യാത്രാ ലിസ്റ്റില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിനെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സഞ്ചാരികള്‍ കാണില്ല. എന്നാല്‍ കാശ്മീര്‍ പോയിട്ടുള്ള ആളുകളേക്കാള്‍ കാശ്മീരിലേക്ക് ഒരു യാത്ര സ്വപ്നമായി കരുതുന്നവരായിരിക്കും അധികവും. എന്നാല്‍ നമ്മുടെ കോഴിക്കോട് നിന്നും കാശ്മീരിലേക്ക് ഒരു യാത്രാ പോയാലോ.. പ്ലാനിങ്ങിന്‍റെ ബുദ്ധിമുട്ടുകളില്ലാതെ, ഐആര്‍സിടിസി അവതരിപ്പിക്കുന്ന കാശ്മീര്‍ ഹെവന്‍ ഓണ്‍ എര്‍ത്ത് പാക്കേജ് കാശ്മീര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന കേരളീയര്‍ക്ക്, പ്രത്യേകിച്ച് മലബാര്‍ ഭാഗത്തു നിന്നുള്ളവര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ ഒന്നാണ്. വിശദമായി വായിക്കാം

കാശ്മീര്‍ ഹെവന്‍ ഓണ്‍ എര്‍ത്ത് പാക്കേജ്
കോഴിക്കോട് നിന്നും ഐആര്‍സിടിസി അവതരിപ്പിക്കുന്ന യാത്രാ പാക്കേജാണ് കാശ്മീര്‍ ഹെവന്‍ ഓണ്‍ എര്‍ത്ത് പാക്കേജ് എക്സ് കോഴിക്കോട്. കാശ്മീരിന്‍റെ വ്യത്യസ്തകളിലൂടെ കടന്നുചെല്ലുവാന്‍ യാത്രക്കാരെ അനുവദിക്കുന്ന ഈ പാക്കേജില്‍ കാശ്മീരിലെ പ്രധാനപ്പെട്ട ഇടങ്ങളെല്ലാം കാണാം. ഗുല്‍മാര്‍ഗും സോന്മാര്‍ഗും ശ്രീനഗറും പഹല്‍ഗാമും മാത്രമല്ല, ഇവിടുത്തെ പ്രാദേശികവും രസകരവുമായ കാഴ്ചകളിലേക്ക് ഇത് പോകുന്നു. ഹിമാലയന്‍ പര്‍വ്വതനിരകളുടെ കാഴ്ച ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ കണ്‍മുന്നില്‍ തെളിയുന്നതും അത്ഭുതപ്പെടുത്തുന്ന തടാകങ്ങളും ഇവിടുത്തെ ഗ്രാമങ്ങളും ഗ്രാമീണരുമെല്ലാം ഈ യാത്രയില്‍ നിങ്ങളുടെ മുന്നിലെത്തും.

ആറ് രാത്രി/ ഏഴ് പകല്‍
ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന യാത്ര ഒക്ടോബര്‍ 9 മുതല്‍ 15 വരെയാണ് നടക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഡല്‍ഹി വഴിയാണ് ശ്രീനഗറിലെത്തുന്നത്. മുപ്പത് സീറ്റുകള്‍ മാത്രമാണ് യാത്രയ്ക്കായി ലഭ്യമായിട്ടുള്ളത്. മികച്ച സൗകര്യങ്ങളും ഹോട്ടല്‍ താമസങ്ങളും ഭക്ഷണവുമെല്ലാം പാക്കേജില്‍ ഐആര്‍സിടിസി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഒന്നാം ദിവസം
ഒക്ടോബര്‍ 9-ാം തിയതി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും രാത്രി 8.55ന് ഡല്‍ഹിയിലേക്കുള്ള വിമാനം പുറപ്പെടും. ഈ സമയത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും കോഴിക്കോട് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക. രാത്രി 12.10 ഓടെ വിമാനം ഡല്‍ഹിയിലെത്തും. ഇവിടുന്ന് ശ്രീനഗറിലേക്കുള്ള വിമാനം പിറ്റേന്ന് പുലര്‍ച്ചെയാണുള്ളത്. അതിനാല്‍ അന്ന് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ സമയം ചിലവഴിക്കാം.
PC:Atul Vinayak

