ചെന്നൈ...മലയാളികള്‍ സ്വന്തമായി കരുതി അഭിമാനിക്കുന്ന ഇടം. പഠനത്തിനായും ജോലിക്കായുമെല്ലാം കേരളത്തില്‍ നിന്നുള്ളര്‍ ഏറെ ആശ്രയിക്കുന്ന നഗരമാണ് ചെന്നൈ. ഓരോ തവണ ചെല്ലുമ്പോഴും ഓരോ തരത്തിലുള്ള അനുഭവങ്ങള്‍ പകരുന്ന ചെന്നൈയ്ക്ക് വിവിധ മുഖങ്ങളുണ്ട്. മറ്റു പല ആവശ്യങ്ങള്‍ക്കായും നിരന്തരം നമ്മള് ചെന്നൈയെ ആശ്രയിക്കുന്നു. എന്നാല്‍ പലപ്പോഴും ഇവിടുത്തെ തിരക്കുകളില്‍ പെട്ട് ചൈന്നയിലെ കാഴ്ചകള്‍ നഷ്ടപ്പെടുത്താറുമുണ്ട് പലരും. വെറും ഒരു ദിസം മുഴുവനായും മാറ്റിവയ്ക്കുവാന്‍ സാധിക്കുമെങ്കില്‍, വീട്ടുകാര്‍ക്കൊപ്പമോ, കൂട്ടുകാര്‍ക്കൊപ്പമോ പോകുവാന്‍ പറ്റിയ ഒരു യാത്രാ പാക്കേജ് ഐആര്സിടിസിയുടേതായുണ്ട്. ചെന്നൈയില്‍ നിന്നു കാഞ്ചീപുരവും മഹാബലിപുരവും പോയി തിരികെ ചെന്നൈയില്‍ തന്നെയെത്തിക്കുന്ന യാത്രയെക്കുറിച്ച് വായിക്കാം...

ചെന്നൈ കാഞ്ചിപുരം
പ്രഭാതഭക്ഷണത്തിനു ശേഷം പാക്കേജ് അനുസരിച്ചുള്ള ആദ്യ യാത്ര ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തേയ്ക്കുള്ളതാണ്. പട്ടിന്റെ നഗരമെന്നും ക്ഷേത്രങ്ങളുടെ നാടെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന കാഞ്ചിപുരം ആത്മീയതയും ചരിത്രവും ഒരുപോലെ കണ്മുന്നിലെത്തിക്കുന്ന ഇടമാണ്. ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നുമിത് അറിയപ്പെടുന്നു. പൗരാണികമായ പല ക്ഷേത്രങ്ങളെയും അതിന്റെ തനിമയില്‍ ഇവിടെ സംരക്ഷിക്കുന്നത് കാണാം.

ഏകാംബരേശ്വര്‍ ക്ഷേത്രം
യാത്രയില്‍ ഏകാംബരേശ്വര്‍ ക്ഷേത്രദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ചിപുരത്തെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണിത്. ഏകാംബരനാഥനായി ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പഞ്ചഭൂതങ്ങളില്‍ ഭൂമിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം വലിയൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. .ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളിലൊന്നും ഇവിടുത്തേതാണ്. പാര്‍വ്വതി ദേവിക്ക് പ്രത്യേക ശ്രീകോവില്‍ ഇവിടെ കാണുവാന്‍ സാധിക്കില്ല. ആയിരംകാല്‍ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.
PC:sSriram mt

കൈലാസനാഥര് ക്ഷേത്രം
ഏകാംബരേശ്വര്‍ ക്ഷേത്രം കഴിഞ്ഞാല്‍ കൈലാസനാഥര് ക്ഷേത്രം സന്ദര്‍ശനമാണ് യാത്രയില്‍ ഒരുക്കിയിരിക്കുന്നത്, ബൃഹദീശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ഈ ക്ഷേത്രത്തിന്റെ മാതൃകയെയാണ് രാജരാജ ചോളന് ഒന്നാമന് അടിസ്ഥാനമാക്കിയതെന്ന് പറയപ്പെടുന്നു. കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നും കൈലാസനാഥര് ക്ഷേത്രം അറിയപ്പെടുന്നു. നെടുകെ വരകളുള്ളതാണ് ഇവിടുത്തെ ശിവലിംഗം. എല്ലാ ദിവസവും എന്തുസംഭവിച്ചാലും വൈകിട്ട് കൃത്യം ആറരയ്ക്ക് നടയടക്കുന്ന ഒരു പാരമ്പര്യവും ഇവിടെ പിന്തുടര്ന്നു പോരുന്നു.
ഇവിടെ നിന്നും ഉച്ചഭക്ഷണത്തിനു ശേഷം മഹാബലിപുരത്തേയ്ക്ക് പോകുന്നു.
PC:Bikash Das
13-ാം ജ്യോതിര്‍ലിംഗ സ്ഥാനം, പടിഞ്ഞാറിന്റെ കൈലാസത്തിലെ ക്ഷേത്രം..ലോകത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

മഹാബലിപുരം
മാമല്ലപുരം എന്നും അറിയപ്പെടുന്ന പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം. കല്ലില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു യുഗമാണ് ഇവിടെ കാണുവാനുള്ളത്, പല്ലവ രാജവംശത്തിന്റെ കാലഘട്ടമാണ് മഹാബലിപുരത്തിന്റെ കാലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. 79 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇന്നുകാണുന്ന രീതിയില്‍ മാമല്ലപുരം രൂപപ്പെട്ടത്. പഞ്ചരഥങ്ങള്‍,ഷോര്‍ ടെംപിള്‍,മ്യൂസിയം, എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്.

പാക്കേജ്
രണ്ടു തരത്തിലുള്ള പാക്കേജാണ് യാത്രയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഒന്നാമത്തേതില്‍ 13 വരെ ആളുകള്‍ ഉള്‍പ്പെടുന്നതാണ്. ഇന്‍ഡിക്ക കാറിലായിരിക്കും യാത്രകള്‍. ഒരാള്‍ തനിച്ചാണ് യാത്രയെങ്കില്‍ 5100/ രൂപയും രണ്ടുപേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 2550/ രൂപയും ട്രിപ്പിള്‍ ഷെയറിങ്ങിന് 1300 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 1300 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 1300 രൂപയും തന്നെആയിരിക്കും.
46 ആളുകളെ വരെ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പാക്കേജ്
ക്വാളിസില്‍ ആയിരിക്കും യാത്രകള്‍. രണ്ടുപേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 1650/ രൂപയും ട്രിപ്പിള്‍ ഷെയറിങ്ങിന് 1650 രൂപയും കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 1650 രൂപയും ബെഡ് ആവശ്യമില്ലെങ്കില്‍ 1650 രൂപയും തന്നെ ആയിരിക്കും.
ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി