» »പുതുവര്‍ഷ യാത്രയ്‌ക്കൊരുങ്ങാം ഈ അറിയപ്പെടാത്ത ഇടങ്ങളിലേക്ക്...!!!

പുതുവര്‍ഷ യാത്രയ്‌ക്കൊരുങ്ങാം ഈ അറിയപ്പെടാത്ത ഇടങ്ങളിലേക്ക്...!!!

Written By: Elizabath

ഒരേ പോലെയുള്ള അവധിക്കാലങ്ങളും ഒരേ സ്ഥലങ്ങളും...യാത്ര ചെയ്യുന്നവര്‍ക്ക് എന്നുമുണ്ടാകുന്ന ഒരു പരാതിയാണിത്. കുറേ പ്രാവശ്യം പോയി കണ്ടു മടുത്ത സ്ഥലങ്ങള്‍ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ...അധികമാരും പോകാത്ത, തിരക്കും ബഹളങ്ങളുമില്ലാത്ത ഒരു യാത്രയായിരിക്കട്ടെ ഇത്തവണത്തേത്... അത്ഭുതപ്പെടുത്തുന്ന പ്രകൃത ദൃശ്യങ്ങളും സ്‌നേഹിക്കുന്ന ഗ്രാമീണരും ഒക്കെയുള്ള അതിമനോഹരങ്ങളായ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഓര്‍ച്ച

ഓര്‍ച്ച

മുഗള്‍ സാമ്രാജ്യത്വത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓര്‍ച്ച മധ്യപ്രദേശിലെ തികംഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അക്കാലത്ത പ്രസിദ്ധ നിര്‍മ്മിതികളായ രാജാ മഹല്‍, ജഹാംഗീര്‍ മഹല്‍ തുടങ്ങിയവയുള്ള ഇവിടം ഒരു ചരിത്രനഗരമാണ്.

ഓര്‍ച്ച എന്ന വാക്കിന് മധ്യപ്രദേശില്‍ ഒളിക്കപ്പെട്ട സ്ഥലം എന്നാണ് അര്‍ഥം.ഝാന്‍സിക്കും ഖജുരാവോയ്ക്കും ഒക്കെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഓര്‍ച്ച ഇന്നും സഞ്ചാരികളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.

ഓര്‍ച്ച: ഇത് ചരിത്രം മറഞ്ഞിരിക്കുന്നിടം

PC:TrsRox11

സിംലിപാല്‍, ഒഡീഷ

സിംലിപാല്‍, ഒഡീഷ

ഒഡീഷയിലെ സിംലിപാല്‍ വന്യജീവി സമ്പത്തിന് ഏറെ പേരുകേട്ട സ്ഥലമാണ്. സാല്‍ കാടുകളും സിംസിപാല്‍ ദേശീയോദ്യാനവും ബരേഹിപാനി വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC: Toni Wöhrl

ചോപ്ത, ഉത്തരാഖണ്ഡ്

ചോപ്ത, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ ഒരു സഞ്ചാരിയെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കുന്ന ചോപ്ത അതിമനോഹരമായ ഇടമാണ്. പുല്‍മേടുകളും താഴ്വരകളും മഞ്ഞുമൂടിയ മലനിരകളും ഒക്കെയുള്ള ഇവിടം ട്രക്കിങ്ങിനും സാഹസികതയ്ക്കും ഒക്കെ പറ്റിയ സ്ഥലം കൂടിയാണ്.

PC: AjitK332

ചംപായ് മിസോറാം

ചംപായ് മിസോറാം

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പേരുകേട്ട മിസോറീം പൂമ്പാറ്റകള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ഓര്‍ക്കിഡുകള്‍ക്കും പ്രശസ്തമാണ്. മ്യാന്‍മാറിലേ ദൂരക്കാഴ്ചകളും മുന്തിരിത്തോട്ടങ്ങളും പഴത്തോട്ടങ്ങളും എല്ലാം ചേര്‍ന്ന ഇവിടം മനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്.

PC: Wikipedia

ലേപാക്ഷി, ആന്ധ്രാപ്രദേശ്

ലേപാക്ഷി, ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലേപാക്ഷി ചരിത്രപ്രേമികളുടെയും വിശ്വാസികളുടെയും പ്രിയകേന്ദ്രമാണ്. ശിവന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന വീരഭദ്രന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ ക്ഷേത്രത്തില്‍ നിലത്ത് സ്പര്‍ശിക്കാത്ത തൂണുകളാണ് ഏറ്റവും വലിയ ആകര്‍ഷണം. രാമായണത്തിലെയും മഹാഭാരതത്തിലെയും പ്രധാന സംഭവങ്ങള്‍ ചുവരിലും മേല്‍ക്കൂരയിലും കൊത്തിയിരിക്കുന്നതും ഇവിടെ കാണാം.

നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം


PC:Hari Krishna

എത്തിപൊത്താല വെള്ളച്ചാട്ടം

എത്തിപൊത്താല വെള്ളച്ചാട്ടം

70 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന എത്തിപൊത്താല വെള്ളച്ചാട്ടം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്.

PC:Praveen120

ചെമ്പ്ര, വയനാട്

ചെമ്പ്ര, വയനാട്

വയനാട്ടിലെ ഏറ്റവും ഉയരമുള്ള മലകളില്‍ ഒന്നാണ് കല്പറ്റയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെമ്പ്ര. 15 കിലോമീറ്റര്‍ ട്രക്കിങ്ങാണ് ഇവിടുത്തെ ആകര്‍ഷണം. ഹൃദയാകൃതിയിലുള്ള തടാകമാണ് ചെമ്പ്ര യാത്രയുടെ പ്രത്യേകത

കാത്തിരിപ്പിന് അവസാനമിട്ട് വീണ്ടും ചെമ്പ്ര ട്രക്കിങ്!!

PC:Aneesh Jose

അരാകു വാലി ആന്ധ്രപ്രദേശ്

അരാകു വാലി ആന്ധ്രപ്രദേശ്

ഇന്ത്യയിലെ ഏറ്റവും നല്ല കാപ്പി തോട്ടങ്ങള്‍ക്കു പേരുകേട്ട അരാക് വാലി തിങ്ങിനിറഞ്ഞ കാടുകള്‍ക്കു നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ്. പ്രകൃതി സൗന്ദര്യത്തിനും ട്രക്കിങ്ങ് റൂട്ടുകള്‍ക്കും ഇവിടം പ്രശസ്തമാണ്.

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

PC: Sunny8143536003

ബേഡാഗട്ട്, മധ്യപ്രദേശ്

ബേഡാഗട്ട്, മധ്യപ്രദേശ്

ജബല്‍പൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബേഡാഘട്ട് വെണ്ണക്കല്ലില്‍ തീര്‍ത്ത ഗ്രാമമെന്നാണ് അറിയപ്പെടുന്നത്. ഇവിടെ നര്‍മ്മദ നദി ഒഴുകുന്നത് മാര്‍ബിള്‍ കല്ലുകള്‍ക്കിടയിലൂടെയാണ്.
ഇപ്പോള്‍ പൊടിയും എന്ന മട്ടില്‍ നില്‍ക്കുന്ന മാര്‍ബിള്‍ മുതല്‍ അടര്‍ത്തിയെടുക്കാന്‍ പാകത്തിലും തൊട്ടാല്‍ മുറിയുമോ എന്നു സംശയിപ്പിക്കുന്ന രീതിയിലുമൊക്കെയാണ് വെണ്ണക്കല്ലുകള്‍ ഇവിടെ കാണപ്പെടുന്നത്.


വെണ്ണക്കല്ലില്‍ പ്രകൃതി വിസ്മയങ്ങള്‍ തേടി

PC: Sandyadav080

മജൂലി ഐലന്റ്

മജൂലി ഐലന്റ്

നദിയില്‍ രൂപം കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ് മജൂലി ഐലന്റ്. ആസാമിലെ പ്രകതി വിസ്മയങ്ങളിലൊന്നായ ഇത് ബ്രഹ്മപുത്ര നദിയിലാണ് രൂപം കൊണ്ടിരിക്കുന്നത്. ആസാമിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടെ വൈഷ്ണവ ആശ്രമങ്ങളും കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി കേന്ദ്രങ്ങളും കാണാന്‍ സാധിക്കും.

PC:Dhrubazaan Photography

ഖജ്ജിയാര്‍

ഖജ്ജിയാര്‍

ദേവദാരു തോട്ടങ്ങളുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍ സ്‌റ്റേഷനാണ് ഖാജ്ജിയാര്‍. കാടും തടാകങ്ങളും അരുവികളും ചേര്‍ന്ന ഇവിടം സാഹസിക പ്രേമികളുടെ ഇഷ്ടസങ്കേതം കൂടിയാണ്. ഇന്ത്യയുടെ മിനിസ്വിറ്റ്‌സര്‍ലന്റ് എന്നും ഇവിടം അറിയപ്പെടുന്നു.

PC:SriniG

അന്‍ഡ്രേറ്റ്, ഹിമാചല്‍ പ്രദേശ്

അന്‍ഡ്രേറ്റ്, ഹിമാചല്‍ പ്രദേശ്

കലാസ്‌നേഹികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന അന്‍ഡ്രേറ്റ് എന്നും കലാകാരന്‍മാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.

PC: Ekabhishek

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...