» »ഇന്ത്യയുടെ ഉരുക്ക് നഗരത്തിലേക്ക് ഒരു യാത്ര

ഇന്ത്യയുടെ ഉരുക്ക് നഗരത്തിലേക്ക് ഒരു യാത്ര

Written By: Nikhil John

കൊൽക്കത്തയിൽ നിന്നുള്ള മികച്ച ഒരു വാരാന്ത്യ കവാടമായി കണക്കാക്കാൻ കഴിയുന്ന ദുർഗ്ഗാപൂരിന് സഞ്ചാരികളെ ഏവരെയും ആകർഷിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. നിങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം നിങ്ങളിവിടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ മറക്കാനാവാത്തത് ആയിരിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുനൽകാനാവും. പശ്ചിമബംഗാളിലെ പ്രമുഖ കേന്ദ്രസ്ഥാനമായ നഗരങ്ങളിൽ ഒന്നാണീ സ്ഥലമെങ്കിൽക്കൂടി വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിരവധി പാർക്കുകളും പൂന്തോട്ടങ്ങളും വശ്യമനോഹരമായി ഇവിടെ ഉള്ളതിനാൽ ഇന്നിവിടം ഏവരുടെയും ഇഷ്ടമേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്

അങ്ങനെയെങ്കിൽ കൊൽക്കത്തയിൽ നിന്ന് ദുർഗ്ഗപൂരേക്ക് ഒരു വിനോദയാത്ര ആസൂത്രണം ചെയ്താൽ എന്താ ...? പൂന്തോട്ടങ്ങളുടെയും പാർക്കുകളുടെയും ഒക്കെ സൗന്ദര്യം നുകരുന്നതിനേക്കാളുപരി ഇവിടുത്തെ ചരിത്രസ്മാരകങ്ങളിലേക്ക് ദീർഘമായി എത്തിനോക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.. ദുർഗാപൂർ നഗരത്തെയും അതിന്റെ മറ്റ് സവിശേഷതകളെയും കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

യാത്രയില്‍ വ്യത്യസ്തത കൊതിക്കുന്നവര്‍ക്ക് പശ്ചിമബംഗാള്‍

ദുർഗാപൂർ സന്ദർശിക്കാൻ അനുയോജ്യമായ കാലാവസ്ഥ

ദുർഗാപൂർ സന്ദർശിക്കാൻ അനുയോജ്യമായ കാലാവസ്ഥ

ദുർഗാപൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള നാളുകളാണ്. ഈ കാലയളവിലെ ചൂടിന്റെ താപനില ശരാശരിയിൽ എത്തി നിൽകുന്നതിനാൽ കാലാവസ്ഥ പൊതുവേ ശാന്തവും തണുപ്പേറിയതും ആയിരിക്കും.. ചൂടേറിയ വേനൽക്കാലത്ത് ഇവിടം സന്ദർശിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും കൂടുതൽ ഉചിതം.


PC: Avik Haldar

എങ്ങനെ കൊൽക്കത്തയിൽ നിന്ന് ദുർഗാപൂരിലേക്ക് എത്തിച്ചേരാം

എങ്ങനെ കൊൽക്കത്തയിൽ നിന്ന് ദുർഗാപൂരിലേക്ക് എത്തിച്ചേരാം

വിമാനമാർഗം : ദുർഗാപൂരിന് ഏറ്റവും അടുത്തായി നിലകൊള്ളുന്നത് കൊൽക്കത്ത വിമാനത്താവളമാണ്. വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് 170 കിലോമീറ്റർ സഞ്ചരിച്ചാൽ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.

തീവണ്ടി മാർഗ്ഗം : കൊൽക്കത്തയിൽ നിന്ന് ദുർഗാപൂരേക്ക് നേരിട്ട് ധാരാളം തീവണ്ടികൾ ലഭ്യമാണ്.. അതുകൊണ്ട് കൊൽക്കത്തയിൽ നിന്നും ദുർഗാപൂർ ജംഗ്ഷൻ വരെ നിങ്ങൾക്ക് ട്രെയിനിൽ സഞ്ചരിക്കാം

റോഡുമാർഗം : കൊൽക്കത്തയിൽ നിന്നും ദേശീയ പാത NH 19 വഴി റോഡ് മാർഗം സഞ്ചരിച്ചാൽ ദുർഗാപൂരിൽ എത്തിച്ചേരാൻ 3 മണിക്കൂർ സമയം മതിയാവും.

