിരക്ക് സാധാരണ എസി 3 ടയർ ടിക്കറ്റിനേക്കാൾ 8 മടങ്ങ് കുറവാണ്. 3A ക്ലാസിൽ ഓരോ കമ്പാർട്ടുമെന്റിലും 6 ബർത്തും 2 സൈഡ് ബർത്തും ഉണ്ട്, എന്നാൽ 3E ക്ലാസിൽ 3 സൈഡ് ബർത്ത് ഉണ്ട്, ഇത് ഒരു കമ്പാർട്ടുമെന്റിന് ആകെ 9 ബർത്ത് ആണ്. അതായത് എസി 3 കോച്ചിൽ ഒരു സമയം 72 ബെർത്തുരളും എസി-3 ഇക്കണോമിയില്‍ 83 ബെര്‍ത്തുകളാണ് ഉണ്ടാകുക.

Indian Railway To Disperse AC 3 Economy Coaches

എസി 3 ഇക്കണോമി ക്ലാസ് അടിസ്ഥാന നിരക്ക് ലിസ്റ്റ്

ടിക്കറ്റ് നിരക്കും കിലോമീറ്ററും
Rs 400 300 കി.മീ
Rs 500 491-500 കി.മീ
Rs 908 741-750 കി.മീ
Rs 1102 991-1000 കി.മീ
Rs 1431 1476 -1500 കി.മീ

300 കിലോമീറ്റർ വരെയുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് 440 രൂപയും 5000 കിലോമീറ്റർ വരെയുള്ള ഏറ്റവും ചെലവേറിയ നിരക്ക് 4,951 രൂപയുമാണ്.300 കിലോമീറ്റർ വരെയുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് 440 രൂപയും 5000 കിലോമീറ്റർ വരെയുള്ള ഏറ്റവും ചെലവേറിയ നിരക്ക് 4,951 രൂപയുമാണ്.

യാത്രയിൽ സ്ലീപ്പറിൽ നിന്നും 3എസിയിലേക്ക് സൗജന്യമായി മാറാം

സ്ലീപ്പര്‍ ക്സാസ് ‌ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ഓട്ടോ ‌ടിക്കറ്റ് അപ്ഗ്രഡേഷന്‍ ഇന്ത്യൻ റെയില്‍വേ നല്കുന്നുണ്ട്. ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഈ സൗജന്യ അപ്ഗ്രഡേഷൻ റെയിൽവേ നല്കുന്നത്.

ട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാംട്രെയിൻ യാത്രക്കാർക്ക് ആശ്വസിക്കാം, യുടിഎസ് ആപ്പിന്‍റെ ദൂരപരിധി ഇനി 20 കിമീ, ക്യൂ നിൽക്കാതെ ടിക്കറ്റെടുക്കാം

അതിനാല്‍ കൂടുതല്‍ തുക നല്കാതെ ആളുകള്‍ക്ക് അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്യുവാനും അങ്ങനെ ഒഴിവുള്ള ബർത്തുകളില്‍ യാത്രക്കാരെ എത്തിക്കുവാനും സാധിക്കും. ഇതുവഴി

വെയിറ്റിങ് ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പാക്കുവാനും കഴിയും. ഈ അപ്ഗ്രഡേഷനു പരിഗണിക്കപ്പെടുക എന്നത് എളുപ്പമാണ്. നിങ്ങൾ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓ‌ട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്സ് ‌ടിക്ക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം...എങ്ങനെയെന്നല്ലേ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X