Search
  • Follow NativePlanet
Share
» »പുതുവർഷത്തെ തീര്‍ത്ഥാടനം ഐആർസിടിസിക്കൊപ്പം, കാണാം പുരിയും വാരണാസിയും..

പുതുവർഷത്തെ തീര്‍ത്ഥാടനം ഐആർസിടിസിക്കൊപ്പം, കാണാം പുരിയും വാരണാസിയും..

ഇതാ ഐആർസിടിസിയുടെ ശ്രീ ജഗനാഥ യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം

പുതിയ വർഷത്തിലെ യാത്രകൾ എവിടേക്ക് പോകണമെന്ന് പ്ലാൻ ചെയ്തോ? ഇത്തവണ പുതുവർഷത്തെ ആത്മീയമായ യാത്രകൾ ഒഡീഷയിലേക്ക് ആയാലോ? ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇന്ത്യൻ റെയിൽവേ നിങ്ങൾക്കായി ഒരു കിടിലൻ ഓഫർ ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിലേക്ക് ഭാരത് ഗൗരവ് ട്രെയിനിൽ ഒരുക്കിയിരിക്കുന്ന യാത്രയോടെ 2023ലെ യാത്രകൾക്ക് ഒരു മികച്ച തുടക്കം കുറിക്കാം. ഇതാ ഐആർസിടിസിയുടെ ശ്രീ ജഗനാഥ യാത്രയെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം

ശ്രീ ജഗനാഥ യാത്ര

ശ്രീ ജഗനാഥ യാത്ര

ഏഴു രാത്രിയും എട്ടു പകലും നീണ്ടു നില്ക്കുന്ന ശ്രീ ജഗനാഥ യാത്ര ഡൽഹിയിലെ സഫ്ദർജുങ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കും. കാശി, വൈദ്യനാഥ ക്ഷേത്രം, പുരി, ഭുവനേശ്വർ, കൊണാര്‍ക്ക്, ഗയ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങള്‍ സന്ദർശിക്കുന്ന ഈ യാത്ര കുറ‍ഞ്ഞ ചിലവിൽ പുരി ഉൾപ്പെടെയുള്ള തീര്‍ത്ഥാടന സ്ഥാനങ്ങള്‍ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള പാക്കേജാണ്.

PC:RJ Rituraj

ഒന്നും രണ്ടും ദിവസങ്ങൾ

ഒന്നും രണ്ടും ദിവസങ്ങൾ

യാത്രയിലെ ഒന്നാമത്തെ ദിവസം വൈകിട്ട് 5:00 മണിക്ക് ഡൽഹിയിലെ സഫ്ദർജുങ് റെയിൽവേ സ്റ്റേഷനിൽ എത്തണം. ആറു മണിയോടു കൂടി യാത്ര ആരംഭിക്കും. വാരണാസിയിലേക്കാണ് യാത്ര. രാത്രി ഭക്ഷണം ട്രെയിനിൽ നിന്നു ലഭിക്കും.
രണ്ടാമത്തെ ദിവസം രാവിലെ 7:00 മണിക്ക് വാരണാസി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അതിനു ശേഷം ഹോട്ടലില്‍ പോയി ഫ്രഷ് ആയി ഒൻപതു മണിയോടു കൂടി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി പോകാം. ഉച്ചകഴിഞ്ഞ് ഗംഗാ ആരതി കാണുവാനും ഷോപ്പിങ് നടത്തുവാനുമാണ് സമയം. രാതിരി 7.30 മണിയോടെ തിരികെ റെയിൽവേ സ്റ്റേഷനിൽ പോയി ബൈദ്യനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര തുടരും.

PC: Parker Hilton/ Unsplash

മൂന്നും നാലും അഞ്ചും ദിവസം

മൂന്നും നാലും അഞ്ചും ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം 11 മണിയോടെ ജാഷിധി റെയിൽവേ സ്റ്റേഷനിലെത്തും. അവിടുന്ന് നേരെ ബൈദ്യനാഥ ക്ഷേത്രത്തിലേക്ക് പോകും, ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് ഒട്ടേറെ വിശ്വാസങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. അതിനു ശേഷം ജാഷിധ് റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങും. അവിടെ നിന്നും പുരിയിലേക്കാണ് യാത്ര തുടരുന്നത്.

നാലാം ദിവസം വൈകിട്ട് മൂന്നു മണിയോടു കൂടി പുരി ജഗനാഥ ക്ഷേത്രത്തിലെത്തിച്ചേരും. അന്നുതന്നെ പുരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രി താസമം പുരിയിൽ ഒരുക്കിയിട്ടുണ്ട്.