റൂട്ട്: കൊൽക്കത്ത - ബർദ്ധാമൻ - ദുർഗാപൂർ

ഒരിക്കൽ നിങ്ങൾ കൊൽക്കത്തയിലെത്തിച്ചേർന്നു കഴിഞ്ഞാൽ പോകുന്ന വഴിയിൽ വെച്ച് ബർദ്ധാമൻ പട്ടണവും അതിന്റെ മനോഹരമായ പരിസര പരിസരപ്രദേശങ്ങളും ഒക്കെ പര്യവേഷണം ചെയ്യാൻ കഴിയുന്നതാണ്

ബർദ്ധാമൻ

ബർദ്ധാമൻ

ദുർഗാപൂരിലേക്ക് പോകുന്നതിന് യാത്രാമദ്ധ്യേ ഒരു ഇടവേള എടുക്കാൻ ഉത്തമമായ ഉദ്ദിഷ്ട സ്ഥാനമാണ് ബർദ്ധമാൻ. ഈ നഗരം കയ്യടക്കി വച്ചിരിക്കുന്ന പുരാതന ക്ഷേത്രങ്ങളും പൂന്തോട്ടങ്ങളും പുഴയോരവുമൊക്കെ ഒക്കെ ഒന്ന് കാണേണ്ടവ തന്നെയാണ്. ഈ നഗരത്തിൻറെ ഉത്ഭവത്തെക്കുറിച്ചുള്ള വാസ്തവങ്ങളും, യഥാർത്ഥത്തിൽ എന്നാണ് ഈ നഗരം രൂപീകരണം ചെയ്തതും എന്നൊക്കെയുള്ള കാര്യങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. എങ്കിൽ കൂടി ശിലായുധ കാലം മുതൽക്കേ തന്നെ ബർദ്ധമാൻ നഗരം ഉണ്ടായിരുന്നെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
ഇന്ന് ഈ നഗരം യാത്രീകർക്കിടയിൽ ഏറെ പ്രസിദ്ധി നേടിയിരിക്കുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ്. ഇവിടെ എത്തിച്ചേർന്നാൽ മറന്നു പോകാതെ സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ 108 ശിവക്ഷേത്രങ്ങളും, ബർദ്മാൻ ചർച്ചും, കഴ്സൺ ഗേറ്റും, ദാമോദർ പുഴയോരവും, ഹവാ മഹലും ഒക്കെ ഉൾപ്പെടുന്നു.

ബംഗാ‌ളികളുടെ ഈ പണികണ്ടാല്‍ ആരും കുറ്റം പറയില്ല


PC: Mondal.koustav

അന്തിമ ലക്ഷ്യസ്ഥാനം - ദുർഗാപൂർ

അന്തിമ ലക്ഷ്യസ്ഥാനം - ദുർഗാപൂർ

പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ദുർഗാപൂർ. പാസ്ചിം ബർദ്ധാമൻ ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയുന്നത്. ദാമോദർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യയിലെ തന്നെ ഏറ്റവും സൂക്ഷ്മനിരതമായി പണികഴിപ്പിച്ച ഒരു നഗരമായി കണക്കാക്കി വരുന്നു

സ്റ്റീൽ വ്യവസായങ്ങൾക്കും മറ്റ് നിരവധി ഫാക്ടറികൾക്കും ഒക്കെ പേരുകേട്ടതാണ് ഈ നഗരം.. എന്നിരുന്നാലും, നിരവധി പാർക്കുകളും ചരിത്ര സ്മാരകങ്ങളും ഒക്കെ ഇവിടെയുണ്ടെന്ന കാര്യം ഇന്നും പലർക്കും അറിയില്ല., ഇവിടെയെത്തുന്ന നിങ്ങൾക്ക് വ്യവസായ സ്ഥാപനങ്ങൾക്ക് പുറമെ ചുവടേ പറഞ്ഞിരിക്കുന്ന ദുർഗാപൂരിലെ പ്രധാന സ്ഥലങ്ങൾ തീർച്ചയായും സന്ദർശിക്കാം.

