ഭൂമിയില്‍ ക്ഷേത്രങ്ങള്‍ക്കൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിലൊന്ന് തീര്‍ച്ചയായും കര്‍ണ്ണാടകയിലെ ലക്കുണ്ടി ആയിരിക്കും. ആയിരക്കണക്കിന് വര്‍ഷം മുന്നിലെ ചരിത്രവുമായി സഞ്ചാരികളെയും തീര്‍ത്ഥാടകരെയും കാത്തിരിക്കുന്ന ഈ നാടിന് പ്രത്യേകതകള്‍ പലതുണ്ട്. ഒരു കാലത്ത് ക്ഷേത്രങ്ങള്‍ മാത്രമായിരുന്നു ഈ പ്രദേശത്ത് കാണുവാനുണ്ടായിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ അവയില്‍ പലതും ചരിത്രത്തിലേക്കു തന്നെ മറഞ്ഞുവെങ്കിലും ചിലത് ഇന്നും കാലത്തിന്റെ പിടിയില്‍പെടാതെ ഇവിടെയുണ്ട്. വിശ്വാസികളെയും ചരിത്രകാരന്മാരെയും സഞ്ചാരികളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ലക്കുണ്ടിയുടെ വിശേഷങ്ങളിലേക്ക്
ലക്കുണ്ടി- തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്
ക്ഷേത്രങ്ങളും പടവ്കിണറുകളും
പുരാതന കാലത്ത് ക്ഷേത്രങ്ങളുടെ നിര്‍മ്മാണ വിദ്യയ്ക്ക് പേരുകേട്ട പ്രദേശമായിരുന്നു ഇവിടം.
PC:Ganesh.Subramaniam85
ചരിത്രം
പിൽക്കാലത്തെ മിക്ക ചാലൂക്യ ക്ഷേത്രങ്ങളും ലക്കുണ്ടിയില്‍ കാണാം. ക്ഷേത്ര നിര്‍മ്മാണത്തില്‍ ചാലൂക്യ കല്യാണി ശാലി വന്നത് ഇവിടെനിന്നുമാണ്. 12-ാം നൂറ്റാണ്ടോടുകൂടി അത് അതിന്റെ പൂര്‍ണ്ണതയിലെത്തുകയും അതിനെ അടിസ്ഥാനമാക്കി ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുകയും ചെയ്തു. കാശിവിശ്വേശ്വര ക്ഷേത്രം, ലക്കുണ്ടി, മല്ലികാർജുന കുറുവത്തിക്കി, മഹാദേവ ക്ഷേത്രം (ഇറ്റാഗി) എന്നിവ പിൽക്കാല ചാലൂക്യ വാസ്തുശില്പികൾ നിർമ്മിച്ച മികച്ച ഉദാഹരണമാണ്
ക്ഷേത്രങ്ങള്‍
നിലവിൽ ലക്കുണ്ടിയിൽ 50 ഓളം ക്ഷേത്രങ്ങളുണ്ട്. ശിവനും ശിവന്റെ വിവിധ അവതാര രൂപങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ് അവയില്‍ മിക്കവയും.
ഹലഗുണ്ട ബസവണ്ണ ക്ഷേത്രം, ലക്ഷ്മിയനാരായണ ക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം, മണികേശ്വര ക്ഷേത്രം, നായകദേവ ക്ഷേത്രം, നാഗരദേവ ദേവാലയം, നീലകന്തേശ്വര ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം , വിരുപാക്ഷ ക്ഷേത്രം തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. പുറം ചുവരുകളും കവാടങ്ങളും എല്ലാം ആഢംബര പൂര്‍വ്വം അലങ്കരിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രങ്ങളുടെ പ്രധാന പ്രത്യേകത.
ബ്രഹ്മ ജൈനാലയ
കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളുടെ ഏറ്റവും മകുടോദാഹരണങ്ങളിലൊന്നാണിത്.
കാശിവിശ്വനാഥ ക്ഷേത്രം
PC:Dineshkannambadi
നന്നേശ്വര ക്ഷേത്രം
PC:Manjunath Doddamani Gajendragad
പടവ് കിണറുകള്‍
അവയിൽ ചത്തീർ ബവി, കണ്ണെ ബവി, മുസുകിന ബവി എന്നി പടവു കിണറുകള്‍ അതിന്റെ കൊത്തുപണികളാല്‍ പ്രശസ്തമാണ്. മണികേശ്വര ക്ഷേത്രവും അവിടുത്തെ പടവ് കിണറുമാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധം.
PC:Dineshkannambadi
എത്തിച്ചേരുവാന്‍
ബാല്‍ഗാനൂര്‍, കാന്‍ഗിഹായ്, ഗദാഗ് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ലക്കുണ്ടിയോട് ചേര്‍ന്നുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ദൂരെ നിന്നും വരുന്നവര്‍ക്ക് ഗദാഗ് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം.



Click it and Unblock the Notifications