അഞ്ചാം ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ഭുവനേശ്വർ ലിംഗരാജ ക്ഷേത്രത്തിലേക്ക് പോകും, പരശുരാമേശ്വർ ക്ഷേത്രം, ഉദയഗിരി ഗുഹ തുടങ്ങയ സ്ഥലങ്ങൾ യാത്രയിൽ സന്ദര്‍ശിക്കും. അതിനു ശേഷം രാത്രിയോടു കൂടി പുരിയിലേക്ക് മടങ്ങും.

PC:Ravishekharojha

 ആറും ഏഴും എട്ടും ദിവസങ്ങൾ

ആറും ഏഴും എട്ടും ദിവസങ്ങൾ

യാത്രയിലെ ഏഴാമത്തെ ദിവസം പുരിയിൽ നിന്നും രാവിലെ കൊണാര്‍ക്കിലേക്ക് പോകും. കൊണാർക്ക് സൂര്യ ക്ഷേത്രം, ബീച്ച് എന്നിവിടങ്ങളാണ് യാത്രയിൽ കാണുന്നത്. തിരിച്ച് പുരി റെയിൽവേ സ്റ്റേഷനിൽ വന്ന ശേഷം ഗയയിലേക്കുള്ള യാത്ര ആരംഭിക്കും.

ഏഴാം ദിവസം രാവിലെ എട്ടുമണിയോടു കൂടി ഗയ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. വിശ്രമിച്ച് ഭക്ഷണം കഴിഞ്ഞ ശേഷം ഉച്ചകഴിഞ്ഞ് വിഷ്ണുപദ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകും. അവിടെ നിന്നും വൈകിട്ട് ആറുമണിയോടു കൂടി ഗവ റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തി ഡൽഹിയിലേക്കുള്ല മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം രാവിലെ 11 മണിയോടെ ഡൽഹി സഫ്ദർജുങ് റെയിൽവേ സ്റ്റേഷനിലെത്തും.

PC: Venkat Rajalbandi/ Unsplash

ജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാംജനുവരി 17 മുതൽ ശനിയുടെ രാശിമാറ്റം, കണ്ടകശനി, ഏഴരശനി ദോഷം മാറ്റുവാൻ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ബോർഡിംഗ് / ഡീബോർഡിംഗ് സ്റ്റേഷനുകൾ

ബോർഡിംഗ് / ഡീബോർഡിംഗ് സ്റ്റേഷനുകൾ

ഡൽഹി, ഗാസിയാബാദ്, തുണ്ട്ല, അലിഗഡ്, ഇറ്റാവ, കാൺപൂർ, ലഖ്‌നൗ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ആളുകൾക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യമുണ്ടായിരിക്കും. ആകെ 600 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. (സ്റ്റാൻഡേർഡ് (270 സീറ്റുകൾ), സുപ്പീരിയർ (270 സീറ്റുകൾ) & കംഫർട്ട് (60 സീറ്റുകൾ)) എന്നിങ്ങനെയാണവ.

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും

യാത്രാ തിയതിയും ടിക്കറ്റ് നിരക്കും

2023 ജനുവരി 25-ാം തിയതിയാണ് യാത്ര ആരംഭിക്കുന്നത്.

കംഫർട്ട് ക്ലാസിൽ സിംഗിൾ ഷെയറിന് 29035 രൂപയും ഡബിള്‍/ ട്രിപ്പിൾ ഷെയറിൽ ഒരാൾക്ക് 25245 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ഒരാൾക്ക് 22725 രൂപയുമാണ് നിരക്ക്.

സുപ്പീരിയർ ക്ലാസിൽ സിംഗിൾ ഷെയറിന് 23215
രൂപയും ഡബിള്‍/ ട്രിപ്പിൾ ഷെയറിൽ ഒരാൾക്ക് 20185 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ഒരാൾക്ക് 18170 രൂപയുമാണ് നിരക്ക്.

സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിൾ ഷെയറിന് 20305
രൂപയും ഡബിള്‍/ ട്രിപ്പിൾ ഷെയറിൽ ഒരാൾക്ക് 17655 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ഒരാൾക്ക് 15890 രൂപയുമാണ് നിരക്ക്.
ഭാരത് ഗൗരവ് ട്രെയിൻസ് സ്കീമിന് കീഴിൽ റെയിൽവേ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഏകദേശം 33% ഇളവ് നൽകുന്നു

PC: Softeeboy/ Unsplash

ബാബാ വൈദ്യനാഥ് ക്ഷേത്രം... രാവണനെ സുഖപ്പെടുത്തിയ ശിവനെ ആരാധിക്കുന്ന ജ്യോതിര്‍ലിംഗസ്ഥാനംബാബാ വൈദ്യനാഥ് ക്ഷേത്രം... രാവണനെ സുഖപ്പെടുത്തിയ ശിവനെ ആരാധിക്കുന്ന ജ്യോതിര്‍ലിംഗസ്ഥാനം

16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X