PC: Anup Sadi

ട്രോയികാ പാർക്ക്

ട്രോയികാ പാർക്ക്

ദുർഗാപൂരിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഇടങ്ങളിൽ ഒന്നായ ട്രോയികാ പാർക്കിൽ ബോട്ട് സവാരികളും, കേബിൾ കാറുകളും, നിരവധി ജലവിനോദങ്ങളും ഒക്കെയുണ്ട്.. ആനന്ദ് അമ്യൂസ്മെന്റ് പാർക്കിന്റെ സാന്നിധ്യത്തിൽ ഈ നഗരം എങ്ങും അറിയപ്പെടുന്നു. ശാന്തതയും ഉല്ലാസ വ്യഗ്രതയുമൊക്കെ ഉളവാക്കുന്ന ഇവിടുത്തെ അന്തരീക്ഷം നിങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കുറച്ച് നല്ല സമയം ചിലവഴിക്കാനുള്ള അവസരമൊരുക്കുന്നു . ബോട്ടിംങ്ങും കേബിൾ കാർ സവാരികളുമടക്കം നിരവധി കാര്യങ്ങൾ ട്രോയികാ പാർക്കിൽ എത്തുന്നവർക്ക് ഉല്ലാസത്തോടെ ചെയ്യാനുണ്ട്.

ഭബാണി പഥക് ടില്ല

ദുർഗാപൂർ സന്ദർശിക്കുന്ന ഒരാളുടെ ഇഷ്ടങ്ങളെ ആകർഷിക്കുന്ന ഒരിടമാണ് ഭബാണി പഥക് ടില്ല. ഡമോദർ നദി മുതൽ ആരംഭിച്ച് നഗര മധ്യത്തിൽ മുഴുവനൊട്ടാകെ വ്യാപിച്ചുകിടക്കുന്ന തുരങ്കങ്ങളുടെ താവളമാണ് പഥക് ടില്ല. തുരങ്കങ്ങളുടെ മഹത്വത്തെ അന്വേഷിച്ച് നിങ്ങൾ പരതി നടക്കുകയാങ്കിൽ ഈ അത്ഭുതകരമായ സ്ഥലം തീർച്ചയായും സന്ദർശിക്കേണ്ടതാണ്. ചരിത്രത്തിന്റെ സ്വാധീനം അളവിലധികം ഉള്ളതിനാൽ നിരവധി ചരിത്ര പ്രേമികളെയും സഞ്ചാരികളേയും ഇവിടേയ്ക്ക് ആകർഷിച്ചു വരുന്നു. അവിശ്വസിനീയമായ ആകർഷണതകളിലൊന്നാതിനാൽ എല്ലാ ആഴ്ചകളിലും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഭാബനി പഥക് ടില്ലയെ സന്ദർശിക്കാനെത്തുന്നത്.


PC: Ethically Yours

കുമാരമംഗലം പാർക്ക്

കുമാരമംഗലം പാർക്ക്

ഇവിടെയെത്തുന്ന ഒരാൾക്കും നഷ്ടപ്പെടുത്തി കളയാൻ കഴിയാത്ത ദുർഗാപൂരിലെ മറ്റൊരു മനോഹരമായ സ്ഥലമാണ് കുമാരമംഗലം പാർക്ക്. ഒരു ചെറിയ തടാകത്തോടു കൂടിയ രാജ്യത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് ഈ ഉദ്യാനം. ബോട്ടിങ്ങിനുള്ള അവസരവും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു.. കുമാരമംഗലം പാർക്കിലെ പൂന്തോട്ടത്തിൽ വിവിധ തരം പൂക്കളുടെ വലിയ ഒരു നിര തന്നെ കാണാനുണ്ട്.. വർണ്ണാഭമായ പരിസ്ഥിതി കാഴ്ചവയ്ക്കുന്നതിനാൽ, നിരവധി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടസ്ഥാനമായി മാറിയിരിക്കുന്നു ഈ ഉദ്യാനം.

ഡ്യൂൾ പാർക്ക്

വശീകരണ സുന്ദരമായ മരങ്ങളും വർണശബളമായ പുൽത്തകിടികൾ കൊണ്ടുമൊക്കെ അലങ്കരിച്ചിരിക്കുന്നു ഡ്യൂൾ പാർക്ക് . ദുർഗാപൂരിലെ മറ്റ് പാർക്കുകളിൽ നിന്ന് ഡൂൽ പാർക്കിനെ വ്യത്യസ്തപ്പെടുത്തി നിർത്തുന്നത് ഇവിടുത്തെ അതിമനോഹരമായ പ്രകൃതിസൗന്ദര്യത്തിന്റേ നടുവിൽ നിലകൊള്ളുന്ന ചരിത്ര സ്മാരകങ്ങളുടെ കാഴ്ചകളാണ്. കുട്ടികളെ ആകർഷിക്കാനായി പ്രധാനമായും ഒരു കളിപ്പാട്ട തീവണ്ടി ഇവിടെ ചൂളം വിളിച്ചുകൊണ്ട് ചീറിപ്പായുന്നുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...