രണ്ടാം ദിവസം
ഒക്ടോബര്‍ പത്താം തിയതി രാവിലെ 7.30ന് ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള വിമാനം യാത്ര പുറപ്പെടും. രണ്ടര മണിക്കൂര്‍ സമയം മതി ശ്രീനഗറിലെത്തുവാന്‍. 9.30 ന് എയര്‍പോര്‍ട്ടിലെത്തിയ ശേഷം അവിടുന്ന് നേരെ ഹോട്ടലിലേക്ക് മാറും. ഈ ദിവസം പ്രത്യേക യാത്രകളൊന്നും ഇല്ല. യാത്രക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ചിലവിടാം. കാശ്നീരിലെ താപനിലയുമായി ശരീരം പൊരുത്തപ്പെടുവാന്‍ ഈ സമയം വേണ്ടിവന്നേക്കാം, രാത്രി താമസവും ഭക്ഷണവും ഇതേ ഹോട്ടലില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
PC:prayer flags

മൂന്നാം ദിവസം
കാശ്മീര്‍ യാത്രകള്‍ ആരംഭിക്കുന്ന ദിവസമാണ് മൂന്നാമത്തേത്. പഹല്‍ഗാമിലേക്കാണ് ഈ ദിവസം പോകുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ തന്നെ പഹല്‍ഗാം യാത്ര ആരംഭിക്കും. ആപ്പിള്‍ താഴ്വരകള്‍, കുങ്കുമപ്പാടങ്ങള്‍ എന്നിങ്ങനെ കാശ്മീരില്‍ കാണേണ്ട കാഴ്ചകളിലേക്കു തന്നെയാണ് ആദ്യദിവസം നിങ്ങളെ കൊണ്ടുപോകുന്നത്. അതിനു ശേഷം ഇവിടുത്തെ ഏറ്റവും മനോഹര കാഴ്ചകള്‍ നല്കുന്ന താഴ്വരകളായ മിനി സ്വിറ്റ്സര്‍ലന്‍ഡ്, അരു വാലി, ബേതാബ് വാലി തുടങ്ങിയ ഇടങ്ങള്‍ കാണാം. കാശ്മീരിന്‍റെ ഓഫ്ബീറ്റ് യാത്രനുഭവങ്ങളും കാഴ്ചകളും നല്കുന്ന ഇടങ്ങളാണ് ഇവിടുത്തെ താഴ്വരകള്‍. നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫറാണെങ്കില്‍ ഏറ്റവും മികച്ച കുറെ ഫ്രെയിമുകള്‍ ഇവിടെനിന്നു ലഭിച്ചേക്കാം. വൈകുന്നേരത്തോടെ അവന്തിപുരയലെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കുവാനും അവസരമുണ്ട്. ശേഷം തിരികെ നേരെ ശ്രീനഗറിലെ ഹോട്ടലിലേക്ക് വരുന്നു. രാത്രി താമസവും ഭക്ഷണവും ഹോട്ടലില്‍ നിന്നായിരിക്കും.
PC:Shail Sharma

നാലാം ദിവസം
യാത്രയിലെ നാലാം ദിവസം സോന്മാര്‍ഗിലേക്കാണ്. ചിത്രങ്ങളിലൂടെ പരിചയപ്പെട്ട കാശ്മീരിനെയാണ് നിങ്ങളിന്ന് നേരില്‍ കാണുവാന്‍ പോകുന്നത്. ശ്രീനഗറില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്രവേണം ഇവിടെയെത്തുവാന്‍. എന്നാല്‍ അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ പുറത്തുള്ളതിനാല്‍ യാത്ര മടുപ്പിക്കില്ലെന്നു മാത്രമല്ല, സമയം പോകുന്നതുപോലും നിങ്ങള്‍ ശ്രദ്ധിക്കില്ല. സോന്മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം സ്വര്‍ണ്ണത്തിന്‍റെ താഴ്വര എന്നാണ്. ഈ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. പ്രത്യേകിച്ചൊന്നും ചെയ്തില്ലായെങ്കില്‍ പോലും സോന്മാര്‍ഗ് നിങ്ങളെ രസിപ്പിക്കും . സീറോ പോയിന്‍റ്, താജിവാസ് ഗ്ലേസിയര്‍ എന്നിവിടങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. അതിനു ശേഷം വൈകുന്നേരത്തോടുകൂടി ശ്രീനഗറിലേക്ക് മടങ്ങി വരും. രാത്രി താമസവും ഭക്ഷണവും ഹോട്ടലില്‍ നിന്നായിരിക്കും.

