Search
  • Follow NativePlanet
Share
» »കോഴിക്കോട് നിന്നു കിടിലൻ കുളു-മണാലി-ഷിംല പാക്കേജ്, 7 ദിവസത്തെ യാത്ര, ചിലവ് ഇത്രയുമേയുള്ളൂ!

കോഴിക്കോട് നിന്നു കിടിലൻ കുളു-മണാലി-ഷിംല പാക്കേജ്, 7 ദിവസത്തെ യാത്ര, ചിലവ് ഇത്രയുമേയുള്ളൂ!

ഐആര്‍സിടിസിയുടെ കോഴിക്കോട് നിന്നാരംഭിക്കുന്ന ഷിംല-മണാലി, ചണ്ഡീഗഢ് പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

മലയാളികളുടെ യാത്രകളിൽ എന്നും കൗതുകമുള്ള ഇടമാണ് കുളുവും മണാലിയും.നമുക്ക് അക്ര പരിചിതമല്ലാത്ത മ‍ഞ്ഞിന്റെ ലോകം കൺമുന്നിലെത്തിക്കുന്ന മണാലിയോട് ഇത്രയും പ്രിയം എന്തുകൊണ്ടായിരിക്കും? കുറഞ്ഞ ചിലവിൽ നാട്ടിൽനിന്നും എത്തിച്ചേരുവാൻ സാധിക്കുന്ന ഇടം എന്നതു തന്നെയാണ് മണാലിയെയും കുളുവിനെയും പ്രസിദ്ധമാക്കുന്നത്. എന്നാൽ കുളുവും മണാലിയും ചുറ്റിയടിച്ചൊരു യാത്രയായാലോ? എവിടെയൊക്കെ പോകുമെന്നോ എന്തൊക്കെ കാണുമെന്നോ ആലോചിച്ച് ടെൻഷൻ അടിക്കാതെ ആ സീറ്റൊന്ന് ബുക്ക് ചെയ്താൽ മാത്രം മതി! ബാക്കിയൊക്കെ ഐആർസിടിസി നോക്കിക്കൊള്ളും. അത്തരമൊരു കിടിലൻ പാക്കേജാണ് ഐആർസിടിസി കോഴിക്കോട് നിന്നും ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് നിന്നു കുളു-മണാലി യാത്ര

കോഴിക്കോട് നിന്നു കുളു-മണാലി യാത്ര

കോഴിക്കോട് നിന്നും ഷിംല-കുളു-മണാലി വഴി ഒരു പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് നിന്നും ചണ്ഡിഗഡ് പോയി അവിടുന്ന് ഈ സ്ഥലങ്ങളൊക്കെ കണ്ട് തിരികെ കോഴിക്കോട് തന്നെ വരുന്ന രീതിയിലാണ് പാക്കേജ്. ഏഴു രാത്രിയും എട്ട് പകലുമാണ് Chandigarh-Shimla-Manali ex Kozhikode പാക്കേജ്. പാക്കേജിൽ 35 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

PC: Surya teja/ Unsplash

ഒന്നാം ദിവസം

ഒന്നാം ദിവസം

ഒന്നാം ദിവസം രാവിലെ 7.30 നാണ് കോഴിക്കോട് നിന്നും ചണ്ഡിഗഡിലേക്കുള്ള വിമാനം. അത് വൈകിട്ട് 5.50ന് ചണ്ഡിഗഡ് വിമാനത്താവളത്തിൽ എത്തിച്ചേരും. എയർപോര്‍ട്ടിൽ നിന്നും നേരെ ഷിംലയിലേക്ക് പോകും. സന്ധ്യയോടെ ഷിംലയിലെത്തി അവിടെ ഹോട്ടലിൽ ചെക്ക ഇൻ ചെയ്യും. രാത്രി ഭക്ഷണവും വിശ്രമവും ഹോട്ടലിൽ തന്നെയാണ്.

PC:Kashish Lamba/ Unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയിലെ രണ്ടാമത്തെ ദിവസം രാവിലെ കുഫ്രി സന്ദർശിക്കാനായി പോകും. ഷിംലയ്ക്ക സമീപം സ്ഥിതി ചെയ്യുന്ന കുഫ്രി ഇവിടെ തീർച്ചയായും കാണേണ്ട സ്ഥലങ്ങളിലൊന്നാണ്. ഷിംലയുടെ മഞ്ഞ് തൊപ്പി എന്നാണ് അവിടം അറിയപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ ഉള്ള കുഫ്രി ഷിംലയില്‍ നിന്നും പത്ത് കിലോമീറ്റർ അകലെയാണ്.
അതിനു ശേഷം വൈകുന്നേരത്തോടെ, ഷിംലയിലെ പ്രസിദ്ധമായ മാൾ റോഡ് കാണുവാൻ പോകും. ഷിംല.ിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ് മാൾ റോഡ്. ഈ നഗരത്തെ പരിചയപ്പെടണമെങ്കിൽ മാൾ റോഡിലൂടെ ഒരു നടത്തം നടന്നാൽ മതി. വൈകുന്നേരം മറ്റു ചില പ്രാദേശിക കാഴ്ചകൾ കൂടി കണ്ട ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങു.ം
രാത്രി ഭക്ഷണവും വിശ്രമവും ഹോട്ടലിൽ തന്നെയാണ്.