അഞ്ചാം ദിവസം
ഗുല്‍മാര്‍ഗ് യാത്രയുടെ അഞ്ചാം ദിവസത്തെ ലക്ഷ്യസ്ഥാനം. പൂക്കളുടെ പുല്‍മേട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശ്രീനഗറില്‍ നിന്നും വെറും രണ്ട് മണിക്കൂര്‍ യാത്രാ ദൂരം മാത്രമാണ് ഗുല്‍മാര്‍ഗിലേക്കുള്ളത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ഗൊണ്ടോള കാറുകളിലുള്ള യാത്രയാണ്. ഐആര്‍സിടിസി പാക്കേജ് അനുസരിച്ച് ഗൊണ്ടോള യാത്ര സ്വന്തം ചിലവിലാണ് നടത്തേണ്ടത്. ഇവിടെ വരെ വന്നിട്ട് ഗൊണ്ടോള റൈഡ് നടത്തിയില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നതിനാല്‍ അവരസം പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കാം. പിന്നീട് തിരികെ ശ്രീനഗറിലേക്ക് വരുന്നു. രാത്രി താമസവും ഭക്ഷണവും ഇവിടുത്തെ ഹോട്ടലില്‍ നിന്നായിരിക്കും.
PC:imad Clicks

ആറാം ദിവസം
ആറാമത്തെ ദിവസമായ ഒക്ടോബര്‍ 14 ശ്രീനഗര്‍ കാഴ്ചകളാണ് കാണുക. പ്രഭാതഭക്ഷണത്തിന് ശേഷം, ഹസ്രത്ബാൽ ദർഗയാണ് ആദ്യം സന്ദര്‍ശിക്കുന്നത്. പിന്നീട്, ആദിശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം പ്രസിദ്ധ മുഗൾ ഉദ്യാനങ്ങളായ നിഷാത് ബാഗ്, ഷാലിമാർ ബാഗ് എന്നിവ കാണുവാനുള്ള അവസരമുണ്ട്. വൈകിട്ട് ദാല്‍ തടാകത്തില്‍ ശിക്കാര സവാരിക്ക് അവസരമുണ്ട്. എന്നാല്‍ ഗൊണ്ടോള റൈഡ് പോലെ ഇതും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താല്പര്യമുള്ളവര്‍ അവിടുന്ന് സ്വയം പണംമുടക്കി വേണം സവാരി ചെയ്യുവാന്‍. യാത്രയിലെ അവസാന ദിവസമായ ഈ ദിവസം രാത്രി താമസവും ഭക്ഷണവും ശ്രീനഗറില്‍ ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്.

ഏഴാം ദിവസം
യാത്രയുടെ അവസാന ദിവസം സൈറ്റ് സീയിങ് ഒന്നുമില്ല. പ്രഭാതഭക്ഷണത്തിനു ശേഷം രാവിലെ ഹൗസ് ബോട്ടില്‍ നിന്നും ചെക്ഔട്ട് ചെയ്ത് നേരേ ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പോകുന്നു. രാവിലെ 10.40 നാണ് ശ്രീഗര്‍-ഡല്‍ഹി വിമാനസമയം. 12.20 ന് ഡല്‍ഹയിലെത്തും. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് 5.10നാണ് കോഴിക്കോടിനുള്ള വിമാനം. അത് രാത്രി 8.20 ആകുമ്പോ കോഴിക്കോട് എത്തും.
PC:Savan Patel

ടിക്കറ്റ് നിരക്ക്
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 56,900/-രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 44,400/-രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 43,750/-
രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 42,450/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 38,400/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 32,250/- രൂപയും ആണ് ടിക്കറ്റ് നിരക്ക് ആയി ഈടാക്കുന്നത്.
സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കാശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങള്‍
മഹാരാജാവിനെപ്പോലെ യാത്ര ചെയ്യാം... മഹാരാജാസ് എക്പ്രസ് വരുന്നു... കൂടിയ നിരക്ക് 18,96,000 രൂപ!