PC:Prabhu Ravichandran/ Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം ഷിംലയിൽ നിന്നും മണാലിയിലേക്ക് പോകും. രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നു ചെക്ക് ഔട്ട് ചെയ്ത് മണാലിയിലേക്ക് യാത്ര തിരിക്കും. ഈ യാത്രയൊഴിക അന്ന് മറ്റു വലിയ കാഴ്ചകളിലേക്കൊന്നും പോകുന്നില്ല. പകരം മണാലിയിലെത്തി നേരെ ഹോട്ടലിലേക്ക് പോകും. രാത്രി താമസവും ഭക്ഷണവും ഈ ഹോട്ടലിൽ നിന്നായിരിക്കും.

PC: ADITYA PRAKASH/ Unsplash

നാലാം ദിവസം

നാലാം ദിവസം

ഈ യാത്രയിൽ നിങ്ങൾ ഏറ്റവും കൂടുതൽ കാഴ്ചകളിലേക്ക് കടന്നു ചെല്ലുന്ന ദിവസങ്ങളിലൊന്നാണ് നാലാമത്തെ ദിവസം. രാവിലെ തന്നെ ഹോട്ടലിൽ നിന്നിറങ്ങി മണാലിയിലെ കാഴ്ചകൾ കാണാം. ഇന്ത്യയുടെ ഹണിമൂൺ തലസ്ഥാനമെന്ന നിലയിൽ പ്രശസ്തമാണ് മണാലി. പിർ പഞ്ചൽ, ധൗലാധർ പർവതനിരകളുടെ മഞ്ഞുമൂടിയ ചരിവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് കാണുവാനുള്ളത്. ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ ഈ ദിവസം കാണും. രാത്രി താമസം ഹോട്ടലിൽ തന്നെയാണ്.

PC:Raghav Yadav/ Unsplash

അ‍ഞ്ചാം ദിവസം

അ‍ഞ്ചാം ദിവസം

യാത്രയിലെ അ‍ഞ്ചാമത്തെ ദിവസവും കുറേ പുതിയ കാഴ്ചകളിലേക്കാണ് പോകുന്നത്. അതിരാവിലെ തന്നെ റോഹ്താങ് പാസ് വഴിയുള്ള അടൽ ടണലിന്റെ മുഴുവൻ ദിവസത്തെ പര്യടനത്തിനായി ഹോട്ടലിൽ നിന്നും ഇറങ്ങണം. സമുദ്രനിരപ്പില്‍ നിന്നും 3,979 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഹ്താങ് പാസ് ഇന്ത്യയിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡുകളില്‍ ഒന്നാണ്. മണാലിയില്‍ നിന്നും വെറും 53 കിലോമീറ്റര്‍ ദൂരത്തിലാണിതുള്ളത്. അടൽ ടണലിന്റെ കാഴ്ചകൾ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. (9.02 കി.മീ നീളത്തിൽ, ലോകത്തിലെ 10,000 അടിക്ക് മുകളിലുള്ള ഏറ്റവും നീളമേറിയ തുരങ്കമാണിത. ഇത് രണ്ടും കണ്ട് മടങ്ങിവരുന്ന സമയത്ത്, സോളാങ് വാലി സന്ദർശിക്കും.

PC:Amanshu Raikwar/unsplash

ആറാം ദിവസവും ഏഴാം ദിവസവും

ആറാം ദിവസവും ഏഴാം ദിവസവും

ആറാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ചണ്ഡീഗഡിലേക്ക് പോകും. അന്ന് രാത്രി താമസം ചണ്ഡീഗഡിൽ തന്നെയാണ്.
ഏഴാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, വൈകുന്നേരം സുഖ്ന തടാകം എന്നിവ സന്ദർശിക്കും.

PC:Anas Villan/ Unsplash

എട്ടാം ദിവസം

എട്ടാം ദിവസം

യാത്രയിലെ എട്ടാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് എയർപോർട്ടിൽ ചെല്ലും. 12:25ന് കോഴിക്കോടിന് പുറപ്പെട്ട് വൈകുന്നേരം 19.25ന് കോഴിക്കോട്ടെത്തും.

PC:Arpan Goyal/ Unspalash

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന താമസസൗകര്യം അനുസരിച്ച് കംഫര്‍ട്ട് കാറ്റഗറി സൗകര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് 57150 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 44700 രൂപയും ‌ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 43350 രൂപയും ആണ്. കുട്ടികളില്‍ 5-11 പ്രായത്തിലുള്ളവര്‍ക്ക് ബെഡ് ആവശ്യമുള്ളവര്‍ക്ക് 38950 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 37800 രൂപയും ആയിരിക്കും. ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായക്കാര്‍ക്ക് 30200 രൂപയുമാണ് നിരക്ക്.

യാത്രാ തിയതി: 04.02.2023 ന് ആരംഭിച്ച് 11.02.2023ന് തിരികെ എത്തും. മണാലിയിലേക്ക് പ്ലാൻ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളില്ലാതെ ഒരു യാത്ര പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക്, ഈ പാക്കേജ് പരീക്ഷിക്കാം

PC:Alexander Schimmeck/ Unspalash

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

പ്രവാസികള്‍ക്ക് നല്ലത് ഈ നഗരങ്ങൾ.. മികച്ച ജീവിതവും സുരക്ഷിതത്വവും.. പട്ടിക പുറത്ത്പ്രവാസികള്‍ക്ക് നല്ലത് ഈ നഗരങ്ങൾ.. മികച്ച ജീവിതവും സുരക്ഷിതത്വവും.. പട്ടിക പുറത്ത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X